29
Wednesday
June 2022

29
Wednesday
June 2022

വാർത്ത

വൈദ്യർ അക്കാദമി വിഷു കൂട്ട് നവ്യാനുഭവമായി.

14th of April 2022

നാദാപുരം: മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമി നാദാപുരം ഉപ കേന്ദ്ര ത്തിൻ്റെ ആഭിമുഖ്യത്തിൽ നടന്ന വിഷു കൂട്ട് വേറിട്ട അനുഭവമായി. പാടിയും പറഞ്ഞും പ്രദേശത്തെ  കലാകാരൻമാർ ഒത്തു കൂടി നാടിന് സൗഹൃദ ത്തിൻ്റെ പുതിയ ശീലുകൾ സമ്മാനിക്കുകയായിരുന്നുമുൻ മന്ത്രി എ കെ ബാലൻ പരിപാടി ഉദ്ഘാടനം ചെയ്തു. തൂണേരി ബ്ലോക്ക് പ്രസിഡൻ്റ് കെ പി വനജ അധ്യക്ഷയായി. വി സി ഇഖ്ബാൽ, സി എച്ച് മോഹനൻ, മുഹമ്മദ് ബംഗ്ലത്ത്, പി പി ചാത്തു, അഡ്വ. എ സജീവൻ, 
അബ്ബാസ് കണേക്കൽ, കുരുമ്പിയത്ത് കുഞ്ഞബ്ദുല്ല, എരോത്ത് ഫൈസൽ, കോടോത്ത് അന്ത്രു തുടങ്ങിയവർ സംസാരിച്ചു .

Related UPdates