13th of April 2022
നാദാപുരം: മഹാകവി മോയിൻ കുട്ടി വൈദ്യർ മാപ്പിള കല അക്കാദമി നാദാപുരം ഉപകേന്ദ്രം വിഷു ആഘോഷത്തിൻ്റെ ഭാഗമായി " വിഷു കൂട്ട് " സംഘടിപ്പിക്കുന്നു. നാളെ വൈകീട്ട് 4 മുതൽ 7വരെ പ്രദേശിക കലാകാരൻമാർ അണിനിരക്കുന്ന കോമഡി, മ്യൂസിക്ക് , മാജിക്ക് എന്നിവ അരങ്ങേറും. മുൻ സാംസ്കാരിക വകുപ്പ് മന്ത്രി എ കെ ബാലൻ ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ പി വനജ അധ്യക്ഷയാവും.
വടകര: പകർച്ചപനി പടർന്ന് പിടിക്കുമ്പോഴും വടകര ജില്ലാ ആശുപത്രിയിലും മറ്റ് സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളിലുമുണ്ടാകുന്ന മരുന്ന് ക്ഷാമം ആരോഗ്യമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തിയതായി കെ.കെ രമ എം.എൽ.എ. തീരദേശത്തെ ജനങ്ങളുടെ ആശ്രയമായ മുകച്ചേരിയിലെ കുടുംബാരോഗ്യ കേന്ദ്രത്തിലും, ജില്ലാ ആശുപത്രിയിലുമടക്കം മരുന്നില്ലെന്ന പരാതികളും മാധ്യമ വാർത്തകളും ശ്രദ്ധയിൽപെട്ടതോടെയാണ് സംഭവം മന്ത്രി വീണാ ജോർജിൻ്റെ ശ്രദ്ധയിൽപെടുത്തിയത്.അപ്പോൾ തന്നെ മന്ത്രി ഡി.എം.ഒയെ നേരിട്ട് കാര്യങ്ങൾ അറിയിച്ചെന്നും അനുകൂല തീരുമാനം ഉടൻ ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും എം.എൽ.എ അറിയിച്ചു.
ഇരിങ്ങണ്ണൂർ : എടച്ചേരി സിഡിഎസിന്റെ നേതൃത്വത്തിൽ പ്രതിമാസ വിപണനമേള സംഘടിപ്പിച്ചു. വിപണന മേള പഞ്ചായത്ത് പ്രസിഡന്റ് എൻ. പത്മിനി ടീച്ചർ ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീജ പാലപറമ്പിൽ അധ്യക്ഷത വഹിച്ചു . വൈസ് പ്രസിഡന്റ് എം രാജൻ, വാർഡ് മെമ്പർ സി പി ശ്രീജിത്ത് ,സി. ഡി.എസ് മെമ്പർ ഗ്രീഷ്മ എന്നിവർ സംസാരിച്ചു. മേളയിൽ പലതരം മധുരപലഹാരങ്ങൾ , പച്ചക്കറികൾ , പഴവർഗ്ഗങ്ങൾ എന്നിവയും ലഭ്യമാക്കിയിട്ടുണ്ട്.
വടകര : ന്യൂനപക്ഷങ്ങൾക്കും ദളിതുകൾക്കും സ്ത്രീകൾക്കുമെതിരെ രാജ്യമെമ്പാടും വർധിച്ചുകൊണ്ടിരിക്കുന്ന ഹിന്ദുത്വ ആക്രമണങ്ങൾക്കെതിരെ പ്രതിരോധം സൃഷ്ടിക്കുന്നതിനു വേണ്ടി വടകരയിൽ ഭരണഘടന സംരക്ഷണ സമിതിക്ക് രൂപം നൽകി. വടകര എടോടിയിലുള്ള പി.പി.ശങ്കരൻ സ്മാരക ഹാളിൽ ചേർന്ന ഭരണഘടന സംരക്ഷണ സമിതി രൂപീകരണ കൺവൻഷനിൽ കേളുഏട്ടൻ പഠനകേന്ദ്രം ഡയറക്ടർ കെ.ടി. കുഞ്ഞിക്കണ്ണൻ വിശദീകരണം നടത്തി. പി.ബാലൻ മാസ്റ്റർ അദ്ധ്യക്ഷനായി. നമ്മുടെ മതനിരപേക്ഷ പാരമ്പര്യവും സമുദായമൈത്രിയും തകർക്കാനുള്ള ആസൂത്രിത നീക്കമാണ് ആർഎസ്എസും മതതീവ്രവാദസംഘങ്ങളും രാജ്യത്ത് നടത്തിക്കൊണ്ടിരിക്കുന്നതെന്ന് കെ.ടി. കുഞ്ഞിക്കണ്ണൻ വിശദീകരണത്തിൽ പറഞ്ഞു. ബി.സുരേഷ് ബാബു,പി. ഹരീന്ദ്രനാഥ്, വി.അബ്ദുൾ സമദ്, ഡോ: ശശികുമാർ പുറമേരി, റഷീദ് മാസ്റ്റർ, ടി.രാജൻ മാസ്റ്റർ, സോമൻ മുതുവന, ടി.സി.രമേശൻ എന്നിവ…
കുറ്റ്യാടി: ബിഹാറിലെ ധനാപൂരിൽ സംശയകരമായ സാഹചര്യത്തിൽ മരണപെട്ട പാതിരിപ്പറ്റ സ്വദേശി കെ.സി ലിതാരയുടെ മരണ വുമായി ബന്ധപ്പെട്ട്
കേരള സർക്കാർ ബീഹാർ സർക്കാറുമായി ബന്ധപെട്ടു വരുന്നതായി മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. കെ.പി.കുഞ്ഞമ്മദ് കുട്ടി എം.എൽ.എയാണ് ചോദ്യോത്തര വേളയിൽ ഈ വിഷയം സഭയിൽ ഉനയിച്ചത്.
ബീഹാറിലെ ധനാപൂർ ഡിവിഷണൽ റെയിൽവേ മാനേജർ ഓഫീസിൽ ക്ലർക്കായി ജോലി ചെയ്തു വന്ന, മികച്ച ബാസ്ക്കറ്റ്ബോൾ പ്ലയറായിരുന്ന ലിതാര ദുരൂഹ സാഹചര്യത്തിൽ മരണപ്പെടുകയായിരുന്നു. രാസപരിശോധനകളുടെ അടിസ്ഥാനത്തിൽ അന്വേഷണം പുരോഗമിച്ചു വരുന്നു ണ്ടെന്ന് ബിഹാർ ഗവൺമെൻറ് അറിയിച്ചതായും ,
ബിഹാർ പോലീസ് നീതിയുക്തമായ രീതിയിൽ കേസ് അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിനു മുൻപിൽ കൊണ്ടുവരുമെന്ന് സർക്കാർ പ്രതീക്ഷിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു .
നാദാപുരം: പുറമേരി കടത്തനാട് രാജാസ് ഹയർ സെക്കന്ററി സ്കൂൾ 2000 ബാച്ച് പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു."ഹാജർ സർ " എന്ന പേരിൽ നടത്തിയ പരിപാടി റിട്ട. പ്രധാന അധ്യാപിക രത്നവല്ലി ഉദ്ഘാടനം ചെയ്തു. ഹെഡ് മിസ്ട്രസ് സുധാവർമ്മ അധ്യക്ഷയായി. ഡോ: ശശികുമാർ പുറമേരി മുഖ്യപ്രഭാഷണം നടത്തി. പൂർവ്വ അധ്യാപകരെ ചടങ്ങിൽ ആദരിച്ചു.ഡോ. ബിനേവുഷ്,വി കെ മുനീർ, കെ ആർ ശ്രീഹരി, പ്രേംജിത്ത്,ശാബിത്ത് നാദാപുരം, സരിത്ത് ബാബു. സുജിത്ത്, രഞ്ജിത്ത്, ധനീഷ്, മിഥുൻ ,ഉണ്ണി എന്നിവർ സംസാരിച്ചു.പ്രജീഷ് പുന്നോളി സ്വാഗതവും രേഷ്മ രൂപേഷ് നന്ദിയും പറഞ്ഞു.തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറി.
കുറ്റ്യാടി: ലോക ലഹരി ദിനത്തോടനുബന്ധിച്ചു ജില്ലാ ഭരണകൂടവും നശമുക്ത് ഭാരത് അഭിയാനും സംയുക്തമായി സംഘടിപ്പിച്ച "പുതു ലഹരിക്കൊരു വോട്ട് "എന്ന പരിപാടിയുടെ ക്യാമ്പസ് തല തിരഞ്ഞെടുപ്പ് ഐഡിയൽ കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിൽ നടന്നു. തെരഞ്ഞെടുപ്പിൽ കലാ, സംസാരികം, കായികം, ഭക്ഷണം, യാത്ര, വായന, സാമൂഹിക സേവനം, സിനിമ, സൗഹൃദം എന്നീ തലകെട്ടുകളിലാണ് മത്സരം നടന്നത്. നൂറ്റിഒൻപത് വോട്ടുകൾ നേടി 'യാത്ര' ഒന്നാമതെത്തി. കോളേജ് പ്രിൻസിപ്പൽ ഡോ. ജാവഹർലാൽ ഉദ്ഘാടനം ചെയ്തു. തഹസീൽദാർ നൂറുദ്ധീൻ പോളിംഗ് സ്റ്റേഷൻ സന്ദർശിച്ചു. അധ്യാപകരായ നസീം , നസീഫ്, രജിന, തുടങ്ങിയവർ നേതൃത്വം നൽകി.
നാദാപുരം: നീതിക്ക് വേണ്ടിയുള്ള പോരാട്ടങ്ങളെ തുറങ്കിലടച്ച് ഇല്ലാത്തക്കാനാവില്ലെന്ന് മുസ്ലിം യൂത്ത് ലീഗ് മുൻ ദേശീയ ജനറൽ സെക്രട്ടറി സി കെ സുബൈർ പറഞ്ഞു. ടീസ്റ്റ സെതൽവാദ്, ആർ ബി ശ്രീകുമാർ എന്നിവരെ ജയിലിലടച്ച ഗുജറാത്ത് പോലീസ് നടപടിക്കെതിരെ യൂത്ത് ലീഗ് കമ്മിറ്റി സംഘടിപിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗുജറാത്തിലെ വംശഹത്യയെ വിസ്മൃതിയിലേക്ക് പോകാൻ അനുവദിക്കാതെ ഇരകൾക്ക് വേണ്ടി സമരം തുടർന്നവരെ തുറുങ്കിലടച്ചത് കൊണ്ട് ഈ പോരാട്ടം അവസാനിക്കില്ലന്നും അന്യായമായ ഇത്തരം നടപടിക്കെതിരെ മുസ്ലിം യൂത്ത് ലീഗ് ശബ്ദമുയർത്തുമെന്നും അദ്ദേഹം പറഞ്ഞു.
എം.കെ സമീർ അധ്യക്ഷത വഹിച്ചു. ഇ ഹാരിസ് സ്വാഗതവും കെ എം ഹംസ നന്ദിയും പറഞ്ഞു. ജില്ല വൈസ് പ്രസിഡന്റ് ഹാരിസ് കൊത്തിക്കുടി, സെക്രട്ടറി വി അബ്ദുൽ ജലീൽ എന്നിവർ സംസാരിച്ചു. മണ്ഡലം ഭരവഹികളായ അജ്മൽ തങ്ങൾസ്, ഒ മുനീർ റാസിഖ് ചങ്ങരംകുളം,റഫീഖ് നാദാപുരം, ജൈസൽ അടുക്കത്ത്, നിസാം തങ്ങൾ, കെ പി റിയാസ് എന്നിവർ നേതൃത്വം നൽകി.
നാദാപുരം: നീതിക്ക് വേണ്ടിയുള്ള പോരാട്ടങ്ങളെ തുറങ്കിലടച്ച് ഇല്ലാത്തക്കാനാവില്ലെന്ന് മുസ്ലിം യൂത്ത് ലീഗ് മുൻ ദേശീയ ജനറൽ സെക്രട്ടറി സി കെ സുബൈർ പറഞ്ഞു. ടീസ്റ്റ സെതൽവാദ്, ആർ ബി ശ്രീകുമാർ എന്നിവരെ ജയിലിലടച്ച ഗുജറാത്ത് പോലീസ് നടപടിക്കെതിരെ യൂത്ത് ലീഗ് കമ്മിറ്റി സംഘടിപിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗുജറാത്തിലെ വംശഹത്യയെ വിസ്മൃതിയിലേക്ക് പോകാൻ അനുവദിക്കാതെ ഇരകൾക്ക് വേണ്ടി സമരം തുടർന്നവരെ തുറുങ്കിലടച്ചത് കൊണ്ട് ഈ പോരാട്ടം അവസാനിക്കില്ലന്നും അന്യായമായ ഇത്തരം നടപടിക്കെതിരെ മുസ്ലിം യൂത്ത് ലീഗ് ശബ്ദമുയർത്തുമെന്നും അദ്ദേഹം പറഞ്ഞു.
എം.കെ സമീർ അധ്യക്ഷത വഹിച്ചു. ഇ ഹാരിസ് സ്വാഗതവും കെ എം ഹംസ നന്ദിയും പറഞ്ഞു. ജില്ല വൈസ് പ്രസിഡന്റ് ഹാരിസ് കൊത്തിക്കുടി, സെക്രട്ടറി വി അബ്ദുൽ ജലീൽ എന്നിവർ സംസാരിച്ചു. മണ്ഡലം ഭരവഹികളായ അജ്മൽ തങ്ങൾസ്, ഒ മുനീർ റാസിഖ് ചങ്ങരംകുളം,റഫീഖ് നാദാപുരം, ജൈസൽ അടുക്കത്ത്, നിസാം തങ്ങൾ, കെ പി റിയാസ് എന്നിവർ നേതൃത്വം നൽകി.
നാദാപുരം: സി.പി.ഐ നേതാവും ജനപ്രതിനിധി യുമായിരുന്ന സി. കുമാരന്റെ ഓർമ്മയ്ക്കായി കല്ലാച്ചിയിൽ ലൈബ്രറി ഒരുങ്ങി. പി.ആർ നമ്പ്യാർ സ്മാരക മന്ദിരത്തിൽ സി പി ഐ നിയോജക സ്ഥാപിക്കുന്ന ലൈബ്രറിയുടെ ഉദ്ഘാടനം നാളെ ( ബുധൻ) വൈകുന്നേരം 4 മണിക്ക് സി.പി.ഐ സംസ്ഥാന അസി. സെക്രട്ടറി അഡ്വ. കെ പ്രകാശ് ബാബു നിർവ്വഹിക്കും. സാമുഹ്യ - സാംസ്കാരിക രംഗത്തെ പ്രമുഖരും ജനപ്രതിനിധികളും ചടങ്ങിൽ പങ്കെടുക്കും.
ഇരിങ്ങണ്ണൂർ: എം പി ബാലഗോപാൽ കൾച്ചറൽ വിങ് ഇരിങ്ങണ്ണൂരിൽ കരിയർ ഗൈഡൻസ് ക്ലാസ് നടത്തി . പത്താം ക്ലാസ്, പ്ലസ് ടു വിജയികളായ വിദ്യാർത്ഥികൾക്കുള്ള തുടർ പഠനത്തിനുള്ള മാർഗ്ഗനിർദ്ദേശ ക്ലാസ് വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
നൂറോളം പേർ പങ്കെടുത്തു. എടച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എൻ.പത്മിനി ടീച്ചർ ഉദ്ഘാടനം ചെയ്തു. സജീഷ് കോട്ടേമ്പ്രം അധ്യക്ഷത വഹിച്ചു.കരിയർ ഗൈഡൻസ് വിദഗ്ധൻ രാജീവൻ കെ പി വിദ്യാർത്ഥികൾക്ക് തുടർ പഠനത്തിനുള്ള മാർഗ്ഗനിർദ്ദേശ ക്ലാസ്സ് നൽകി. എടച്ചേരി ഗ്രാമ പഞ്ചായത്ത് നാലാം വാർഡ് മെമ്പർ സലീന കെ.പി. രന്ദീപ് എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു.
കുറ്റ്യാടി: കേരള മദ്റസ എജ്യൂകേഷൻ ബോർഡ് നടത്തിയ പ്രെമറി പൊതു പരീക്ഷയിൽ ഉന്നത വിജയം നേടിയ പാറക്കടവ് അൽ മദ്റസത്തുൽ ഇസ് ലാമിയയിലെ വിദ്യാർഥികളെ മഹല്ല് ജമാഅത്ത് ആദരിച്ചു. സിജി ട്രെയിനറും മേപ്പയൂർ ഗവ: വൊക്കേഷനൽ ഹയർ സെക്കൻ്ററി സ്കൂൾ പ്രിൻസിപ്പലുമായ ഡോ. സെഡ്. എ.അൻവർ ഷമീം ഉദ്ഘാടനം ചെയ്തു. മഹല്ല് വൈസ് പ്രസിഡൻ്റ് കെ.ടി സൂപ്പി അധ്യക്ഷത വഹിച്ചു. മഹല്ല് വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി വി.യൂസുഫ്, മഹല്ല് സെക്രട്ടറിമാരായ കെ.കെ.അബ്ദുറഹ്മാൻ, ഡോ.ടി.നസിം, ട്രഷറർ മൊയോറത്ത് അലി എന്നിവർ അവാർഡ് ദാനം നിർവ്വഹിച്ചു. തനത് മാപ്പിളപ്പാട്ട് രചനാ ' മത്സരത്തിൽ സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനം നേടിയ ഷമീർ പാലേരിക്ക് കെ ടി സൂപ്പി ഉപഹാരം നൽകി ആദരിച്ചു. എ.പി.മൂസ, എം.അബ്ദുറഹീം, ഖാലിദ് മൂസാ നദ് വി എന്നിവർ സംസാരിച്ചു. സുൽത്താൻ' നൂറുദ്ദീൻ സ്വാഗതവും എം .സി ശഫീഖ് നന്ദിയും പറഞ്ഞു. നുഹ അബ്ദുറഹീം ഖിറാഅത്തും ഫിയാ ഫൈസൽ ഗാനവും ആലപിച്ചു.
നാദാപുരം: പഞ്ചായത്ത് വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് ആകെ നടത്തിയ ആകസ്മിക പരിശോധനയുടെ ഭാഗമായി നാദാപുരത്തെ വിവിധ സ്ഥലങ്ങളിൽ മലിന ജലം പൊതു ജല സ്രോതസുകളിലേക്ക് ഒഴുക്കി വിടുന്നസ്ഥലങ്ങളിൽ ഉദ്യോഗസ്ഥർ ഫീൽഡ് പരിശോധന നടത്തി. പുളിക്കൂൽ താഴെ തോട്, കക്കംവെള്ളി, കല്ലാച്ചി, നാദാപുരം ടൗൺ, എന്നിവിടങ്ങളിൽ ടീം പരിശോധന നടത്തി. ചേനത്ത് താഴെ തോട്ടിലേക്ക് ഇതര സംസ്ഥാന തൊഴിലാളികളെ താമസിക്കുന്ന സ്വകാര്യ കെട്ടിടത്തിൽ നിന്ന് മലിനജലം ഒഴുക്കിവിടുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് മഹസ്സർ തയ്യാറാക്കി. കക്കംവെള്ളി ആശുപത്രിക്ക് സമീപത്തുള്ള കെട്ടിട ഉടമ ക്കെതിരെ കോടതിയിൽ കേസ് ഫയൽ ചെയ്യുമെന്ന് അധികൃതർ അറിയിച്ചു. കൂടാതെ നാദാപുരം ടൗണിൽ സ്റ്റേറ്റ് ബാങ്കിന് സമീപത്തുള്ള മൂന്ന് നില കെട്ടിടത്തിൽ ഇതര സംസ്ഥാന തൊഴിലാളികളെ താമസിപ്പിച്ച് മലിനജലം പൊതു ഓടയിലേക്ക് ഒഴുക്കിവിടുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നിയമനടപടി സ്വീകരിക്കുന്നതിന് കോടതിയിൽ കേസ് ഫയൽ ചെയ്യും. നാദാപുരം ടൗണിൽ പ്രവർത്തിക്കുന്ന ഹോട്ടലിൽ നിന്ന് പൊതു ഓടയിലേക്ക് മലിന ജലം ഒഴുക്കിവിടുന്നു എന്ന പരാതിയിൽ കടയുടെ മുൻവശത്തെ സ്ലാബ് നീക്കി പരിശോധിക്കുവാൻ തീരുമാനിച്ചു ,കൂടാതെ കല്ലാച്ചി ടൗണിൽ ബാർബർ ഷോപ്പിൽ നിന്ന് മുടി മാലിന്യം കടയുടെ പുറത്ത് അലക്ഷ്യമായി ഇട്ട നിലയിൽ കണ്ടതിനെ തുടർന്ന് ബാർബർ ഷോപ്പ് ഉടമയ്ക്കെതിരെ 2000 രൂപ പിഴ ഈടാക്കുന്നതിന് നോട്ടീസ് നൽകി. കല്ലാച്ചിയിൽ പൊതു നടപ്പാതയിലുടെ നടന്നു പോകുന്നവരുടെ ശരീരത്തിലേക്ക് വെള്ളം ഒഴുക്കിവിടുന്ന കെട്ടിട ഉടമ ക്കെതിരെ നോട്ടീസ് നൽകി. ഫീൽഡ് പരിശോധനയ്ക്ക് പെർഫോമൻസ് ഓഡിറ്റ് സൂപ്പർവൈസർ അനിൽകുമാർ നോച്ചിയിൽ ,നാദാപുരം ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽഹമീദ് ,അസിസ്റ്റന്റ് സെക്രട്ടറി ടി പ്രേമാനന്ദൻ ,ഹെൽത്ത് ഇൻസ്പെക്ടർ കെ സതീഷ് ബാബു ,ജൂനിയർ സൂപ്രണ്ട് മാരായ പി പി പുഷ്പവല്ലി, ശശിധരൻ നെല്ലോളി ,പഞ്ചായത്ത് സീനിയർ ക്ലർക്ക് വി എൻ കെ സുനിൽകുമാർ എന്നിവർ പരിശോധന സംഘത്തിൽ ഉണ്ടായിരിന്നു
കക്കട്ടിൽ: കക്കട്ടിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് ബാങ്കിലേക്ക് പാഞ്ഞുകയറി. നാദാപുരം ഭാഗത്ത് നിന്ന് വരികയായിരുന്ന സ്വകാര്യ ബസാണ് വാടക സഹകരണ ഗ്രാമവികസന ബാങ്കിലേക്ക് പാഞ്ഞു കയറിയത്. സമീപത്തുണ്ടായിരുന്ന രണ്ട് കാറുകൾക്ക് കേടുപാടുകൾ പറ്റി. റോഡരികിൽ ആളുകളില്ലാത്തത് വൻ ദുരന്തം ഒഴിവായി. ബസിലുള്ളവരും അത്ഭുതകരമായി രക്ഷപ്പെട്ടു.
നാദാപുരം : ആരോപണ വിധേയനായ മുഖ്യമന്ത്രി രാജി വെക്കണമെന്നാവശ്യപ്പെട്ട് യു ഡി എഫ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജൂലൈ 2 ന് നടക്കുന്ന കളക്ട്രേറ് മാർച്ച് വിജയിപ്പിക്കാൻ നാദാപുരം നിയോജകമണ്ഡലത്തിൽ വൻ ഒരുക്കം. വിവിധ പഞ്ചായത്തുകളിൽ നിന്ന് പ്രത്യേക വാഹനത്തിൽ യു ഡി എഫ് പ്രവർത്തകരെ സമയത്തിനെത്തിക്കാൻ ആവശ്യമായ പദ്ധതികൾക്ക് നിയോജക മണ്ഡലം യു ഡി എഫ് നേതൃയോഗം രൂപം നൽകി. ചെയർമാൻ അഹമ്മദ് പുന്നക്കൽ അധ്യക്ഷനായി. യു ഡി എഫ് ജില്ലാ കൺവീനർ കെ ബാലനാരായണൻ യോഗം ഉദ്ഘാടനം ചെയ്തു. സൂപ്പി നരിക്കാട്ടേരി, അഡ്വ. എ സജീവൻ, എൻ കെ മൂസ മാസ്റ്റർ, കോരങ്കോട്ട് മൊയ്തു, അബ്ദുള്ള വയലോളി, മോഹനൻ പാറക്കടവ്, മുഹമ്മദ് ബംഗ്ലത്ത് തുടങ്ങിയവർ സംസാരിച്ചു
വടകര: കാർഷിക മേഖലയിലെ പ്രശ്ന ങ്ങൾക്ക് പരിഹാരം ആവശ്യപ്പെട്ടു കൊണ്ട് സ്വതന്ത്ര കർഷക സംഘം കോഴിക്കോട് ജില്ലാകമ്മിറ്റി വടകര ആർ ഡി ഒ ഓഫിസിനു മുന്നിൽ ധർണ്ണ നടത്തി. മുസ്ലിംലീഗ് ജില്ലാ വൈസ് പ്രസിഡന്റ് അഹമ്മദ് പുന്നക്കൽ ധർണ ഉദ്ഘാടനം ചെയ്തു .കർഷകർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും പ്രയാസങ്ങളും
നിരന്തരം സർക്കാരിൻ്റെ ശ്രദ്ധയിൽ പെടുത്തിയിട്ടും ഒന്നിന് പോലും പരിഹാരം കാണാത്ത സർക്കാർ നിലപാട് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് അദ്ദേഹം പറഞ്ഞു.
കർഷക സംഘം സംസ്ഥാന ജന: സെക്രട്ടറി കെ കെ അബ്ദുറഹിമാൻ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. ഒ പി മൊയ്തു അദ്ധ്യക്ഷത വഹിച്ചു, നസീർ വളയം സ്വാഗതം പറഞ്ഞു,കെ കെ അബ്ദുറഹിമാൻ മാസ്റ്റർ, ഒ കെ കുഞ്ഞബ്ദുല്ല,സി വി മൊയ്തീൻ ഹാജി, കെ കെ അൻന്ത്രുമാസ്റ്റർ, സി എച്ച് റസാഖ്ഹാജി, അബ്ദുല്ല വല്ലം കണ്ടത്തിൽ, ഹാരിസ് മുക്കാളി,കെ അബൂബക്കർ,
മജീദ് കെ കെ,അഷ്റഫ് ചാത്തോത്ത്, കുഞമ്മദ് പാലോൽ, അബ്ദുല്ല വടകര, ഹുവൈസ് എ കെ സംസാരിച്ചു, നമ്പൂരിക്കണ്ടി അബൂബക്കർ,ഹാരിസ് മതാഞ്ചേരി,ഉമർ പുനത്തിൽ, കുഞ്ഞമ്മദ് മുളിവയൽ ചീക്കപുറത്ത് മൊയ്തു,കെ പി അന്ത്രു, ടി സൂപ്പി, എ പി ഇബ്രാഹിം, മൂസ രയരോത്ത്, മുഹമ്മദ് എന്നിവർ ധർണ്ണക്ക് നേതൃത്വം നൽകി
ഇരിങ്ങണ്ണൂർ: ഈ വർഷത്തെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് എടച്ചേരി ഗ്രാമപഞ്ചായത്ത്
നാലാം വാർഡ് മെമ്പർ സലീന. കെ.പി വിദ്യാർത്ഥികളുടെ വീടുകളിലെത്തി ഉപഹാരങ്ങൾ നൽകി. മീത്തൽ ദാമോദരൻ,നൗഫൽ.ഇ.വി,,ഇസ്മായിൽ നൊട്ടയിൽ, സഹൽ.കെ .പി, റിജാസ്.വി ,മുഹമ്മദ്.സി എച് , മഷൂദ് കെസി , ഷാഹിൻ , നാസിം തുടങ്ങിയവർ പങ്കെടുത്തു.
വാണിമേൽ : വർഷങ്ങളായി വാണിമേലിൽ താമസിച്ച് ജോലിചെയ്തു വരുന്ന അതിഥി തൊഴിലാളിയുടെ സ്കൂട്ടി തോട്ടിൽ തള്ളിയ നിലയിൽ കണ്ടെത്തി. വാണിമേൽ വയൽപീടികയിൽ വാടകയ്ക്ക് താമസിക്കുന്ന മിലൻ എന്ന അതിഥി തൊഴിലാളി ഉപയോഗിക്കുന്ന സ്കൂട്ടിയാണ് സമീപത്തെ തോട്ടിൽ കണ്ടെത്തിയത്. ഈ സ്കൂട്ടി ഓർക്കാട്ടേരി സ്വദേശിയുടെ പേരിൽ ഉള്ളതാണ്. ഇന്ന് രാവിലെ പതിവ് പോലെ ജോലിക്ക് പുറപ്പെടാനായി സ്കൂട്ടി എടുക്കാൻ ചെന്ന സമയത്താണ് വാഹനം കാണാതായത്. തുടർന്ന് നടത്തിയ തിരച്ചിലിൽ സമീപത്തെ തോട്ടിൽ സ്കൂട്ടി കണ്ടെത്തുകയായിരുന്നു. മിലന്റെ പരാതി പ്രകാരം വളയം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
നാദാപുരം : നാദാപുരം ഗ്രാമ പഞ്ചായത്ത് നടപ്പിലാക്കുന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി വിജയോത്സവം പരിപാടി സംഘടിപ്പിച്ചു.പ്രൈമറി ,സെക്കൻഡറി,ഹയർസെക്കൻഡറി സ്ഥലങ്ങളിലെ വിദ്യാർഥികൾക്കാണ് സമഗ്ര വിദ്യാഭ്യാസ പദ്ധതി നടത്തുന്നത് .പഠന വൈകല്യമുള്ള കുട്ടികൾ, മത്സര പരീക്ഷകൾക്കും സ്കോളർഷിപ്പുകൾക്കും വിവിധ പ്രവേശന പരീക്ഷകൾക്കും തയ്യാറെടുക്കുന്നവർക്കും എന്നിവരെയാണ് പദ്ധതിയുടെ ഭാഗമാക്കുന്നത്.കോവിഡ് കാലത്തെ പഠന മികവ് നികത്തുന്ന പരിപാടികളും പാഠ്യേതര രംഗത്തെ കഴിവുള്ളവരെ കണ്ടെത്തി പരിശീലന പരിപാടികളും ഇതോടൊന്നിച്ച് നടക്കും.വിജയോത്സവ പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു .വൈസ് പ്രസിഡൻറ് അഖില മര്യട്ട് അധ്യക്ഷത വഹിച്ചു .സ്ഥിരം സമിതി ചെയർ പേഴ്സൻമാരായ സി കെ നാസർ ,,എം സി സുബൈർ , ജനീദ ഫിർദൗസ് , മെമ്പർ പി പി ബാലകൃഷ്ണൻ , ഹൈ ടെക് മാനേജിംഗ് ഡയറക്ടർ അമർ മൊയ്തു , ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽ ഹമീദ് എന്നിവർ സംസാരിച്ചു .
വടകര: മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിൽ വൺ ഇന്ത്യ വൺ ഗോൾഡ് റേറ്റ് ന്റെ ഭാഗമായി ഇന്നത്തെ സ്വർണ വില കഴിഞ്ഞ ദിവസത്തേക്കാളും ഗ്രാമിന് 70 രൂപ കുറഞ്ഞ് 4695 ആയി. പവന് 37, 560 ഉം ആണ് ഇന്നത്തെ സ്വർണവില. മറ്റു ജ്വല്ലറികളുടെ സ്വർണവിലയേക്കാളും പവന് 560 രൂപ കുറച്ചാണ് മലബാർ ഗോൾഡ് നൽകുന്നത്. വിവാഹ പാർട്ടികൾക്ക് ആവശ്യമായ സ്വർണ വിലയുടെ 5% മുതൽ മുൻകൂർ അടച്ച് സ്വർണവില വർധനവിൽ നിന്നും സംരക്ഷണം നേടാം. ഫെയർ പ്രൈസ് പ്രോമിസിന്റെ ഭാഗമായി 2.9 % മുതൽ പണിക്കൂലി നൽകി സ്വർണാഭരണങ്ങൾ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിൽ ലഭ്യമാണ്.
കുറ്റ്യാടി : മൂന്ന് മക്കളുടെ അമ്മയായ യുവതിയെ കാണാതായതായി പരാതി. കായക്കൊടി ചങ്ങരം കുളത്ത് നിന്നാണ് മുപ്പത്തിമൂന്ന് വയസുകാരിയെ കാണാതായത്. ചങ്ങരംകുളം സ്വദേശിനി ലിജിഷ (33) യെ ഇരുപത്തിയാറാം തീയതി മുതലാണ് കാണാതായത്. ഇരുപത്തിയാറാം തീയതി ഉച്ചയ്ക്ക് ചങ്ങരംകുളത്തെ വീട്ടിൽ നിന്നും ഇറങ്ങിയതാണ് പിന്നെ വീട്ടിൽ തിരിച്ചെത്തിയിട്ടില്ലെന്നും പരാതിയിൽ പറയുന്നു.
വളയം: ഗ്രാമ പഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി വിഷ്ണുമംഗലം പുഴയുടെ ഭാഗമായ കുറുമാഞ്ഞിതാഴ മുതൽ വട്ടക്കണ്ടി താഴ വരെ കയർ ഭൂവസ്ത്രം വിരിച്ചു. മഴക്കാലമായാൽ കരകവിഞ്ഞ് ഒഴുകുന്ന പുഴയിലെ ചളിയും മണ്ണും നീക്കി കയർ വസ്ത്രം വിരിച്ചത് കാരണം ഒഴുക്ക് സുഗമമായി തീരപ്രദേശങ്ങളിൽ വെള്ളം കയറുന്നത് പൂർണമായും തടയാൻ സാധിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ പി പ്രദീഷ് ഉൽഘാടനം ചെയ്തു. വാർഡ് മെമ്പർ എൻ നസീമ അധ്യക്ഷയായി, വൈസ് പ്രസിഡണ്ട് പി ടി നിഷ, സെക്രട്ടറി വിനോദ് കൃഷ്ണൻ , സി വി കുഞ്ഞബ്ദുള്ള , അഹമ്മദ് ഹാജി കോറോത്ത് , പി കെ ബാബുരാജ്, ബഷീർ കുറുമാഞ്ഞിയിൽ , സി കെ ഉസ്മാൻ ഹാജി, ഫൈസൽ കുനിയിൽ , സുബൈർ ടി സി , ജമാൽ കാരേരി എന്നിവർ സംസാരിച്ചു.
പുറമേരി: പഞ്ചായത്ത് എം.എസ്. എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്.എസ്.എല്‍.സി - പ്ലസ്ടു പരീക്ഷകളില്‍ വിജയികളായ വിദ്യാര്‍ഥികള്‍ക്ക് അനുമോദനവും, കരിയര്‍ സെമിനാറും സംഘടിപ്പിച്ചു.
മുന്‍ കോഴിക്കോട് ഡി.ഡി.ഇ ഡോ: ഇ കെ സുരേഷ്കുമാര്‍ ഉദ്ഘാടനം ചെയ്തു. കരിയര്‍ ഗുരു എം എസ് ജലീല്‍ സെമിനാര്‍ നയിച്ചു.
ചപ്പേക്കണ്ടി ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു.
എസ്.എസ്.എൽ.സി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ മഹ ഹനീഫ തട്ടാന്‍കണ്ടി, അയിഷ ഫര്‍ഹാന കുളമുള്ളതിൽ, മിദ്ലാജ് കുളങ്ങരത്ത് പ്ലസ് ടു പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ സി.പി റഷ, മിദ്ലാജ് കാട്ടിയത്ത്, മയൂഖ രാജ്,എന്നിവരെ
ചടങ്ങിൽ സീതി സാഹിബ് മെമ്മോറിയൽ എക്സലൻസി അവാർഡ് നൽകി അനുമോദിച്ചു.
ഷംസീർ കേളോത്ത് ആമുഖ പ്രഭാഷണം നടത്തി. വാർഡ് മെമ്പർ സമീറ കൂട്ടായി, പനയുള്ളതിൽ സൂപ്പി ഹാജി, പനയുള്ളകണ്ടി മജീദ്, മുഹമ്മദ് പുറമേരി, ഷംസു മഠത്തിൽ, ടി.ഇസ്മയിൽ, മുനീർ പുറമേരി, ഷംസു പുതിയോട്ടിൽ, ആർ.മുജീബ് റഹ്മാൻ, സി.പി.റഹീം, ടീ. നദീർ, കെ.ഹർഷദ് സംബന്ധിച്ചു. കെ.പി.മുഹമ്മദ് സ്വാഗതവും വിവി.മജീദ് നന്ദിയും പറഞ്ഞു.
നാദാപുരം ഗ്രാമപഞ്ചായത്തിൽ സർക്കാർ നിർദ്ദേശപ്രകാരം ഇടത്തര ചെറുകിട സംരംഭകരെ സഹായിക്കുവാൻ നാദാപുരം ഗ്രാമപഞ്ചായത്തിൽ ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു.2022 /23 സാമ്പത്തിക വർഷം സംരംഭക വർഷമായി പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തിൽ ജൂൺ 27 അന്താരാഷ്ട്ര ചെറുകിട ഇടത്തരം സംരംഭക ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായാണ് ഹെൽപ്പ് ഡെസ്ക് പഞ്ചായത്തിൽ ആരംഭിച്ചത്.സംരംഭക പ്രവർത്തനത്തിന്റെ ഭാഗമായി 153 പേർ പങ്കെടുത്ത സെമിനാർ സംഘടിപ്പിക്കുകയും 51 പേർ വ്യവസായം ആരംഭിക്കുവാനുള്ള പ്രാഥമിക പ്രവർത്തനങ്ങൾ ചെയ്തിട്ടുണ്ട്.സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ പഞ്ചായത്തിനെ സഹായിക്കുന്നതിന് ഒരു ഇന്റെണൽ ട്രെയിനിയെ പഞ്ചായത്തിൽ നിയമിച്ചിട്ടുണ്ട്.സംരംഭകർക്ക് വേണ്ടി ലോൺ ലൈസൻസ് സബ്സിഡി മേള അടുത്ത ദിവസം സംഘടിപ്പിക്കുവാനും തീരുമാനിച്ചിട്ടുണ്ട്.കൂടാതെ കുടുംബശ്രീ പ്രവർത്തകരുടെ നേതൃത്വത്തിൽ 100 പേർക്ക് നാനോ സംരംഭങ്ങൾ ആരംഭിക്കുവാൻ തീരുമാനിച്ചിട്ടുണ്ട് .
ഹെൽപ്പ് ഡെസ്ക് പഞ്ചായത്ത് പ്രസിഡണ്ട് വി വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി. കെ നാസർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽ ഹമീദ് ,മെമ്പർ പി പി ബാലകൃഷ്ണൻ ,വി അബ്ദുൽ ജലീൽ ,സിഡിഎസ് ചെയർപേഴ്സൺ പി പി റീജ ,എം എസ് എം മി ഫെസിലിറ്റേറ്റർ ഇ എം അഞ്ജലി കൃഷ്ണൻ ,ഹെൽത്ത് ഇൻസ്പെക്ടർ കെ സതീഷ് ബാബു എന്നിവർ സംസാരിച്ചു.
ഇരിങ്ങണ്ണൂർ: എസ്.എസ്.എൽ.സി , പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ വോൾഗ കലാകേന്ദ്രം അനുമോദിച്ചു. മുപ്പത്തിയാറാം വാർഷികത്തിന്റെ ഭാഗമായി വോൾഗയുടെ നാടകത്തിൽ അഭിനയിച്ചവരെയും പ്രദേശത്തെ കലാകാരന്മാരെയും അനുമോദിച്ചു. കലാകാര സംഗമവും നടത്തി. ഹാസ്യ കലാകാരൻ സുനിൽ കോട്ടേമ്പ്രം ഉദ്ഘാടനം ചെയ്തു.
ബിനീഷ്. പി അധ്യക്ഷനായി. സുകുമാരൻ ഇ, അജയൻ ഇ, നാണു പി ടി, ദാമോദരൻ എ, ബഗിജ പി പി, സ്നേഹസുരേഷ്, അനിരുദ്ധ് ബി, രാജീവൻ ടി, ഷാജി സിഎം, ഷിജിൽ ബി, എന്നിവർ സംസാരിച്ചു.
രമേശൻകുന്നുമ്മൽ സ്വാഗതവും നിജേഷ് കുന്നിലോത്ത് നന്ദിയും പറഞ്ഞു. അശോകൻ പി പി , പ്രിയ ടി, സുമ ഇ, സനൽ സി, ലിനീഷ് എം,മനോജ് ടി, രജുൻചന്ദ്ര, നിരഞ്ജൻ ടി, സാരംഗ് പി തുടങ്ങിയവർ നേതൃത്വം നൽകി.
കുറ്റ്യാടി : വിദ്യാഭ്യാസ പ്രോത്സാഹന പദ്ധതിയുടെ ഭാഗമായി എം ഇ എസ് കുറ്റ്യാടി യൂണിറ്റ് നിർധന വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. കുറ്റ്യാടി എം ഐ യു പി സ്കൂളിൽ നടന്ന ചടങ്ങിൽ വി കെ ഇബ്രാഹിം അധ്യക്ഷത വഹിച്ചു. ജമാൽ കോരങ്കോട്ട് ഉദ്ഘാടനം ചെയ്തു. ജമാൽ പാറക്കൽ, എൻ പി സക്കീർ,ഇ അഷ്റഫ്, കല്ലാറ കുഞ്ഞമ്മദ്, ടി എം അമ്മദ്, സി എച്ച് മൊയ്തു, എ മുഹമ്മദ് ഷരീഫ് എന്നിവർ സംസാരിച്ചു.
നാദാപുരം : അടുക്കള ആളി കത്തുന്ന തിനിടയില്‍ അതിലെ ഗ്യാസുള്ള രണ്ട് സിലണ്ടര്‍ ഒഴിവാക്കാന്‍ ജീവന് പണയം വെച്ച് മുന്നോട്ട് വന്ന രണ്ട് യുവാക്കളുടെ പ്രവര്‍ത്തനം വന്‍ ദുരന്തം ഒഴിവാക്കാനായി. കല്ലുമ്പുറത്തെ വലിയ പറമ്പത്ത് പാങ്ങോട്ടൂര് അശോകന്റെ വീടിന്റെ അടുക്കള ആളി കത്തുന്നതിനിടയില്‍ അയൽക്കാരായ വലിയ പറമ്പത്ത് ലനീഷും, തയ്യുള്ളതില്‍ ഫിര്‍ദൗസും ഓടിയെത്തി അടുക്കളയുലുണ്ടായിരുന്ന ഗ്യാസ് സിലണ്ടറുകള്‍ അതി സാഹസികമായി പുറത്തെത്തിക്കുകയായിരുന്നു. സിലണ്ടറുകള്‍ ചൂടായതിനാല്‍ വെള്ളമൊഴിച്ച് ശീതികരിച്ചാണ് എടുത്ത് മാറ്റിയത്. അല്പ സമയം കൂടി കഴിഞ്ഞിരുന്നെങ്കില്‍ സിലണ്ടറുകള്‍ പൊട്ടിത്തെറിച്ച് വന്‍ ദുരന്തമുണ്ടാകു മായിരുന്നു.
തീ പിടുത്തമറിഞ്ഞ വന്‍ ജനാവലി ഇതിനിടയില്‍ എത്തുകയും ചെയ്തിരുന്നു.
വാണിമേൽ: ക്രസൻ്റ് ഹയർ സെക്കണ്ടറി സ്കൂളിൽ നിന്ന് എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ സ്കൂൾ മാനേജ്മെൻ്റ് , പി ടി എ, സ്റ്റാഫ് സംയുക്തമായി അനുമോദിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി സുരയ്യ ഉദ്ഘാടനം ചെയ്തു. ബ്ലൂ ഓഷ്യൻ ചെയർമാൻ
സി കെ അബ്ദുൽ അസീസ് പുതിയ സാധ്യതകളെ കുറിച്ച് വിദ്യാർത്ഥി കളുമായി സംവദിച്ചു. മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികൾക്ക് ക്യാഷ് അവാർഡും മോമെൻ്റോയും വിതരണം ചെയ്തു. മാനേജർ വികെ കുഞ്ഞാലി മാസ്റ്റർ, പ്രസിഡൻ്റ് സി കെ സുബൈർ, സിക്രട്ടറി എൻ കെ മൂസ മാസ്റ്റർ, എം കെ മജീദ്,
ടി ആലിഹസ്സൻ, ഒ പി കുഞ്ഞമ്മദ് മാസ്റ്റർ ഡോ: ലിയാഖത്ത് അലി, അഹമ്മദ് വി പി, അഷ്റഫ് പടയൻ, എം കെ അബ്ദുന്നാ സർ, കെ വി കുഞ്ഞമ്മദ്, എൻ സുരാജ്, എൻ പി റഷീദ് എന്നിവർ സംസാരിച്ചു.
പി ടി എ പ്രസിഡൻ്റ് കല്ലിൽ മൊയ്തു അധ്യക്ഷനായി. ഹെഡ്മാസ്റ്റർ കെ പി മൊയ്തു സ്വാഗതവും കോ ഓർഡിനേറ്റർ വി കെ മുഹമ്മദ് നന്ദിയും പറഞ്ഞു.
നാദാപുരം : വീണ്ടും ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് അപകടം. അരൂരിൽ വീട്ടിന് തീപിടിച്ചു.
കുടുംബം അത്ഭുതകരമായി
രക്ഷപ്പെട്ടു. അരൂർ കല്ലും പുറത്തെ പാങ്ങോട്ടൂർ അശോകൻ്റെ വീട്ടിലാണ് ഫ്രിഡ്ജ് പൊട്ടിത്തെറിച്ചത്. കോൺക്രീറ്റ് വീടിൻ്റെ അടുക്കള പൂർണമായും തകർന്നു. ഇന്ന് വൈകിട്ട് നാലരയോടെയാണ് അപകടം. ഈ സമയത്ത് അടുക്കളക്കടുത്ത് ഉണ്ടായിരുന്ന വീട്ടമ്മ ശബ്ദം കേട്ട് ഓടി രക്ഷപ്പെടുകയായിരുന്നു . ചേലക്കാട് നിന്ന് .
ഫയർ ഫോഴ്സ് സ്ഥലത്തെത്തിയാണ് തീയണച്ചത്.
അടുക്കള മുഴുവനായും കത്തിനശിച്ചു.
നാദാപുരം : നാദാപുരം ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡ് വികസന സമിതിയുടെ നേതൃത്വത്തിൽ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ഇഗ്നൈറ്റ് ഇയ്യങ്കോടിന്റെ’ ആഭിമുഖ്യത്തിൽ അനുമോദനവും ഗൈഡൻസ് ക്ലാസും നടത്തി. എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷയിൽ രണ്ടാം വാർഡിൽ നിന്നും വിജയികളായ 60 കുട്ടികളെ ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി
ഉദ്ഘാടനം ചെയ്തു . വാർഡ് മെമ്പറും ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനുമായ സി കെ നാസർ അദ്ധ്യക്ഷത വഹിച്ചു. അസീസ് മാസ്റ്റർ വാണിമേൽ ക്ലാസെടുത്തു.
ടാറ്റാ അബ്ദുറഹ്മാൻ സ്വാഗതവും വാർഡ് വികസന സമിതി കൺവീനർ ഷഹീർ മുറിച്ചാണ്ടി നന്ദിയും പറഞ്ഞു.
നാദാപുരം: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോട് അനുബന്ധിച്ച് വേദിക ആർട്സ് & സ്പോട്സ് ക്ലബ് മാരാങ്കണ്ടി ലഹരി വിരുദ്ധ സന്ദേശ സൈക്കിൾ റാലി നടത്തി. പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ അശോകൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു . വിനോദൻ ഫ്ളാഗ് ഓഫ് ചെയ്തു. എക്സൈസ് പ്രിവൻ്റിവ് ഓഫീസർ ചന്ദ്രൻ ടി പി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു . രജ്ഞിത് സ്വാഗതം പറഞ്ഞു
വടകര : കേരള ഗവൺമെൻ്റ് ഓഫീസേഴ്സ് അസോസിയേഷൻ വടകര ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വടകര സിവിൽ സ്റ്റേഷനിൽ എൽ ഐ സി സംരക്ഷണ സദസ്സ് നടത്തി.പൊതു മേഖലകൾ വിറ്റുതുലയ്ക്കുന്ന കേന്ദ്ര സർക്കാർ ഇന്ത്യൻ ജനതയെ കമ്പോളത്തിലേക്ക് വിട്ടുകൊടുത്ത് ഒറ്റുകൊടുക്കയാണന്ന് സദസ്സ് അഭിപ്രായപ്പെട്ടു. സദസ്സ് കെ ജി ഒ എ ജില്ലാ കമ്മറ്റി അംഗം എൻ. കെ ഹരീഷ് ഉദ്ഘാടനം ചെയ്തു.ഏരിയ സെക്രട്ടറി സുധീഷ് ,ജില്ലാ കമ്മറ്റി അംഗം ടി. രാജൻ എന്നിവർ സംസാരിച്ചു ജില്ല സെക്രട്ടറിയേറ്റ് അംഗം രാജീവൻ വിളയാട്ടൂർ ,ജില്ല കൗൺസിൽ അംഗങ്ങളായ സജീവൻ ടി സി, ടി രാജൻ എന്നിവർ നേതൃത്യം നൽകി.
അരൂർ : അരൂർ യു .പി സ്ക്കൂളിൽ വിദ്യാരംഗം കലാ സാഹിത്യ വേദി പ്രശസ്ത കവി ശ്രീനി എടച്ചേരി ഉദ്ഘാടനം ചെയ്തു.ഉദ്ഘാടനത്തോടനുബന്ധിച്ച് സ്കൂൾ ലൈബ്രറിയിലേക്ക് ശ്രീനി മാഷ് രചിച്ച പുസ്തകങ്ങൾ സംഭാവന ചെയ്തു.വിദ്യാരംഗം കൺവീനർ കൃഷ്ണദാസ് എം.ജി സ്വാഗതം ആശംസിച്ചു. ഹെഡ്മാസ്റ്റർ സജിലാൽ എൽ.ആർ അധ്യക്ഷത വഹിച്ച ചടങ്ങിൽ പൂർവ വിദ്യാർത്ഥി സംഘടന പ്രതിനിധികളായ ടി.കെ രാഘവൻ മാസ്റ്റർ ,പി.കെ രാധാകൃഷ്ണൻ അധ്യാപകരായ ലിഗേഷ് വി.ടി, പ്രശാന്ത് കുമാർ സി.എച്ച്, സ്റ്റാഫ് സെക്രട്ടറി അനുപമ പി.കെ എന്നിവർ സംസാരിച്ചു.തുടർന്ന് കുട്ടികളുടെ വിവിധ പരിപാടികൾ അരങ്ങേറി.
നാദാപുരം: കുറ്റ്യാടി, നാദാപുരം, പേരാമ്പ്ര നിയോജക മണ്ഡലങ്ങളിൽ നിന്നും പ്ലസ് ടു പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ കുറ്റ്യാടി എം.എച്ച് കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസ് ആനുമോദിക്കുന്നു.
ജൂലൈ ഏഴിന് നടക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ താല്പര്യമുള്ള ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികൾ താഴെ കാണുന്ന നമ്പറിൽ വിളിച്ചു രജിസ്റ്റർ ചെയ്യണമെന്ന് ഭാരവാഹികൾ അറിയിച്ചു.
ഫോൺ: 7025694859, 8129521095
Registration Link: https://docs.google.com/forms/d/e/1FAIpQLSexsJjf3bpp4tjOG2GMC2BLVxlZpGbkm-iyXZSAp10SiF7GpQ/viewform?vc=0&c=0&w=1&flr=0
നാദാപുരം :രാജ്യത്തെ യുവജനങ്ങളെ വഴിയാധാ രമാക്കുന്ന കേന്ദ്ര സർക്കാരിന്റെ അഗ്നിപഥ് പദ്ധതിക്കെതിരെ, രാഹുൽ ഗാന്ധി യുടെ എം പി ഓഫിസ് ആക്രമിച്ച സിപിഐഎം കാടത്തത്തിനും എതിരെ, നാദാപുരം, കാവിലുംപാറ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ സംയുക്ത ആഭിമുഖ്യത്തിൽ നാദാപുരത്തു കോൺഗ്രസ് സത്യാഗ്രഹം നടത്തി.കെപിസിസി സെക്രട്ടറി അഡ്വ :ഐ മൂസ ഉദ്ഘാടനം ചെയ്തു.അഡ്വ. എ സജീവൻ ആധ്യക്ഷത വഹിച്ചു.സി വി കുഞ്ഞികൃഷ്ണൻ മാസ്റ്റർ, മോഹനൻ പാറക്കടവ്, മാക്കൂൽ കേളപ്പൻ, കോരംകോട് മൊയ്ദു,ഫസൽ മാട്ടാൻ, അശോകൻ തുണേരി, ഒ ടി ഷാജി,കെ ചന്ദ്രൻ,അർജുൻ ശ്യാം വടക്കയിൽ, വി കെ രജീഷ് തുടങ്ങിയവർ സംസാരിച്ചു.
ഇരിങ്ങണ്ണൂർ : ജനറൽ വർക്കേർസ് യൂണിയൻ സി. ഐ.ടി.യു ഇരിങ്ങണ്ണൂർ മേഖല കൺവെൻഷൻ നടത്തി.യൂണിയൻ ജില്ലാ സെക്രട്ടറി പി. എ ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് കെ വി ശ്രീധരൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എ.ഡാനിയ പ്രവർത്തനറിപ്പോർട്ട് അവതരിപ്പിച്ചു.കെ.വി ഗോപാലൻ,കെ.കെ.ശശി, ടി.അനിൽകുമാർ,
എം. രാജൻ, പി.കെ ഷിങ്ക എന്നിവർ പ്രസംഗിച്ചു.പി. കെ കുഞ്ഞിരാമൻ സ്വാഗതവും ടി.കെ പ്രദീഷ് നന്ദിയും പറഞ്ഞു. യുവ ഇംഗ്ലീഷ് കവിയത്രി ലാമിയ ലത്തീഫ് എസ്. എസ്. എൽ സിക്ക് ഉന്നത വിജയം നേടിയ മെമ്പർമാരുടെ മക്കൾക്ക് ഉപഹാരം നൽകി ആദരിച്ചു.
വടകര : പാഠപുസ്തക പരിഷ്ക്കരണത്തിന് ശേഷം കഴിഞ്ഞ രണ്ട് അധ്യയന വർഷക്കാലമായി കോവിഡ് കാലത്ത് പത്താം ക്ലാസ്സ് വിദ്യാർത്ഥികൾ ഓൺലൈനിലൂടെ മാത്രം കണ്ട് പഠിച്ചതായിരുന്നു എൽ ഇ ഡി ബൾബ് നിർമ്മാണം. ഈ അധ്യയന വർഷം മേമുണ്ട ഹയർസെക്കണ്ടറി സ്കൂളിലെ മുഴുവൻ പത്താം ക്ലാസ്സ് വിദ്യാർത്ഥികൾക്കും സയൻസ് ക്ലബ്ബിന്റെയും, ഊർജ്ജ ക്ലബ്ബിന്റെയും നേതൃത്വത്തിൽ എൽ ഇ ഡി ബൾബ് നിർമ്മാണം, കേടുപാടുകൾ തീർക്കൽ, പുനരുപയോഗം എന്നിവയിൽ പരിശീലനം നൽകുകയാണ്. ഇതിന്റെ ആദ്യഘട്ടമായി ഇന്നലെ സ്കൂളിലെ ഇരുന്നൂറോളം പത്താം ക്ലാസ്സ് വിദ്യാർത്ഥികൾക്ക് എൽ ഇ ഡി ബൾബ് നിർമ്മാണ ശില്പശാലയിൽ പരിശീലനം നൽകി. ഓരോ വിദ്യാർത്ഥിയും ഒരു ബൾബ് നിർമ്മിക്കുകയും, കേടായ ഒരു ബൾബ് റിപ്പയർ ചെയ്ത് പുനരുപയോഗിക്കുകയും ചെയ്തു. ഇന്നലത്തെ ബൾബ് ശില്പശാലയിൽ 200 ബൾബുകളാണ് നിർമ്മിച്ചത്. പത്താം ക്ലാസ്സിലെ ഫിസിക്സ് പാഠപുസ്തകത്തിലെ ഒന്നാമത്തെ പാഠഭാഗത്തിലാണ് ബൾബ് നിർമ്മാണം ഉള്ളത്. വിദ്യാർത്ഥികൾ ഇത് പരിശീലിച്ച് പഠിക്കുന്നതോടെ ഊർജ്ജസംരക്ഷണവും സ്വയംതൊഴിലും പ്രാപ്തമാകും. നേരത്തെ ഓൺലൈൻ ക്ലാസ്സിൽ വിദ്യാർത്ഥികൾ വീഡിയോയിലൂടെ കണ്ട് പഠിച്ച ബൾബ് നിർമ്മാണം നേരിട്ട് പരിശീലനം നേടിയപ്പോൾ പുതിയൊരു അനുഭവമായി. ഇന്നലെ വിദ്യാർത്ഥികൾ സ്വന്തമായി നിർമ്മിച്ച ബൾബുകൾ വീടുകളിൽ കൊണ്ടുപോയി. അധ്യയനം തടസ്സപ്പെടാതെ ശനിയാഴ്ചകളിൽ നടക്കുന്ന പരിശീലനത്തിൽ മേമുണ്ട ഹൈസ്ക്കൂളിലെ പത്താം തരത്തിലെ 830 വിദ്യാർത്ഥികൾക്കും ബൾബ് നിർമ്മാണത്തിൽ പരിശീലനം നൽകും. സ്കൂളിൽ നടന്ന എൽ ഇ ഡി ബൾബ് നിർമാണ ശില്പശാല ഹെഡ്മാസ്റ്റർ പി കെ ജിതേഷ് ഉദ്ഘാടനം ചെയ്തു. ജയറാം അധ്യക്ഷത വഹിച്ച ചടങ്ങിൽ രാഗേഷ് പുറ്റാറത്ത് സ്വാഗതവും നിസി വി കെ നന്ദിയും പറഞ്ഞു. എനർജി ക്ലബ്ബ് മലപ്പുറം ജില്ല കോ: ഓർഡിനേറ്ററും, കെ എസ് ഇ ബി എൻജിനീയറുമായ പി സാബിർ ആണ് ബൾബ് നിർമ്മാണ ശില്പശാലയിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകിയത്. അധ്യാപകരായ എം കെ അജിത, വി കെ നിസി, എം സൂര്യ, ബൈജുനാഥ് എന്നിവർ നേതൃത്വം നൽകി. കെ എസ് ഇ ബി വഴിയാണ് ബൾബിനാവശ്യമായ സാധനങ്ങൾ സ്കൂളിൽ എത്തിക്കുന്നത്.
വാണിമേൽ: സി.പി.ഐ നാദാപുരം മണ്ഡലം സമ്മേളനത്തിന്റെ ഭാഗമായി വാണിമേലിൽ സ്മൃതി പതാക സംഗമം നടന്നു. പഴയ കാല പോരാളികളുടെ സമര സ്മരണകളുണർത്തുന്ന ആവേശകരമായ അനുഭവമായി മാറി.
വിവിധ ലോക്കലുകളിൽ നിന്ന് പഴയ കാല നേതാക്കളായ അറുപത്തി രണ്ട് പേരുടെ സ്മൃതികുടീരങ്ങളിൽ നിന്നും കൊണ്ടുവന്ന പതാകകൾ വാണിമേലിൽ സംഗമിച്ച് സമ്മേളന നഗറിൽ ഉയർത്തി.
സ്മൃതി പതാക സംഗമം സി.പി.ഐ ജില്ലാ സെക്രട്ടറി ടി.വി ബാലൻ ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ പൂർവ്വകാല നേതാക്കളെ ആദരിച്ചു. വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്ന് രാജി വെച്ചെത്തിയ വരെ ടി.വി ബാലൻ ഹാരാർപ്പണം ചെയ്ത് സി.പി ഐ യിലേക്ക് സ്വീകരിച്ചു. എം.ടി ബാലൻ അധ്യക്ഷത വഹിച്ചു. സി.പി.ഐ നാദാപുരം മണ്ഡലം സെക്രട്ടറി അഡ്വ: പി.ഗവാസ്, ജില്ലാ എക്സി: അംഗം രജീന്ദ്രൻ കപ്പള്ളി, മണ്ഡലം സെക്രട്ടറിയേറ്റ് അംഗങ്ങളായ ശ്രീജിത്ത് മുടപ്പിലായി, സി.കെ ബാലൻ, വി.പി ശശിധരൻ, ടി. സുഗതൻ , മണ്ഡലം കമ്മറ്റി അംഗങ്ങളായ ഐ വി ലീല , രാജു അലക്സ് പ്രസംഗിച്ചു.
സ്വാഗത സംഘം കൺവീനർ ജലീൽ ചാലക്കണ്ടി സ്വാഗതം പറഞ്ഞു.
എടച്ചേരി :ആഴക്കയത്തിൽ മുങ്ങിയ കുട്ടിയെ വിദ്യാർത്ഥി രക്ഷിച്ചു. എടച്ചേരി വാഴകുനി അഭയ് ദേവ് (17) ആണ് കുന്നം ചിറക്കൽ പുഴ യിൽ മുങ്ങിയ താഴെക്കൽ ബാബു വിന്റെ മകൻ സായന്തി (15) നെ രക്ഷിച്ചത്. വൈകുന്നേരം കുന്നും ചിറ പാലത്തിന്റെ സമീപം കുളിക്കുക യായിരുന്ന കുട്ടികളിൽ സായന്ത് കയത്തിൽ പെടുകയായിരുന്നു.സമീപനുണ്ടായിരുന്ന വരുടെ ബഹളം കേട്ട് അഭയ്ദേവ് പുഴയിൽ ചാടി കുട്ടിയെ രക്ഷിക്കുകയായിരുന്നു. ഓടിയെത്തിയ നാട്ടുകാരാണ് ബോധരഹിതനായി അത്യാസന്ന നിലയിലായ സായന്തിനെ ആശിപത്രിയിലെത്തുച്ചത്. ഡിഗ്രി വിദ്യാർത്ഥി യാണ് കുട്ടിയെ രക്ഷപ്പെടുത്തിയ അഭയ്ദേവ്. വാഴക്കുനി പവിത്രന്റെ മകനാണ് അഭയ് ദേവ്.
എടച്ചേരി: എടച്ചേരി സ്പെഷ്യൽ വില്ലേജ് ഓഫീസറുടെ ഇടപെടൽ വിദ്യാർത്ഥികളുടെയും വില്ലേജ് ഓഫീസർമാരുടെയും പ്രതിസന്ധിക്ക് പരിഹാരമായി . എടച്ചേരി സ്പെഷ്യൽ വില്ലേജ് ഓഫീസറായ രാമചന്ദ്രൻ കയനാണ്ടിയിലാണ്
കഴിഞ്ഞ കുറെ വർഷങ്ങളായി കേരളത്തിലെ എസ്.എസ്.എൽ.സി പാസ്സായ വിദ്യാർത്ഥികളും കേരളത്തിലെ വില്ലേജ് ഓഫീസർമാരും അനുഭവിച്ചു വരുന്ന ഏറ്റവും വലിയ പ്രതിസന്ധി അധികാരികളുടെ ശ്രദ്ധയിൽ കൊണ്ടുവന്ന് പരിഹാരം ഉണ്ടാക്കിയത്.
കഴിഞ്ഞ കുറേ കാലമായി പത്താം ക്ലാസ് പാസ്സാവുന്ന മുഴുവൻ കുട്ടികളും അക്ഷയ ,ഓൺലൈൻ സർവ്വീസ് സെന്ററുകൾക്ക് മുന്നിൽ നേറ്റിവിറ്റി, വരുമാനം , ജാതി സർട്ടിഫിക്കറ്റുകൾ കിട്ടാൻ ഫീസടച്ച് ക്യൂ നിൽക്കുക പതിവായിരുന്നു. എന്നാൽ ഇത്തരം സർട്ടിഫിക്കറ്റുകൾ പ്ളസ് വൺ പ്രവേശനത്തിന് ആവശ്യമില്ല .
ഈ വർഷം പത്താം ക്ലാസ് റിസൽറ്റ് വന്ന ഉടനെ എടച്ചേരി സ്പെഷൽ വില്ലേജ് ഓഫീസർ രാമചന്ദ്രൻ കയനാണ്ടിയിൽ ജില്ലാ കലക്ടറുടെ ശ്രദ്ധയിൽ ഈ വിഷയം കൊണ്ടുവന്നു വിദ്യാർത്ഥികൾ മാത്രമല്ല പ്രയാസപ്പെടുന്നത് എന്നും കേരളത്തിലെ മുഴുവൻ വില്ലേജ് ഓഫീസർമാരും ആവശ്യമില്ലാതെ ഉറക്കമൊഴിച്ച് സർട്ടി ഫിക്കറ്റ് വിതരണം ചെയ്യേണ്ടി വരുന്നത് വില്ലേജ് ഓഫീസുകളുടെ ദൈനം ദിന പ്രവർത്തനത്തെ സാരമായി ബാധിക്കുന്നു എന്നതും ജില്ലാ കലക്ടറെ ബോധിപ്പിച്ചു. ജില്ലാ കലക്ടർ വിഷയത്തിൽ ഗൗരവമായി ഇടപെട്ടു പൊതു വിദ്യാഭ്യാസ സെക്രട്ടറി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരെ കലക്ടർ ബന്ധപ്പെട്ട് 25.06.2022 തിയ്യതി പൊതുവിദ്യാഭ്യാസ വകുപ്പ് കുട്ടികൾക്കും വില്ലേജ് ഓഫീസർമാർക്കും പൊതുജനങ്ങൾക്കും ഉപകാരപ്രദമായ ഉത്തരവ് ഇറക്കി. പ്ലസ് വൺ പ്രവേശനത്തിന് നേറ്റിവിറ്റി ജാതി തെളിയിക്കുന്നതിന് എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ് മാത്രം മതി എന്നും എസ്.സി, എസ്.ടി.ഒ ഇ സി വിദ്യാർത്ഥികൾക്ക് മാത്രമേ വില്ലേജാഫീസർ നൽകുന്ന സർട്ടിഫിക്കറ്റ് ആവശ്യമുള്ളൂ എന്ന സർക്കാർ ഓർഡറാണ് ഈ മാസം 25 ന് പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയത് - 1600 വില്ലേജ് ഓഫീസർമാർ ഉള്ള കേരളത്തിൽ എടച്ചേരി എസ്.വി. ഒ ആയ രാമചന്ദ്രൻ കയനാണ്ടിയുടെ ശ്രമഫലമായാണ് ഈ ഉത്തരവ് . മുമ്പും ഇദ്ദേഹം പലതവണ റവന്യൂ വകുപ്പിന് അഭിമാനകരമായ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. ഏറാമല വില്ലേജ് ഓഫീസ് ചോർന്നൊലിച്ച് അപകടരമായ അവസ്ഥയിൽ നിൽക്കുമ്പോൾ ഇദ്ദേഹം അവിടെ സ്പെഷ്യൽ വില്ലേജ് ഓഫീസറായി ചാർജ്ജെടുക്കുകയും ജനങ്ങളെ സംഘടിപ്പിച്ച് പുതിയ വാടക കെട്ടിടം ജനകീയ പങ്കാളിത്തത്തോടെ ലഭ്യമാക്കി സ്വന്തം വില്ലേജിലെ ജനങ്ങളുടെ കണ്ണിലുണ്ണിയായി മാറി .അത് മാത്യകയാക്കി ജില്ലയിൽ പല ഓഫീസർമാരും വില്ലേജ് ഓഫീസുകൾ സ്മാർട്ട് ആക്കി. അതിനെ തുടർന്ന് രാമചന്ദ്രൻ ഉൾപ്പടെ കുറെ വില്ലേജ് ഓഫീസ് ജീവനക്കാർക്ക് ജില്ലാ കലക്ടറുടെ ഗുഡ് സർവീസ് എൻട്രി ആദരവ് ലഭിക്കുകയും ചെയ്തിരുന്നു.
ഇരിങ്ങണ്ണൂർ: ജൂൺ 26 ലഹരി വിരുദ്ധ ദിനം റെയിൻ ബോ എഡു പാർക്ക് ഇരിങ്ങണ്ണൂർ ലഹരി വിരുദ്ധ പ്രതിഞ്ജ എടുത്തു. സ്ഥാപനത്തിലെ മുഴുവൻ വിദ്യാർത്ഥികളും അസംബ്ലിയിൽ സംബന്ധിച്ചു. ഹരിദാസൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സഹദ് മാസ്റ്റർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അധ്യാപകരായ മനീഷ്, രവീന്ദ്രൻ , ശ്രീകേഷ് ,ബീന, സജീവൻ , ഷിനി വിദ്യാർത്ഥി പ്രതിനിധി അശ്വിൻ പ്രകാശ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
നാദാപുരം: സമസ്ത സ്ഥാപ ദിനത്തോടനുബന്ധിച്ചു തെരുവമ്പറമ്പ് ശാഖ എസ്.കെ.എസ്.എസ്.എഫ് കമ്മറ്റിയുടെയും കോടിയേരി മലബാർ കാൻസർ സെന്റർ രക്തബാങ്കിന്റെയും നേതൃത്വത്തിൽ ബി.ഡി. കെ വടകര താലൂക്ക് കമ്മറ്റിയുടെ സഹകരണത്തോടെ രക്തദാന ക്യാമ്പ് നടത്തി. തെരുവമ്പറമ്പ് മദ്രസ ഹാളിൽ നടന്ന രക്തദാന ക്യാമ്പിൽ നിരവധി പേർ പങ്കെടുത്തു.
ജുബൈർ കെ.സി , ഇസ്മായിൽ കെ, ഷൗകത് കെ പി , അൽ ഹാഫിസ് സഫ്വാൻ ,റാഹിസ് സുബൈർ ചിയൂര്‍ , മാഹിർ , ആഫ്രീദി , ആമിര്‍ അമ്മാർ , ഉവൈസ് പി വി, ബി.ഡി.കെ വടകര ഭാരവാഹികളായ വത്സരാജ് മണലാട്ട്, സനൂപ് , അഷിൻ, അശ്വതി എന്നിവർ നേതൃത്വം നൽകി.
നാദാപുരം: "കൈകോർക്കാം നമുക്കീ വിപത്തിനെതിരെ" എന്ന പ്രമേയത്തിൽ ലഹരി നിർമാർജ്ജന സമിതി നാദാപുരം നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന കാമ്പയിന്റെ ഭാഗമായി വാർഡ് തലത്തിൽ നടക്കുന്ന കുടുംബ സദസുകൾക്ക് തുടക്കമായി. മണ്ഡലം തല ഉദ്ഘാടനം ലഹരി വിരുദ്ധ ദിനത്തിൽ നാദാപുരം പഞ്ചായത്തിലെ ഇയ്യങ്കോട് രണ്ടാം വാർഡിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി നിർവഹിച്ചു. സ്ഥിരം സമിതി ചെയർമാൻ
സി കെ നാസർ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ രജീന്ദ്രൻ കപ്പള്ളി മുഖ്യ പ്രഭാഷണം നടത്തി. ലഹരി നിർമാർജ്ജന സമിതി മണ്ഡലം പ്രസിഡന്റ് എം കെ അഷ്റഫ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
മണ്ഡലം ജനറൽ സെക്രട്ടറി എ കെ ഉമേഷ്, വാർഡ് വികസന സമിതി കൺവീനർ ഷഹീർ മുറിച്ചാണ്ടി, സി കെ കുഞ്ഞാലി, കെ വി റിയാസ് തുടങ്ങിയവർ സംസാരിച്ചു. അടുത്ത മാസം മുപ്പതിനകം മണ്ഡലത്തിലെ മുഴുവൻ വാർഡുകളിലും കുടുംബ സദസ്സുകൾ സംഘടിപ്പിക്കുമെന്ന് എൽ എൻ എസ് ഭാരവാഹികൾ അറിയിച്ചു.
കുറ്റ്യാടി: സമാധാനമാണ് ഇസ്ലാമിന്റെ മുഖമുദ്രയെന്നും എക്കാലവും സമാധാനത്തിനു വേണ്ടി നിലകൊള്ളുമെന്നും കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ. സിറാജുൽഹുദായിൽ പുതുതായി ആരംഭിച്ച എക്കോൾ ഇൻറർ നാഷണൽ പ്രെപ് സ്കൂളിന്റെയും ക്യൂ-ഗാർഡൻ ഗേൾസ് സ്കൂൾ ഓഫ് തഹ്ഫീളുൽ ഖുർആനിന്റെയും പ്രൗഡമായ ഉദ്ഘാടന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിറാജുൽ ഹുദാ ക്യാമ്പസിൽ നടന്ന ചടങ്ങിൽ
ക്യൂ-ഗാർഡൻ ഗേൾസ് സ്കൂൾ ഓഫ് തഹ്ഫീളുൽ ഖുർആൻ ഉദ്ഘാടനം കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരും എക്കോൾ ഇൻറർനാഷണൽ പ്രെപ് സ്കൂളിന്റെ ഉദ്ഘാടനം
വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടിയും നിർവ്വഹിച്ചു.
അലി ബാഫഖി തങ്ങൾ പ്രാർത്ഥന നടത്തി.
സയ്യിദ് ത്വാഹാ തങ്ങളുടെ അധ്യക്ഷതയിൽ കെ.മുരളീധരൻ എംപി പരിപാടി ഉദ്ഘാടനം ചെയ്തു. കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എംഎൽഎ, കെപി മോഹനൻ എംഎൽഎ, പാറക്കൽ അബ്ദുല്ല, പി മോഹനൻ മാസ്റ്റർ, അഡ്വ.കെ പ്രവീൺകുമാർ, ചാലിയം കരീം ഹാജി തുടങ്ങിയ രാഷ്ട്രീയ സാംസ്കാരിക പ്രമുഖർ സംബന്ധിച്ചു.
പേരോട് അബ്ദുറഹ്മാൻ സഖാഫി പ്രഭാഷണം നടത്തി. ജാമിഅത്തുൽ ഹിന്ദ് അൽ ഇസ്ലാമിയ്യ പരീക്ഷയിൽ റാങ്ക് നേടിയ സിറാജുൽ ഹുദാ വിദ്യാർത്ഥികളായ ജസീൽ സുറൈജിക്കും, മുഹമ്മദ് പാറക്കടവിനും ഉപഹാരം നൽകി.
സ്വാഗതസംഘം ചെയർമാൻ സി കെ റാഷിദ് ബുഖാരി സ്വാഗതവും മുഹമ്മദ് അസ്ഹരി പേരോട് നന്ദിയും പറഞ്ഞു.
നാദാപുരം : വരിക്കോളി, കുമ്മങ്കോട് കനാൽ റോഡ് പ്രദേശത്ത് തെരുവ് നായ ശല്ല്യം രൂക്ഷം. രാപ്പകൽ ഭേദമന്യേ നായയുടെ വിഹാര കേന്ദ്രങ്ങളാണ് ഇവിടമെന്ന് നാട്ടുകാർ.
പ്രഭാത സമയത്ത് പള്ളിയിൽ പോകുന്നവർ, മദ്രസാ സ്കൂൾ - ട്യൂഷൻ സെന്റർ വിദ്യാർത്ഥികൾ, പ്രഭാത സവാരിക്കാർ, പാൽ, പത്ര വിതരണ ക്കാർ,വ്യാപാരികൾ, കാൽ നട യാത്രക്കാർ തുടങ്ങിയവർക്കൊക്കെ തെരുവ് നായയുടെ ആക്രമണം ഉണ്ടാകുന്നത് നിത്യസംഭവമായിരിക്കുകയാണ്. രണ്ട് സ്കൂൾ കുട്ടികൾ ഉൾപ്പെടെ നിര വധി പേർക്ക് നായയുടെ ആക്രമണത്തിൽ പരിക്ക് പറ്റുകയും പ്രതിരോധ കുത്തിവെപ്പ് വരെ എടുത്ത സംഭവം ഇവിടെ ഉണ്ടായിട്ടുണ്ട്. കുട്ടികളെ ഒറ്റക്ക് പുറത്ത് വിടാൻ രക്ഷിതാക്കൾ ഭയക്കുന്ന സ്ഥിതിയാണ്. പകൽ സമയങ്ങളിൽ നായയുടെ റോഡിന് കുറുകെയുള്ള ഓട്ടം കാരണം വാഹനാ പകടങ്ങളും ഉണ്ടാകുന്നു.
കൂടാതെ ഇരുചക്ര വാഹന യാത്രക്കാർക്കു പിന്നാലെ നായ ഓടുന്ന സംഭവ ങ്ങളും പതിവാണ് ഇവയിൽ നിന്നു രക്ഷപ്പെടാൻ അതിവേഗം വാഹനം ഓടിച്ച് അപകടങ്ങളിൽ പെടുന്നവരുമുണ്ട്. ബണ്ഡപ്പെട്ടവർക്ക് മാസങ്ങൾക്ക് മുമ്പ് പരാതി കൊടുത്തങ്കിലും ഇത് വരെ ഒരു നടപടിയും ഉണ്ടായിട്ടില്ല. ഇനിയും അധികാരികളുടെ ഭാഗത്തുനിന്നും അടിയന്തരമായി ഇടപെടൽ ഉണ്ടായിട്ടില്ലങ്കിൽ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകാനാണ് നാട്ടുകാരുടെ തീരുമാനം
കല്ലാച്ചി: വൈദ്യുതി ചാർജ്ജ് വർദ്ധിപ്പിച്ച സംസ്ഥാന സർക്കാറിൻ്റെ നടപടിക്കെതിരെ കോൺഗ്രസ് പ്രവർത്തകർ ചൂട്ട് കത്തിച്ച് പ്രതിഷേധിച്ചു.
നാദാപുരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കല്ലാച്ചി ടൗണിൽ ചൂട്ടുമേന്തി പ്രകടനം നടത്തിയ പ്രവർത്തകർ വൈദ്യുതി ഓഫീസിന് മുൻപിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. പരിപാടി മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് അഡ്വ: കെ.എം രഘുനാഥ് ഉദ്ഘാടനം ചെയ്തു .വി.വി റിനീഷ് ,കെ ടി കെ അശോകൻ, എരഞ്ഞിക്കൽ വാസു, ഇ.വി ലീജൻ,കെ.എം അഷ്റഫ് ,ഉമേഷ് പെരുവങ്കര, കെ സി വാസു,രാജേഷ് ടി. കുഞ്ഞാലി സി.കെ, രോഹിത്ത് പെരുവങ്കര, തുടങ്ങിയവർ നേത്യത്വം നൽകി
നാദാപുരം: കുമ്മങ്കോട്ട് മതിൽ തകർന്നു. ഇരഞ്ഞിക്കൽ മുഹമ്മദലിയുടെ വീട്ടുമതിലാണ് മഴയിൽ തകർന്ന് വീണത്.
അരലക്ഷം രൂപയുടെ നഷ്ട്ടം കണക്കാക്കുന്നു.
മതിലിനോട് ചേർന്ന് വെള്ളം കെട്ടി നിന്നതാണ് അപകടകാരണമെന്നും, ഇത് നീക്കുന്നതിന് ആവശ്യമായ നടപടികൾ ഗ്രാമ പഞ്ചായത്ത് സ്വീകരിക്കണമെന്നും മുഹമ്മദലി പരാതി നൽകിയിട്ടുണ്ട്.
നാദാപുരം: വയനാട്ടിൽ എസ് എഫ് ഐക്കാർ രാഹുൽ ഗാന്ധിയുടെ ഓഫീസ് അടിച്ചു തകർത്ത സംഭവത്തിൽ പ്രതിഷേധിച്ച് തൂണേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനം നടത്തി. യു കെ വിനോദ് കുമാർ, പി രാമചന്ദ്രൻ മാസ്റ്റർ, അശോകൻ തൂണേരി , വി കെ രജീഷ്, തയ്യുള്ളതിൽ ബാലൻ,
പി കെ സുജാത ടീച്ചർ , ബി എം വിജേഷ് മാസ്റ്റർ, അഭിഷേക് എൻ കെ, പി പി സുരേഷ് കുമാർ,
കെ മധു മോഹൻ എന്നിവർ നേതൃത്വം നൽകി.
വടകര : വടകരയിലെ പ്രശസ്ത ടിടിസി മോണ്ടിസോറി ട്രെയിനിങ് സ്ഥാപനമായ ടീച്ചേഴ്സ് അക്കാദമി 2021-2022 വർഷത്തെ റാങ്ക് ജേതാക്കൾക്കും ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥിനിക്കുമുള്ള സർട്ടിഫിക്കറ്റ് വിതരണവും അനുമോദനവും നടത്തി. പരിപാടി ഉദ്ഘാടനം, സംസ്ഥാന സർക്കാരിന്റെ മികച്ച അധ്യാപകനുള്ള പുരസ്കാരം നേടിയ രാജ്കുമാർ.പി.നിർവ്വഹിച്ചു. അമിത് ചന്ദ്രൻ.എ.വി. അധ്യക്ഷത വഹിച്ച ചടങ്ങിൽ വിശിഷ്ടാതിഥിയായി വിൻസ്റ്റഡ് അക്കാദമിയുടെ സി ഇ ഒ സാജിദ് പങ്കെടുത്തു. ഒന്നാം റാങ്ക് കരസ്ഥമാക്കിയ ഐശ്വര്യ കെ ടി യ്ക്ക് ഉദ്ഘാടകനായ രാജ് കുമാർ മാസ്റ്റർ ഗോൾഡ് മെഡലും മൊമെന്റവും നൽകി ആദരിച്ചു. രണ്ടാം റാങ്കുകാരായ ശിശിര എം എം, അമിതരാജ് ആർ എന്നിവർക്ക് ബിജു സാജിദ് എന്നിവർ ചേർന്ന് മൊമെന്റോ നൽകി ആദരിച്ചു.100 ശതമാനവും ഉന്നത വിജയം നേടിയ ടീച്ചേർസ് അക്കാഡമിയിലെ മുഴുവൻ വിദ്യാർത്ഥിനി കളെയും പുരസ്കാരം നൽകി ചടങ്ങിൽ ആദരിച്ചു.സർട്ടിഫിക്കറ്റ് വിതരണത്തിന് ശേഷം, പ്രമുഖ വിദ്യാഭ്യാസ പ്രവർത്തകനും മോട്ടിവേറ്ററുമായ ബിജു പച്ചിരിയുടെ ക്ലാസ്സ് വിദ്യാർത്ഥിനികൾക്ക് നവ്യാനുഭവമായി. ബിജു രാഗമാലിക അവതരണവും വിനോദ് കുരിക്കിലാട് , ടീച്ചേഴ്സ് അക്കാദമിയിലെ ടീച്ചർമാരായ സരിത, ജിൻഷ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. 100 ശതമാനം വിജയവും പഠിച്ചിറങ്ങിയ മുഴുവൻ വിദ്യാർഥികൾക്കും ജോലിയും ലഭ്യമാക്കി കൊണ്ടിരിക്കുന്ന വടകരയിലെ മികച്ച സ്ഥാപനത്തിലേക്ക് 2022 23 അധ്യയന വർഷത്തേക്കുള്ള അഡ്മിഷൻ ആരംഭിച്ചതായും മാനേജ്മെന്റ് കമ്മിറ്റി അറിയിച്ചു.
വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ഓഫീസിന് നേരെ നടന്ന എസ് എഫ് ഐ അക്രമത്തിൽ പ്രതിഷേധിച്ച് കല്ലാച്ചി യിൽ യൂത്ത് കൊൺഗ്രസ്സ്കെ സ് യു പ്രവർത്തർ നടത്തിയ റോഡ് ഉപാരാധത്തിൽ
സംഘർഷം. ഇന്ന് വൈകട്ട് 3.30 തോടെ പ്രകടനമായെത്തിയ സമരക്കാർ റോഡ് ഉപരോധം തുടങ്ങിയതോ ടെ സംസ്ഥാന പാതയിൽ ഗതാഗതം സ്തംഭിക്കുക യായിരുന്നു. തുടർന്ന് നാദാപുരം സി ഐ
ഫായിസ് അലിയുടെ
നേതൃത്വത്തിൽ ഇവരെ അറസ്റ്റ് ചെയ്യാൻ തുനിഞ്ഞ തോടെയാണ് വാക്കേറ്റം ഉണ്ടായത്. തുടർന്ന് ഏറെ നേരത്തെ സമരത്തിനിടെ സംഘർഷഭരിതമായി. പോലീസ് ബലം പ്രയോഗിച്ചു സമരക്കാരെ വാഹത്തിലേക്ക് വലിച്ചു കയറ്റുകയായിരുന്നു. നാദാപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഖില മര്യാട്ട് കെ.സ്. യു ജില്ലാ സെക്രട്ടറി അനസ് നങ്ങാണ്ടി, അഖിലേഷ്,ആകാശ് ചീത്ത പ്പാട്ട്, ടോൺ, അൻസിഫ്,സാദിഖ്, തുഷാർ, ഫവാസ് എന്നിവരെയാണ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടത്.
നാദാപുരം: പ്രാദേശിക പത്രപ്രവർത്തകരാണ് നാട്ടിലെ സംഭവങ്ങൾ പൊതു സമൂഹത്തിന് മുന്നിൽ എത്തിക്കുന്നതെന്നും ഇത് നിലച്ചാൽ പത്രങ്ങൾ തന്നെ നിലച്ച് പോകുമെന്നും ഇ.കെ വിജയൻ എം എൽ എ.
അഭിപ്രായപ്പെട്ടു. നാദാപുരം പ്രസ് ഫോറത്തിന് കീഴിൽ രൂപീകരിച്ച മമ്മു മുൻഷി - ബാലൻ അടിയോടി ട്രസ്റ്റ് ലോഗോ പ്രകാശനം നിർവഹിച്ച് സംസാരി ക്കുകയായിരുന്നു അദ്ദേഹം. ട്രസ്റ്റ് ചെയർമാർ പി.കെ രാധാകൃഷ്ണൻ അധ്യക്ഷനായി. പത്രപ്രവർത്തനത്തിൻ്റെ മാന്യതയും മൂല്യവും ഉയർത്തി പിടിച്ച ത്വാഗോജ്ജ്വലരായ മഹത് വ്യക്തികളായിരുന്നു പി മമ്മു മുൻഷിയും
കെ ബാലൻ അടിയോടി യുമെന്ന് ലോഗോ ഏറ്റുവാങ്ങിയ മുഹമ്മദ് ബംഗ്ലത്ത് പറഞ്ഞു. ട്രസ്റ്റിൻ്റെ പ്രവർത്തന രൂപരേഖ കേരളാ പത്രപ്രവർത്തക അസോസിയേഷൻ താലൂക്ക് പ്രസിഡൻ്റ് എം.കെ അഷ്റഫ് അവതരിപ്പിച്ചു.
ഗ്രാമ പഞ്ചായത്ത് മെമ്പർ കണേക്കൽ അബ്ബാസ് മുഖ്യാതിഥിയായി.
ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്ക് ഏർപ്പെടുത്തിയ സ്കോളർഷിപ്പ് പദ്ധതി അക്കാദമിക്ക് സമിതി കൺവീനർ ഡോ. എം.കെ മുനീർ എടച്ചേരി വിശദീകരിച്ചു. ബാലൻ അടിയോടിയുടെ മകൻ സജീവൻ കുനിങ്ങാട്, മമ്മു മുൻഷിയുടെ സഹോദര പുത്രൻ പി.മുനീർ, ട്രസ്റ്റ് അംഗങ്ങളായ എം എ വാണിമേൽ, എം.വത്സൻ, പി.കെ ജ്യോതികുമാർ, ഇ. കുഞ്ഞബ്ദുള്ള, ഇ സിദ്ധിഖ്, സാമൂഹ്യ പ്രrർത്തകരായ ശ്രീജിത് മുടപ്പിലായി, കരയത്ത് ഹമീദ് ഹാജി എന്നിവർ സംസാരിച്ചു. കേരളാ പത്രപ്രവർത്തക
അസോസിയേഷൻ താലൂക്ക് ട്രഷറർ കെ.കെ ശ്രീജിത് സ്വാഗതവും പ്രസ് ഫോറം പ്രസിഡൻ്റ് വത്സരാജ് മണലാട്ട് നന്ദിയും പറഞ്ഞു.
നാദാപുരം: എൽ.ജെ.ഡി നാദാപുരം നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ അടിയന്തിരാവസ്ഥ വിരുദ്ധ ദിനം ആചരിച്ചു. തൂണേരി ടി.കൃഷ്ണൻ നായർ മന്ദിരത്തിൽ നടന്ന കൺവൻഷൻ എൽ.ജെ.ഡി മണ്ഡലം പ്രസിഡണ്ട് പി.എം നാണു ഉദ്ഘാടനം ചെയ്തു ഇ.കെ കുഞ്ഞിക്കണ്ണൻ അധ്യക്ഷത വഹിച്ചു യുവജനതാദൾ സംസ്ഥാന കമ്മറ്റിയംഗം വത്സരാജ് മണലാട്ട് മുഖ്യപ്രഭാഷണം നടത്തി.വിനയകുമാർ കെ.സി, ടി.രാമകൃഷ്ണൻ ,എം ബാൽരാജ്, പി.പി.ചന്ദ്രൻ , ടി.ബാബു എന്നിവർ സംസാരിച്ചു.
നാദാപുരം : നാദാപുരത്ത് 424 കുടുംബശ്രീ അയൽക്കൂട്ടങ്ങളിൽ നിന്ന് ഓരോ പുസ്തകം വീതം ശേഖരിച്ച് നാദാപുരത്ത് കുടുംബശ്രീയുടെ നേതൃത്വത്തിൽ സഞ്ചരിക്കുന്ന പുസ്തകശാല പദ്ധതി ആരംഭിക്കാൻ
കുടുംബശ്രീ പൊതുസഭ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി പുസ്തക ശേഖരണം അടുത്ത ആഴ്ച ആരംഭിക്കും. സ്ത്രീകളെ സാംസ്കാരികരംഗത്ത് കൈപിടിച്ചുയർത്തി, കേവലം ത്രിഫ്റ്റ് വെച്ച് പിരിയുന്ന സംവിധാനത്തിൽ നിന്നും വൈജ്ഞാനിക തലത്തിലേക്ക് ഉയർത്തി വായനാശീലം വ്യാപിപ്പിക്കുന്നതിന് വേണ്ടിയാണ് വ്യത്യസ്തമായ പരിപാടി നാദാപുരത്ത് ആരംഭിക്കാൻ പോകുന്നത്. മാസത്തിൽ ഒരു തവണ വാർഡ് തല കേന്ദ്രത്തിലെത്തി പുസ്തകം വിതരണം ചെയ്യുകയും അയൽക്കൂട്ടങ്ങൾ ചേർന്ന് പുസ്തക നിരൂപണം നടത്തുകയും ചെയ്യും. കൂടാതെ ജൈവവൈവിധ്യ മേളയുടെ തുടർച്ചയായി പായസ മേള കല്ലാച്ചി ടൗണിൽ സംഘടിപ്പിക്കുവാനും തീരുമാനിച്ചു. പൊതുസഭ പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അഖില മര്യാട്ട് അധ്യക്ഷതവഹിച്ചു. സ്ഥിരം സമിതി അധ്യക്ഷൻമാരായ എം സി സുബൈർ,ജനീദ ഫിർദൗസ്, പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽഹമീദ്, വാർഡ് മെമ്പർ പി പി ബാലകൃഷ്ണൻ, കുടുംബശ്രീ ചെയർപേഴ്സൺ പി പി റീജ, മെമ്പർ സെക്രട്ടറി ടി പ്രേമാനന്ദൻ അക്കൗണ്ടന്റ് കെ സിനിഷ എന്നിവർ സംസാരിച്ചു .നാദാപുരത്ത് 6000 സ്ത്രീകൾ കുടുംബശ്രീ അംഗങ്ങളാണ്. പിന്നോക്ക വിഭാഗ കോർപ്പറേഷനിൽ നിന്നും മൂന്നു കോടി രൂപയുടെ ലോൺ ഉടൻതന്നെ അർഹതപ്പെട്ട കുടുംബശ്രീ അംഗങ്ങൾക്ക് നൽകുന്നതാണ്. കുടുംബശ്രീ അയൽക്കൂട്ടങ്ങളിൽ 368 എണ്ണം ഗ്രേഡിങ്ങ് പൂർത്തീകരിച്ചിട്ടുണ്ട്. നാദാപുരം ഗ്രാമപഞ്ചായത്തിൽ 155 വയോജന അയൽക്കൂട്ടങ്ങൾ ഉണ്ട്.
ഓർക്കാട്ടേരി : മൂന്ന് ജൂവലറികളിൽനിന്നായി പോളിഷ് ചെയ്യാൻ നൽകിയ സ്വർണാഭരണങ്ങളുമായി മുങ്ങിയ യുവാവിനെ ഒരുവർഷത്തിനുശേഷം എടച്ചേരി പോലീസ് അറസ്റ്റുചെയ്തു. മഹാരാഷ്ട്ര സ്വദേശി മയൂർ അർജുൻ ഗോഡ്കെ എന്ന സൂരജ് സേട്ടു (31) വിനെയാണ് അറസ്റ്റുചെയ്തത്. 2021 ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം.ഓർക്കാട്ടേരിയിലെ സിറാജ് ജ്വല്ലറി, എസ്.ആർ. ജ്വല്ലറി, ആർ.ആർ. ജ്വല്ലറി എന്നിവിടങ്ങളിൽനിന്നായി പോളീഷ് ചെയ്യാൻ നൽകിയ പതിനൊന്നര പവൻ സ്വർണാഭരണങ്ങളുമായാണ് ഇയാൾ കടന്നുകളഞ്ഞത്. ഓർക്കാട്ടേരിയിലെ വാടക ക്വാർട്ടേഴ്സിൽ താമസിച്ച് ജൂവലറികളിലെ ആഭരണങ്ങൾ പോളീഷ് ചെയ്യുന്ന ജോലിചെയ്തുവരികയായിരുന്നു. പുനെയിൽവെച്ചാണ് എസ്.ഐ. ആന്റണി ഡിക്രൂസ്, എ.എസ്.ഐ. മനോജ്, സീനിയർ സിവിൽ പോലീസ് ഓഫീസർ സിജേഷ് എന്നിവർ ചേർന്ന് പ്രതിയെ അറസ്റ്റുചെയ്തത്. പ്രതിയെ വെള്ളിയാഴ്ച രാവിലെ എടച്ചേരി സ്റ്റേഷനിൽ എത്തിച്ചു. വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
വടകര : രാഹുൽ ഗാന്ധിയുടെ കൽപ്പറ്റയിലെ ക്യാമ്പ് ഓഫീസ് ആക്രമിക്കുകയും ഓഫീസ് ജീവനക്കാരെ മർദ്ദിക്കുകയും ചെയ്ത എസ് എഫ് ഐ യുടെ നടപടിയിൽ പ്രതിഷേധിച്ച് വടകര ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേത്യത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. പുറന്തോടത്ത് സുകുമാരൻ , വി.കെ പ്രേമൻ , സതീശൻ കുരിയാടി,നല്ലാടത്ത് രാഘവൻ , ദാമോദരൻ പറമ്പത്ത്, ഉമേശൻ വി.ആർ , രഞ്ജിത്ത് കണ്ണോത്ത് , കെ.എൻ.എ ആമീർ ,സുരേഷ് കുളങ്ങരത്ത്, രാഹുൽ പുറങ്കര, റിനീഷ് , ആർ.കെ പ്രവീൺ കുമാർ , സി.വി പ്രദീഷ് , സി.കെ വിജയൻ സജിത്ത് മരാർ, അജേഷ് കോയാന്റവിട എന്നിവർ നേതൃത്വം കൊടുത്തു.
വാണിമേൽ: സുന്നി യുവജന സംഘം സംസ്ഥാന കാമ്പയിൻ്റെ ഭാഗമായി വാണിമേൽ പഞ്ചായത്ത് പ്രവർത്തന ഫണ്ട് ഉദ്ഘാടനം അരൂ കുണ്ടിൽ മൊയ്തു ഹാജിയിൽനിന്ന് സംഭാവന സ്വീകരിച്ച് അബ്ദുൾ കരീം ദാരിമി നിർവഹിച്ചു. തെറ്റത്ത് അമ്മദ് മുസ്ല്യാർ, ഒ.മുനീർ മാസ്റ്റർ സി.വി അശ്റഫ് മാസ്റ്റർ അബ്ദുറഹ്മാൻ ഫൈസി കാസിം ദാരിമി പന്തി പോയിൽ
സി.കെ.പി അലി മൗലവി
സൈനുദ്ധീൻ ദാരിമി നൗഫൽ ഫൈസി കുപ്പാടിത്തറ മുനീർ ഫൈസി ശിഹാബുദ്ധീൻ ദാരിമി തമീംദാരിമി പി ടി മഹ്മൂദ് പങ്കെടുത്തു
നാദാപുരം : എടച്ചേരി ടൗണിൽ ഓട്ടോറിക്ഷയും ടിപ്പർ ലോറിയും കൂട്ടിയിടിച് ഓട്ടോ യാത്രക്കാരായ പിഞ്ചുകുട്ടിയടക്കം നാലു പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 11 മണിയോടെയാണ് ആശുപത്രിയിൽ നിന്ന് മടങ്ങുകയായിരുന്ന പെരിങ്ങത്തൂർ സ്വദേശികൾ സഞ്ചരിച്ച ഓട്ടോയും എതിരെ വരികയായിരുന്ന ടിപ്പർ ലോറിയും കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ തകർന്നു.ഓട്ടോറിക്ഷയിൽ കുടുങ്ങികിടന്ന യാത്രക്കാരെ ചേലക്കാട് നിന്നെത്തിയ ഫയർ ആൻഡ് റസ്ക്യൂ ടീമും നാട്ടുകാരും ചേർന്ന് പുറത്തെടുത്ത് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. കുട്ടിയുടെ പരിക്ക് സാരമുള്ളതാണെന്ന് നാട്ടുകാർ പറഞ്ഞു. കുട്ടിയോടൊപ്പം സഞ്ചരിച്ച വീട്ടുകാർക്കും ഓട്ടോ ഡ്രൈവറുമാണ് പരിക്കേറ്റ മറ്റുള്ളവർ.
നാദാപുരം: കല്ലാച്ചി ടൗൺ മഴക്കാലത്ത് വെള്ളംകയറി വ്യാപാര സ്ഥാപനങ്ങൾക്ക് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടങ്ങൾ സംഭവിക്കുന്നത് അടിയന്തരമായി പരിഹാരിക്കാൻ അധികൃതർ തയ്യാറാ കണമെന്ന് വ്യാപാരി സംഘടനകളുടെ സംയുക്ത യോഗം ആവശ്യപ്പെട്ടു. പൊതുമരാമത്ത് വകുപ്പ് മന്ത്രി കല്ലാച്ചിയിൽ വന്നപ്പോൾ വാണിയൂർ റോഡ് ജംഗ്ഷനിൽ ഒരു ഓവ് പാലം നിർമ്മിക്കാൻ 25 ലക്ഷം രൂപ അനുവദിച്ച സാഹചര്യത്തിൽ ആ ഫണ്ട് ഉപയോഗിച്ച് കൽവർട്ട് പണി എത്രയും പെട്ടെന്ന് നടത്തി മഴക്കാലത്ത് എങ്കിലും ഇതിന് പരിഹാരം ഉണ്ടാക്കി തരണമെന്ന്
യോഗം ആവശ്യപ്പെട്ടു. കല്ലാച്ചിയിൽ ഓട്ടോ ടാക്സി പാർക്കിംഗിന് സൗകര്യം ഉണ്ടാക്കിയാൽ ഇന്നത്തെ ഗതാഗത ക്കുരുക്കിന് ഒരു പരിധിവരെ പരിഹാരം കാണാൻ കഴിയും. കഴിഞ്ഞ മൂന്നു വർഷമായി കല്ലാച്ചിയിൽ കൂടി കടന്നു പോകുന്നു എന്ന് പറയുന്ന കണ്ണൂർ എയർപോർട്ട് റോഡ് യാഥാർത്ഥ്യമാക്കി അതിനുശേഷം കല്ലാച്ചി ടൗണിന്റെ വികസനം നടത്തണമെന്ന് യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു വ്യാപാരികൾക്ക് പുനരധിവാസമോ തക്കതായ നഷ്ടപരിഹാരമോ നൽകാതെ കുടിയൊഴിപ്പിക്കാൻ സമ്മതിക്കുകയില്ല എന്ന് യോഗം തീരുമാനിച്ചു . തേറത്ത് കുഞ്ഞി കൃഷ്ണൻ നമ്പ്യാർ ഉദ്ഘാടനം ചെയ്തു. എം ടി കുഞ്ഞിരാമൻ അധ്യക്ഷനായി.
എം സി ദിനേശൻ സ്വാഗതവും ടി കെ മൊയ്തൂട്ടി നന്ദിയും പറഞ്ഞു
നാദാപുരം : ഗ്രാമ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണം നടത്തിയ മഹാകവി മോയിൻകുട്ടി വൈദ്യർ സ്മാരക റോഡിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി നിർവ്വഹിച്ചു .
വൈസ് പ്രസിഡന്റ് അഖില മര്യാട്ട് അധ്യക്ഷത വഹിച്ചു . സ്റ്റാന്റിൻഡ് കമ്മിറ്റി ചെയർ പേഴ്സൺ മാരായ സി കെ നാസർ , ജനീദ ഫിർദൗസ് , മെമ്പർമാരായ സി ടി കെ സമീറ , വി അബ്ദുൽ ജലീൽ ,അബ്ബാസ് കണേക്കൽ , ആയിഷ ഗഫൂർ , സുമയ്യ പാട്ടത്തിൽ വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ വി എ അമ്മദ് ഹാജി , വി കെ സലീം , കാസിം കുന്നുമ്മൽ, ഹാരിസ് മാതോട്ടത്തിൽ എന്നിവർ സംസാരിച്ചു .
നാദാപുരം : കല്ലാച്ചി ടൗണിൽ നിന്ന് കളഞ്ഞു കിട്ടിയ സ്വർണാഭരണം ഉടമയ്ക്ക് എത്തിച്ച് യുവാവ് മാതൃകയായി. കല്ലാച്ചി വലിയ കൊയിലോത്ത് സമീറിനാണ് കഴിഞ്ഞ ദിവസം ടൗണിൽ നിന്ന് ഒരു പേഴ്സ് വീണ് കിട്ടിയത്. പേഴ്സ് തുറന്നു നോക്കിയപ്പോൾ രണ്ടര പവൻ തൂക്കം വരുന്ന സ്വർണാഭരണം അടക്കം പേഴ്സിൽ ഉണ്ടായിരുന്നു. തുടർന്ന് പേഴ്സിന്റെ ഉടമയെ തേടി സമീർ പരസ്യം ചെയ്യുകയും വാണിമേൽ വയൽ പീടികയിലെ ഉടമകൾ സമീറിനടുത്തെത്തി പേഴ്സ് തിരിച്ചു വാങ്ങുകയുമായിരുന്നു. യുവാവിന്റെ സത്യസന്ധത നാടിനാകെ അഭിമാനമായി മാറി
നാദാപുരം : കല്ലാച്ചി ടൗണിൽ നിന്ന് കളഞ്ഞു കിട്ടിയ സ്വർണാഭരണം ഉടമയ്ക്ക് എത്തിച്ച് യുവാവ് മാതൃകയായി. കല്ലാച്ചി വലിയ കൊയിലോത്ത് സമീറിനാണ് കഴിഞ്ഞ ദിവസം ടൗണിൽ നിന്ന് ഒരു പേഴ്സ് വീണ് കിട്ടിയത്. പേഴ്സ് തുറന്നു നോക്കിയപ്പോൾ രണ്ടര പവൻ തൂക്കം വരുന്ന സ്വർണാഭരണം അടക്കം പേഴ്സിൽ ഉണ്ടായിരുന്നു. തുടർന്ന് പേഴ്സിന്റെ ഉടമയെ തേടി സമീർ പരസ്യം ചെയ്യുകയും വാണിമേൽ വയൽ പീടികയിലെ ഉടമകൾ സമീറിനടുത്തെത്തി പേഴ്സ് തിരിച്ചു വാങ്ങുകയുമായിരുന്നു. യുവാവിന്റെ സത്യസന്ധത നാടിനാകെ അഭിമാനമായി മാറി
കല്ലാച്ചി: അധ്യാപ കനും എഴുത്തുകാര നുമായ ശ്രീനി എടച്ചേരി നിർവ്വഹിച്ചു. വായനക്കാരൻ വെറും വായനക്കാരാനാവാതെ വായന പ്രചാരണ ദൗത്യം കൂടി ഏറ്റെടുക്കണമെന്ന് അദേഹം സ്വന്തം കവിതചൊല്ലി അഭിപ്രായപ്പെട്ടു.
ഹെഡ് മാസ്റ്റർ രവി. എം അധ്യക്ഷത വഹിച്ചു. സജീവൻ. എൻ. ( റിട്ട.എച്ച്എം), രാജലക്ഷ്മി.സി.വി
കുഞ്ഞബ്ദുല്ല ഇ കെ. സതീശൻ പുതിയെടുത്ത് എന്നിവർ ആശംസകൾ നേർന്നു. വായനാ മാസാചരണത്തിന്റെ ഭാഗമായി ജൂലൈ 18 വരെ കുട്ടികൾക്കും രക്ഷിതാക്കൾക്കും വിവിധങ്ങളായ മത്സരങ്ങളും ക്ലബ്ബിന്റ കീഴിൽ നടത്തുന്നുണ്ട്. ശ്രീ. രജിൻ രാജ് പി.എം സ്വാഗതവും സ്കൂൾ ലീഡർ ഹൃതിക നന്ദിയും പറഞ്ഞു. ' .
നാദാപുരം: ഐന അമൽ ബെയ്ക്സ് എന്ന പേരിൽ സ്വന്തമായി കേക്ക് നിർമ്മാണ സ്ഥാപനം തുടങ്ങി വ്യത്യസ്തയിനം കേക്കുകൾ നിർമിച് സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ ഇരിങ്ങണ്ണൂർ കായപ്പനച്ചി സ്വദേശി സുവൈബ ത്തുൽ അസ്ലമിയക്ക് അവാർഡ്. 26 ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കും.
തിരുവനന്തപുരം മസ്ക്കറ്റ് ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ ഇരുപതോളം പേർക്കാണ് അവാർഡ് നൽകുന്നത്. ജീവ കാരുണ്യ, രാഷ്ട്രീയ, സാംസ്കാരിക, മാധ്യമ രംഗത്ത് നിന്നും ബിസിനസ് രംഗത്തു നിന്നും ശോഭിച്ചവർക്കാണ് അവാർഡ് .
ചെക്യാട് : ലോക ലഹരി വിരുദ്ധ ദിനത്തോട് അനുബന്ധിച്ച് ജില്ല ഭരണകൂടവും നശ മുക്ത് ഭാരത് അഭിയാനും സംയുക്തമായി ‘പുതുലഹരിക്ക് ഒരു വോട്ട്’ മലബാർ വനിതാ കോളേജിൽ വിപുലമായി സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ ഒന്നടങ്കം അവരുടെ പുതു ലഹരി കണ്ടെത്തുക എന്ന നിലയിലാണ് വോട്ടെടുപ്പ് സംഘടിപ്പിച്ചത്. ലഹരി പദാർത്ഥങ്ങൾ കൂടാതെ ജീവിതത്തിൽ തന്നെ ഉള്ള ലഹരികൾ കണ്ടെത്തുകയും അത്തരത്തിലുള്ള ആരോഗ്യകരമായ ശീലങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയാണ് പദ്ധതിയുടെ ലക്ഷ്യം,
വർധിച്ചു വരുന്ന ലഹരി പദാർത്ഥങ്ങളുടെ ഉപയോഗം സാമൂഹിക ജീവിത ക്രമത്തെ അസ്ഥിരപ്പെടുത്തുന്നതായി ഉദ്ഘാടനകർമ്മം നിർവഹിച്ചു കൊണ്ട് ഇ.കെ വിജയൻ എം.എൽ.എ അഭിപ്രായപ്പെട്ടു.
മലബാർ ഫൗണ്ടേഷൻ ചെയർമാൻ സൂപ്പി നരിക്കാട്ടേരി അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ സിവിൽ എക്സൈസ് ഓഫീസർ സിനീഷ് ലഹരി വിരുദ്ധ പ്രതിജ്ഞയും സന്ദേശവും കൈമാറി.രാജേഷ് കുമാർ.എൻ,മുബഷിറ.സി.പി,ആരിഫ്.സി.കെ, എന്നിവർ സംസാരിച്ചു. ലഹരി പദാർത്ഥങ്ങളെ കുറിച് അവബോധം സൃഷ്ടിക്കാൻ പരിപാടിയുടെ ഭാഗമായി വിദ്യാർഥികൾ വിശാലമായ ആർട് ഗാലറിയും ഒരുക്കി. പ്രിൻസിപ്പൽ ഷൈന എൻ.സി സ്വാഗതവും റാഫി.വി.എ നന്ദിയും പറഞ്ഞു.
നാദാപുരം: : നല്ല പുസ്തകങ്ങളിലെല്ലാം വെളിച്ചമുണ്ടെന്നും അത് മനസ്സിലെ ഇരുട്ടിനെ അകറ്റുമെന്നും കവി വീരാൻ കുട്ടി. ചേലക്കാട് എം.എൽ.പി സ്കൂളിലെ വായനവാരാഘോഷവും വിദ്യാരംഗം കലാസാഹിത്യ വേദിയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുക യായിരുന്നു അദ്ദേഹം. തൻ്റെ കവിത അനുഭവങ്ങൾ വിദ്യാർത്ഥികളുമായി നടത്തിയ അഭിമുഖത്തിൽ അദ്ദേഹം പങ്കുവച്ചു.മൂന്നാം ക്ലാസിലെ മലയാള പാഠപുസ്തകത്തിലെ 'നക്ഷത്രവും പൂവും' എന്ന കവിത കവി തന്നെ കുട്ടികൾക്ക് മുൻപിൽ അവതരിപ്പിച്ചത് വിദ്യാർത്ഥികൾക്ക് കൗതുകവും നവ്യ അനുഭവവുമായി.തൻ്റെ പുതിയ മൊഴിമാറ്റ പുസ്തകമായ ടഗോറിൻ്റെ 'അലയുന്ന പറവകൾ' എന്ന പുസ്തകം സ്കൂൾ ലൈബ്രറിയിലേക്ക് സമ്മാനിച്ച് കൊണ്ട് സ്കൂൾ ലൈബ്രറി നവീകരണത്തിനും തുടക്കം കുറിച്ചു. വായനവാരത്തിൻ്റെ ഭാഗമായി നടത്തിയ മത്സരങ്ങളിൽ വിജയികളായവർക്കുള്ള സമ്മാനദാനവും അദ്ദേഹം നിർവ്വഹിച്ചു. എസ്.ആർ.ജി കൺവീനർ സുജിത്ത്.കെ അധ്യക്ഷത വഹിച്ചു.ഹെഡ്മിസ്ട്രസ് ഷെർലി എ.പി സ്വാഗതം പറഞ്ഞു. പി.കെ അബൂബക്കർ, ഷബ്ന നാമത്ത്, രമ്യ.വി എന്നിവർ സംസാരിച്ചു.
നാദാപുരം :യുവജനങ്ങളെ വഞ്ചിക്കുന്ന കേന്ദ്ര പദ്ധതിയായ അഗ്നിപഥ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് എൽ.ഡി.വൈ.എഫ് നാദാപുരം മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പോസ്റ്റ് ഓഫീസ് മാർച്ച് നടത്തി. ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മറ്റിയംഗം കെ.എം നിനു ഉദ്ഘാടനം ചെയ്തു.എ.ഐ.വൈ.എഫ് മണ്ഡലം സെക്രട്ടറി ലിനീഷ് അരുവിക്കര അധ്യക്ഷത വഹിച്ചു. എൽ.വൈ.ജെ.ഡി സംസ്ഥാന കമ്മറ്റിയംഗം വത്സരാജ് മണലാട്ട് ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറിയേറ്റംഗം അഡ്വ. പി.രാഹുൽ രാജ് , എ ഐ.വൈ എഫ് മണ്ഡലം പ്രസിഡണ്ട് വിമൽ കുമാർ കണ്ണങ്കൈ, ഡി.വൈ എഫ്, ഐ ബ്ലോക്ക് പ്രസിഡണ്ട് എ.കെ ബിജിത്ത്, സനൽ കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
വളയം : ചെറുമോത്ത് എൽ പി സ്കൂളിൽ വായനാ വാരാചരണത്തിന്റെ ഭാഗമായി വിവിധ പരിപാടികൾ നടത്തി. മാധ്യമ പ്രവർത്തകൻ എം കെ അഷ്റഫ് പരിപാടി ഉദ്ഘാടനം ചെയ്തു. വായനയുടെ പ്രാധാന്യത്തെ പറ്റിയും മാനവ സാഹോദര്യം ഊട്ടി ഉറപ്പിക്കുന്നതിനെക്കുറിച്ചും അദ്ദേഹം കുട്ടികളുമായി സംവദിച്ചു. പി ടി എ പ്രസിഡന്റ് കെ പി കുഞ്ഞാലി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഹെഡ് മിസ്ട്രസ് വിഖിത, അധ്യാപകരായ ടി പ്രദീപ് കുമാർ, ഇ കെ പ്രസന്ന, മിസ്ഹബ് മുളിവയൽ, കെ കെ ശ്രുതി, തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് വിദ്യാർത്ഥികളുടെ കലാ പരിപാടികളും നടന്നു.
ഇരിങ്ങണ്ണൂർ: ഇരിങ്ങണ്ണൂർ ഹയർ സെക്കൻഡറി സ്കൂൾ റിട്ട. ഹെഡ് മാസ്റ്റർ കെ.കെ സജീവന്റെ നിര്യാണത്തിൽ വീട്ടുപരിസരത്ത് ചേർന്ന സർവ്വകക്ഷി യോഗം അനുശോചിച്ചു. സി.പി.എം ഇരിങ്ങണ്ണൂർ ബ്രാഞ്ച് സെക്രട്ടറി കെ.എസ്.ടി.എ നേതാവ് കായിക, കലാ സാംസ്കാരിക, സാമൂഹ്യ രംഗത്ത് ഒട്ടേറെ പ്രവർത്തനങ്ങൾ നടത്തിയ മൂന്ന് പതിറ്റാണ്ടിലേറെ ഇരിങ്ങണ്ണൂർ ഹയർസെക്കൻഡറി സ്കൂൾ അധ്യാപകനായി ഹെഡ് മാസ്റ്ററായി വിരമിക്കുകയായിരുന്നു. നൂറ് കണക്കിനാളുകൾ അന്തിമോപചാരമർപ്പിച്ചുഅനുശോചന യോഗത്തിൽ എടച്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.രാജൻ അധ്യക്ഷത വഹിച്ചു. ശ്രീജ പാലപ്പറമ്പത്ത്,ടി. അനിൽകുമാർ, എം.കെ പ്രേമദാസ് ,ആർ.ടി ഉസ്മാൻ ,വത്സരാജ് മണലാട്ട് , സി.കെ ബാലൻ, എം.ടി പവിത്രൻ ,എം.ടി ഗോപിനാഥ് , പി. രാജ്കുമാർ ,വി.പി. പ്രേമചന്ദ്രൻ, സി.പി രാജൻ, രവീന്ദ്രൻ പാച്ചാക്കര,പി.കെ ശശികുമാർ ,വി.പി സുരേന്ദ്രൻ, എ അർ.അജിത്കുമാർ എന്നിവർ പ്രസംഗിച്ചു.
വടകര : നഗരസഭയിലെ പ്രതിദിന പാലുൽപാദനം 10000 ലിറ്റർ ആക്കി വർദ്ധിപ്പിക്കാനുള്ള ക്ഷീര നഗരമെന്ന സമഗ്ര പദ്ധതി വടകര നഗരസഭയിൽ നടപ്പാക്കുന്നു.അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി, നഗരസഭയുടെ തനത് പദ്ധതികൾ എന്നിവയ്ക്കൊപ്പം മൃഗസംരക്ഷണ വകുപ്പിന്റെയും ക്ഷീര വികസന വകുപ്പിന്റെയും പദ്ധതികൾ സംയോജിപ്പിച്ചാണ് ക്ഷീരകർഷകർക്ക് ആനുകൂല്യങ്ങൾ ലഭ്യമാക്കുക.അയ്യങ്കാളി നഗര തൊഴിലുറപ്പു പദ്ധതിയിൽ 100 തൊഴിൽ ദിനങ്ങൾ ആണ് ക്ഷീരകർഷകർക്ക് ലഭിക്കുക. തീറ്റപ്പുല്ല് വളർത്തുന്നതിനും സഹായം ഉണ്ട്. ആധുനിക തൊഴുത്ത് അസോള കുളങ്ങൾ എന്നിവ നിർമ്മിക്കാനും തൊഴിലുറപ്പ് പദ്ധതിയിലൂടെ സഹായം ലഭിക്കും.
മിൽക്ക് ഇൻസെന്റീവ്, ധാതുമിശ്രിതം ഇൻഷുറൻസ് ആനുകൂല്യങ്ങൾ എന്നിവയും പദ്ധതിയുടെ ഭാഗമായി ലഭ്യമാക്കും. ഈ വർഷം 75 ലക്ഷം രൂപയാണ് ക്ഷീരനഗരം പദ്ധതിക്കായി വകയിരുത്തിയിട്ടുള്ളത്.
ക്ഷീര നഗരം പദ്ധതി വിശദീകരിക്കുന്നതിനായി വടകരയിലെ വിവിധ സൊസൈറ്റികളിലെ ക്ഷീര കർഷകരെ പങ്കെടുപ്പിച്ച് ടൗൺഹാളിൽ ക്ഷീര സംഗമം നടന്നു. വടകര ടൗൺഹാളിൽ നടന്ന സംഗമം നഗരസഭാ ചെയർപേഴ്സൺ കെ പി ബിന്ദു ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ കെ കെ വനജ അധ്യക്ഷയായി. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ എ പി പ്രജിത, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സിന്ധു പ്രേമൻ , മൂരാട് ക്ഷീര സൊസൈറ്റി പ്രസിഡണ്ട് നാരായണൻ എന്നിവർ പ്രസംഗിച്ചു.നഗരസഭാ സെക്രട്ടറി എൻ കെ ഹരീഷ്, സീനിയർ വെറ്റിനറി സർജൻ ഡോ. സ്നേഹ രാജ് എന്നിവർ പദ്ധതി വിശദീകരണം നടത്തി. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി വിജയി സ്വാഗതവും ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി സജീവ് കുമാർ നന്ദിയും പറഞ്ഞു.
നാദാപുരം: വിദ്യാർത്ഥികൾക്കിടയിൽ പാഠ്യ പാഠ്യേതര വിഷയങ്ങളിൽ ക്രിയാത്മകമായ കഴിവ് വളർത്തിയെടുക്കാനും അവയുടെ സാധ്യതകളെ തിരിച്ചറിയുന്നതിനും മലബാർ വനിതാ കോളേജ് പി.ജി വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ ഏകദിന ശില്പശാല നടത്തി. നെസ്റ്റോ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ
.സിദ്ധീഖ്.പി ഉദ്ഘാടനം ചെയ്തു,പുതിയ കാല ഘട്ടത്തിൽ വെല്ലുവിളികളെ തരണം ചെയ്യാൻ വിദ്യാർഥികൾ കൂടുതൽ ഫ്രൊഫഷണലിസം അവരുടെ ജീവിതത്തിലും കരിയറിലും കൊണ്ടുവരണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു, മലബാർ ഫൗണ്ടേഷൻ ചെയർമാൻ സൂപ്പി നരിക്കാട്ടേരി ആമുഖ പ്രഭാഷണം നടത്തി, ബാംഗ്ലൂർ ക്രൈസ്റ്റ് യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പ്രൊഫസർമാരായ ഡോ: സുഷിൻ, ഡോ.ലിജീഷ് എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. പ്രിൻസിപ്പൾ ഷൈന എൻ.സി അധ്യക്ഷത വഹിച്ചു,
സ്റ്റാഫ് സിക്രട്ടറി ഷിജി. പി.എൻ, ഇസ്മയിൽ. പി, നിഖിൽ.ഒ.ടി മുബഷിറ.സി.പി തുടങ്ങിയവർ സംസാരിച്ചു. പി.ജി അസോസിയേഷൻ സെക്രട്ടറി അഞ്ജു സ്വാഗതവും നാജിയ.
ടി നന്ദിയും പറഞ്ഞു.
നാദാപുരം : ഇന്ന് രാവിലെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ നിര്യാതനായ നാദാപുരത്തെ വ്യാപാരിയും സാമൂഹ്യ പ്രവർത്തകനുമായ
പൂലത്ത് റഫീഖിന്റ മൃതദേഹം ഇന്ന് വൈകീട്ട്
4.30 ന് നാദാപുരം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ മറവ് ചെയ്യും. മൻസൂർ ടൈൽ സെന്റർ മാനേജിങ് പാർട്നറായ റഫീഖിന്റെ മരണത്തിൽ ആദര സൂചകമായി ഇന്ന് വൈകുന്നേരം 3 മണിമുതൽ 5 മണി വരെ നാദാപുരം ടൗണിൽ കടകളടച്ചു ഹർത്താൽ ആചരിക്കുമെന്നു വ്യാപാരി സംഘട ഭാരവാഹികൾ അറിയിച്ചു. നാട്ടിലെ സാമൂഹ്യ പ്രവർത്തന രംഗത്ത് സജീവ സാനിധ്യമായിരുന്ന
റഫീഖിന്റെ ആകസ്മിക വേർപാട് നാദാപുരം പ്രദേശത്തിന് ദുഃഖമായി മാറി.
വടകര : വടകര നഗരസഭ യുടെ ഹരിയാലി ഹരിത കർമസേനയുടെ വെബ്സൈറ്റ് നഗരസഭ കൗൺസിൽ ഹാളിൽ വച്ച് നടന്ന ചടങ്ങിൽ നഗര സഭ ചെയർപേഴ്സൻ കെ പി ബിന്ദു ഉദ്ഘാടനം ചെയ്തു. ഹരിത കർമ സേനയുടെ സേവനങ്ങൾ ഈ വെബ്സൈറ്റ് വഴി പൊതു ജനങ്ങൾക്കു കിട്ടുക എന്ന ഉദ്ദേശത്തോടെ ആരംഭിച്ച ഈ പോർട്ടലിലൂടെ ഹരിത കർമസേന അംഗങ്ങൾക്കു മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ടു കിട്ടുന്ന കാര്യങ്ങൾ എളുപ്പത്തിൽ എത്തി പരിഹരിച്ചു കൊടുക്കാൻ കഴിയും. വൈസ് ചെയർപേഴ്സൺ കെ കെ വനജ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരായ എ പി പ്രജിത, എം ബിജു സെക്രട്ടറി എൻ കെ ഹരീഷ്, ഹരിത കർമ സേന കോഡിനേറ്റർ മണലിൽ മോഹനൻ വെബ്സൈറ്റ് ഡിസൈൻ ചെയ്ത ദിനേശ് എന്നിവർ സംസാരിച്ചു.
നാദാപുരം: സംസ്ഥാന പാതയിൽ കാട്ടുപന്നി ചത്ത നിലയിൽ. നാദാപുരം പെരിങ്ങത്തൂർ റോഡിൽ മുതാക്കര പള്ളിക്ക് സമീപമാണ് കാട്ടുപന്നിയുടെ ജഡം കണ്ടത്. വാഹനമിടിച്ച് ചത്തതാണെന്ന് കരുതുന്നു. ഈ പ്രദേശത്ത് കാട്ടു പന്നികളുടെ ശല്യം രൂക്ഷമാണ്. കാട്ടു പന്നി കൾ കൂട്ടത്തോടെ ഇറങ്ങി കാർഷിക വിളകൾ നശിപ്പിക്കുന്നതും രാത്രി കാലത്ത് റോഡിലിറങ്ങി യാത്രക്കാർക്ക് പ്രയാസം ഉണ്ടാക്കുകയും ചെയ്യു ന്നത് നാട്ടുകാർക്ക് പ്രശ്നമായിരുന്നു
നാദാപുരം: അരൂരിലെ കുടുംബാരോഗ്യ കേന്ദ്രത്തിൽ നിന്ന് ടാബുകൾ മോഷ്ടിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കൊല്ലം നിലമേൽ സ്വദേശി സജി ഭവനിൽ സാബു (28)വിനെ യാണ് നാദാപുരം പൊലീസ് അറസ്റ്റ് ചെയ്തത്.
മാസങ്ങൾക്ക് മുമ്പാണ് കുടുംബാരോഗ്യ കേന്ദ്രത്തിൽ നിന്ന് രണ്ടു ടാബുകൾ മോഷണം പോയത്. കെട്ടിടത്തിന്റെ നവീകരണ പ്രവർത്തി നടക്കുമ്പോൾ ഇയാൾ അവിടെ
ജോലി ചെയ്തിരുന്നു.മോഷണത്തെ കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുന്നതിനിടെ ഇയാൾ ടാബ് വില്പന നടത്തിയ ഷോപ്പിൽ നിന്ന് ലഭിച്ച വിവരത്തെ തുടർന്നാണ് പ്രതി പിടിയിലായത്. കഴിഞ്ഞ ദിവസം നാദാപുരം എസ് ഐ; ഇ പ്രശാന്ത്, എ എസ് ഐ; മനോജ് രാമത്ത്, സി പി ഒ ; ലതീഷ് എന്നിവർ തിരുവനന്തപുരത്ത് എത്തിയാണ് പ്രതിയെ പിടികൂടിയത്. മോഷ്ടിച്ച ടാബുകളിൽ ഒരെണ്ണം വില്പന നടത്തിയ കടയിൽ നിന്നും മറ്റൊന്ന് ഇയാളുടെ വീട്ടിൽ നിന്നും കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.
നാദാപുരം: സ്കൂളിലേക്കെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങി കാണാതായ പത്താം ക്ലാസുകാരനെ ഒടുവിൽ കണ്ടെത്തി. വട്ടോളി സംസ്കൃതം സ്കൂളിലെ വിദ്യാർത്ഥി കണ്ടോത്ത് കുനിയിലെ കല്ലിക്കുനി ഗഫൂറിൻ്റെ മകൻ അഫീഫ് (15) നെയാണ് കണ്ടെത്തിയത്. ഇന്ന് രാവിലെ മുതൽ അഫീഫിനെ കാണാത്തതിനെ തുടർന്ന്
ബന്ധുക്കൾ കുറ്റ്യാടി പൊലീസിൽ പരാതി നൽകിയതനുസരിച്ച് അന്വേഷണം തുടങ്ങിയിരുന്നു. അല്പസമയം മുമ്പാണ് കക്കട്ട് ടൗണിൽ വെച്ച് കുട്ടിയെ കണ്ടുകിട്ടിയത്. ഡ്രൈവറായ ഉപ്പ ഗഫൂർ ഹൈദ്രബാദിലായിരുന്നു. മകനെ കാണാതായതറിഞ്ഞ് അദ്ദേഹം നാട്ടിലേക്ക് തിരിച്ചിരുന്നു. മകനെ കണ്ടെത്താൻ സഹായിച്ച എല്ലാവർക്കും ഗഫൂർ നന്ദി പറഞ്ഞു.
വടകര : അർഹരായ ഗുണഭോക്താക്കൾക്ക് സേവനങ്ങൾ വീട്ടുപടിക്കൽ എത്തിക്കാനുള്ള വാതിൽപടി സംവിധാനം വടകര നഗരസഭയിൽ ഓഗസ്റ്റ് ആദ്യവാരത്തോടെ പ്രാവർത്തികമാകും.
പദ്ധതിയുടെ ഭാഗമായി വാർഡുകളിൽ മോണിറ്ററിങ് കമ്മിറ്റികൾ രൂപീകരിക്കുകയും ഓരോ വാർഡിലും രണ്ടു വീതം സന്നദ്ധ പ്രവർത്തകരെ തെരെഞ്ഞെടുക്കുകയും ചെയ്തു.വാതിൽപടി സേവനവുമായി ബന്ധപ്പെട്ട് ജനപ്രതിനിധികൾ ,ആശാവർക്കർമാർ ,വാർഡിൽ നിന്ന് തിരഞ്ഞെടുത്ത വളണ്ടിയർമാർ ,കുടുംബശ്രീ സി ഡി എസ് മെമ്പർമാർ എന്നിവർക്കുവേണ്ടി കിലയുടെ ആഭിമുഖ്യത്തിൽ പരിശീലനം സംഘടിപ്പിച്ചു .
പരിശീലന പരിപാടി ബഹു.നഗരസഭാ ചെയർപേഴ്സൺ ശ്രീമതി.കെ പി ബിന്ദു ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ ശ്രീമതി.കെ കെ വനജ അധ്യക്ഷത വഹിച്ച ചടങ്ങിൽ
ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ .പി സജീവ് കുമാർ സ്വാഗതം പറഞ്ഞു.
വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി വിജയി, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ .എ പി പ്രജിത, പ്രൊജക്റ്റ് ഓഫീസർ സന്തോഷ് കുമാർ. യു എന്നിവർ സംസാരിച്ചു. നഗരസഭാ സെക്രട്ടറി എൻ കെ ഹരീഷ് പദ്ധതി അവതരണം നടത്തി. നോഡൽ ഓഫീസർ ശശിധരൻ നന്ദിയും പറഞ്ഞു.
കുറ്റ്യാടി : ചെറിയ കുമ്പളത്ത് കഞ്ചാവ് - മയക്ക് മരുന്ന് ക്രിമിനൽ സംഘങ്ങൾ ഏറ്റുമുട്ടി. അഞ്ച് അംഗ സംഘത്തെ നാട്ടുകാർ ബന്ധിയാക്കി.
സംഘം തമ്പടിച്ച ലോഡ്ജ് കെട്ടിടത്തിൽ പൊലീസ് പരിശോധന നടത്തി. ഇന്ന് വൈകിട്ട് ആറോടെയാണ് സംഘർഷമുണ്ടായത് .
ചെറിയ കുമ്പളത്തെ എ എം മോട്ടോഴ്സ് കാർ ഷോറൂമിന് മുൻവശത്തെ ലോഡ്ജിൽ താമസിക്കുന്ന ക്രിമിനൽ കേസ് പ്രതിയും പാലക്കാട് സ്വദേശിയും ജയിലിൽ വെച്ച് പരിചയപ്പെട്ട മലപ്പുറം സ്വദേശികളായ മൂന്നു പേരുമായാണ് ഏറ്റുമുട്ടിയത്.
ലോഡ്ജിൽ ഇന്ന് ഉച്ചയോടെ എത്തിയ മൂന്നംഗ സംഘവുമായി വാക്ക് തർക്കമുണ്ടായി . ഇതിനിടയിൽ പുറത്ത് നിന്നെത്തിയവർ ലോഡ്ജിൽ താമസിക്കുന്നവർക്ക് നേരെ കത്തി വീശി. ബഹളം കേട്ട് എത്തിയ നാട്ടുകാർക്ക് നേരെയും അക്രമ ശ്രമമുണ്ടായി. ബൈക്കിൽ സംഘം കടന്ന് കളഞ്ഞു. പലേരിവെച്ച് ഇവരെ നാട്ടുകാർ പിന്തുടർന്ന് പിടികൂടി പൊലീസിൽ ഏൽപ്പിച്ചു.
നാദാപുരം : സംസ്ഥാന സർക്കാരിന്റെ നിർദ്ദേശപ്രകാരം വാതിൽപടി സേവനവുമായി ബന്ധപ്പെട്ട് ജനപ്രതിനിധികൾ ,ആശാവർക്കർമാർ ,വാർഡിൽ നിന്ന് തിരഞ്ഞെടുത്ത വളണ്ടിയർമാർ ,കുടുംബ ശ്രീ സി ഡി എസ് മെമ്പർമാർ എന്നിവർക്കുവേണ്ടി "കില" യുടെ ആഭിമുഖ്യത്തിൽ നാദാപുരത്ത് പരിശീലനം സംഘടിപ്പിച്ചു .പരിശീലനം പഞ്ചായത്ത് പ്രസിഡണ്ട് വി വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു .വൈസ് പ്രസിഡന്റ് അഖില മര്യാട്ട് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷൻ സി കെ നാസർ, പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽ ഹമീദ്,അസിസ്റ്റന്റ് സെക്രട്ടറി ടി. പ്രേമാനന്ദൻ ,കെ സി ലിനീഷ് എന്നിവർ സംസാരിച്ചു. കില ഫാക്കൽറ്റി അംഗങ്ങളായ എം വത്സൻ ,ഇ ഗംഗാധരൻ ,കെ ശശിധരൻ,കെ കെ കുഞ്ഞിരാമൻ എന്നിവർ ക്ലാസെടുത്തു. മെമ്പർമാരായ റീന കിണബ്രേമ്മൽ ,വി പി കുഞ്ഞിരാമൻ,നിഷാ മനോജ്,ടി ലീന എന്നിവർ സംബന്ധിച്ചു .നാദാപുരം പഞ്ചായത്തിൽ വാതിൽപടി സേവനത്തിന് അർഹരായ 56 പേരുണ്ട്. ഈ വർഷത്തെ പദ്ധതിയിൽ വാതിൽപടി സേവനത്തിന് പഞ്ചായത്ത് പ്രൊജക്റ്റ് തയ്യാറാക്കിയിട്ടുണ്ട്.
ഇരിങ്ങണ്ണൂർ: ഇരിങ്ങണ്ണൂർ ഹയർ സെക്കൻഡറി സ്കൂൾ മുൻ പ്രധാനധ്യാപകൻ ഇരിങ്ങണ്ണൂരിലെ കിഴക്കെ കുണ്ടാഞ്ചേരി കെ.കെ സജീവൻ മാസ്റ്റർ (64) നിര്യാതനായി. ഇന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.
ഭാര്യ: സോണിയ
മക്കൾ: അനിരുദ്ധ്, അഭിഷേക്.
സഹോദരങ്ങൾ: സുധീപൻ, ലീന വട്ടോളി, പരേതയായ ബീന.
പുളിയാവ് :ലോക യോഗ ദിനത്തോടനുബന്ധിച്ച് പുളിയാവ് നാഷണൽ കോളേജിൽ യോഗ ദിനം ആചരിച്ചു. നാദാപുരം എംഎൽഎ ഇ.കെ. വിജയൻ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ പ്രിൻസിപ്പൽ എം.പി. യൂസഫ് അധ്യക്ഷത വഹിച്ചു. തുടർന്ന് നടന്ന യോഗ ക്ലാസ് പുനർജനി യോഗ അക്കാദമി പരിശീലകരായ അഞ്ജലി, മനീഷ, പ്രേമലത എന്നിവർ കൈകാര്യം ചെയ്തു. കോളേജ് എൻ.എസ്.എസ്, നാച്ചുറൽ ക്ലബ് എന്നിവയുടെ സഹകരണത്തോടെ നടന്ന പരിപാടിയിൽ മാനേജ്മെന്റ് ഭാരവാഹി ഹമീദ് അദ്ധ്യാപകരായ ഷിംജിത്ത്, ഡോ:മധുസൂദനൻ, മന്മദൻ പ്രൊ:രാമചന്ദ്രൻ,അനു എന്നിവർ സംബന്ധിച്ചു.
വാണിമേൽ : കരാട്ടെ, ജുഡോ, റസ്ലിംഗ്, ബോക്സിങ്ങ്, സ്പോർട്സ് ആൻറ് ഫിറ്റ്നസ് രംഗത്ത് വാണിമേൽ ദേശത്തിന്റെ നാമം അടയാളപ്പെടുത്തി മുന്നേറുകയാണ് ബി എം എ. മാർഷൽ ആർട്സ് അക്കാഡമി. മാർഷൽ ആർട്സ്,ഫിറ്റ്നസ് രംഗത്ത് നിരവധി വർഷങ്ങളുടെ അനുഭവ പരിചയമുള്ള ഫാകൽറ്റികളും മാർഗനിർദ്ദേശകരുമടങ്ങുന്ന ടീമാണ്
ബി. എം. എ യെ മുന്നോട്ട് നയിക്കുന്നത്. അമച്വർ, സ്കൂൾ, യൂണിവേഴ്സിറ്റി തലങ്ങളിൽ പരിശീലനം നൽകി ജില്ലാ, സ്റ്റേറ്റ് മൽസരങ്ങളിലൂടെ നിരവധി മികച്ച
താരങ്ങളെ വാർത്തെടുക്കാൻ ഇതിനകം ബി എം എ യ്ക്കു സാധിച്ചിട്ടുണ്ട്. ബി. എം. എയിലെ പരിശീലനം വഴി നേടിയെടുത്ത വിജയങ്ങളിലൂടെ കേരളത്തിനകത്തും പുറത്തും സ്പോർട്സ് ക്വാട്ട വഴി പഠനം പൂർത്തിയാക്കിയവർ ഒട്ടേറെയുണ്ട്.ചീഫ് ഇൻസ്ട്രക്ടർമാരായ സജീർ മാസ്റ്റർ, റഷീദ് മാസ്റ്റർ എന്നിവർ നേതൃത്വം നൽകുന്ന അക്കാഡമി BMA സ്പോർട്സ് & ഹെൽത്ത് ക്ലബ് എന്ന രജിസ്റ്റേഡ് ക്ലബിന് കീഴിലാണ് പ്രവർത്തിക്കുന്നത്. നിലവിൽ ജില്ലാ കരാട്ടെ, ജുഡോ, റസ് ലിംഗ് അസോസിയേഷനുകളിലും ജില്ലാ സ്പോർട്സ് കൗൺസിലും ക്ലബിന് അംഗീകാരമുണ്ട്. ബോക്സിങ്ങ് ,തൈക്വോണ്ടോ അസോസിയേഷനുകളിലും അംഗീകാരം ലഭിക്കാനുള്ള നടപടികൾ പൂർത്തിയായി വരുന്നു. മുഴുവൻ എ പ്ലസ് നേടിയവർക്ക് പോലും പ്ലസ് വൺ, ഡിഗ്രി അഡ്മിഷൻ ലഭിക്കാതെ പ്രയാസപ്പെടുന്ന സാഹചര്യം നിലനിൽക്കുമ്പോഴാണ് ആയോധനകലകളിലൂടെ നൂറ് കണക്കിന് കുട്ടികൾക്ക് സ്പോർട്സ് ക്വാട്ട വഴി എളുപ്പത്തിൽ അഡ്മിഷൻ നേടാനും ഗ്രേസ് മാർക്ക് നേടാനും ഗവൺമെന്റ് സംവരണം വഴി ജോലികളിൽ എത്തിപ്പെടാനും ബി. എം. എ. അവരെ പ്രാപ്തരാക്കുന്നത്. ക്ലബിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്യം നൽകുന്ന ഹയർ സെകന്ററി അധ്യാപകൻ കൂടിയായ വി പി സജീർ മാസ്റ്റർ ജില്ലാ ജുഡോ എക്സിക്യുട്ടീവ് അംഗവും ജില്ലാ കരാട്ടെ അസോസിയേഷൻ മെമ്പറും ഷോട്ടോകാൻ കരാട്ടെ ഡോ ഇന്ത്യൻ അസോസിയേഷന്റെ സ്റ്റേറ്റ് സിക്രട്ടറിയുമാണ്. മുഖ്യ പരിശീലകനായ റഷീദ് മാസ്റ്റർ SKIA ജില്ലാ ഹെഡ് ആയി പ്രവർത്തിച്ചു വരുന്നു. ജുഡോ അസോസിയേഷന്റെ ജില്ലാ രക്ഷാധികാരി കൂടിയായ വി. എം അബ്ദുൽ വഹാബാണ് ജുഡോ ക്ലബിന്റെ സിക്രട്ടറിയായി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. സീനിയർ വിദ്യാർത്ഥി ജംഷീർ പി കെ വർഷങ്ങളായി ജുഡോ, റസ്ലിംഗ് പരിശീലന രംഗത്ത് സജീവ സാന്നിധ്യമാണ്. കുങ്ങ്ഫു രംഗത്ത് കൂടി കഴിവ് തെളിയിച്ച ജോബ് മാത്യു അടക്കം നിരവധി ഇൻസ്ട്രക്ടർമാർ പല ഡോജോകളിലും പരിശീലനം നടത്തി വരുന്നു. നിലവിൽ ആയിരക്കണക്കിന് വിദ്യാർഥികളും അമ്പതോളം ബ്ലാക്ക് ബെൽട്ടുകളും പരിശീലനം പൂർത്തിയാക്കിയ അക്കാഡമിക്ക് കീഴിൽ ജിനേഷ്യവും ലേഡീസ് ഫിറ്റ്നസ് ക്ലാസും സജീവമായി നടന്ന് വരുന്നു. വിദ്യാഭ്യാസ, ആരോഗ്യ,സാമൂഹിക രംഗത്ത് സജീവ സാന്നിധ്യമായ BMA അക്കാഡമിയുടെ ലഹരി വിരുദ്ധ ക്യാമ്പയിൻ ശ്രദ്ധേയമായിരുന്നു.
വടകര : അഴിയൂർ ചെക്ക് പോസ്റ്റിൽ വാഹന പരിശോധനക്കിടെ ഉടമസ്ഥനില്ലാത്ത നിലയിൽ കാണപ്പെട്ട 35 ലിറ്റർ മാഹി മദ്യം കണ്ടെടുത്തു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഷിജു ഇ ടി, പ്രവന്റീവ് ഓഫീസർ ജയരാജ്, സി ഇ ഒ മാരായ അശ്വി൯, അനൂപ് മയങ്ങി യിൽ, സവിഷ് എന്നിവർ പാർട്ടിയിൽ ഉണ്ടയിരുന്നു
പാറക്കടവ് : മലബാർ വനിതാ കോളേജിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു. 'മനുഷ്യത്വത്തിന് വേണ്ടിയുളള യോഗ' എന്ന സന്ദേശവുമായാണ് ഇത്തവണത്തെ അന്താരാഷ്ട്ര യോഗാ ദിനാചാരണം നടന്നത്
ശരീരത്തെയും മനസ്സിനെയും ഒരു പോലെ സ്വാധീനിക്കുന്ന യോഗയ്ക്ക് ആരോഗ്യത്തിലും വളയെയധികം സ്വാധീനം ചെലുത്തുവാന്‍ സാധിക്കുമെന്ന് പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് പ്രിൻസിപ്പൽ ഷൈന എൻ.സി അഭിപ്രായപ്പെട്ടു. പരിപാടിയിൽ വൈസ്. പ്രിൻസിപ്പൽ ആരിഫ്.കെ യോഗ ദിന സന്ദേശം നൽകി,കേവലമൊരു വ്യായാമ മുറയല്ല മറിച്ച് മനുഷ്യനും ലോകവും പ്രകൃതിയും ഒന്നാണെന്ന സന്ദേശമാണ് യോഗ നൽകുന്നത് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
കോളേജ് യൂണിയൻ ചെയർ പേഴ്സൻ മുബഷിറ.സി.പി, നിഖിൽ. ഒ.ടി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. സ്റ്റാഫ് സിക്രട്ടറി ഷിജി. പി.എൻ ന്റെ അധ്യക്ഷതയിൽ യോഗ ട്രൈനർ ഷെറിൻ മോൾ തോമസ് പരിശീലനത്തിന് നേതൃത്വം നൽകി. അസ്സി. പ്രൊഫ ശ്രേയ രഘുനാഥ് സ്വാഗതവും കോളേജ് യൂണിയൻ മെമ്പർ ജിംഷാന ഷാഹിന നന്ദിയും പറഞ്ഞു.
ഇരിങ്ങണ്ണൂർ: എടച്ചേരി ഗ്രാമപഞ്ചായത്തിലെ നാല് , അഞ്ച് വാർഡുകളിലൂടെ കടന്നുപോകുന്ന തയ്യുള്ളതിൽ മുക്ക് ഇരിങ്ങണ്ണൂർ റോഡ് ഇ.കെ.വിജയൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എം.എൽ.എ ഫണ്ടിൽ നിന്നും 25 ലക്ഷം രൂപ ചിലവഴിച്ചാണ് ഈ റോഡ് നിർമ്മിച്ചത്. യുഎൽ.സി.സി ആയിരുന്നു പണി പൂർത്തീകരിച്ചത് എടച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ പത്മിനി ടീച്ചർ അധ്യക്ഷത വഹിച്ചു. തൂണേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ അരവിന്ദാക്ഷൻ, മെമ്പർ എ.ഡാനിയ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.രാജൻ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർ പേഴ്സൺ ശ്രീജ പാലപ്പറമ്പത്ത്, മെമ്പർ കെ.പി സലീന രാഷ്ട്രീയ പാർട്ടി നേതാക്കളായ ടി അനിൽകുമാർ , എം.കെ പ്രേംദാസ് സി.കെ ബാലൻ, വത്സരാജ് മണലാട്ട്, ആർ.ടി ഉസ്മാൻ , കെ.ബാലൻ, പ്രവീൺ കോമത്ത് എന്നിവർ പ്രസംഗിച്ചു. നാട്ടുകാർ റോഡ് ഉദ്ഘാടനത്തോടനുബന്ധിച്ച് പായസ വിതരണവും നടത്തി.
നാദാപുരം :ഹയർ സെക്കന്ററി പരീക്ഷയിൽ എല്ലാ വിഷയത്തിലും എ പ്ലസ് നേടി അയൽക്കാരായ വിദ്യാർത്ഥിനികൾ നാടിനു അഭിമാനമായി. നാദാപുരം ഈയങ്കോട്ടെ പരവന്റവിട നൂർജഹാന്റെയും അഷ്റഫിന്റെയും മകൾ ഹംന ഫാത്തിമയും, നടുക്കുറ്റിയിൽ രജനിയുടെയും ദിനേശന്റെയും മകൾ വർഷയുമാണ് മുഴുവൻ വിഷയത്തിലും എ പ്ലസ് കരസ്ഥമാക്കിയത്. നാദാപുരം ടി ഐ എം ഗേൾസ് ഹയർ സെക്കന്ററി സ്കൂളിലാണ് ഹംന പരീക്ഷ എഴുതിയത്. മാതാപിതാക്കൾ ഗൾഫിലാണ്. ഡൽഹി യൂണിവേഴ്സിറ്റിയിൽ തുടർ പഠനം നടത്താനാണ് ആഗ്രഹം എന്ന് ഹംന പറഞ്ഞു. വട്ടോളി നാഷണൽ ഹയർ സെക്കന്ററി സ്കൂളിലാണ് വർഷ പരീക്ഷ എഴുതിയത്. അമ്മ തൊഴിലുറപ്പ് ജീവനക്കാരിയും അച്ഛൻ കൂലിപ്പണിക്കാരനും ആണ്. പരാധീനതകൾക്ക് നടുവിലാണ് വർഷ വിജയക്കൊടി പറത്തിയത്. വർഷക്കും ഹംനക്കും എസ് എസ് എൽ സി പരീക്ഷയിൽ ഫുൾ എ പ്ലസ് ലഭിച്ചിരുന്നു. ഇരുവരെയും വീട്ടിലെത്തി വാർഡ് മെമ്പർ സി കെ നാസർ ഉപഹാരം നൽകി അനുമോദിച്ചു. മാധ്യമ പ്രവർത്തകൻ എം കെ അഷ്റഫ് , വാർഡ് വികസന സമിതി കൺവീനർ ഷെഹീർ മുറിച്ചാണ്ടി, മഠത്തിൽ അബ്ദുള്ള, പി കെ ഹാരിസ്, സഅദ് മണിയോത്ത്, പി വി മുഹമ്മദലി, കേളോത്ത് മുഹമ്മദലി, പി വി ഫായിസ് എന്നിവർ സംബന്ധിച്ചു.
നാദാപുരം.. എസ് എസ് എൽ സി ഫലത്തിൽ
എപ്ലസിൽ തിളങ്ങിയ നാദാപുരം ടി ഐ എം ഗേൾസ് ഹയർ സെക്കന്ററിക്ക് പ്ലസ് ടു വിലും മികച്ച നേട്ടം. നാദാപുരം ഉപജില്ലയിൽ 41 വിദ്യാർത്ഥികൾക്ക് എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചത് സ്കൂളിന് മറ്റൊരു പൊൻ തൂവലായി. 95 ശതമാനമാണ് വിജയം. എസ് എസ് എൽ സിക്ക് നൂറു ശതമാനം വിജയം നേടുകയും 81 -പേർക്ക് മുഴുവൻ വിഷയങ്ങൾക്കും എപ്ലസ് ലഭിക്കുകയും ചെയ്തിരുന്നു.
വാണിമേൽ: ഹയർ സെക്കന്ററി പരീക്ഷയിൽ വാണിമേൽ ക്രസന്റ് സ്കൂളിന് തിളക്കമാർന്ന വിജയം. ആകെ പരീക്ഷ എഴുതിയ 119 വിദ്യാർത്ഥി കളിൽ മുഴുവൻ പേരും വിജയിച്ചു. ഇതിൽ സയൻസ് ബാച്ചിലുള്ള 24 വിദ്യാർത്ഥികൾക്ക് ഫുൾ എ പ്ലസ് ലഭിച്ചു. നിരവധി വിദ്യാർത്ഥി കൾക്ക് ഒരു വിഷയത്തിൽ മാത്രമാണ് എ പ്ലസ് നഷ്ട മായത്. കോമേഴ്സ് ബാച്ചിൽ ഫുൾ എ പ്ലസ് കാർ ഇല്ലെങ്കിലും 7 വിദ്യാർത്ഥികൾക്ക് 5 വിഷയത്തി A+ ലഭിച്ചിട്ടുണ്ട് .അൺ എയ്ഡഡ് വിഭാഗത്തിലും ക്രെസന്റ്ന് മികച്ച വിജയം നേടാൻ കഴിഞ്ഞു. നാദാപുരം ഉപജില്ലയിൽ ശ്രദ്ധേയമായ വിജയം നേടിയ ക്രസന്റ് ഹൈ സ്കൂൾ വിദ്യാർത്ഥി കളെയും അധ്യാപകരേയും മാനെജ്മെന്റ്, പി ടി എ അഭിനന്ദിച്ചു.
തൂണേരി, സാഹിത്യകാരനും റിട്ടേഡ് അദ്ധ്യാപകനുമായ എസ്.കെ.പൊറ്റക്കാട് ജേതാവ് ശ്രീ അനൂ പാട്യംസിനെ വിദ്യാർത്ഥികൾ ആദരിച്ചു.തൂണേരി വെസ്റ്റ് എൽ.പി.(ചാമത്തൂർ) സ്കൂളിൽ വെച്ചു ചേർന്ന ചടങ്ങിൽ മുതിർന്ന കുട്ടികൾ പൊന്നടയണീച്ചു.തൂണേരി സ്ഥിരം സമിതി ചെയർമാൻ വളപ്പിൽ കുഞ്ഞമ്മദ് മാസ്റ്റർ ,എച്ച് .എം ബവിന ടീച്ചർ, സുഭാഷ്, തീർത്ഥ ,ധന്യ എന്നിവർ പ്രസംഗിച്ചു
നാദാപുരം പൊതുമരാമത്തു വകുപ്പ് മൂന്നേകാൽ കോടി രൂപ അനുവദിച്ച കല്ലാച്ചി ടൗൺ നവീകരണത്തിന് സർവ കക്ഷി നേതൃത്വത്തിൽ അളവെടുപ്പ് തുടങ്ങി. ഇ കെ വിജയൻ എം എൽ എ യുടെ നേതൃത്വത്തിൽ നടന്ന അളവെടുപ്പിൽ ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളുമാണ് പങ്കെടുത്തത്. കഴിഞ്ഞ ദിവസം ഗ്രാമ പഞ്ചായത്ത് ഹാളിൽ ചേർന്ന സർവ കക്ഷി യോഗത്തിൽ കല്ലാച്ചി ടൗൺ നവീകരണത്തിന് ആവശ്യമായ രൂപരേഖ തയ്യാറാക്കിയിരുന്നു. ടൗണിന്റെ രണ്ട് ഭാഗവും വീതി കൂട്ടി കൈവരി സ്ഥാപിക്കാനാണ് തീരുമാനിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ന് അളവെടുപ്പ് തുടങ്ങിയതോടെ വ്യാപാരികളിൽ ചിലർ പ്രതിഷേധവുമായി രംഗത്തെത്തി. ടൗൺ വീതി കൂട്ടിയാൽ തങ്ങളുടെ ഉപജീവനമാർഗ്ഗം മുടങ്ങുമെന്ന ആശങ്കയുമായാണ് വ്യാപാരികളെത്തിയത്. എന്നാൽ ഈ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും ടൗൺ വികസനം വ്യാപാരി സംഘടനാ പ്രതിനിധികളടക്കം പങ്കെടുത്ത യോഗത്തിൽ തീരുമാനിച്ചതാണെന്നും എം എൽ എ വ്യക്തമാക്കിയതോടെ പ്രതിഷേധക്കാർ പിരിഞ്ഞു പോയി. അളവെടുപ്പിനു ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി, വൈസ് പ്രസിഡന്റ് അഖില മരിയാട്ട്, മറ്റു ജനപ്രതിനിധികളായ രജീന്ദ്രൻ കപ്പള്ളി, സി കെ നാസർ, എം സി സുബൈർ, നിഷ മനോജ്, പി പി ബാലകൃഷ്ണൻ രാഷ്ട്രീയ പാർട്ടി നേതാക്കളായ സൂപ്പി നരിക്കാട്ടേരി, സി വി കുഞ്ഞിക്ക്രിഷ്ണൻ, കെ പി കുമാരൻ, എം പി സൂപ്പി, കരിമ്പിൽ ദിവാകരൻ, കെ ടി കെ ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു
കുറ്റ്യാടി: ഗോൾഡ് പാലസ് നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് നിക്ഷേപകർക്ക് നഷ്ടപ്പെട്ട മുതൽ തിരിച്ചു കിട്ടുന്നതിന് സർവ്വകക്ഷികളുടെ നേതൃത്വത്തിൽ നടക്കുന്ന സമരങ്ങളിൽ മുസ്ലിം ലീഗ് പാർട്ടി എല്ലാ അർത്ഥത്തിലും സഹകരിക്കുമെന്ന് കുറ്റ്യാടിയിൽ ചേർന്ന മുസ്ലിം ലീഗ് നേതൃയോഗം തീരുമാനിച്ചു. ആറുമാസത്തിലേറെയായി തുടർന്നു വരുന്ന ജനകീയ സമരം രമ്യമായി പരിഹരിക്കുന്നതിന് സർക്കാർ തലത്തിൽ ഇടപെടണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ലാ ലീഗ് ട്രഷറർ പാറക്കൽ അബ്ദുല്ല അദ്ധ്യക്ഷത രഹിച്ചു. ജില്ലാ ലീഗ് വൈ: പ്രസിഡണ്ട് അഹമ്മദ് പുന്നക്കൽ ഉത്ഘാടനം ചെയ്തു. എസ്.പി കുഞ്ഞമ്മദ്, പി.എം അബൂബക്കർ മാസ്റ്റർ, സൂപ്പി നരിക്കാട്ടേരി, ആർ.കെ.മുനീർ, കെ.ടി അബ്ദുറഹിമാൻ, എൻ.കെ മൂസ മാസ്റ്റർ , ഒ.സി.അബ്ദുൽ കരീം, എ.പി.അബ്ദുറഹിമാൻ, ടി.പി. ആലി, എം.എ. ലതീഫ് മാസ്റ്റർ, ടി.കെ അബ്ദുൽ കരീം, എൻ.കെ.അസീസ്, ടി.കെ അശ്റഫ് തുടങ്ങിയവർ പ്രസംഗിച്ചു. ഇ.മുഹമ്മദ് ബഷീർ സ്വാഗതവും എം.കെ. അബ്ദുറഹിമാൻ നന്ദിയും പറഞ്ഞു.
കുറ്റ്യാടി: മലയോര ഹൈവേയും തീരദേശ പാതയും ദേശീയ പാതയും ഏറ്റവും ഉയർന്ന നിലവാരത്തിൽ സമയ' ബന്ധിതമായി പൂർത്തിയാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ്മന്ത്രി മുഹമ്മദ്
റിയാസ്. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തിയ തൊട്ടിൽ പാലംകുണ്ട് തോട് റോഡിന്റെ .ഉദ്ഘാടനം നിർവ്വഹിച്ച് സംസാരി ക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് പൊതുമരാമത്തിന്റെ കീഴിലുള്ള 29000 കിലോമീറ്റർ റോഡിൽ പതിനഞ്ചായി രം കിലോമീറ്റർ 2026 റോടെ ബി.എം.ആന്റ് ബി.സി പദ്ധതിയിൽ നവീകരണം പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.നാദാപുരം നിയോജക മണ്ഡലം എം.എൽ.എ ഇ.കെ.വിജയൻ അധ്യക്ഷത വഹിച്ചു.
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.ജി.ജോർജ്ജ് മാസ്റ്റർ, ജില്ല പഞ്ചായത്ത് ക്ഷേമകാര്യ ചെയർമാൻ പി.സുരേന്ദ്രൻ, കെ.ആർ.എഫ്.ബി പ്രൊജക്ട് ഡയര രക്ടർ ഡാർലിൻ കർമ ലിറ്റഡി ക്രൂസ, കെ.ആർ.എഫ്.ബി, പി.എം.യു. ടീം ലീഡർ സജീവ് എസ് ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി.ചന്ദ്രി, അന്നമ്മ ജോർജ്ജ്, രമേശൻ മണലിൽ കെ.പി.ശ്രീധരൻ' സാലി സജി, പി.ജി സത്യനാഥൻ, ബോബി മുക്കൻ തോട്ടം, രാജു തോട്ടും ചിറ, സി എച്ച് സെയ്തലവി, ഏലിക്കുട്ടി സക്കറിയ, പി പ്രഭാകരൻ, സോജൻ ആലക്കൽ, ജോസ് കണ്ടത്തിൽ, നാണുവട്ടക്കാട്ട്, പി.എം മൊയ്തീൻ കുഞ്ഞ് എന്നിവർ സംസാരിച്ചു.
നാദാപുരം: വികസനത്തിന്റെ കാര്യത്തിൽ നാട്ടുകാർ ഒറ്റക്കെട്ടായി നീങ്ങണമെന്നും സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളുടെ സംരക്ഷണത്തിന് സർക്കാർ പ്രതികജ്ഞാബദ്ധമാണെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു.
സി.പി.ഐ നാദാപുരം മണ്ഡലം സമ്മേളനത്തിന്റെ ഭാഗമായി കല്ലാച്ചിയിൽ നടന്ന വികസന സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഇ.കെ വിജയൻ എം.എൽ.എ അധ്യക്ഷനായി. എം.ടി ബാലൻ, എം.പി ശിവാനന്ദൻ, അഹമ്മദ് പുന്നക്കൽ, സി.വി കുഞ്ഞികൃഷ്ണൻ, കരിമ്പിൽ ദിവാകരൻ, അഡ്വ. പി ഗവാസ്, രജീന്ദ്രൻ കപ്പള്ളി, സി.കെ ബാലൻ സംസാരിച്ചു.
വടകര : ഓട്ടോറിക്ഷയിൽ കടത്തുന്നതിനിടെ
360 കുപ്പി വിദേശമദ്യവുമായി രണ്ടുപേർ പിടിയിൽ. ഇന്ന് ഉച്ചയോടെയാണ് അഴിയൂർ ചെക്ക്പോസ്റ്റിനടുത്ത് വാഹന പരിശോധനക്കിടയിൽ മാഹിയിൽ നിന്നും ഓട്ടോ റിക്ഷയിൽ കടത്തുകയായിരുന്ന 360 കുപ്പി വിദേശ മദ്യം പിടികൂടിയത്. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി മാഹി വഴിയുള്ള മദ്യക്കടത്ത് കൂടുന്നതായി അധികൃതരുടെ ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് പരിശോധന കർശനമാക്കിയത്. കാസർഗോഡ് നീലേശ്വര സ്വദേശി മുണ്ടയം പുരയിൽ നാരായണന്റെ മകൻ സജീവൻ, പാളയത്ത് വീട്ടിൽ രാഘവന്റെ മകൻ രതീഷ് എന്നിവരാണ് എക്സൈസിന്റെ പിടിയിലായത്. പ്രിവന്റീവ് ഓഫീസർ കെ.സി കരുണന്റെ നേത്വത്തിൽ നടന്ന വാഹന പരിശോധനക്ക് പ്രിവന്റീവ് ഓഫീസർ സി രാമകൃഷ്ണൻ, ജി ആർ രാകേഷ് ബാബു, രാഹുൽ ആക്കിലേരി, എം പി വിനീത്, എം അരുൺ, ബി അശ്വിൻ തുടങ്ങിയവർ പങ്കെടുത്തു
നാദാപുരം : പാറക്കടവ് ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിന് വേണ്ടി കുവൈറ്റ് കെഎംസിസി നാദാപുരം മണ്ഡലം കമ്മിറ്റി അംഗങ്ങളിൽ നിന്നും സമാഹരിച്ച തുക കൈമാറി. പാറക്കടവ് ഡയാലിസിസ് സെന്ററിൽ നടന്ന ചടങ്ങ് കോഴിക്കോട് ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് അഹമ്മദ് പുന്നക്കൽ ഉത്ഘാടനം ചെയ്തു. കുവൈറ്റ് കെഎംസിസി കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് വി. ടി. കെ. മുഹമ്മദ് അധ്യക്ഷതാ വഹിച്ചു.കുവൈറ്റ് കെഎംസിസി നാദാപുരം മണ്ഡലം പ്രസിഡന്റ് അബ്ദുല്ല മാവിലായി ഡയാലിസിസ് ഫണ്ട് മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് സൂപ്പി നരിക്കാട്ടേരിക് കൈമാറി.ചടങ്ങിൽ ഇബ്രാഹിം കൊടക്കാട്, അബൂബക്കർ നാദാപുരം, മുഹമ്മദ് കുണ്ടുതോട്, അബൂബക്കർ പുളിയാവ്, സി. വി. അബ്ദുല്ല വാണിമേൽ എന്നിവർ സംബന്ധിച്ചു.യോഗത്തിൽ കെഎംസിസി മണ്ഡലം സെക്രട്ടറി ഷമീൽ പി. ടി. സ്വാഗതം പറഞ്ഞു.
നാദാപുരം: ചേലക്കാട് ഒമ്പതാം വാർഡിൽ നിന്നും ഇക്കഴിഞ്ഞ എസ് എസ് എൽ സി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് പുറമെ വിജയിച്ച മുഴുവൻ വിദ്യാർത്ഥികളെയും അനുമോദിച്ച് വാർഡ് വികസന സമിതി മാതൃകയായി.വാർഡ് മെമ്പർ എം സി സുബൈറിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്
വി വി മുഹമ്മദലി ഉപഹാരങ്ങൾ വിതരണം ചെയ്തു.ഗ്രേസ് മാർക്കോ ഫോക്കസ് ഏരിയയോ ഇല്ലാതെയുള്ള പരീക്ഷ എന്ന നിലയിൽ ഫുൾ എ പ്ലസ് കാരെ മാത്രം പരിഗണിക്കാതെ മുഴുവൻ പേരെയും അനുമോദിക്കാനുള്ള തീരുമാനം മാതൃകാ പരമാണെന്ന് അദ്ദേഹം പറഞ്ഞു.വാർഡ് കൺവീനർ നിസാർ എടത്തിൽ,കെ വി അബ്ദുള്ള, സലീം കെ ടി കെ,റമീസ കുനിയിൽ, തങ്കം മലയിൽ സുഹൈൽ പി കെ, തമീം പി പി തുടങ്ങിയവർ സംബന്ധിച്ചു.
നാദാപുരം : നാദാപുരം ഗവ. താലൂക്ക് ആശുപത്രിയില്‍ പുതുതായി ഉല്‍ഘാടനം ചെയ്യപ്പെട്ട രണ്ട് വാര്‍ഡു കളിലേക്കായി രോഗികള്‍ക്കൊപ്പം ഇരിക്കാന്‍ ആവശ്യമായ സ്റ്റൂളുകള്‍ മലബാര്‍ ഡവലപ്പ്മെന്റ് ഫോറം പ്രവർത്തകർ തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി വനജക്ക് കൈമാറി.നാദാപുരം ചാപ്റ്റര്‍ മുഖ്യ രക്ഷാധികാരി കരയത്ത് ഹമീദ് ഹാജി, പ്രസിഡന്റ് ജമാല്‍ കോരങ്കോട്, ആശുപത്രി സൂപ്രണ്ട് എം.ജമീല, സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്പേഴ്സന് ബിന്ദു പുതിയോട്ടില്‍, വാര്‍ഡ് മെമ്പര്‍ കണേക്കല്‍ അബ്ബാസ്, എം.എ ഹമീദ് കക്കംവെള്ളി,
പി.കെ ഹമീദ്,സാലിം വി.സി,ഫിര്‍ദൗസ് എന്‍.കെ,കെ ജി അസീസ്,അര്ജുന് കെ, ഫിറോസ് കോരങ്കോട് തുടങ്ങിയവര്‍ പങ്കെടുത്തു.
കുറ്റ്യാടി: അടുക്കത്ത് എം.എ.എം.യു.പി സ്കൂൾ അധ്യാപികയും എഴുത്തുക്കാരിയുമായ ഗീതാഹരിയുടെ 'ആരാവണം' കവിതാ സമാഹാരം ജൂൺ 22 ബുധനാഴ്ച്ച ഉച്ചയ്ക് 2 മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് സാഹിത്യകാരൻ കൽപ്പറ്റ നാരായണൻ പ്രകാശനം ചെയ്യും.
സ്കൂൾ മാനേജർ സയ്യിദ് ശറഫുദ്ധീൻ ജിഫ്റി ഏറ്റുവാങ്ങും. കവി കെ.ടി. സൂപ്പി പുസ്തക പരിചയം നിർവ്വഹിക്കും. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.സജിത്ത് മുഖ്യതിഥിയാവുന്ന ചടങ്ങിൽ സാഹിത്യ സാംസ്കാരിക മേഖലയിലെ പ്രമുഖർ പങ്കെടുക്കും. ഹരിതം ബുക്ക്സ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചത്.
നാദാപുരം :കോൺഗ്രസ് നേതാക്കന്മാരായ സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും വേട്ടയാടുന്ന കേന്ദ്ര സർക്കാർ നയത്തിനെതിരെ നാദാപുരം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തുണേരി പോസ്റ്റ് ഓഫിസിൽ ധർണ്ണ നടത്തി.കെപിസിസി നിർവാഹക സമിതി അംഗം സി വി കുഞ്ഞികൃഷ്ണൻ മാസ്റ്റർ ഉത്ഘാടനം ചെയ്തു.ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഡ്വ:എ സജീവൻ ആദ്യക്ഷത വഹിച്ചു.ഡിസിസി ജനറൽ സെക്രട്ടറി മോഹനൻ പാറക്കടവ്, അഡ്വ: കെ എം രഘുനാഥ്, യു കെ വിനോദ് കുമാർ, കെ ടി കെ അശോകൻ,കെ ചന്ദ്രൻ മാസ്റ്റർ, പി ദാമു, ഫസൽ മാട്ടാൻ, എം കെ പ്രേംദാസ്,വത്സല കുമാരി ടീച്ചർ, തുടങ്ങിയവർ സംസാരിച്ചു.
നാദാപുരം : പി എൻ പണിക്കരുടെ ചരമദിനമായ ജൂൺ 19 വായനാ ദിനത്തിനോടനുബന്ധിച്ച് നാദാപുരം ഗ്രാമപഞ്ചായത്ത് ലൈബ്രറിയുടെ ആഭ്യമുഖ്യത്തിൽ പൊതുജനങ്ങൾക്കായി വായന വസന്തം എന്ന വിഷയത്തിൽ ഉപന്യാസ മത്സരം സംഘടിപ്പിച്ചു. പരിപാടി പഞ്ചായത്ത് പ്രസിഡണ്ട് വി വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് അഖിലാ മര്യാട്ട് ,പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽ ഹമീദ് , സ്ഥിരം സമിതി അധ്യക്ഷൻമാരായ സി കെ നാസർ ,എംസി സുബൈർ ,വാർഡ് മെമ്പർ പി പി ബാലകൃഷ്ണൻ ,അസിസ്റ്റന്റ് സെക്രട്ടറി ടി പ്രേമാനന്ദൻ ,ലൈബ്രേറിയൻ എം ടി പ്രജിത്ത് എന്നിവർ സംസാരിച്ചു.
കല്ലാച്ചി : ആർ. എസ് . എസ് നേതൃത്വം നൽകുന്ന കേന്ദ്ര ഗവൺമെന്റ് സാമൂഹ്യ മേഖലയിൽ അസമത്വം നിറയ്ക്കുകയാണെന്ന് സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മറ്റി അംഗവും മഹിളാസംഘം സംസ്ഥാന ജനറൽ സെക്രട്ടറിയുമായ അഡ്വ പി. വസന്തം പറഞ്ഞു. സി.പി.ഐ നാദാപുരം മണ്ഡലം സമ്മേളനത്തോട് അനുബന്ധിച്ച് തൂണേരിയിൽ സംഘടിപ്പിച്ച വനിതാ സംഗമം അഡ്വ. പി. വസന്തം ഉദ്ഘാടനം ചെയ്തു. ഐ.വി. ലീല അധ്യക്ഷത വഹിച്ചു.
വിലക്കയറ്റവും വർഗ്ഗീയതയും പ്രോത്സാഹിപ്പിക്കുന്ന ഗവൺമെന്റ് നയങ്ങൾ പ്രത്യക്ഷത്തിൽ ഏറ്റവും കൂടുതൽ എതിരായി ബാധിക്കുന്നത് സ്ത്രീകളെയാണ്. സാമൂഹ്യ അസന്തുലിതാവസ്ഥ വർദ്ധിപ്പിച്ച് ജനജീവിതം ദുസ്സഹമാക്കുന്ന കേന്ദ്ര ഭരണകൂട നയങ്ങൾക്കെതിരെ സ്ത്രീ ശക്തി പോരാട്ടം കരുത്താർജിക്കണമെന്നും അഡ്വ.പി വസന്തം പറഞ്ഞു.
സി.പി. ഐ നാദാപുരം മണ്ഡലം സെക്രട്ടറി അഡ്വ.പി. ഗവാസ്, മഹിളാസംഘം ജില്ലാ സെക്രട്ടറി റീന മുണ്ടേങ്ങാട്ട്, ജോ.സെക്രട്ടറി റീന സുരേഷ്, എം.ടി. ബാലൻ, ശ്രീജിത്ത് മുടപ്പിലായി, വി.പി ശശിധരൻ , ഷീമ വളവിൽ , സി.കെ. റീന എന്നിവർ പ്രസംഗിച്ചു.
ജൂലായ് 2, 3 തിയ്യതികളിൽ വാണിമേലിൽ വച്ചാണ് സി.പി. ഐ നാദാപുരം മണ്ഡലം സമ്മേളനം നടക്കുന്നത്. സമ്മേളനത്തിന്റെ ഭാഗമായ് ഇന്ന് ( ജൂൺ 20 ) കല്ലാച്ചി പി.വി. എസ് ഓഡിറ്റോറിയത്തിൽ നടക്കുന്ന വികസിത കേരളം, നാളെയുടെ നാദാപുരം വികസന സെമിനാർ വൈകു 5 മണിക്ക് പൊതുമരാമത്ത് - ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. ഇ.കെ. വിജയൻ അധ്യക്ഷത വഹിക്കും.
സമ്മേളനത്തോട് അനുബന്ധിച്ചുള്ള തൊഴിലാളി സംഗമം ഇന്ന് ( ജൂൺ 20 ) ഉച്ചക്ക് ശേഷം രണ്ട് മണിക്ക് കല്ലാച്ചി കെ.ടി കണാരൻ സ്മാരക ഹാളിൽ എ. ഐ.ടി. യു.സി. ജില്ലാ സെക്രട്ടറി പി. കെ നാസർ ഉദ്ഘാടനം ചെയ്യും.
നാദാപുരം: എടച്ചേരി തണലിലേക്ക് വീൽചെയർ കൈമാറി വിദ്യാർത്ഥികൾ.
എം ഇ ടി ആർട്സ് ആൻഡ് സയന്‍സ് കോളേജ് എൻ എസ് എസ് വൊളെന്റിയർമാരാണ്
കോളേജിൽ ഫുഡ്ഫെസ്റ് നടത്തി അതിലൂടെ ലഭിച്ച വരുമാനം കൊണ്ട് വീൽചെയർ വാങ്ങി തണലിലേക്ക് കൈമാറിയത്.
അതോടൊപ്പം വായനാദിനത്തിന്റെ ഭാഗമായി തണൽ ലൈബ്രറിയിലേക്ക് പുസ്തകങ്ങളും വോളന്റിയർമാർ കൈമാറി.
അമ്പതോളം വോളന്റിയർമാരും പ്രോഗ്രാം ഓഫീസർമാരും അവധി ദിനമായ ഞായറാഴ്ച കഥകൾ പറഞ്ഞും പാട്ടുപാടിയും തണൽ അന്തേവാസികളോടൊപ്പം ചെലവഴിച്ചു.
നാദാപുരം: ഗ്രാമപഞ്ചായത്ത് അഞ്ച് ലക്ഷം രൂപ ചെലവഴിച്ച് നവീകരിച്ച കല്ലാച്ചി മത്സ്യമാർക്കറ്റ് പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു . ഉദ്ഘാടനത്തോട് അനുബന്ധിച്ച് മൽസ്യ മാർക്കറ്റിൽ പാലിക്കേണ്ട നിബന്ധനകൾ ഉൾപ്പെടയുള്ള സപ്പ്ളിമെന്റ് പ്രസിഡന്റിൽ നിന്ന് വാർഡ് മെമ്പർ നിഷ മനോജ് ഏറ്റുവാങ്ങി . നിലവിലുള്ള മത്സ്യമാർക്കറ്റിലെ പഴയ ദ്രവ മാലിന്യ സംവിധാനം പൂർണ്ണമായും നീക്കം ചെയ്തു പുതിയ ടാങ്ക് സ്ഥാപിച്ചാണ് മാർക്കറ്റ് ഉദ്ഘാടനം ചെയ്യതത് .മാർക്കറ്റിൽ നിലവിലുണ്ടായിരുന്ന ഖരമാലിന്യം ശാസ്ത്രീയമായി സംസ്കരിക്കുകയും ,ഓവുചാലിൽ ഉള്ള മാലിന്യങ്ങൾ നീക്കം ചെയ്യുകയും പുതുതായി മലിനജല സംസ്കരണത്തിന് ഡ്രെയിനേജ് സംവിധാനം ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട് , കൂടാതെ അജൈവ മാലിന്യ സംസ്കരണത്തിന് ബോട്ടിൽ ബൂത്ത് നവീകരണത്തിന്റെ ഭാഗമായി മാർക്കറ്റിൽ സ്ഥാപിച്ചിട്ടുണ്ട് . ശുചിത്വം ഉറപ്പുവരുത്തുന്നതിനായി തൊഴിലാളികൾക്ക് പഞ്ചായത്ത് പെരുമാറ്റച്ചട്ടവും ഏർപ്പെടുത്തി. മാർക്കറ്റിലേക്ക് പ്രവേശിക്കുന്ന സമയത്ത് തന്നെ ഹരിത വലയം ദൃശ്യമാകുന്നതിന് വേണ്ടി പുതിയ സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. നിലവിലുള്ള ഡ്രൈനേജ് സംവിധാനത്തോടൊപ്പം അനുബന്ധ ഡ്രെയിനേജ് സംവിധാനം ഏർപ്പെടുത്തുന്നതിന് ഈ വർഷം രണ്ടര ലക്ഷം രൂപയുടെ പ്രവർത്തിക്ക് അംഗീകാരം ലഭിച്ചിട്ടുണ്ട്. വൈസ് പ്രസിഡണ്ട് അഖില മര്യാട്ട് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽ ഹമീദ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു . വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി കെ നാസർ സ്വാഗതം പറഞ്ഞു. സ്ഥിരം സമിതി അധ്യക്ഷരായ എം സി സുബൈർ, ജനീദ ഫിർദൗസ്, വാർഡ് മെമ്പർമാരായ പി പി ബാലകൃഷ്ണൻ, നിഷ മനോജ് , ഹെൽത്ത് ഇൻസ്പെക്ടർ കെ സതീഷ് ബാബു , സി വി കുഞ്ഞി കൃഷ്ണൻ , എം പി സൂപ്പി , കെ പി കുമാരൻ മാസ്റ്റർ, സി എച്ച് ദിനേശൻ, കരിമ്പിൽ ദിവാകരൻ , കെ ടി കെ ചന്ദ്രൻ , കെ എം രഘുനാഥ് , കരിമ്പിൽ വസന്ത, മുസ്തഫ കുന്നുമ്മൽ, കിഴക്കയിൽ ബാബു , എംപി കൃഷ്ണൻ ,എം സി ദിനേശൻ ,എം ടി കുഞ്ഞിരാമൻ , എം പി കൃഷ്ണൻ ,ഹാരിസ് കൂടുവാൻ ,സി വി അഷ്റഫ് ,ബാബു കിഴക്കയിൽ എന്നിവർ സംസാരിച്ചു .
വാണിമേൽ: ഗൃഹപ്രവേശനത്തിന് ഒരുക്കിയ പന്തൽ വാടക പലിശ സഹിതം നൽകാൻ കോടതി ഉത്തരവ്. കാവിലുംപാറ മൊയിലാേത്തറയിലെ വടക്കേതിൽ പി.കെ സാബുവിനോടാണ് വാടക തുകയായ ഒരു ലക്ഷത്തി മുപ്പത്തി ആറായിരത്തി എണ്ണൂറ്റിമുപ്പത്തി ഒമ്പത് രൂപ പന്തൽ ഉടമയായ ഫ്രൻ്റ്സ് വാണിമേലിന് നൽകാൻ ഉത്തരവായത്. 2019 മുതൽ ഒമ്പത് ശതമാനം പലിശയും നൽകണമെന്നാണ് നാദാപുരം മുൻസിഫ് കോടതി ഉത്തരവിട്ടത്.
2019ലായിരുന്നു കേസിനാസ്പദമായ സംഭവം.സാബുവിൻ്റെ ഗൃഹപ്രവേശനത്തിന് ആവശ്യമായ പന്തലും മറ്റ് സൗകര്യങ്ങളും ഒരുക്കി കൊടുത്ത വകയിൽ വാടക നൽകാത്തതിനെ തുടർന്നാണ് ഫ്രൻസ് സൗണ്ട് സർവ്വീസ് ഉടമ കെ.കെ അശ്റഫ് കോടതിയെ സമീപിച്ചത്. വാദിഭാഗത്തിന് വേണ്ടി അഡ്വക്കറ്റ് പി.ബാലഗോപാൽ ഹാജരായി.
നരിപ്പറ്റ: ബി.ജെ.പി സംഘപരിവാർ നേതാക്കളുടെ പ്രവാചക നിന്ദക്കും ബുൾഡോസർ വേട്ടക്കുമെതിരെ നരിപ്പറ്റ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് പ്രതിഷേധ റാലി നടത്തി. നമ്പ്യത്താംകുണ്ടിൽ നിന്ന് ആരംഭിച്ച റാലി കണ്ടോത്ത്കുനിയിൽ സമാപിച്ചു. മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് ടി.പി.എം തങ്ങൾ, സെക്രട്ടറി കെ.എം ഹമീദ് എന്നിവർ റാലിക്ക് അഭിവാദ്യമർപ്പിച്ചു. സമാപന സംഗമത്തിൽ യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് പി.കെ റഈസ് അധ്യക്ഷനായി. ഹാരിസ് റഹ്മാനി തിനൂർ പ്രഭാഷണം നടത്തി. മുഹമ്മദലി തിനൂർ, അൻസാർ ഓറിയോൺ, മുഹമ്മദ് റഹ്മാനി സംസാരിച്ചു.
റാലിക്ക് മുസ്ലിം ലീഗ് പഞ്ചായത്ത് ട്രഷറർ സി.വി അസീസ്, സി.പി കുഞ്ഞബ്ദുല്ല, ടി മുഹമ്മദലി, പാലോൽ കുഞ്ഞമ്മദ്, അഹമ്മദ് പാതിരപ്പറ്റ, മുഹമ്മദ് പുതിയെടുത്ത്, കെ.കെ സാബിത്, ടി.പി അജ്മൽ, ടി.വി ഖമറുദ്ദീൻ, സി.പി ഫൈസൽ, ഹൈദർ മരോടിമ്മൽ, റഊഫ് കക്കാട്ട്, ഇ.വി സെമീർ , നസീർ പനയുള്ളതിൽ, ജെ.പി ഇർഷാദ്, അർഷിദ് നരിപ്പറ്റ, അഷ്റഫ് പറമ്പത്ത്, വി.കെ മുജീബ് തുടങ്ങിയവർ നേതൃത്വം നൽകി.
നരിപ്പറ്റ: ബി.ജെ.പി സംഘപരിവാർ നേതാക്കളുടെ പ്രവാചക നിന്ദക്കും ബുൾഡോസർ വേട്ടക്കുമെതിരെ നരിപ്പറ്റ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് പ്രതിഷേധ റാലി നടത്തി. നമ്പ്യത്താംകുണ്ടിൽ നിന്ന് ആരംഭിച്ച റാലി കണ്ടോത്ത്കുനിയിൽ സമാപിച്ചു. മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് ടി.പി.എം തങ്ങൾ, സെക്രട്ടറി കെ.എം ഹമീദ് എന്നിവർ റാലിക്ക് അഭിവാദ്യമർപ്പിച്ചു. സമാപന സംഗമത്തിൽ യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് പി.കെ റഈസ് അധ്യക്ഷനായി. ഹാരിസ് റഹ്മാനി തിനൂർ പ്രഭാഷണം നടത്തി. മുഹമ്മദലി തിനൂർ, അൻസാർ ഓറിയോൺ, മുഹമ്മദ് റഹ്മാനി സംസാരിച്ചു.
റാലിക്ക് മുസ്ലിം ലീഗ് പഞ്ചായത്ത് ട്രഷറർ സി.വി അസീസ്, സി.പി കുഞ്ഞബ്ദുല്ല, ടി മുഹമ്മദലി, പാലോൽ കുഞ്ഞമ്മദ്, അഹമ്മദ് പാതിരപ്പറ്റ, മുഹമ്മദ് പുതിയെടുത്ത്, കെ.കെ സാബിത്, ടി.പി അജ്മൽ, ടി.വി ഖമറുദ്ദീൻ, സി.പി ഫൈസൽ, ഹൈദർ മരോടിമ്മൽ, റഊഫ് കക്കാട്ട്, ഇ.വി സെമീർ , നസീർ പനയുള്ളതിൽ, ജെ.പി ഇർഷാദ്, അർഷിദ് നരിപ്പറ്റ, അഷ്റഫ് പറമ്പത്ത്, വി.കെ മുജീബ് തുടങ്ങിയവർ നേതൃത്വം നൽകി.
നരിപ്പറ്റ: ബി.ജെ.പി സംഘപരിവാർ നേതാക്കളുടെ പ്രവാചക നിന്ദക്കും ബുൾഡോസർ വേട്ടക്കുമെതിരെ നരിപ്പറ്റ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് പ്രതിഷേധ റാലി നടത്തി. നമ്പ്യത്താംകുണ്ടിൽ നിന്ന് ആരംഭിച്ച റാലി കണ്ടോത്ത്കുനിയിൽ സമാപിച്ചു. മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് ടി.പി.എം തങ്ങൾ, സെക്രട്ടറി കെ.എം ഹമീദ് എന്നിവർ റാലിക്ക് അഭിവാദ്യമർപ്പിച്ചു. സമാപന സംഗമത്തിൽ യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് പി.കെ റഈസ് അധ്യക്ഷനായി. ഹാരിസ് റഹ്മാനി തിനൂർ പ്രഭാഷണം നടത്തി. മുഹമ്മദലി തിനൂർ, അൻസാർ ഓറിയോൺ, മുഹമ്മദ് റഹ്മാനി സംസാരിച്ചു.
റാലിക്ക് മുസ്ലിം ലീഗ് പഞ്ചായത്ത് ട്രഷറർ സി.വി അസീസ്, സി.പി കുഞ്ഞബ്ദുല്ല, ടി മുഹമ്മദലി, പാലോൽ കുഞ്ഞമ്മദ്, അഹമ്മദ് പാതിരപ്പറ്റ, മുഹമ്മദ് പുതിയെടുത്ത്, കെ.കെ സാബിത്, ടി.പി അജ്മൽ, ടി.വി ഖമറുദ്ദീൻ, സി.പി ഫൈസൽ, ഹൈദർ മരോടിമ്മൽ, റഊഫ് കക്കാട്ട്, ഇ.വി സെമീർ , നസീർ പനയുള്ളതിൽ, ജെ.പി ഇർഷാദ്, അർഷിദ് നരിപ്പറ്റ, അഷ്റഫ് പറമ്പത്ത്, വി.കെ മുജീബ് തുടങ്ങിയവർ നേതൃത്വം നൽകി.
വാണിമേൽ - ഭൂമിവാതുക്കൽ എൽ പി സ്ക്കൂൾ പ്രതിഭകൾ വായനാ ദിനത്തിനോടനുബന്ധിച്ച് പ്രസിദ്ധമായ കഥകളിലെ കഥാ പാത്രങ്ങൾ പുനരാവിഷ്കരിച്ചു. ബഷീർ കഥയിലെ പാത്തുമ്മയുടെ ആടും, മജീദും സുഹ്റയും സുഗതകുമാരിയുടെ പ്രസിദ്ധ കവിതയായ കണ്ണന്റെ അമ്മയിലെ കണ്ണനും അമ്മയും , തകഴിയുടെ നോവലായ കയറിലെ കഥാപാത്രങ്ങളും കുട്ടികൾ അവതരിപ്പിച്ചത് ശ്രദ്ധേയമായി. സിയാഫാത്തിമ, ദോന മെഹറിൻ, അൻസിക സന്ദീപ്, ഇന്ദ്രകിരൺ , നിയാ ഫാത്തിമ, ആൽവിൻ രഞ്ജിത്ത്, മയൂഖ് കൃഷ്ണ എന്നിവർ വിവിധ കഥാപാത്രങ്ങളായി അവതരിപ്പിച്ചു. കുട്ടികളുടെ വായനക്കൂട്ടം പിടി എ പ്രസിഡണ്ട് ലിബിത്ത് കെ ഉദ്ഘാടനം നിർവ്വഹിച്ചു. എം.പി ടി എ പ്രസിഡണ്ട് ശ്രുതി കെ.സി അധ്യക്ഷത വഹിച്ചു. ഹെഡ് മാസ്റ്റർ കെ. ഹരീഷ് കുമാർ സന്ദേശം നൽകി. എം.കെ ഷീജ, സി.വി. അഷ്റഫ്, കെ.പി രവീന്ദൻ ,കെ ജോത്സന എന്നിവർ ആശംസകൾ നൽകി.
നാദാപുരം: നാദാപുരം ഗ്രാമപഞ്ചായത്ത് കാര്യാലയത്തിന്റെ ചുറ്റുമതിലിൽ മൂത്രമൊഴിക്കുന്നത് ചോദ്യം ചെയ്ത പ്രസിഡന്റിനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച മധ്യവയസ്കൻ പോലീസ് കസ്റ്റഡിയിൽ. നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി മുഹമ്മദലിയെയാണ് കയ്യേറ്റം ചെയ്യാൻ ശ്രമം നടന്നത്. പഞ്ചായത്ത് ഓഫീസ് അവധിയായതിനാൽ മതിലിനോട് ചേർന്ന് നിന്ന് ഇയാൾ മൂത്രമൊഴിക്കുകയായിരുന്നു. ഈ സമയത്ത് ഓഫിസിൽ എത്തിയ പ്രസിഡന്റ് ഇയാളെ ചോദ്യം ചെയ്യുകയായിരുന്നു. എന്നാൽ ഇയാൾ പ്രസിഡന്റുമായി വാക്കേറ്റത്തിൽ ഏർപ്പെടുകയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയുമായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്തു.
നാദാപുരം. ഗ്രാമ പഞ്ചായത്തിലെ നാലാം വാർഡിൽ സെന്റർ നമ്പർ 194 അംഗനവാടിയെ മാതൃക അംഗന വാടിയാകുന്നതിന് വേണ്ടി 3 സെന്റ് സ്ഥലം പനയുള്ള പറമ്പത്ത് നാണു സൗജന്യമായി നൽകി .സ്ഥലത്തിന്റെ രേഖ പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി ഏറ്റുവാങ്ങി. വൈസ് പ്രസിഡണ്ട് അഖില മര്യാട്ട് , പഞ്ചായത്ത് സെക്രട്ടറി
ടി ഷാഹുൽ ഹമീദ് , വാർഡ് മെമ്പർ വി പി കുഞ്ഞിരാമൻ , അംഗൻ വാടി ടീച്ചർമാരായ യു ശ്രീലേഖ , പി ശ്രീജ എന്നിവർ സന്നിഹിതരായി .
ജില്ലാ ,ബ്ലോക്ക് പഞ്ചായത്തിന്റെ സഹകരണത്തോടെ മാതൃകാ അംഗന വാടിയായി തീരുമാനിച്ച അംഗൻവാടിക്ക് സ്ഥലം ലഭിച്ചതോടെ ഈ വർഷം പദ്ധതിയിൽ ഉൾപ്പെടുത്തി അംഗൻവാടി യാഥാർത്ഥ്യ മാകുന്നതാണ് .നിലവിൽ നാദാപുരത്ത് ആകെ യുള്ള 37 അംഗൻ വാടികളിൽ 25 എണ്ണത്തിന് സ്വന്തമായി സ്ഥലവും കെട്ടിടവും ഉണ്ട് , ഈ വർഷം നാല് അംഗൻവാടികളുടെ കെട്ടിട നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. ,
കൂടാതെ രണ്ട് അംഗൻവാടകൾക്ക് കെട്ടിടം നിർമ്മിക്കുന്നതിന് വേണ്ടി സ്ഥലം പഞ്ചായത്തിന് സൗജന്യമായി ലഭിച്ചു കഴിഞ്ഞിട്ടുണ്ട്.ഇനി ആറ് അംഗനവാടി കെട്ടിട ങ്ങൾക്ക് കൂടി സ്ഥലം കണ്ടെത്തിയാൽ നാദാപുരം ഗ്രാമപഞ്ചായത്ത് പൂർണമായും എല്ലാ അംഗൻവാടികൾക്കും സ്വന്തം കെട്ടിടം ഉള്ള ഗ്രാമപഞ്ചായത്തായി മാറുന്നതാണ്.
നാദാപുരം: ജൂലായ് 2, 3 തിയ്യതികളിലായി വാണിമേലിൽ നടക്കുന്ന സി.പി.ഐ നാദാപുരം മണ്ഡലം സമ്മേളനത്തോടനുബന്ധിച്ച് "വികസിത കേരളം, നാളെയുടെ നാദാപുരം" എന്ന വിഷയത്തിൽ വികസന സെമിനാർ സംഘടിപ്പിക്കുന്നു. ജൂൺ 20 തിങ്കളാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് കല്ലാച്ചി പീവീസ് ഓഡിറ്റോറിയത്തിൽ സംസ്ഥാന പൊതുമരാമത്ത് - ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് സെമിനാർ ഉദ്ഘാടനം ചെയ്യും. ഇ കെ വിജയൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.
കേരളത്തിലെ ഇടതുപക്ഷ ഗവൺമെന്റിന്റെ വികസന നയങ്ങളും , നാദാപുരം മണ്ഡലത്തിന്റെ ഭാവി വികസന കാഴ്ച്ചപ്പാടുകളും സംബന്ധിച്ച വികസന രേഖ സി.പി. ഐ ജില്ലാ അസി.സെക്രട്ടറി ടി.കെ രാജൻ മാസ്റ്റർ സെമിനാറിൽ അവതരിപ്പിക്കും. തുടർന്ന് നടക്കുന്ന ചർച്ചയിൽ ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടി നേതാക്കളുമായ, സി പി ഐ എം ജില്ലാ സെക്രട്ടറി പി.മോഹനൻ മാസ്റ്റർ, സി.പി.ഐ ജില്ലാ സെക്രട്ടറി ടി.വി ബാലൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.പി ശിവാനന്ദൻ, മുസ്ളീം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് അഹമ്മദ് പുന്നക്കൽ, കെ.പി സി.സി നിർവ്വാക സമിതി അംഗം സി.വി കുഞ്ഞികൃഷ്ണൻ, എൻ.സി പി ജില്ലാ കമ്മറ്റി അംഗം കരിമ്പിൽ ദിവാകരൻ, സി.പി. ഐ മണ്ഡലം സെക്രട്ടറി അഡ്വ: പി.ഗവാസ്, ജില്ലാ നിർവ്വാഹക സമിതി അംഗം രജീന്ദ്രൻ കപ്പള്ളി എന്നിവർ പ്രസംഗിക്കും.
വാണിമേൽ: തിരികക്കയം വെള്ളച്ചാട്ടത്തിൽ കുളിക്കാൻ എത്തി അപകടത്തിൽപ്പെട്ട വിദ്യാർഥിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചു. വില്യാപ്പള്ളി കുരുക്കിലാട് സ്വദേശി കൊളായി മീത്തൽ ശംസുവിന്റെ മകൻ ഷാനിഫ് (16) ആണ് മരിച്ചത്. സുഹൃത്തുക്കളായ അഞ്ചുപേർ ഇന്ന് ഉച്ചതിരിഞാണ് തിരികക്കയം വെള്ളച്ചാട്ടത്തിൽ കുളിക്കാനെതിയത്. വെള്ളച്ചാട്ടത്തിന് മുകളിലെ പാറയിൽനിന്ന് കാൽവഴുതി ഷാനിഫ് താഴേക്ക് വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്ന വിദ്യാർഥികൾ ബഹളം വച്ചതിനെ തുടർന്ന് നാട്ടുകാർ ഓടിയെത്തി ഷാനിഫിനെ ഭൂമിവാതുക്കൽ ടൗണിലെ സ്വകാര്യ ക്ലിനിക്കിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം വടകര ഗവൺമെൻറ് ആശുപത്രിയിലേക്ക് പോസ്റ്റുമോർട്ടത്തിന് അയച്ചു.
വാണിമേൽ: വിലങ്ങാടിനടുത്ത തിരികക്കയം വെള്ളച്ചാട്ടത്തിൽ കുളിക്കാനെത്തിയ വിദ്യാർഥികൾ അപകടത്തിൽ പെട്ടു. വില്യാപ്പള്ളി കുരിക്കിലാട് സ്വദേശികളായ വിദ്യാർഥികളാണ് അപകടത്തിൽ പെട്ടത്. ഇതിൽ ഒരാൾ മരണപ്പെട്ടു. വെള്ളച്ചാട്ടത്തിന്റെ മുകളിലെ പാറയിൽ നിന്ന് കാൽ വഴുതി താഴേക്ക് വീഴുകയായിരുന്നു എന്നാണ് പറയപ്പെടുന്നത്. അപകടം നടന്ന ഉടൻ ഓടിയെത്തിയ നാട്ടുകാർ പരിക്കേറ്റയാളെ ഭൂമിവാതുക്കലിലെ സ്വകാര്യ ക്ലിനിക്കിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കല്ലാച്ചി : ഗ്രാമപഞ്ചായത്ത് അഞ്ച് ലക്ഷം രൂപ ചെലവഴിച്ച് നവീകരിച്ച കല്ലാച്ചി മത്സ്യമാർക്കറ്റ് ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് ഉദ്ഘാടനം ചെയ്യും .ഇത് സംബന്ധിച്ച് മാർക്കറ്റിലെ തൊഴിലാളികളുടെ യോഗം പഞ്ചായത്തിൽ ചേർന്നു .നിലവിലുള്ള മത്സ്യമാർക്കറ്റിലെ പഴയ ദ്രവമാലിന്യ സംവിധാനം പൂർണ്ണമായും നീക്കം ചെയ്ത് പുതിയ ടാങ്ക് സ്ഥാപിച്ചാണ് മാർക്കറ്റ് ഉദ്ഘാടനം ചെയ്യുന്നത് .മാർക്കറ്റിൽ നിലവിലുണ്ടായിരുന്ന ഖരമാലിന്യം ശാസ്ത്രീയമായി സംസ്കരിക്കുകയും ,ഓവുചാലിൽ ഉള്ള മാലിന്യങ്ങൾ നീക്കം ചെയ്യുകയും പുതുതായി മലിനജല സംസ്കരണത്തിന് ഡ്രെയിനേജ് സംവിധാനം ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.കൂടാതെ അജൈവ മാലിന്യ സംസ്കരണത്തിന് ബോട്ടിൽ ബൂത്ത് മാർക്കറ്റിൽ സ്ഥാപിച്ചിട്ടുണ്ട് .ശുചിത്വം ഉറപ്പുവരുത്തുന്നതിനായി തൊഴിലാളികൾക്ക് പഞ്ചായത്ത് പെരുമാറ്റച്ചട്ടവും ഏർപ്പെടുത്തി. മാർക്കറ്റിലേക്ക് പ്രവേശിക്കുന്ന സമയത്ത് ഹരിത വലയം ദൃശ്യമാകുന്നതിന് വേണ്ടി പുതിയ സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്.പഞ്ചായത്ത് ഓഫീസിൽ ചേർന്ന തൊഴിലാളികളുടെ യോഗത്തിൽ പഞ്ചായത്ത് പ്രസിഡണ്ട് വി വി മുഹമ്മദലി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് അഖില മര്യാട്ട് ,സ്ഥിരം സമിതി അധ്യക്ഷൻമാരായ സി കെ നാസർ ,എം സി സുബൈർ ,പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽ ഹമീദ് ,വാർഡ് മെമ്പർ നിഷ മനോജ് ,ഹെൽത്ത് ഇൻസ്പെക്ടർ കെ സതീഷ് ബാബു ,എം പി കൃഷ്ണൻ ,ഹാരിസ് കൂടുവാൻ ,സി വി അഷ്റഫ് ,ബാബു കിഴക്കയിൽ ,വിവിധ തൊഴിലാളി പ്രതിനിധികൾ ,മാർക്കറ്റിലെ കച്ചവടസ്ഥാപനങ്ങൾ നടത്തുന്നവർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
കുറ്റ്യാടി: ഗോൾഡ് പാലസ് ജ്വല്ലറി തട്ടിപ്പിനിരയായ ഇരകളുടെ സ്വർണ്ണവും പണവും തിരിച്ചു നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കഴിഞ്ഞ പത്ത് മാസമായി കുറ്റ്യാടിയിൽ സമരം നടത്തുന്ന നിക്ഷേപകർ സമര സഹായ സമിതിയുടെ നേതൃത്വത്തിൽ ഉടമകളുടെ സ്വത്തുക്കൾ കൈവശ പ്പെടുത്തുന്ന സമരം തുടങ്ങി. ഇന്ന് കുറ്റ്യാടി വടയത്തുള്ള ഉടമകളുടെയും ജീവനക്കാരുടെയും പേരിലുള്ള സ്വത്താണ് കൈവശപ്പെടുത്തിയതായി പ്രഖ്യാപിച്ചത്. വടയത്ത് പl നിന്ന് പ്രകടനമായി നീങ്ങിയ സമരസഹായ സമിതി പ്രവർത്തകർ, ഉടമകളുടെയും മാനേജർമാരുടെയും പങ്കാളിത്തത്തോടെ വാങ്ങിയ സ്ഥലത്ത് പ്രവേശിക്കുകയും കൊടികുത്തി സ്ഥലം കൈവശപ്പെടുത്തിയതായുള്ള ബോർഡ് സ്ഥാപിക്കുകയും ചെയ്തു. സമരത്തിന് സമരസഹായ സമിതി കൺവീനർ എ എം റഷീദ്, ശ്രീജേഷ് ഊരത്ത്, മുഹമ്മദ് ബഷീർ ഇ സമരസഹായ സമിതി നേതാവ് എം കെ ശശി, ആക്ഷൻ കമ്മിറ്റി കൺവീനർ സുബൈർ പി ജിറാസ് പി,സലാം മാപ്പിളാണ്ടി,ഷമീമ ഷാജഹാൻ സീനത്ത് ഹമീദ് എന്നിവർ നേതൃത്വം നൽകി. സ്ഥലത്ത് കനത്ത പോലീസ് സുരക്ഷ ഏർപ്പെടുത്തിയിരുന്നു. പത്ത് മാസമായി നിരന്തരമായ സമരം നടത്തിയിട്ടും ചർച്ചക്ക് തയ്യാറാവാത്ത മുതലാളിമാരുടെ നിഷേധാത്മക നിലപാടിൽ പ്രതിഷേധിച്ചാണ് സമരസഹായ സമിതി സമരത്തിന്റെ രീതി മാറ്റാൻ തീരുമാനിച്ചത്. തുടർന്നുള്ള ദിവസങ്ങളിൽ എല്ലാ മുതലാളിമാരുടെയും ആസ്തികൾ പിടിച്ചെടുക്കുകയും അവിടെ കൊടി കുത്തുകയും ചെയ്യുമെന്ന് സമരസഹായ സമിതി നേതാക്കൾ അറിയിച്ചു. നിക്ഷേപകരുടെ പൊന്നും പണവും തിരിച്ചു നൽകാതെ ഒരടി പിന്നോട്ടില്ലെന്ന് സമര സഹായ സമിതി നേതാക്കൾ പ്രഖ്യാപിച്ചു.
നാദാപുരം:വിവിധ മത വിശ്വാസികൾ സൗഹൃദത്തിൽ കഴിയുന്ന നാടാണ് ഇന്ത്യ. പരസ്പരമുള്ള ഈ ബന്ധമാണ് ഇന്ത്യയെ നിലനിർത്തുന്നത്.അത്കൊണ്ട് തന്നെ മതങ്ങളെ ആദരിക്കുന്ന സംസ്കാരം വീണ്ടെടുക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ നാദാപുരം റെയിഞ്ച് മദ്രസാ അധ്യാപക സംഗമം ഉൽഘാടനം ചെയ്തു കൊണ്ട് എസ് വൈ എസ് സംസ്ഥാന കൗൺസിലറും,ആമില ജില്ലാ ചെയർമാനുമായ സയ്യിദ് നജ്മുദ്ധീൻ പൂക്കോയ തങ്ങൾ യമാനി പറഞ്ഞു.റെയ്ഞ്ച് പ്രസിഡന്റ് സയ്യിദ് മുനവ്വിർ തങ്ങൾ ജമലുല്ലൈലി അധ്യക്ഷനായി.സമസ്ത മുഫത്തിശ് ഹംസ ഫൈസി,മുദരിബ് സലാം റഹ്മാനി തിരുവള്ളൂർ, റെയ്ഞ്ച് ജനറൽ സിക്രട്ടറി ഹിള്ർ റഹ്മാനി എടച്ചേരി, ട്രഷറർ മുനീർ പുറമേരി,പരീക്ഷാ ബോർഡ് ചെയർമാൻ ഉസ്മാൻ മുസ്ലിയാർ,ലത്തീഫ് മുസ്ലിയാർ,ഉനൈസ് റഹ്മാനി,ആലക്കൽ മമ്മു മുസ്ലിയാർ,ജാഫർ ചാലപ്പുറം,അബ്ദുറഹ്മാൻ ഫൈസി,ടി പി ഇബ്രാഹീം,അബ്ദുൽ വദൂദ് ദാരിമി എന്നിവർ സംസാരിച്ചു.
വടകര : വടകര എഡ്യൂക്കേഷണൽ കോ-ഓപ്പറേറ്റീവ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ പൂർവ അധ്യാപകരുടെ സംഗമം കോളേജിൽ നടന്നു. 1980 -1995 കാലഘട്ടത്തിലെ പഴയ കാല അധ്യാപകരുടെ ഒത്തുചേരൽ, അധ്യാപകരിൽ വേറിട്ട അനുഭവമായി. ഗതകാല അധ്യാപക ജീവിതത്തിന്റെ ഓർമകൾ പങ്കുവെച്ചു. സംഗമം സംഘം പ്രസിഡന്റ് അഡ്വ. സി. വത്സലൻ ഉദ്ഘാടനം ചെയ്തു. പുറന്തോടത് സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ വടക്കയിൽ സുരേഷൻ സ്വാഗതവും ഡയറക്ടർമാരായ രവീന്ദ്രൻ മാസ്റ്റർ, ബാബു ചാത്തോത്ത് ,വിജയ ലക്ഷ്മി, എന്നിവർ സംസാരിച്ചു. സംഘം സെക്രട്ടറി റീജ പ്രദീപ് നന്ദി പറഞ്ഞു.
നാദാപുരം: മാനവികതക്ക് ഒരു ഇശൽ സ്പർശം എന്ന സന്ദേശവുമായി രണ്ടു പതിറ്റാണ്ടിലേറെയായി പ്രവർത്തിച്ചു വരുന്ന കേരള മാപ്പിള കലാ അക്കാദമിയുടെ മെമ്പർഷിപ്പ് കാമ്പയിന് നാദാപുരത്ത് തുടക്കമായി. ചാപ്റ്റർ തല ഉദ്ഘാടനം ഗായകൻ പി കെ കുട്ടി ചെക്യാടിന് അംഗത്വം നൽകി അക്കാദമി ജില്ലാ പ്രസിഡൻ്റ് എം കെ അഷ്റഫ് നിർവഹിച്ചു. ചടങ്ങിൽ കെ എം അബ്ദു റഹ്മാൻ അധ്യക്ഷനായി. ഗായകരായ ഫസൽ നാദാപുരം, സജീർ വിലാതപുരം, അറഫാത്ത് നരിപ്പറ്റ, പി മഅറൂഫ്, കാസിം വാണിമേൽ, പി കെ റാഷിദ് എന്നിവർ സംബന്ധിച്ചു,
കുറ്റ്യാടി : ജില്ലയിലെ പ്രധാനപ്പെട്ട ഓപ്പറേറ്റിംഗ് സെന്ററായ തൊട്ടിൽപാലം ഡിപ്പോയിൽ നിന്നും കെ - സ്വിഫ്റ്റ് ബസ്സുകൾ അനുവദിക്കുമെന്ന് കെ.എസ്.ആർ.ടി.സി. അധികൃതർ ഉറപ്പ് നൽകി.
ഇത് സംബന്ധമായ ആവശ്യം ഉന്നയിച്ചു കെ.എസ്.ആർ.ടി.സി. നോർത്ത് സോൺ എക്സിക്യൂട്ടീവ് ഡയറക്ടറുമായി മലബാർ ഡെവലപ്മെന്റ് ഫോറം കുറ്റ്യാടി ചാപ്റ്റർ ഭാരവാഹികളായ ജമാൽ പാറക്കൽ, കെ. ഹരീന്ദ്രൻ,വി.നാണു, വി.പി.സന്തോഷ് കുമാർ, ടി.എം.നൗഷാദ്, ഒ.വി. ലത്തീഫ് എന്നിവർ നടത്തിയ ചർച്ചയിലാണ് ബസുകൾ കിട്ടുന്ന മുറക്ക് അനുവദിക്കുമെന്ന് അധികൃതർ അറിയിച്ചത്.
കൂടുതൽ സൗകര്യമുള്ള കെ - സ്വിഫ്റ്റ് ബസുകൾ അനുവദിക്കുന്നത് ഇവിടെ നിന്നുള്ള ദീർഘ ദൂര യാത്രക്കാർക്ക് ഏറെ ആശ്വാസമാവും.
വടകര :മുഖ്യമന്ത്രിക്കു നേരെ നടക്കുന്ന അക്രമങ്ങൾക്കും, സർക്കാരിനെതിരായ കള്ളപ്രചരണങ്ങൾക്കുമെതിരെ സി പി ഐ എം നടക്കുതാഴ സൗത്ത് ലോക്കൽ കമ്മിറ്റി ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചു.പുതിയാപ്പ് മുതൽ മാക്കൂൽ പീടിക വരെയുള്ള പ്രതിഷേധ പരിപാടി നിധിൻ കെ വൈധ്യർ ഉദ്ഘാടനം ചെയ്തു. എ.പി പ്രജിത സ്വാഗതം പറഞ്ഞു വിവേക് അധ്യക്ഷത വഹിച്ച ചടങ്ങിൽ പി കെ ശശി, സി.കെ കുഞ്ഞിരാമൻ എന്നിവർ സംസാരിച്ചു.
വടകര : ലൈഫ് പദ്ധതി സാധ്യതാ ലിസ്റ്റിൽ ഉൾപ്പെട്ട അർഹരായ മുഴുവൻ പേർക്കും വീട് നൽകി വടകര നഗരസഭ മാതൃകയായി.
നഗരസഭാ പരിധിയിൽ വീടുവെക്കാൻ സ്ഥലമുള്ള ഇരുപത്തൊന്ന് ഗുണഭോക്താക്കൾക്കാണ് നഗരസഭയുടെ പിഎംഎവൈ ലൈഫ് അർബൻ പദ്ധതിയുടെ ഭാഗമാകാൻ അവസരം ലഭിച്ചത്.അപ്പീൽ പ്രക്രിയകൾ വഴി അർഹരാകുന്ന ഗുണഭോക്താക്കളെ അടുത്ത ഡിപിആർ ഉൾപ്പെടുത്തും.
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിഹിതമായ രണ്ട് ലക്ഷം രൂപയ്ക്ക് പുറമേ ഓരോ ഗുണഭോക്താവിന് രണ്ട് ലക്ഷം രൂപ വീതം നഗരസഭ നൽകും. ആകെ നാല് ലക്ഷം രൂപയാണ് ഗുണഭോക്താവിന് ലഭിക്കുക.
വടകര നഗരസഭയുടെ ലൈഫ് ലിസ്റ്റിൽ ഉൾപ്പെട്ട ഗുണഭോക്താക്കൾക്ക് ഇതുവഴി കാലതാമസം കൂടാതെ വീടെന്ന സ്വപ്നം പൂർത്തീകരിക്കാൻ ആകും.ഗുണഭോക്താക്കൾക്ക് അയ്യങ്കാളി നഗര തൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെടുത്തി 90 തൊഴിൽദിനങ്ങൾ നൽകും.ഗുണഭോക്താക്കൾക്കുള്ള ഏകദിന പെർമിറ്റ് ക്യാമ്പിന്റെയും ഗുണഭോക്തൃ സംഗമ ത്തിന്റെയും ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ കെ പി ബിന്ദു നിർവഹിച്ചു. വൈസ് ചെയർ പേഴ്സൺ കെ കെ വനജ അധ്യക്ഷയായി. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി. വിജയി, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സിന്ധു പ്രേമൻ പ്രൊജക്റ്റ് ഓഫീസർ സന്തോഷ് കുമാർ. യു എന്നിവർ പ്രസംഗിച്ചു.ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.സജീവ് കുമാർ സ്വാഗതവും നഗരസഭാ സെക്രട്ടറി എൻ.കെ ഹരീഷ് നന്ദിയും പറഞ്ഞു.
കല്ലിക്കണ്ടി: കൊളവല്ലൂർ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിയുടെ അപകട മരണം നാടിനെ കണ്ണീരിലാഴ്ത്തി. കല്ലിക്കണ്ടിയിലെ എയ്യംകെട്ടിൽ ജാസ്മിന്റെ മകൻ സിയാദാണ് (18) മരിച്ചത്. ഇന്നലെ രാത്രി 9 മണിയോടെ വാഴമല പാത്തിക്കൽ റോഡിലാണ് അപകടം. ഉടൻ കുന്നോത്തുപറമ്പ് സഹകരണ ആശുപത്രിയിലെത്തിച്ച ശേഷം തലശ്ശേരി ഇന്ദിരാ ഗാന്ധി ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി മരണം സംഭവിക്കുക യായിരുന്നു. കൂടെയുള്ള സുഹൃത്ത് നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. വാഴമലയിൽ പോയ സുഹൃത്തുക്കളുടെ കാറിലെ ഇന്ധനം തീർന്ന തിനാൽ അവർക്ക് സിയാദ് ഇന്ധനവുമായി പോകും വഴിയാണ് അപകടം. മഴയത്ത് നിയന്ത്രണം വിട്ട ബൈക്ക് വീടിന്റെ മതിലിൽ ഇടിക്കുകയായിരുന്നു.
സിയാദിന് രണ്ടു സഹോദരങ്ങളും ഒരു സഹോദരിയുമുണ്ട്.
എടച്ചേരി: പ്രവാചക നിന്ദക്കെതിരെ പ്രതിഷേധിച്ച യു പി യിലെ മുസ്ലിംകൾക്കെതിരെ ഭരണകൂടം നടത്തുന്ന അക്രമങ്ങൾക്കെതിരെ എടച്ചേരി മേഖല എസ്.കെ.എസ്.എസ്.എഫ് പ്രതിഷേധ റാലി നടത്തി. സംസ്ഥാന കൗൺസിലർ ഹിള്ർ റഹ്മാനി എടച്ചേരി,ജില്ലാ കൗൺസിലർ മുനീർ പുറമേരി,മേഖല പ്രസിഡന്റ് ഹാരിസ് ദാരിമി കുറിഞ്ഞാലിയോട്, നാസർ ഏറാമല, റഷീദ് എടച്ചേരി, സത്താർ കുറിഞ്ഞാലിയോട് എന്നിവർ റാലിക്ക് നേതൃത്വം നൽകി. സമാപന പൊതുയോഗം സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ ജില്ലാ വൈസ് പ്രസിഡന്റ് എം പി അബ്ദുൽ ജബ്ബാർ മൗലവി ഉൽഘാടനം ചെയ്തു. സ്പീക്കേർസ് ഫോറം സംസ്ഥാന കമ്മിറ്റി അംഗം റാഫി റഹ്മാനി പുറമേരി മുഖ്യ പ്രഭാഷണം നടത്തി. ബഷീർ മാസ്റ്റർ എടച്ചേരി, ഉവൈസ് വാഫി, ജാഫർ ഫൈസി, സൈനുൽ ആബിദീൻ ഫൈസി, സലിം ദാരിമി എന്നിവർ സംസാരിച്ചു.
നാദാപുരം: മത സൗഹാർദ്ദം ശക്തി പ്പെടുത്താൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നടത്തുന്ന ശ്രമങ്ങൾക്ക് ഐക്യ ദർഢ്യം പ്രകടിപ്പിച്ചു കൊണ്ട് പേരോട്
ശാഖ മുസ്ലിം ലീഗ് കൺവെൻഷൻ നടത്തി. മണ്ഡലം വൈസ് പ്രസിഡൻ്റ് മുഹമ്മദ് ബംഗ്ലത്ത് ഉദ്ഘാടനം ചെയ്തു. എൻ കെ ഉസ്മാൻ ഹാജി അധ്യക്ഷനായി.
ചരിത്ര ഗവേഷകൻ അസീം ചെമ്പ്ര ക്ലാസ്സെടുത്തു.പി ബി കുഞ്ഞമ്മദ് ഹാജി.കെ പി മുഹമ്മദ്, നടക്ക അമ്മദ് പ്രസംഗിച്ചു.ആഷിക് കുന്നുമ്മൽ,
വി ബയിസ് അസ്ലം മാസ്റ്റർ, കെ പി റിയാസ് സംബന്ധിച്ചു.സി ഹമീദ് സ്വാഗതവും, , മുഹമ്മദ് പേരോട് നന്ദിയും പറഞ്ഞു.
കോളജ് വിദ്യാർഥിനിയുടെ ജീവൻ രക്ഷിച്ച ധീരരായ യുവാക്കളെ മൊമെൻ്റോ നൽകി ആദരിച്ചു.
ചെക്യാട്: ഗ്രാമ പഞ്ചായത്തിലെ വേവം കളത്തിക്കണ്ടി ഒലക്കൂർ റോഡ് പ്രസിഡൻ്റ് നസീമ കൊട്ടാരത്ത് ഉദ്ഘാടനം ചെയ്തു. സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ
സി എച്ച് സമീറ അധ്യക്ഷയായി.
വികസന സമിതി കൺവീനർ അബ്ദുല്ല കരിന്ത്രങ്കോട്ട്, സമീർ കളത്തിക്കണ്ടി ,മൊയ്തു ഹാജി ഒ.കെ, മൂസ്സ ഹാജി കെ.കെ, അബ്ദുല്ല ഒ.കെ, ഇസ്മയിൽ എ.കെ , മോഹനൻ എ.കെ, മുഹമ്മദ് കെ.കെ, കണാരൻ ചാലിൽ തുടങ്ങിയവർ സംസാരിച്ചു .
നാദാപുരം: മലയോര മേഖലയിലെ ബഫർ സോൺ വിഷയത്തിൽ എൽ ഡി എഫ് ഗവൺമെന്റ് കാണിക്കുന്ന നിരുത്തരവാദപരമായ സമീപനത്തിൽ പ്രതിഷേധിച്ചും സുപ്രീം കോടതി വിധി മരവിപ്പിക്കണമെന്നു ആവശ്യപ്പെട്ടു നാളെ ( ശനി) യു ഡി.ഫ് ആഹ്വാനം ചെയ്ത മലയോര ഹർത്താലിൽ നാദാപുരം നിയോജക മണ്ഡല ത്തിലെ ഏഴ് പഞ്ചായത്തുകൾ പങ്കെടുക്കും. കാവിലും പാറ , മരുതോങ്കര , കായക്കൊടി , നരിപ്പറ്റ , വളയം , വാണിമേൽ , ചെക്യാട് എന്നീ പഞ്ചായത്തുകളിലെ മലയോര മേഖലകളിലെ ഹർത്താൽ വിജയിപ്പിക്കാൻ യു ഡി എഫ് നിയോജക മണ്ഡലം ചെയർമാൻ അഹമ്മദ് പുന്നക്കൽ, കൺവീനർ അഡ്വ: എ സജീവൻ എന്നിവർ അഭ്യർത്ഥിച്ചു
നാദാപുരം : വിഷ്ണുമംഗലം പുഴയിൽ നവീകരണ പ്രവൃത്തി നടക്കുന്ന തിനിടയിൽ കള്ളൻമാരുടെ അഴിഞ്ഞാട്ടം. കഴിഞ്ഞ ദിവസം രാത്രി 70 ലിറ്ററോളം ഡീസൽ ജെ സി ബിയിൽ നിന്ന്ഊറ്റിയെടുത്ത് കൊണ്ടു പോയി. ഇതിനു മുൻപ്
ജെ സി ബി യുടെ ബാറ്ററി മോഷ്ടിച്ചു കൊണ്ട് പോവുകയും വണ്ടിക്ക് കേടു വരുത്തുകയും ചെയ്തിരുന്നു. അന്ന് പോലീസിൽ പരാതി നൽകിയെങ്കിലും ഒരു നടപടി യുമുണ്ടായിട്ടില്ലെന്ന് കരാറുകാരൻ പറഞ്ഞു. ഇത്തരം മോഷണം തടയാൻ കഴിയുന്നില്ലെങ്കിൽ നവീകരണ പ്രവർത്തി മുടങ്ങുമെന്നും മുന്നറിയിപ്പ് നൽകി
നാദാപുരം: അപസ്മാരം ബാധിച്ച കുട്ടിയെ ആശുപത്രിയിൽ കൊണ്ടു പോവു്കയായിരുന്ന ആംബുലൻസ് അപകടത്തിൽ പെട്ടു .
നാദാപുരം താലൂക്ക് ആശുപത്രിയിൽ നിന്ന് കുട്ടിയെ വടകരക്ക് കൊണ്ടു പോകുന്നതിനിടെ നാദാപുരത്തെ ഡി വൈ എഫ് ഐ ആംബുലൻസാണ് ഓർക്കാട്ടേരിയിൽ വെച്ച് അപകടത്തിൽ പെട്ടത്.
ഇന്ന് രാത്രി എട്ടോടെയാണ് സംഭവം . നല്ല മഴക്കിട യിൽ വേഗതയിൽ പോകുന്നതിനിടെ ആംബുലൻസ് റോഡിൽ സ്ലിപ്പാവുകയും റോഡരികിൽ നിർത്തിയ ബൈക്കിനും കാറിനും ഇടിച്ച ശേഷം മറിയുകയുമായിരുന്നു.
കാറും ബൈക്കും ഭാഗികമായി തകർന്നു.
ആംബുലൻസിൻ്റെ ഡ്രൈവറുടെ കയ്യെല്ല് പൊട്ടി. രോഗിയുടെ കൂടെ സഞ്ചരിച്ച രണ്ടു പേർക്ക് നിസാര പരിക്കുണ്ട് .
നാദാപുരം: വളയം ഒ പി മുക്കിൽ നാടിനെ വിറ കൊള്ളിച്ച ഭ്രാന്തൻ നായയെ അതിസാഹസികമായി കീഴ്പ്പെടുത്തി ഗൃഹനാഥൻ മാതൃകയായി. സാമൂഹ്യ പ്രവർത്തകനായ സി വി ഹമീദാണ് നാടിനെ ഒരു വൻ ദുരന്തത്തിൽ നിന്ന് രക്ഷപ്പെടുത്തിയത്. ഭ്രാന്തൻ നായ ഇറങ്ങിയ വിവരം അറിഞ് പുറത്തിറങ്ങിയ ഹമീദ് നായക്ക് പിന്നാലെ ഓടി പിടികൂടിയ ശേഷം ഞെക്കി കൊല്ലുകയായിരുന്നു. ഇതിനിടയിൽ പേപ്പട്ടി ഹമീദിനെ കടിച്ചെങ്കിലും പിടിവിടാതെ നായയെ കൊന്ന ശേഷം ഹമീദ് ആശുപത്രിയിൽ പോയി കുത്തിവെപ്പിന് വിധേയനായി
നാദാപുരം: പ്രവാചക നിന്ദ നടത്തിയ ബി ജെ പി, സംഘ്പരിമാർ സംഘങ്ങളെ പ്രതിരോധിക്കേണ്ട ഭരണകൂടം ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗിയെ മാതൃകയാക്കിയാണ് മുന്നോട്ട് പോകുന്നതെന്ന് മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡൻറ് സൂപ്പി നരിക്കാട്ടേരി.
വെള്ളിയാഴ്ച ജുമുഅ പ്രഭാഷണത്തിൽ എന്ത് പ്രസംഗിക്കണമെന്ന് പോലും കണ്ണൂർ ജില്ലയിലെ മയ്യിൽ പ്രദേശത്തെ പള്ളി കമ്മിറ്റികൾക്ക് ഒരു പോലീസ് ഉദ്യോഗസ്ഥൻ കത്ത് അയച്ചിട്ടുണ്ടെങ്കിൽ അതീവ ഗൗരവത്തോടെ കാണേണ്ട വിഷയമാണെന്നും അദ്ദേഹം പറഞ്ഞു.
ചെക്യാട് പഞ്ചായത്ത് മുസ്ലിം ലീഗ് പ്രവർത്തക സംഗമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങളുടെ ജില്ലാ സംഗമങ്ങളുടെ സമാപന പരിപാടി വിജയിപ്പിക്കാൻ ഒരുക്കങ്ങൾ നടത്താനും വാർഡ് തല കൺവെൻ ഷനുകൾ വിളിച്ച് ചേർക്കാനും തീരുമാനിച്ചു.
തൈക്കണ്ടി റഷീദ് അധ്യക്ഷനായി. ജന: സെക്രട്ടറി സി.എച്ച് ഹമീദ് മാസ്റ്റർ സ്വാഗതം പറഞ്ഞു.
മണ്ഡലം സെക്രട്ടറി ടി.കെ ഖാലിദ് മാസ്റ്റർ,കെ.എം ഹംസ മാസ്റ്റർ,കൊടക്കാട്ട് കുഞ്ഞബ്ദുള്ള ഹാജി, വി.വി മൊയ്തു,നസീർ കുനിയിൽ,നൗഷാദ് ആർ,സുഹാസ് പുളിയാവ്,ഫാരിസ് പാറക്കടവ്, എ.കെ ഉമേഷ്,സുബൈർ പാറേമ്മൽ,ഹാരിസ് കയ്യാല, ടി.എ സലാം, അബ്ദുറഹിമാൻ പഴയങ്ങാടി,നവാസ് തൈക്കണ്ടി, കെ.എം മൂസ്സ, യൂസുഫ് കല്ലിൽ, യു.കെ അമ്മദ് ഹാജി,
എം ഉസ്മാൻ, ബി.പി മൂസ്സ, അഹമദ് കിഴക്കയിൽ, മുഹമ്മദ് മാസ്റ്റർ നെല്ലാട്ട്, അമ്മദ് കയനോൾ,സിദ്ദീഖ് യു.കെ,പി.കെ ഹനീഫ, എ.ആർ.കെ അബ്ദുള്ള, ഹസ്സൻ പിള്ളാണ്ടി,സലാം കയനോൾ എന്നിവർ പ്രസംഗിച്ചു..ഷഫീഖ് പള്ളിക്കൽ നന്ദി പറഞ്ഞു.
നാദാപുരം : ദീർഘകാലം നാദാപുരം മേഖലയിലെ പത്രപ്രവർത്തകർ ആയിരുന്ന കെ ബാലൻ അടിയോടി (മാതൃഭൂമി ), പി മമ്മു മുൻഷി (ചന്ദ്രിക ) എന്നിവരുടെ സ്മരണ നിലനിർത്താൻ നാദാപുരം പ്രസ് ഫോറത്തിന് കീഴിൽ പ്രവർത്തിക്കുന്ന മുൻഷി അടിയോടി ട്രസ്റ്റ് വിദ്യാഭ്യാസ സ്കോളർഷിപ്പ് നൽകുന്നു. തൂണേരി ബ്ലോക്ക് പരിധിയിലെ ഏഴു പഞ്ചായത്തുകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഹൈ സ്കൂൾ, ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്കാണ് സ്കോളർഷിപ്പ് നൽകുന്നത്. അർഹരായവരെ കണ്ടെത്തുന്നതിന് ഒ പി അശോകൻ മാസ്റ്റർ ചെയർമാനും ഡോ. മുനീർ എടച്ചേരി കൺവീന റുമായി അക്കാദമിക് സമിതിക്ക് രൂപം നൽകി.
നാദാപുരം ഡി പാരീസ് ഹാളിൽ നടന്ന യോഗത്തിൽ മുതിർന്ന മാധ്യമ പ്രവർത്തകൻ പി കെ രാധാകൃഷ്ണൻ അധ്യക്ഷനായി. കേരള പത്രപ്രവർത്തക അസോസി യേഷൻ വടകര താലൂക്ക് പ്രസിഡന്റ് എം കെ അഷ്റഫ് പദ്ധതി വിശദീകരിച്ചു. താലൂക്ക് സെക്രട്ടറി കെ കെ ശ്രീജിത്ത്,എം എ വാണിമേൽ,പി കെ ജ്യോതി കുമാർ, ഒ പി അശോകൻ മാസ്റ്റർ, ഡോ മുനീർ എടച്ചേരി, മുഹമ്മദ് പുറമേരി, എന്നിവർ സംസാരിച്ചു. ഇസ്മയിൽ വാണിമേൽ സ്വാഗതവും വത്സരാജ് മണലാട്ട് നന്ദിയും പറഞ്ഞു.
ട്രസ്റ്റ് ഭാരവാഹികൾ: പി കെ രാധാകൃഷ്ണൻ (ചെയർ.), എം എ വാണിമേൽ, കെ ഹേമചന്ദ്രൻ മാസ്റ്റർ, സജീവൻ കുനിങ്ങാട് (വൈ. ചെയർ.), ഇസ്മയിൽ വാണിമേൽ (കൺ.), ഇ സിദ്ധിക്ക് മാസ്റ്റർ, വി കെ ജ്യോതികുമാർ, പി മുനീർ മാസ്റ്റർ (ജോ. കൺ.), കെ കെ ശ്രീജിത്ത് (ട്രഷ.).
നാദാപുരം: ഗ്രാമ പഞ്ചായത്ത് 25 ലക്ഷം രൂപാ ചെലവിൽ, പുതുതായി നിർമ്മിക്കുന്ന നാദാപുരം ബൈപ്പാസ് റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം ജൂൺ 20 നു വൈകുന്നേരം 4 മണിക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി നിർവ്വഹിക്കും.?
ഏറെ ഗതാഗത കുരുക്ക് അനുഭവപ്പെടുന്ന നാദാപുരം ടൗണിനു ആശ്വാസകരമാകുന്ന രീതിയിലാണ് ബൈപ്പാസിന്റെ നിർമ്മാണം നടക്കുന്നത് . ഇതിനു വേണ്ടി പൊന്നും വിലയുള്ള സ്ഥലം വിട്ടു തന്നവർക്കുള്ള റവന്യു സർട്ടിഫിക്കറ്റ് പരിപാടിയിൽ വെച്ച് വിതരണം ചെയ്യും .
നാദാപുരം വ്യാപാര ഭവനിൽ ചേർന്ന സ്വാഗത സംഘ രൂപീകരണ യോഗം ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി കെ നാസർ ഉത്ഘാടനം ചെയ്തു .
ഗ്രാമ പഞ്ചായത്ത് മെമ്പർ അബ്ബാസ് കണേക്കൽ. അധ്യക്ഷത വഹിച്ചു . ഇരുപത്തൊന്നാം വാർഡ് വികസന സമിതി കൺവീനർ ഹാരിസ് മാത്തോട്ടത്തിൽ സ്വാഗതം പറഞ്ഞു . കരേത്ത് ഹമീദ് ഹാജി , തെരുവത്ത് അസീസ് , റാഷിദ് കക്കാടൻ , ടി കെ റഫീഖ് , എ പി ജയേഷ് , ഒ1 പി അബ്ദുല്ല , താവത്ത് കുഞ്ഞാലി , റസാക്ക് കീപ്പിലാച്ചേരി എന്നിവർ സംസാരിച്ചു .
നരിപ്പറ്റ: നരിപ്പറ്റ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വയോജന ആരോഗ്യ പരിപാടിയുടെ ഭാഗമായി സായാഹ്ന സ്വാന്ത്വനം ക്യാമ്പ് സംഘടിപ്പിച്ചു. വാർഡുകളിൽ നിന്നും പങ്കെടുത്ത വയോജനങ്ങൾക്കായി രോഗ ചികിത്സ, കാഴ്ച പരിശോധന, രക്തസമ്മർദ്ദ പ്രമേഹ രോഗനിർണ്ണയ പരിശോധന, കൗൺസിലിംഗ്, ബോധവൽകരണ ക്ലാസ്സ് എന്നിവ നരിപ്പറ്റ കുടുംബ ആരോഗ്യ കേരത്തിൽ സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ബാബു കാട്ടാളി ഉത്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബീന. വി.കെ. അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീജ നന്ദൻ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷാജു ടോം പ്ലാക്കൽ, മിനി.പി., അജിത കെ., സക്കീന ഹൈദർ, ലിബിയ എം, സുധീർ ടി, അനുരാജ് വി.കെ, അസീസ് മാസ്റ്റർ എന്നിവർ സംസാരിച്ചു. മെഡിക്കൽ ഓഫീസർ ഡോ: ഗ്രീഷ്മ പ്രിയ. ബി., ഫാർമസിസ്റ്റ് സി.പി. അശോകൻ എന്നിവർ ക്ലാസ്സെടുത്തു. ഹെൽത്ത് ഇൻസ്പെക്ടർ വി.സജിത്ത് നന്ദി പ്രകാശിപ്പിച്ചു.
നാദാപുരം : കലാ മേഖലയിൽ 30 വർഷം പൂർത്തിയാക്കുന്ന അനുഗ്രഹീത കലാകാരൻ ഫസൽ നാദാപുരത്തിന് ജൂലൈ 23 ന് നാദാപുരം പൗരാവലിയുടെ നേതൃത്വത്തിൽ നാടിന്റെ ആദരം നൽകുകയാണ്.
കലാ സാംസ്കാരിക സദസ്സ്,
ഫസൽ നൈറ്റ് 30, സംഗീത വിരുന്ന്, മാപ്പിളപ്പാട്ട് മത്സരം തുടങ്ങിയവ സംഘടിപ്പിക്കുന്നു.
ഫണ്ട് ഉദ്ഘാടനം കെ പി മുഹമ്മദ് പേരോടിൽ നിന്ന് സൂപ്പി നാരിക്കാട്ടേരി സ്വീകരിച് ഉദ്ഘാടനം നിർവഹിച്ചു. ബംഗ്ലത്ത് മുഹമ്മദ്, പരപ്പുറത്തു കുഞ്ഞമ്മദ് ഹാജി, സി എച് ഹമീദ് മാസ്റ്റർ,കെ ഉസ്മാൻ ഹാജി,
നാദാപുരം കലാഭവൻ ഭാരവാഹികളായ വർക്കിങ് ചെയർമാൻ സി വി അഷ്റഫ് മാസ്റ്റർ, ജനറൽ കൺവീനവർ കെ എം അബ്ദുറഹിമാൻ, കോഡിനേറ്റർ പി കെ കുട്ടി,
ട്രഷറർ അറഫാത്ത് നരിപ്പറ്റ,അബുഹാജി പാച്ചാക്കൂൽ, ലത്തീഫ് കാക്കുനി, മുഷ്ത്താഖ് മാസ്റ്റർ തീക്കുനി ,കാസിം ഫോണൊ, ടി വി മമ്മു മാസ്റ്റർ പി ടി മഹമൂദ്, പി.മഹ്റൂഫ് നാദാപുരം എന്നിവർ സംബന്ധിച്ചു.
വാണിമേൽ: തീവ്രശ്രവണ പരിമിതിയോട് പൊരുതി വെള്ളിയോട് ഗവ.ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥി ആഷിൻ എസ്. സുരേഷ് എസ്.എസ്.എൽ.സി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടി. എൺപത്തിയഞ്ച് ശതമാനം ശ്രവണ വൈകല്യവുമായി പിറന്ന ആഷിൻ പ്രി പ്രൈമറി മുതൽ സാധാരണ കുട്ടികൾക്കൊപ്പമാണ് പഠിച്ചത്.
മൂന്നാം വയസ്സിൽ നൽകിയ സ്പീച്ച് തെറാപ്പി വീട്ടിൽ തുടർന്നു.കോഴിക്കോട് കാവ് സ്റ്റോപ്പിലെ വെൽകെയർ ഇന്‍സ്റ്റിറ്റ്യൂട്ട്, പറയഞ്ചേരി ജി.എൽ.പി സ്കൂൾ എന്നിവിടങ്ങളിലായിരുന്നു പ്രാഥമിക
പഠനം. പതിനൊന്നാം വയസ്സിൽ കോക്ലിയർ ഇംപ്ലാന്റ് ചെയ്തു.ആംഗ്യ ഭാഷ ആശ്രയിക്കാതെ ഓഡിനറി വെർബൽ ട്രെയിനിംഗ് സങ്കേതമാണ് ആശയമ വിനിമയ അവലംബം.
പിതാവ് കുമ്പളച്ചോല ഗവ.എൽ.പി.സ്കൂൾ പ്രധാന അദ്ധ്യാപകനായ എസ്. സുരേഷിന്റേയും മാതാവ് ബിഎഡ് ബിരുദ ധാരിയായ മാതാവ് ഷീജയുടേയും പിന്തുണ ആഷിന് അതിജീവനക്കരുത്ത് പകർന്നു.
കൈറ്റ് വിക്ടേർസിന്റെ ഡിജിറ്റൽ ക്ലാസുകൾ വലിയ അനുഗ്രഹമായി.കൊവിഡ് കാലം മാസ്കുകൾ അദ്ധ്യാപകരുടെ ചുണ്ടുകളുടെ ചലനങ്ങൾ മറഞ്ഞതിലൂടെയുണ്ടായ പ്രതിസന്ധി ഡിജിറ്റൽ ക്ലാസുകളിലൂടെയാണ് മറികടന്നത്.
ജ്യേഷ്ഠ സഹോദരൻ ആൽബിൻ എസ്. സുരേഷ് ഗവ.പോളിടെക്നിക്കിൽ നിന്ന് ത്രിവത്സര സിവിൽ എഞ്ചിനീയറിംഗ് പൂർത്തിയാക്കി.ആഷിനേയും ഇതേ കോഴ്സിൽ ചേർക്കാനാണ് പരിപാടിയെന്ന് സുരേഷ് മാസ്റ്റർ പറഞ്ഞു.
നാദാപുരം : എസ് എസ് എൽ സി പരീക്ഷയിൽ വടകര വിദ്യാഭ്യാസ ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾക്ക് എ പ്ലസ് ലഭിക്കുകയും തുടർച്ചയായി നൂറുമേനി നേടുകയും ചെയ്ത നാദാപുരം ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ ആഘോഷ പെരുമഴ. തിളക്കമാർന്ന വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച് വിദ്യാർത്ഥിനികളും അധ്യാപകരും നാദാപുരം ടൗണിൽ ഘോഷയാത്ര നടത്തി. ബാൻഡ് വാദ്യത്തിന്റെ അകമ്പടിയോടെ നടന്ന ഘോഷയാത്രയ്ക്ക് ഗ്രാമ പഞ്ചായത്ത് മെമ്പർ അബ്ബാസ് കണയക്കൽ, സ്കൂൾ ഹെഡ് മാസ്റ്റർ ഇ സിദ്ധിഖ്, മാനേജിങ് കമ്മിറ്റി പ്രസിഡന്റ് കെ എം കുഞ്ഞബ്ദുള്ള, ഏരത്ത് ഇക്ബാൽ, എൻ കെ അബ്ദുൽ സലീം, മണ്ടോടി ബഷീർ, കെ ബഷീർ,പി ടി എ പ്രസിഡന്റ് സി കെ നാസർ, കരയത്ത് ഹമീദ് ഹാജി തുടങ്ങിയവർ നേതൃത്വം നൽകി.
കല്ലാച്ചി: പ്രമുഖ പാരാമെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടായ ആമിസ് കോളേജ് ന്യൂ ബ്ലോക്ക് ഇ.കെ വിജയൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.കല്ലാച്ചി കൈരളി കോപ്ലക്സിൽ 5000 സ്ക്വയർ ഫീറ്റിൽ നൂതന ലാബുകളും, സ്മാർട്ട് ക്ലാസ് റൂമുകളും, സജ്ജമാക്കിയിട്ടുണ്ട്. ജില്ലയിൽ പ്രമുഖ ഹോസ്പിറ്റലുകളിലും, ലാബുകളിലും മികച്ച ടെയിനിങ്ങണ് ആമിസ് കോളേജ് നൽകി വരുന്നത്. ഏറെ തൊഴിൽ സാധ്യതയുള്ള MLT, DMLT, നഴ്സിംഗ് അസിസ്റ്റന്റ് ,ഫാർമസി അസിസ്റ്റന്റ് ,ഡയാലിസിസ് ടെക്നീഷ്യൻ, പ്രീ പ്രൈമറി ടി.ടി.സി, പ്രൊഫഷണൽ അക്കൗണ്ടിംഗ് എന്നിങ്ങനെ വൈവിധ്യമാർന്ന കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു.
ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് വി.വി മുഹമ്മദലി അധ്യക്ഷനായി, അഹമ്മദ് പുന്നക്കൽ, ഹാരിസ് കൊത്തിക്കുടി എന്നിവർ സംബന്ധിച്ചു. മാനേജിഗ് ഡയറക്ടർ നിസാർ കൊയമ്പ്രത്ത് സ്വാഗതം പറഞ്ഞു.
നാദാപുരം: എസ് എസ് എൽ സി പരീക്ഷയിൽ നാദാപുരം മേഖലയിൽ രണ്ടു സർക്കാർ വിദ്യാലയങ്ങൾ ഉൾപ്പെടെ ആറു സ്കൂളുകൾക്ക് നൂറു ശതമാനം വിജയം.
നാദാപുരം ടി ഐ എം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ കരുത്ത് തെളിയിച്ചു ഇവിടെ പരീക്ഷ എഴുതിയ 264 പേരിൽ എല്ലാവരും വിജയിച്ചു എന്ന് മാത്രമല്ല, 81 വിദ്യാർഥിനികൾക്ക് ഫുൾ എ പ്ലസ് ലഭിച്ചു എന്നത് മിന്നുന്ന ജയമായി.
പേരോട് എം ഐ എം ഹയർ സെക്കൻഡറിയിൽ 433 വിദ്യാർഥികൾ പരീക്ഷ എഴുതിയതിൽ എല്ലാവരും വിജയികളായി. 34 വിദ്യാർത്ഥികൾക്ക് ഫുൾ എ പ്ലസ് ലഭിച്ചു.
വാണിമേൽ ക്രസന്റ് ഹയർ സെക്കൻഡറിയിൽ
പരീക്ഷ എഴുതിയ 433 വിദ്യാർത്ഥികളും വിജയിച്ചു.
46 പേർ ഫുൾ എ പ്ലസ് നേടി.
കല്ലാച്ചി ഗവ. ഹയർ സെക്കൻഡറിയിൽ പരീക്ഷ എഴുതിയ 170 പേരും വിജയിച്ചു. 26 പേർക്ക് ഫുൾ എ പ്ലസ് ലഭിച്ചു. ഉമ്മത്തൂർ എസ് ഐ ഹയർ സെക്കൻഡറിയിൽ പരീക്ഷ എഴുതിയ 291 വിദ്യാർത്ഥികളും വിജയിച്ചു. 16 പേർക്ക് ഫുൾ എ പ്ലസുണ്ട്.
വെള്ളിയോട് ഗവ. ഹയർ സെക്കൻഡറിയിൽ പരീക്ഷ എഴുതിയ 136 വിദ്യാർത്ഥികളും വിജയിച്ചു. 5 പേർ ഫുൾ എ പ്ലസ് നേടി.
പുറമേരി കെ ആർ ഹയർ സെക്കൻഡറിയിൽ പരീക്ഷ എഴുതിയ 162 പേരും വിജയിച്ചു. 12 പേർക്ക് ഫുൾ എ പ്ലസുണ്ട്.
ഇരിങ്ങണ്ണൂർ ഹയർ സെക്കൻഡറിയിലും പരീക്ഷ എഴുതിയ മുഴുവൻ കുട്ടികളൂം വിജയിച്ചു. 31 പേർക്ക് ഫുൾ എ പ്ലസ് ലഭിച്ചു.
വളയം ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ ഒരു വിദ്യാർത്ഥിയുടെ തോൽവിയാണ് നൂറു മേനി നഷ്ടമാക്കിയത്. 24 പേർക്ക് ഫുൾ എ പ്ലസുണ്ട്.
വിലങ്ങാട് സെന്റ് ജോർജ് ഹൈ സ്കൂളിൽ മൂന്നു വിദ്യാർത്ഥികളുടെ തോൽവിയിൽ നൂറു മേനി നഷ്ടമായി. 11 പേർക്ക് ഫുൾ എ പ്ലസ് ലഭിച്ചു.
നാദാപുരം: എസ്.എസ്.എൽ.സി ഫലം വന്ന് മണിക്കൂറിനകം ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കാൻ വാർഡ് മെമ്പർ വീടുകളിൽ എത്തിയത് വേറിട്ട കാഴ്ചയായി. മുഴുവൻ വിഷയങ്ങളിലും
എ പ്ലസ്നേടിയ നാദാപുരം ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡിലെ പി കെ മുഹമ്മദ് റാദിൻ, ടി പി ഷദാ ഫാത്തിമ , കെ വി സജാ ഫാത്തിമ, സി കെ നദാ ഫാത്തിമ ,പി മുഹമ്മദ് നിഹാദ് , ടി മുഹമ്മദ് സിനാൻ , പി പി ശ്രീനിത്യ എന്നീ വിദ്യാർത്ഥികളെയാണ് വാർഡ് മെമ്പറും ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാനുമായ സി കെ നാസർ വീട്ടിൽ ചെന്ന് അനുമോദിച്ചത്. വാർഡ് വികസന സമിതി കൺവീനർ ഷഹീർ മുറിച്ചാണ്ടി, മഠത്തിൽ അബ്ദുല്ല ഹാജി ,,,,വി പി ഫൈസൽ ,പി കെ ഹാരിസ് ,,പി കെ സാദത്ത് , പി കെ സമീർ , മഹമൂദ് മത്തത്ത് , എൻ കെ സാലി , സിദ്ദീഖ് മുറിച്ചാണ്ടി ,പി ഷഫീഖ് , മുഹമ്മദ് കെ കെ ,ജുനൈദ് കിഴക്കയിൽ , അസീസ് കെ കെ എന്നിവർ സംബന്ധിച്ചു.
നാദാപുരം : സംസ്ഥാന കൃഷി വകുപ്പ് നടപ്പിലാക്കുന്ന ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ നാദാപുരം പഞ്ചായത്ത് തല ഉൽഘാടനം കല്ലാച്ചി പാലോചാൽ മലയിൽ ഇ.കെ. വിജയൻ എം.എൽ.എ. വിത്ത് നട്ട് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.വി.മുഹമ്മദലി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അഖില മര്യാട്ട്, ബ്ലോക്ക് സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ രജീന്ദ്രൻ കപ്പള്ളി, പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻമാരായ സി.കെ. നാസർ, എം.സി.സുബൈർ, ജനീദ ഫിർദൗസ്, അംഗങ്ങളായ പി.പി. ബാലകൃഷൺ, കണേക്കൽ അബ്ബാസ്, എ. ദിലീപ് കുമാർ , വി.പി. കുഞ്ഞിരാമൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ബംഗ്ലത്ത് മുഹമ്മദ്, സി.എച്ച് മോഹനൻ , കെ.എം രഘുനാഥ്, സി.എച്ച് ദിനേശൻ , കരിമ്പിൽ ദിവാകരൻ, കെ.ടി.കെ.ചന്ദ്രൻ , കൃഷി ഓഫീസർ സജീറ.സി. ചാത്തോത്ത് എന്നിവർ
സംസാരിച്ചു.
നാദാപുരം: പൊതുമരാമത്ത് വകുപ്പ് മൂന്നേകാൽ കോടി രൂപ അനുവദിച്ച കല്ലാച്ചി ടൗൺ വികസനം ത്വരിതപ്പെടു ത്താൻ സർവ കക്ഷി യോഗം പദ്ധതി തയ്യാറാക്കി. നിലവിലുള്ള ഡ്രൈനേജ് ഉൾപ്പെടെ വീതി കൂട്ടി പരിഷ്കരിക്കും.
ഓവുചാലിന് മീതെ നടപ്പാതയും കൈവരിയും നിർമിക്കും. പരിഷ്ക്കരണ പ്രവർത്തിക്ക് മുന്നോടി യായി സ്ഥലം അളന്ന് കുറ്റിയടിക്കും.നാദാപുരം ഗ്രാമ പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗത്തിൽ
ഇ കെ വിജയൻ എം എൽ എ അധ്യക്ഷനായി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി, വൈസ് പ്രസിഡന്റ് അഖില മര്യാട്ട്, രാഷ്ട്രീയ പാർട്ടി നേതാക്കളായ സൂപ്പി നരിക്കാട്ടേരി, സി വി കുഞ്ഞി കൃഷ്ണൻ, സി എച് മോഹനൻ, ബംഗ്ലത്ത് മുഹമ്മദ്,
പി പി കുമാരൻ, കെ എം രഘുനാഥ്, കെ ടി കെ ചന്ദ്രൻ, കരിമ്പിൽ ദിവാകരൻ, ജന പ്രതിനിധികളായ രജീന്ദ്രൻ കപ്പള്ളി, സി കെ നാസർ, എം സി സുബൈർ, ജലീദ ഫിർദൗസ്, നിഷ മനോജ്, പി കുഞ്ഞിരാമൻ, പി പി ബാലകൃഷ്ണൻ, എ ദിലീപ് കുമാർ, വി അബ്ദുൽ ജലീൽ, വ്യാപാരി പ്രതിനിധികളായ തേറത്ത് കുഞ്ഞി കൃഷ്ണൻ നമ്പ്യാർ, കെ കെ അബൂബക്കർ ഹാജി, എൻ കെ ജമാൽ ഹാജി, വി പി കുഞ്ഞി രാമൻ, സതീശൻ, സുരേഷ്, അസി. എക്സി. എഞ്ചിനീയർ ഗഫൂർ, അസി. എഞ്ചിനീയർ വിനോദൻ എന്നിവർ യോഗത്തിൽ സംസാരിച്ചു.
കുറ്റ്യാടി: അമ്പല കുളങ്ങരയിലെ കോൺഗ്രസ് ഓഫീസിന് നേരെ ബോംബേറ് .
ഇന്നലെ അർധ രാത്രിയാണ് സംഭവം . സംസ്ഥാന പാതയിൽ വട്ടോളി പെട്രോൾ പമ്പിന് സമീപത്തെ ഓഫീസിന് നേരെയാണ് ആക്രമണം നടനത്. ഓഫീസിലെ ഹാസ്ബറ്റോസ് ഷീറ്റും ഓടുകളും തകർന്നു .
സി പി എം പ്രവർത്തകരാണ് ആക്രമണം നടത്തിയതെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു.
പാറക്കടവ്: ഉമ്മത്തൂർ എസ് ഐ വിമൻസ് കോളേജ് സുവോളജി , കെമിസ്ട്രി ലാബുകളുടെ ഉദ് ഘാടനം കാലിക്കറ്റ് യൂണിവേഴ്സിറ്റി സിന്റിക്കേറ്റ് മെമ്പർ
കെ . കെ . ഹനീഫ നിർവഹിച്ചു. പുതുതായി ആരംഭിച്ച സുവോളജി ഡിഗ്രി കോഴ്സ് രണ്ടാം വർഷമാണ് ആധുനിക സൗകര്യങ്ങളോടെയുള്ള ലാബുകൾ സജ്ജമാകുന്നത്.
പരിപാടിയിൽ പ്രിൻസിപ്പാൾ അഹമ്മദ് സ്വാഗതം പറഞ്ഞു. കോളേജ് മാനേജർ പി. മമ്മു സാഹിബ് അധ്യക്ഷനായിരുന്നു. മുൻ ജില്ല പഞ്ചായത്ത് മെമ്പർ അഹമ്മദ് പുന്നക്കൽ, കമ്മിറ്റി ഭാരവാഹികളായ ആർ . പി ഹസ്സൻ, ടി എ സലാം, പതിയായി അഹമ്മദ് ഹാജി, എം. പി കാദർ, വിസി അസീസ് , സ്റ്റാഫ് സെക്രട്ടറി റജിന, എച് ഒ ഡി ഫാത്തിമ ബാത്തൂൽ എന്നിവർ പ്രസംഗിച്ചു, വിദ്യാർത്ഥി പ്രതിനിധി അഞ്ചന നന്ദിയും പറഞ്ഞു.
വടകര : ഭക്ഷ്യ സുരക്ഷയുടെ ഭാഗമായി ഒഞ്ചിയം പഞ്ചായത്തും ആരോഗ്യ വിഭാഗവും സംയുക്ത മിന്നൽ പരിശോധന നടത്തി. നാദാപുരം റോഡ്, വെള്ളികുളങ്ങര ,കണ്ണൂക്കര ടൗണുകളിൽ ചില്ലീസ് ഹോട്ടൽ, ടോപ്പ് ഫോം ഹോട്ടൽ, കിച്ചൺ ഹോട്ടൽ, ഫാമിലി ബേക്കറി, മാന്തോടി ടീ സ്റ്റാൾ, എ.ബി.സി. ഹോട്ടൽ, ഈറ്റ് ആൻഡ് ഡ്രിംഗ്, മലബാർ ഹോട്ടൽ, അസ്മ ഹോട്ടൽ എന്നിവിടങ്ങളിൽ നിന്ന് പഴകിയതും ഉപയോഗ യോഗ്യമല്ലാത്തതുമായ 50 കിലോ കോഴി ഇറച്ചി, 8 കിലോമത്സ്യം, 9 കിലോ ബീഫ് ,174 പൊറോട്ട എന്നിവ പിടിച്ചെടുത്തുനശിപ്പിച്ചു. ഉല്പാദന തിയ്യതി രേഖപ്പെടുത്താത്ത ചപ്പാത്തി, കേക്കുകൾ എന്നിവയുടെ വില്പന തടഞ്ഞു. ആരോഗ്യ ശുചിത്വമാനദണ്ഡങ്ങൾ പാലിക്കാത്ത 8 സ്ഥാപനങ്ങൾക്ക് 72000 രൂപ പിഴ ചുമത്തി. മതിയായ സുരക്ഷ പാലിക്കാത്ത 4 സ്ഥാപനങ്ങൾ അടച്ചു പൂട്ടി. പരിശോധനയിൽ സെക്രട്ടറി എം.പി.രജുലാൽ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ മധുസൂദനൻ.എൻ.കെ, ദിനേശൻ പി.കെ, ജീവനക്കാരായ ജ്യോതിലാൽ, പ്രവീൺ കുമാർ എന്നിവർ പങ്കെടുത്തു.വരും ദിവസങ്ങളിലും കർശന പരിശോധന ഉണ്ടായിരിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.
നാദാപുരം: നാദാപുരം മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റിന് സി.പി.എം പ്രവർത്തകരുടെ മർദനം. രാജേഷ് തയ്യുള്ളതിൽ (32) നാണ് ഇന്ന് വൈകീട്ട് കല്ലാച്ചി മത്സ്യ മാർക്കറ്റിന് സമീപത്ത് വെച്ച് മർദനമേറ്റത്. നാദാപുരത്ത് നടന്ന കോൺഗ്രസ് പ്രതിഷേധ റാലിക്ക് ശേഷം കല്ലാച്ചിയിൽ തന്റെ ഓട്ടോയിൽ വിശ്രമിക്കുകയായിരുന്ന രാജേഷിനെ അതുവഴി പ്രകടനമായെത്തിയ സി.പി.എം പ്രവർത്തകരിൽ ചിലർ മർദിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ രാജേഷ് നാദാപുരം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. കോൺഗ്രസ് നേതാക്കൾ സന്ദർശിച്ചു.
നാദാപുരം: തിരുനബി (സ) അധിക്ഷേപിച്ച് ബി.ജെ.പി നേതാക്കൾ നടത്തിയ വിവാദ പ്രസ്താവനക്കെതിരെ ഐക്യപ്പെടണമെന്നും രാജ്യത്തിന്റെ മതേതരത്വം സംരക്ഷിക്കണമെന്നും ആഹ്വാനം ചെയ്ത് സമസ്ത നാദാപുരം നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നാദാപുരത്ത് നടത്തിയ ഫാസിസ്റ്റ് വിരുദ്ധ റാലിയിൽ പ്രതിഷേധമിരമ്പി. കല്ലാച്ചി ഹുദൈബിയ ഗ്രൗണ്ടിൽ നിന്ന് ആരംഭിച്ച റാലിയിൽ ആയിരങ്ങൾ അണിനിരന്നു. നാദാപുരം തലശേരി റോഡിൽ സമാപിച്ചു.
റാലിക്ക് ബഷീർ ഫൈസി ചീക്കോന്ന്, സയ്യിദ് ശറഫുദ്ധീൻ ജിഫ്രി, സയ്യിദ് നജ്മുദ്ധീൻ പൂക്കോയ തങ്ങൾ, പി.പി അഷ്റഫ് മൗലവി, അഹമ്മദ് പുന്നക്കൽ തുടങ്ങിയവർ നേതൃത്വം നൽകി.
നാദാപുരം: വിദ്യാഭ്യാസ രംഗത്ത് സ്ത്രീകൾ പുരോഗതി കൈവരിക്കുന്നത് ഏറെ ആശാവഹമാണെന്ന് നിയമ സഭാ സ്പീക്കർ.
മലബാറിൽ നേരത്തെ ഉണ്ടായിരുന്ന വിദ്യാഭ്യാസ പിന്നോക്കാവസ്ഥ ഇന്ന് പരിഹരിക്കാൻ സാധിച്ചതായി അദ്ദേഹം പറഞ്ഞു . ചെക്യാട് വേവത്ത് മലബാർ ആർട്സ് ആൻഡ് സയൻസ് കോളേജിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു. പ്രസംഗിക്കുകയായിരുന്നു സ്പീക്കർ . ചടങ്ങിൽ ഇ കെ വിജയൻ എം എൽ എ അധ്യക്ഷനായി. മലബാർ ഫൌണ്ടേഷൻ ചെയർമാൻ സൂപ്പി നരിക്കാട്ടേരി സ്വാഗതം പറഞ്ഞു. ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം മുൻ വഖഫ് ബോർഡ് ചെയർമാൻ പാണക്കാട് റഷീദ് അലി ശിഹാബ് തങ്ങൾ നിർവഹിച്ചു. ബ്ലോക്ക് പ്രസിഡൻ്റ് കെ പി വനജ, പഞ്ചായത്ത് പ്രസിഡൻ്റുമാരായ , നസീമ കൊട്ടാരം, പി ഷാഹിന, കെ പി പ്രതീഷ് ,
സിൻഡിക്കറ്റ് മെമ്പർ കെ കെ ഹനീഫ, മറ്റു നേതാക്കളായ അഹമ്മദ് പുന്നക്കൽ,, പി പി ചാത്തു, ബംഗ്ലത്ത് മുഹമ്മദ്, വി സി ഇക്ബാൽ, സി കെ സുബൈർ , അബ്ദുല്ല വയലോളി,പ്രിൻസിപ്പൽ എൻ സി ഷൈന, ടി ടി കെ ഖാദർ ഹാജി, തായമ്പത്ത് കുഞ്ഞാലി, ബ്ലോക്ക് മെമ്പർ എ കെ ഉമേഷ് തുടങ്ങിയവർ സംസാരിച്ചു.
നരിപ്പറ്റ: ചീക്കോന്നിൽ ദാറുൽ ഫുർഖാൻ ഹിഫ്ള് കോഴ്സ് കേരള ജംഇയ്യത്തുൽ ഉലമാ ജനറൽ സിക്രട്ടരി ഹനീഫ് കായക്കൊടി ഉൽഘാടനം ചെയ്തു.
എ.യു.എം.ഹാളിൽ നടന്ന ചടങ്ങിൽ ചെയർമാൻ പി.കെ.കുഞ്ഞബ്ദുല്ല മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.ജനറൽ കൺവീനർ നാസ്സർ കിടക്കാട്ട് സ്വാഗതം പറഞ്ഞു.
ഉമ്മുൽ ഖുറാ ഫിഫ്ള് കോളേജ് ഡയരക്ടർ ശാക്കിർ വയനാട് മുഖ്യ പ്രഭാഷണം നടത്തി.ഇ സ്യാൻ ഇഖ്ബാൽ ഖിറാഅത്ത് നടത്തി.
പി.കെ.ആമത് മാസ്റ്റർ, സി. ശരീഫ് മാസ്റ്റർ, പി.എ. പര്യയ്, അഹമദ് പാതിരിപ്പറ്റ, മുണ്ടക്കണ്ടി അബ്ദുല്ല, മുഹമ്മദ് മാഇസ് ആശംസിച്ചു.. അബ്ദുൾ ജലീൽ മാലവി നന്ദി പറഞ്ഞു.
നാദാപുരം : നാദാപുരം ഗ്രാമ പഞ്ചായത്തിനെ സമ്പൂർണ്ണ ശുചിത്വ പദവിയിൽ എത്തിക്കുന്നതിന് അജൈവ മാലിന്യ സംസ്കരണം പൂർണ്ണതയിൽ ആക്കുന്നതിനുമായി വ്യാപാരികളുടെ നേതൃത്വത്തിൽ കല്ലാച്ചി, നാദാപുരം ടൗണുകളിൽ ശുചിത്വ പ്രതിജ്ഞ എടുത്തു .പരിപാടിയുടെ മുന്നോടിയായി എല്ലാ വ്യാപാര സ്ഥാപനങ്ങൾക്കും പഞ്ചായത്ത് നോട്ടീസ് നൽകുകയും ,ഇതിനായി വ്യാപാരി സംഘടനകളുടെ യോഗം പഞ്ചായത്തിൽ വിളിച്ചു ചേർക്കുകയും ചെയ്തിട്ടുണ്ട് .കച്ചവടക്കാർ ഉല്പാദിപ്പിക്കുന്ന ജൈവമാലിന്യം സ്വന്തം ഉത്തരവാദിത്വത്തിൽ സംസ്കരിക്കുമെന്നും ,അജൈവ മാലിന്യം ഹരിതകർമ്മസേന അംഗങ്ങൾക്ക് കൈമാറുമെന്നും വ്യാപാരികൾ പ്രതിജ്ഞ ചെയ്തു .പഞ്ചായത്ത് നിശ്ചയിക്കുന്ന ഫീസ് അജൈവ മാലിന്യം കൈമാറുമ്പോൾ ഹരിത കർമസേനക്ക് നൽകുമെന്നും വ്യാപാരികൾ പ്രഖ്യാപിച്ചു ,വ്യാപാരി സംഘടനകളുടെ സഹായത്തോടെ നടന്ന പരിപാടിയിൽ വ്യപാരികൾ കടയുടെ മുൻപിൽ നിന്നാണ് പ്രതിജ്ഞയെടുത്തത്ത് .ശുചിത്വ പ്രതിജ്ഞ പഞ്ചായത്ത് പ്രസിഡണ്ട് വി വി മുഹമ്മദലി ചൊല്ലിക്കൊടുത്തു. സ്ഥിരം സമിതി അധ്യക്ഷൻ മാരായ സി കെ നാസർ എം സി സുബൈർ, പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽ ഹമീദ് ,അസിസ്റ്റന്റ് സെക്രട്ടറി ടി പ്രേമാനന്ദൻ ,ഹെൽത്ത് ഇൻസ്പെക്ടർ കെ സതീഷ് ബാബു ,മെമ്പർമാരായ അബ്ബാസ് കണയക്കൽ ,ടി ലീന ,വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കളായ തേറത്ത് കുഞ്ഞികൃഷ്ണൻ ,എം സി ദിനേശൻ ,ഏറത്ത് ഇക്ബാൽ ,കക്കാടൻ കുഞ്ഞബ്ദുള്ള ,കെ വി നാസർ ,ഹാരിസ് മാതോട്ടത്തിൽ എന്നിവർ സംസാരിച്ചു. വൈകുന്നേരം 7 മണിക്ക് കല്ലാച്ചി ടൗണിലും 7 .30ന് നാദാപുരം ടൗണിലുമാണ് വ്യാപാരികൾ പ്രതിജ്ഞ എടുത്തത്.കഴിഞ്ഞ തവണ അജൈവ മാലിന്യ ശേഖരണം ടൗണുകളിൽ കുറഞ്ഞ് പോയതിനെ തുടർന്നാണ് പഞ്ചായത്ത് മുൻകൈയെടുത്ത് വ്യാപാരി സംഘടനളുടെ സഹായത്തോടുകൂടി അജൈവ മാലിന്യ സംസ്കരണം 100% ത്തിൽ എത്തിക്കുന്നതിനു വേണ്ടി ശുചിത്വ പ്രതിജ്ഞ എടുത്തത്.
നാദാപുരം : യു പി സംഘർഷത്തിൽ പ്രതിഷേധിച്ചുകൊണ്ട് ഡൽഹി യൂണിവേഴ്സിറ്റി എം എസ് എഫ് വിദ്യാർത്ഥികൾ യു പി ഭവന് മുന്നിൽ നടത്തിയ പ്രകടനത്തിൽ നാദാപുരത്തെ വിദ്യാർത്ഥികളടക്കം 50 ഇൽ പരം വിദ്യാർത്ഥികളെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചു കൊണ്ട് നാദാപുരം പഞ്ചായത്ത് എം എസ് എഫ് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി . സയ്യിദ് ഹനീഫ് , ഫവാസ് തുണ്ടിയിൽ , ഷുഹൈബ് ഇയ്യങ്കോട് ,ബാസിൽ നാദാപുരം , ഉമൈർ നരിക്കാട്ടേരി , ഷഫീഖ് കുമ്മങ്കോട് , മുഹമ്മദ് മംഗലശ്ശേരി എന്നിവർ നേതൃത്വം നൽകി. സാക്കിർ ഹുസൈൻ ഡൽഹി കോളേജ് എം.എസ്.എഫ് വൈസ്പ്രസിഡന്റ് അബ്ദുല്ല വി.സി മുഖ്യപ്രഭാഷണം നടത്തി.
നാദാപുരം: തിരുനബി (സ) അധിക്ഷേ പിച്ച് ബി.ജെ.പി നേതാക്കൾ നടത്തിയ വിവാദ പ്രസ്താവനക്കെതിരെ 'പുണ്യ റസൂൽ (സ) കാരുണ്യത്തിന്റെ തിരു ദൂതർ' എന്ന പ്രമേയത്തിൽ നാളെ ചൊവ്വ വൈകുന്നേരം 4 മണിക്ക് സമസ്ത നിയോജക മണ്ഡലം കമ്മിറ്റി നാദാപുരത്ത് സംഘടിപ്പിക്കുന്ന ഫാഷിസ്റ്റ് വിരുദ്ധ റാലിക്ക് മണ്ഡലം നേതൃയോഗം അന്തിമ രൂപം നൽകി. ചൊവ്വാഴ്ച അസർ നിസ്കാരാനന്തരം കല്ലാച്ചി ഹുദൈബിയ്യ ഗ്രൗണ്ടിൽ നിന്ന് ആരംഭിക്കുന്ന റാലി നാദാപുരം ടൗണിൽ പൊതുയോഗ ത്തോടെ സമാപിക്കും.
സയ്യിദ് നജ്മുദ്ദീൻ പൂക്കോയ തങ്ങൾ യോഗം ഉദ്ഘാടനം ചെയ്തു. ബഷീർ ഫൈസി ചീക്കോന്ന് അധ്യക്ഷനായി. ടി.കെ മുസ്തഫ തങ്ങൾ, പി.പി അഷ്റഫ് മൗലവി, കോറോത്ത് അഹമ്മദ് ഹാജി, ടി.എം.വി അബ്ദുൽ ഹമീദ്, സി അബ്ദുൽ ഹമീദ് ദാരിമി, എൻ.കെ ജമാൽ ഹാജി, ഇ അബ്ദുൽ അസീസ് മാസ്റ്റർ, പി.സി മൊയ്ദീൻ മുസ്ലാർ, പി.കെ റഈസ്, ഇ.കെ ഇബ്രാഹിം, മുഹമ്മദ് ഷരീഫ് അടുക്കത്ത്, ആതിക മജീദ്, പാലോൽ ഹമീദ്ടി.കെ റഹീം, ഒ.എം ബഷീർ, ടി.പി അസ്ഹർ പ്രസംഗിച്ചു.
നാദാപുരം : പോപ്പ്സ്റ്റിക്ക് മിഠായി കഴിച്ചതിനെ തുടർന്ന് അസ്വസ്ഥത അനുഭവപ്പെട്ട 5 വിദ്യാർത്ഥികൾ നാദാപുരം താലൂക്ക് ആശുപത്രിയിൽ സുഖം പ്രാപിച്ചു വരുന്നു. ഇവരുടെ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഇന്നലെ കുമ്മങ്കോട് ഹെൽത് സെന്ററിണ് സമീപത്തെ കടയിൽ നിന്നാണ് ഇവർ പോപ്പ് സ്റ്റിക്ക് എന്ന പേരിലുള്ള 2 രൂപയുടെ മിഠായി വാങ്ങിയത്. ഇന്ന് സ്കൂളിൽ വച് ഇത് കഴിച്ചതിനെ തുടർന്ന് ഉച്ചയോടെ തലവേദനയും തലകറക്കവും വയറുവേദനയും അനുഭവപ്പെടുകയായിരുന്നു. ഇതേ തുടർന്ന് അധികൃതർ ഇവരെ നാദാപുരം താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. വിദ്യാർത്ഥികളെ പരിശോധിച്ച ഡോക്ടർമാർ ഇവരുടെ നിലയിൽ പൂർണ തൃപ്തി രേഖപ്പെടുത്തി. നാദാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി ഉടൻ തന്നെ ആശുപത്രിയിൽ എത്തി വിദ്യാർത്ഥികളെ സന്ദർശിച്ചു
നാദാപുരം : മിഠായി കഴിച്ചതിനെ തുടർന്ന് അസ്വസ്ഥത അനുഭവപ്പെട്ട കല്ലാച്ചി ഗവൺമെന്റ് യുപി സ്കൂളിലെ 5 വിദ്യാർഥികളെ നാദാപുരം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏഴാം ക്ലാസ് സി യിലെ വിദ്യാർഥികളായ അമലിക വലിയകണ്ടിയിൽ, മുകിൽ തിങ്കൾ മലയിൽ, അഷ്നിയ മഞ്ചാം പാറ, അനന്യ തീർച്ചിലോത്ത്, റിതുവർണ മീത്തലെ കുനിയിൽ, മാളവിക മീത്തലെ പറമ്പത്ത് എന്നിവരെയാണ് അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ കുമ്മങ്കോട് ഹെൽത്ത് സെൻ്റർ പരിസരത്തെ കടയിൽ നിന്ന് വാങ്ങിച്ച പോപ് സ്റ്റിക് മിഠായി ഇന്ന് സ്കൂളിൽ വെച്ച് കഴിച്ച ഇവർക്ക് ഉച്ചയോടെ തലവേദനയും വയറു വേദനയുമാണ് അനുഭവപ്പെടുകയായിരുന്നു . തുടർന്ന് അധ്യാപകർ ഇവരെ ആശുപത്രിയിൽ എത്തിച്ചു
നാദാപുരം: റിട്ടയേഡ് അധ്യാപികയും മലബാർ ഡെവലപ്മെന്റ് ഫോറം ഓർഗനൈസിംഗ് സെക്രട്ടറിയുമായ വി രാജലക്ഷ്മി ടീച്ചറുടെ കാലിഡോണിയൻ കാക്കകൾ എന്ന കവിതാസമാഹാരം അബ്ദു സമദ് സമദാനി എം പി പ്രകാശനം ചെയ്തു. നാദാപുരം മോയിൻ കുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമി ഉപകേന്ദ്രത്തിൽ നടന്ന ചടങ്ങിൽ കവി കെ ടി സൂപ്പി ആദ്യ പ്രതി ഏറ്റുവാങ്ങി. സ്വാഗതസംഘം ചെയർമാൻ കരയത്ത് ഹമീദ് ഹാജി അധ്യക്ഷനായി.
നാദാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്
വി വി മുഹമ്മദലി വൈസ് പ്രസിഡന്റ് അഖില മര്യാട്ട്, രാഷ്ട്രീയ പാർട്ടി നേതാക്കളായ സൂപ്പി നരിക്കാട്ടേരി, സി എച് മോഹനൻ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സി കെ നാസർ, സി ടി കെ സമീറ, അബ്ബാസ് കണക്കൽ,
പത്ര പ്രവർത്തക അസോസിയേഷൻ താലൂക്ക് പ്രസിഡൻറ് എം കെ അഷ്റഫ്, മർച്ചൻസ് അസോസിയേഷൻ പ്രസിഡൻ്റ് ഏരത്ത് ഇഖ്ബാൽ , കെ കെ നവാസ്,വലിയാണ്ടി ഹമീദ് , വി പി സന്തോഷ്, അബ്ദുറഹിമാൻ എടക്കുനി, എം എ ഹമീദ്, , ഫിർദൗസ് തുടങ്ങിയവർ സംസാരിച്ചു. ജനറൽ കൺവീനർ ജമാൽ കോരങ്കോട്ട് സ്വാഗതവും ട്രഷറർ വിനോദ് കോതോട് നന്ദിയും പറഞ്ഞു.
ഇരിങ്ങണ്ണൂർ: എടച്ചേരി വില്ലേജിനെ വിഭജിച്ച് പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്തണമെന്ന് സി.പി.ഐ എടച്ചേരി ലോക്കൽ സമ്മേളനം ആവശ്യപെട്ടു. കെ.ബാലൻ നഗറിൽ സി.പി.ഐ.സംസ്ഥാന കൗൺസിൽ അംഗം ആർ.ശശി സമ്മേളനം ഉൽഘാടനം ചെയ്തു. എടച്ചേരി വില്ലേജിന്റെ വിസ്തൃതി ബാഹുല്യം എടച്ചേരി പ്രദേശത്ത് കാർക്ക് ഇരിങ്ങണ്ണൂരിലെ വില്ലേജ് ഓഫീസിൽ എത്തിച്ചേർന്ന് കാര്യങ്ങൾ നിർവ്വഹിക്കാൻ ഏറെ പ്രയാസം നേരിടുന്നുണ്ട്. എടച്ചേരി കേന്ദ്രീകരിച്ചും, ഇരിങ്ങണ്ണൂർ കേന്ദ്രീകരിച്ചും വില്ലേജ്കൾ വിഭജിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
മുതിർന്ന നേതാവ് രാജഗോപാലൻ നമ്പ്യാർ പതാക ഉയർത്തി. കെ.വി. മഹേഷ്, കെ. സോമനാഥൻ , ഷീമ വളളിൽ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളന നടപടികൾ നിയന്ത്രിച്ചു.
സി. ഭാസ്ക്കരൻ രക്ത സാക്ഷി പ്രമേയവും കളത്തിൽ സുരേന്ദ്രൻ മാസ്റ്റർ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ലോക്കൽ സെക്രട്ടറി സി. സുരേന്ദ്രൻ മാസ്റ്റർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന കൗൺസിൽ അംഗം ഇ.കെ.വിജയൻ എം.എൽ.എ ജില്ലാ അസി.സെക്രട്ടറി ടി.കെ.രാജൻ മാസ്റ്റർ, പാർട്ടി മണ്ഡലം സെക്രട്ടറി അഡ്വ പി.ഗവാസ്, മണ്ഡലം സെക്രട്ടറിയേറ്റ് അംഗങ്ങളായ എം.ടി.ബാലൻ, സി.കെ.ബാലൻ, കെ.പി.സുരേന്ദ്രൻ, സന്തോഷ് കക്കാട്ട്, സുനിൽ വരദ എന്നിവർ പ്രസംഗിച്ചു.
എടച്ചേരി ലോക്കൽ കമ്മിറ്റി പ്രവർത്തന സൗകര്യാർത്ഥം വിഭജിച്ച് പുതുതായി ഇരിങ്ങണ്ണൂർ ലോക്കൽ കമ്മറ്റി രൂപീകരിച്ചു. എടച്ചേരി ലോക്കൽ സെക്രട്ടറി ആയി കെ.വി.മഹേഷും, അസി:സെക്രട്ടറി ആയി ശ്രീധരൻ വാച്ചാലിനേയും ഇരിങ്ങണ്ണൂർ ലോക്കൽ സെക്രട്ടറി യായി ഇ രാജനേയും, അസി: സെക്രട്ടറി ആയി സന്തോഷ് കക്കാട്ടിനേയും സമ്മേളനം തെരഞ്ഞെടുത്തു.
നാദാപുരം: മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നടത്തുന്ന ജില്ലാ സംഗമം വിജയിപ്പിക്കുന്നതിന് നിയോജക മണ്ഡലത്തിലെ പഞ്ചായത്ത് ശാഖാ തലങ്ങളിൽ വിപുലമായ ഒരുക്കം.
നാദാപുരം പഞ്ചായത്ത് മുസ്ലിം ലീഗ് കൺവൻഷൻ ജില്ലാ വൈസ് പ്രസിഡന്റ് അഹമ്മദ് പുന്നക്കൽ ഉത്ഘാടനം ചെയ്തു .പഞ്ചായത്ത് ലീഗ് പ്രസിഡന്റ്
എം പി സൂപ്പി അധ്യക്ഷനായി .
ജനറൽ സെക്രട്ടറി വലിയാണ്ടി ഹമീദ് സ്വാഗതം പറഞ്ഞു .മണ്ഡലം പ്രസിഡന്റ് സൂപ്പി നരിക്കാട്ടേരി മുഖ്യ പ്രഭാഷണം നടത്തി . ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് വി വി മുഹമ്മദലി ,മുഹമ്മദ് ബംഗ്ലത്ത് ,,
സി കെ നാസർ , സി പി സലാം , എൻ കെ ജമാൽ ഹാജി ,എം സി സുബൈർ ,,പി മുനീർ മാസ്റ്റർ , കണേക്കൽ അബ്ബാസ് , റഫീഖ് കക്കം വള്ളി , വി പി ഫൈസൽ , അഷ്റഫ് പൊയിക്കര , റാഷിദ് പൊന്നാണ്ടി ,ടി കെ റഫീഖ് , പി കെ ഇസ്മായിൽ എന്നിവർ സംസാരിച്ചു .
നാദാപുരം: ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് കമ്മിറ്റിയുടെ സഹകരണത്തോടെ കച്ചവടക്കാരിലും പൊതുജനങ്ങളിലും ശുചിത്വ ബോധം ഉണ്ടാക്കുന്നതിനുള്ള പദ്ധതി ശ്രദ്ധേയമാകുന്നു. ഇന്ന് രാവിലെ മുതൽ കച്ചവടക്കാർ അവരവരുടെ ഷോപ്പുകൾക് മുന്നിൽ മാലിന്യങ്ങൾ വൃത്തിയാക്കി വൈകിട്ട് 7നു ശുചിത്വ പ്രതിഞ്ജ എടുക്കും .യൂണിറ്റ് പ്രസിഡന്റ് ഏരത്ത് ഇക്ബാലിന്റെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത് പ്രസിഡന്റ് വി വി മുഹമ്മദലി പ്രതിജ്ഞ ചൊല്ലി ക്കൊടുക്കും. ഇന്നലെ രാവിലെ മുതൽ യൂണിറ്റ് ജനറൽ സെക്രട്ടറി കണേക്കൽ അബ്ബാസിന്റെ നേതൃത്വത്തിൽ ടൗൺ ശുചീകരണം നടത്തി..സെക്രട്ടറി ഹാരിസ് മാതോട്ടത്തിൽ ,അൽഫാസ് മസാക്കിൻ, ഓട്ടോ തൊഴിലാളി ഷകീർ ,ലോട്ടറി വിതരണക്കാരൻ മുരളി എന്നിവർ സംബന്ധിച്ചു . വരും ദിവസങ്ങളിൽ മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.
നാദാപുരം: കവയത്രിയും മലബാർ ഡെവലപ്മെന്റ് ഫോറം നാദാപുരം ചാപ്റ്റർ ഓർഗനൈസിങ് സെക്രട്ടറിയുമായ വി രാജലക്ഷ്മി ടീച്ചറുടെ സമ്പൂർണ കവിതാ സമാഹാരം ഇന്ന് ( തിങ്കൾ ) അബ്ദുസമദ് സമദാനി എം.പി പ്രകാശനം ചെയ്യും. എം.ഡി.എഫ് നാദാപുരം ചാപ്പ്റ്ററിന്റെ ആഭിമുഖ്യത്തില്‍ മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമി ഉപകേന്ദ്രത്തിൽ വൈകീട്ട് 3 മണിക്കാണ് പരിപാടി.
"കാലിഡോണിയൻ കാക്കകൾ " എന്ന പേരിൽ പ്രസിദ്ധീകരിക്കുന്ന കവിതാ സമാഹാരത്തിൽ 70 കവിതകളാണ് ഉള്ളത്.ഇ.കെ വിജയൻ എം.എൽ.എ ആദ്യപ്രതി ഏറ്റുവാങ്ങും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി മുഹമ്മദലി, വൈസ് പ്രസിഡന്റ് അഖില മര്യാട്ട്, വാർഡ് മെമ്പർ സി.ടി.കെ സമീറ വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ പ്രസംഗിക്കും. പരിപാടി യുടെ ഭാഗമായി നാദാപുരം കണ്ണൂർ എയർപോർട്ട് ബിസിനസ് കോറിഡോർ വികസനവും സാധ്യതകളും' എന്ന വിഷയത്തിൽ സെമിനാറും നടക്കും. കണ്ണൂർ എയർപോർട്ട് സി.ഇ.ഒ: എം സുഭാഷ് വിഷയമവതരിപ്പിക്കും.
കുറ്റ്യാടി : റോഡരികിൽ എട്ടു വയസ്സുകാരന് ദാരുണാന്ത്യം. വടയത്ത് പള്ളിക്ക് സമീപം ഇന്ന് വൈകിട്ട് ആറോടെയാണ് അപകടം. വടയത്ത് പള്ളിക്ക് മുമ്പിലെ ഫ്ലാറ്റിൽ താമസിക്കുന്ന ചുണ്ടേമ്മൽ അസ്ലമിൻ്റെ മകനായ വടയം സൗത്ത് എൽ.പി സ്കൂൾ വിദ്യാർത്ഥിയായ മുഹമ്മദ് അഫ്നാൻ ആണ് മരിച്ചത്.
ഇടിച്ചത് മരണ വേഗത്തിൽ വന്ന ടിപ്പർ ലോറിയെന്ന് നാട്ടുകാർ . ഓട്ടോറിക്ഷയിറങ്ങി താമസസ്ഥലത്തേക്ക് സഹോദരങ്ങളായ വിദ്യാർത്ഥികൾ നടന്ന് പോകുമ്പോഴാണ് അപകടമെന്നും നാട്ടുകാർ.
കുട്ടിയെ കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
വാഹനം കുട്ടിയുടെ ദേഹത്ത് കൂടി കയറി ഇറങ്ങിയതായി നാട്ടുകാർ പറഞ്ഞു.മൃതദേഹം കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ.
വടകര : മുറിയരുത് മുറിക്കരുത് എന്റെ ഇന്ത്യയെ എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചു വടകരയിൽ നടന്ന സായാഹ്ന സംഗമം സി. കെ നാണു ( മുൻ മന്ത്രി ) ഉദ്ഘാടനം ചെയ്തു.
സ്വാതന്ത്ര്യസമര കാലഘട്ടത്തിൽ ഉള്ളതിനേക്കാൾ ഭീകരമായ അന്തരീക്ഷമാണ് ഇന്ന് രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്നത്, വിദേശ രാജ്യങ്ങളിൽ ജോലിചെയ്യുന്ന ഇന്ത്യക്കാരുടെ ജോലിക്കും സമ്പത്തിനും ഭീഷണിയാകുന്ന വിലകുറഞ്ഞ പ്രസ്താവനകൾ നടത്തി ലോകരാജ്യത്തിന് മുൻപിൽ ഇന്ത്യയുടെ മതേതരത്വവും യശസ്സും തകർക്കുകയാണ് ഭരണകൂടം ചെയ്യുന്നത്, ഇത്തരം നിലപാടുകളെ പ്രതിരോധിക്കാൻ ജനാധിപത്യ മതനിരപേക്ഷ സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളുടെ ഐക്യനിര രാജ്യത്ത് ഉയർന്നുവരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം ആണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
മണ്ഡലം പ്രസിഡന്റ് കെ പ്രകാശൻ അധ്യക്ഷതയിൽ പ്രേമൻ മാമ്പള്ളിയിൽ, ടി. കെ ഷരീഫ്, പറമ്പത്ത് രവീന്ദ്രൻ, വി. പി മനോജ്, ഒ. കെ രാജൻ, കെ. കെ ബാബു , ബൈജു പൂഴിയിൽ, സി. കെ ദിവാകരൻ, ധനേഷ് കെ. ടി. കെ തുടങ്ങിയവർ സംസാരിച്ചു.
വടകര : കെ.എസ്.ടി.എ സബ് ജില്ലാ കമ്മറ്റികളുടെ നേതൃത്വത്തിൽ നടക്കുന്ന "കുട്ടിക്കൊരു വീട് " പദ്ധതിയിൽ വടകരയിൽ കുട്ടോത്ത് നിർമ്മിക്കുന്ന വീടിന്റെ തറക്കല്ലിടൽ കുറ്റ്യാടി എം.എൽ.എ കെ.പി.കുഞ്ഞമ്മദ് കുട്ടി എം.എൽ.എ നിർവ്വഹിച്ചു. വടകര നഗരസഭ ചെയർപേഴ്സൺ കെ .പി. ബിന്ദു അധ്യക്ഷയായി.കെ.എസ്.ടി.എ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മറ്റി അംഗം വി.പി.രാജീവൻ , വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.കെ. ബിജുള, .പി.ഐ (എം) ഏരിയ കമ്മറ്റി അംഗം എം.നാരായണൻ , ബ്ലോക്ക് പഞ്ചായത്തംഗം സുബീഷ് പുതിയെടത്ത്, വാർഡ് മെമ്പർ സഫിയാ മലയിൽ, കെ എസ് ടി എ ജില്ലാ ജോയന്റ് സെക്രട്ടറി കെ. നിഷ, ജില്ലാ വൈസ് പ്രസിഡണ്ട് വി.വി. വിനോദ്, ജില്ലാ വൈസ് പ്രസിഡണ്ട് പി.കെ.ജിതേഷ്, സബ് ജില്ലാ സെക്രട്ടറി കെ.കെ.സിജൂഷ് എന്നിവർ ആശംസയർപ്പിച്ചു. നിർമ്മാണ കമ്മറ്റി ചെയർമാൻ സി.എം.ഷാജി സ്വാഗതവും കൺവീനർ വി.പി. സന്ദീപ് നന്ദിയും പറഞ്ഞു.
നാദാപുരം: തൂണേരിയിൽ ജീപ്പ് ബൈക്കിലിടിച്ച് രണ്ട് സി.പി.എം പ്രാദേശിക നേതാക്കൾക്ക് പരിക്ക്. തൂണേരി ബാലവാടി സ്റ്റോപ്പിന് സമീപം നടന്ന അപകടത്തിൽ കുട്ടങ്ങോത്ത് ഭാസ്കരൻ, വി.കെ സുരേഷ് ബാബു എന്നിവർക്കാണ് പരിക്കേറ്റത്. തൂണേരി ഭാഗത്ത് നിന്ന് വരികയായിരുന്ന ഇവർ സഞ്ചരിച്ച ബൈക്കിൽ നാദാപുരം ഭാഗത്ത് നിന്ന് വന്ന ജീപ്പ് ഇടിക്കുകയായിരുന്നു. അപകട സ്ഥലത്ത് നിന്നും നാട്ടുകാർ നാദാപുരം താലൂക്ക് ആശുപത്രിയിൽ എത്തിച്ചു പ്രാഥമിക ചികിത്സ നൽകിയ ശേഷം വടകരയിലേക്ക് കൊണ്ടുപോയി.
നാദാപുരം: മലബാർ വനിതാ കോളേജിനു വേണ്ടി ചെക്യാട് വേവത്ത് നിർമ്മിച്ച പുതിയ കെട്ടിടം ജൂൺ 14 ചൊവ്വ വൈകുന്നേരം 3 മണിക്ക് ബഹു:കേരള നിയമസഭാ സ്പീക്കർ ശ്രീ.എം.ബി രാജേഷ് ഉദ്ഘാടനം ചെയ്യും, ചടങ്ങിൽ ഇ.കെവിജയൻ എം.എൽ.എ അധ്യക്ഷത വഹിക്കും.
അത്യാധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച കോളേജ് ഓഡിറ്റോറിയം മുൻ വഖഫ് ബോർഡ് ചെയർമാൻ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. ചടങ്ങിനോട് അനുബന്ധിച്ച് വിദ്യാർഥികളുടെ വിവിധ കലാ പരിപാടിയും അരങ്ങേറും.
നാദാപുരം മേഖലയിൽ പെൺകുട്ടികൾക്ക് മികവുറ്റതും, സുരക്ഷിതവുമായ ഉന്നത വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ 2015 ൽ ആണ് മലബാർ കോളേജ് പ്രവർത്തനം തുടങ്ങിയത്, മുൻ വർഷങ്ങളിൽ നൂറ് ശതമാനം വിജയം കൈവരിച്ച ഈ കോളേജിൽ കേരളത്തിന്റെ വിവിധ പ്രദേശങ്ങളിലുള്ള വിദ്യാർഥികൾ ഹോസ്റ്റലിൽ താമസിച്ചു നിലവിൽ പഠനം നടത്തുന്നുണ്ട്, കേന്ദ്ര, കേരള സർക്കാരുകളുടെ, വിവിധ തൊഴിലധിഷ്ഠിത കോഴ്സുകളും, പുതിയ വിദ്യാഭ്യാസ പദ്ധതികൾക്കനുസരിച്ചുള്ള ന്യൂ ജനറേഷൻ കോഴ്സുകളും മാനേജ്മെന്റ് വിഭാവനം ചെയ്യുന്നു. കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ കീഴിൽ അഫിലിയേറ്റ് ചെയ്ത ഈ കോളേജിൽ ബി.എസ്.സി സൈക്കോളജി, ബി.എസ്.സി ഫുഡ് ടെക്നോളജി, ബി.എ സോഷിയോളജി, ബി.എ ഇംഗ്ലീഷ് വിത്ത് ജേർണലിസം, ബി.എസ്.ഡബ്ല്യു, ബി.കോം, ബി.ബി.എ, എം.കോം എന്നീ കോഴ്സ് കളിൽ അധ്യയനം നടന്ന് വരുന്നു.
നാദാപുരം പ്രസ് ഫോറം ഓഫിസിൽ നടന്ന വാർത്താ സമ്മേളനത്തിൽ മലബാർ ഫൗണ്ടേഷൻ ചെയർമാൻ ശ്രീ. സൂപ്പി നരിക്കട്ടേരി, ജന:സെക്രട്ടറി വി.സി ഇഖ്ബാൽ, മാനേജർ മുഹമ്മദ് ബംഗ്ലത്ത്, പ്രിൻസിപ്പൽ ഷൈന.എൻ.സി തുടങ്ങിയവർ സംബന്ധിച്ചു.
നാദാപുരം: ചെക്യാട് ഗ്രാമ പഞ്ചായത്തിലെ വയലോളി മുക്ക് മഞ്ചേരിക്കടവ് റോഡ്
ഇ കെ വിജയൻ എം എൽ എ ഉദ്ഘാടനം ചെയ്തു .
എം എൽ എ ഫണ്ടിൽ നിന്ന് അനുവദിച്ച പത്ത് ലക്ഷം രൂപ ഉപയോഗിച്ചാണ് റോഡ് പരിഷ്കരണം നടത്തിയത്. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് നസീമ കൊട്ടാരം അധ്യക്ഷയായി.വാർഡ് മെമ്പർ സുബൈർ പാറേമ്മൽ സ്വാഗതം പറഞ്ഞു. ബ്ലാക്ക് പഞ്ചായത്ത് മെമ്പർ സി.എച്ച് നജ്മാ ബീവി, ഗ്രാമ പഞ്ചായത്ത്സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർ പേഴ്സൺ സി.എച്ച് സമീറ. മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അബ്ദുല്ല വയലോളി, കുഞ്ഞബ്ദുല്ല മരുന്നോളി, മൂസ്സ കെ.എ,. ചന്ദ്രൻ സി.എം, അബ്ദുല്ല ഹാജി കൊടക്കാട്ട്, എന്നിവർ സംബന്ധിച്ചു.
നാദാപുരം: കഴിഞ്ഞ ദിവസം പേരോട് പാറക്കടവ് റോഡിൽ ബിരുദ വിദ്യാർത്ഥിനിയെ വെട്ടിക്കൊല്ലാൻ ശ്രമിച്ച യുവാവിനെ അതി സാഹസികമായി കീഴ്പ്പെടുത്തിയ യുവാക്കൾക്ക് യൂത്ത് ലീഗിൻ്റെ ആദരം.
പാറക്കടവിലെ ഇല്യാസ് എംകെ, ഷമിർ എം കെ, ഹാരിസ് ചാമാളി , ആഷിക് ടി കെ എന്നിവരെയാണ് ചെക്യാട് പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി അനുമോദിച്ചത്. മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡൻറ് അഹമ്മദ് പുന്നക്കൽ ഉദ്ഘാടനം ചെയ്തു. നൗഷാദ് രയരോത്ത് അധ്യക്ഷനായി. ടി കെ
ഖാലിദ് മാസ്റ്റർ, സി എച്ച് ഹമീദ് മാസ്റ്റർ, ഹാരിസ് കൊത്തിക്കുടി, ബി പി മൂസ,, ഷഫീഖ് പള്ളിക്കൽ, നവാസ് തൈക്കണ്ടി, പി കെ അജ്മൽ, യു കെ സിദ്ദീഖ്, വി വി നൗഫൽ എന്നിവർ സംസാരിച്ചു നിസാർ കൊയമ്പ്രത്ത് സ്വാഗതവും സലിം ഇടവലത്ത് നന്ദിയും പറഞ്ഞു.
വടകര : ഫാഷിസം, ഹിംസാത്മക പ്രതിരോധം,മതനിരാസം എന്നിവക്കെതിരെ മത സഹോദര്യ കേരളത്തിനായി മുസ്ലിം യൂത്ത് ലീഗ് വടകര നിയോജക മണ്ഡലം കമ്മിറ്റി വടകരയിൽ യുവ ജഗ്രത റാലി നടത്തി.
സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി രാജിവെച്ചു അന്വേഷണം നടത്തണമെന്ന് പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിച്ച മുസ്ലിം യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി വി കെ ഫൈസൽ ബാബു പറഞ്ഞു.കേരളത്തെ ചേരി തിരിച്ചു നേട്ടം കൊയ്യാമെന്ന് വ്യാമോഹിക്കുന്നവർക്ക് ശക്തമായ തിരിച്ചടിയാണ് തൃക്കാക്കര തെരഞ്ഞെടുപ്പു വിജയമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഹിന്ദു മുസ്ലിം ക്രിസ്ത്യൻ ഐക്യത്തിൻ്റെ മാതൃകയായി റാലിയുടെ മുന്നിൽ മൂന്ന് വിദ്യാർത്ഥികൾ അണിചേർന്നത് ശ്രദ്ധേയമായി.പ്രസിഡന്റ് സനീദ് എ വി അധ്യക്ഷത വഹിച്ചു.മുസ്ലിം ലീഗ് കോഴിക്കോട് ജില്ല ട്രെഷറർ പാറക്കൽ അബ്ദുള്ള മുഖ്യപ്രഭാഷണം നടത്തി.എം സി വടകര,രാഹുൽ മാങ്കൂട്ടത്തിൽ,ഒ കെ കുഞ്ഞബ്ദുള്ള,മിസ്ഹബ് കീഴരിയൂർ,ഇസ്മായിൽ ഏറാമല,ശുഹൈബ് കുന്നത്ത്,അഫ്നാസ് ചോറോട്,എൻ പി അബ്ദുള്ള ഹാജി,പി എം മുസ്തഫ മാസ്റ്റർ, ഷംസുദ്ദീൻ കൈനാട്ടി, സുബിൻ മടപ്പള്ളി,അൻസീർ പനോളി,എൻ പി ഹംസ മാസ്റ്റർ, താഹ പാക്കയിൽ,യൂനുസ് ആവിക്കൽ,മുനീർ പനങ്ങോട്ട് എന്നിവർ സംസാരിച്ചു. സിറാജ് ആർ, സഫീർ കെ കെ,മൻസൂർ ഒഞ്ചിയം, അർഷാദ് കണ്ണൂക്കര, നവാസ്, ജൗഹർ വെള്ളികുളങ്ങര,പി കെ മുജീബ് റഹ്മാൻ നഫ്സൽ വടകര, റാഷിദ് പനോളി, അൻസാർ മുകച്ചേരി,എന്നിവർ റാലിക്ക് നേതൃത്വം നൽകി.
നാദാപുരം: തിരുനബി (സ) അധിക്ഷേപിച്ച് ബി.ജെ.പി നേതാക്കൾ നടത്തിയ വിവാദ പ്രസ്താവനക്കെതിരെ ഐക്യപ്പെടണമെന്നും രാജ്യത്തിന്റെ മതേതരത്വം സംരക്ഷിക്കണമെന്നും ആഹ്വാനം ചെയ്ത് സമസ്ത നാദാപുരം നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 14ന് വൈകീട്ട് 4ന് നാദാപുരത്ത് ഫാസിസ്റ്റ് വിരുദ്ധ റാലി സംഘടിപ്പിക്കും. സമസ്തയുടെയും പോഷക ഘടകങ്ങളുടെയും പ്രവർത്തകരും ബഹു ജനങ്ങളും റാലിയിൽ അണി നിരക്കുമെന്ന് സമസ്ത നിയോജക മണ്ഡലം പ്രസിഡന്റ് ബഷീർ ഫൈസി ചീക്കോന്ന്, എസ്.വൈ.എസ് നിയോജക മണ്ഡലം പ്രസിഡന്റ് സയ്യിദ് ശറഫുദ്ധീൻ ജിഫ്രി എന്നിവർ അറിയിച്ചു.
പരിപാടിയുടെ വിജയത്തിനായി സമസ്ത പോഷക സംഘടന ഭാരവാഹികളുടെയും പ്രധാന പ്രവർത്തകരുടെയും യോഗം നാളെ ഞായർ വൈകീട്ട് 4ന് നാദാപുരം ജാമിഅ ഹാശിമിയ്യയിൽ ചേരുമെന്നും ബന്ധപ്പെട്ടവർ കൃത്യസമയത്ത് എത്തിച്ചേരണമെന്നും സമസ്ത നിയോജക മണ്ഡലം ജ.സെക്രട്ടറി പി.പി അഷ്റഫ് മൗലവി അറിയിച്ചു.
പരിപാടിയുടെ ഭാഗമായി ഇന്നലെ മണ്ഡലത്തിലെ വിവിധ പള്ളികളിൽ ഖതീബുമാർ ഉദ്ബോധനം നടത്തി. വിവിധ പള്ളികളിലായി സയ്യിദ് ശറഫുദ്ദീൻ ജിഫ്രി, ബഷീർ ഫൈസി ചീക്കോന്ന്, പി.കെ അഹമദ് ബാഖവി, പി.പി അഷ്റഫ് മൗലവി, സി അബ്ദുൽ ഹമീദ് ദാരിമി, വരയിൽ കുഞ്ഞബ്ദുല്ല മുസ്ലിയാർ, ഇസ്മായിൽ വാഫി, ശിഹാബുദ്ദീൻ ദാരിമി, സൈനുദ്ദീൻ ദാരിമി, ശരീഫ് ഫൈസി കെട്ടുങ്ങൽ, അലി അൽ ഖാസിമി, പി അബ്ദുറഹ്മാൻ ഫൈസി, മുഈനുദ്ദീൻ നിസാമി, അർഷാദ് റഹ് മാനി തുടങ്ങിയവർ പ്രഭാഷണം നടത്തി.
നാദാപുരം: മഹാകവി മോയിൻകുട്ടി വൈദ്യർ സ്മാരക മാപ്പിളകലാ അക്കാദമി നാദാപുരം ഉപകേന്ദ്രത്തിൽ മൂന്നുവർഷത്തെ മാപ്പിളപ്പാട്ട് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ഞായറാഴ്ചകളിൽ നടക്കുന്ന പരിശീലന ക്ലാസ്സിലേക്ക് നാല് മുതൽ എട്ട് വരെ ക്ലാസിൽ പഠിക്കുന്ന വിദ്യാർഥികൾക്കാണ് പ്രവേശനം നൽകുന്നത്. മാപ്പിളപ്പാട്ട് ആലാപനം, ഹാർമോണിയം, അവതരണം എന്നിവയിലാണ് പരിശീലനം നൽകുക. ജൂൺ 25 വരെ അപേക്ഷകൾ സ്വീകരിക്കും. അപേക്ഷാ ഫോമും വിശദവിവരങ്ങളും അക്കാദമിയിൽ നിന്ന് നേരിട്ട് ലഭിക്കും.
അപേക്ഷകൾ സമർപ്പിക്കേണ്ട വിലാസം: സെക്രട്ടറി, മഹാകവി മോയിൻകുട്ടി വൈദ്യർ സ്മാരക മാപ്പിളകലാ അക്കാദമി,നാദാപുരം, കോഴിക്കോട് - 673504. ഫോൺ: 9645017904, 9447275101.
നാദാപുരം: കവയിത്രിയും മലബാർ ഡെവലപ്മെന്റ് ഫോറം നാദാപുരം ചാപ്റ്റർ ഓർഗനൈസിങ് സെക്രട്ടറിയുമായി വി രാജലക്ഷ്മി ടീച്ചറുടെ സമ്പൂർണ കവിതാ സമാഹാരം ജൂൺ 13ന് എം.പി അബ്ദുസമദ് സമദാനി എം.പി പ്രകാശനം ചെയ്യും. എം.ഡി.എഫ് നാദാപുരം ചാപ്പ്റ്ററിന്റെ ആഭിമുഖ്യത്തില്‍ മഹാകവി മോയിൻകുട്ടി വൈദ്യർ സ്മാരക മാപ്പിള കലാ അക്കാദമി ഉപകേന്ദ്രത്തിൽ വെച്ച് നടക്കുന്ന പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഇ.കെ വിജയന് എം.എൽ.എ ആദ്യപ്രതി ഏറ്റുവാങ്ങും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി മുഹമ്മദലി, വൈസ് പ്രസിഡന്റ് അഖില മര്യാട്ട്, സി.ടി.കെ സമീറ തുടങ്ങിയവർ പങ്കെടുക്കും.
പരിപാടിയുടെ ഭാഗമായി 'നാദാപുരം - കണ്ണൂർ എയർപോർട്ട് ബിസിനസ് കോറിഡോർ വികസനവും സാധ്യതകളും' എന്ന വിഷയത്തിൽ നടക്കുന്ന സെമിനാറിൽ കണ്ണൂർ എയർപോർട്ട് സി.ഇ.ഒ എം സുഭാഷ് വിഷയമവതരിപ്പിക്കും.
വാർത്താ സമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ കരയത്ത് ഹമീദ് ഹാജി, കൺവീനർ കോരങ്കോട് ജമാൽ, ഭാരവാഹികളായ എം.എ ഹമീദ് കക്കംവെള്ളി, അബ്ബാസ് കണേക്കൽ, വി.പി സന്തോഷ്, വി.സി സാലിം, എൻ.കെ ഫിർദൗസ്, വിനോദ് കോതോട്, വി രാജലക്ഷ്മി ടീച്ചർ, ഫിറോസ് കോരങ്ങോട്ട് തുടങ്ങിയവർ പങ്കെടുത്തു.
നാദാപുരം :കഴിഞ്ഞ ദിവസം പേരോട് പാറക്കടവ് റോഡിൽ വച്ച് സുഹൃത്തിന്റെ വെട്ടേറ്റ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന പേരോട് സ്വദേശിനിയായ വിദ്യാർത്ഥിനിയുടെ ആരോഗ്യനിലയിൽ വലിയ പുരോഗതി ഉണ്ടായതായി ഡോക്ടർമാർ അറിയിച്ചു. ഇന്ന് രാവിലെ വിദഗ്ധ ഡോക്ടർമാർ വിദ്യാർഥിനിയെ പരിശോധിക്കുകയും സ്കാനിംഗ് ഉൾപ്പെടെയുള്ള ടെസ്റ്റുകൾ നടത്തുകയും ചെയ്തതിനുശേഷം ബോധം തെളിഞ്ഞിട്ടുണ്ട്. തലയുടെ പിൻഭാഗത്തും നെഞ്ചിലും വെട്ടേറ്റ വിദ്യാർത്ഥിനി ജീവിതത്തിലേക്ക് തിരിച്ചു വരുമെന്നാണ് പ്രതീക്ഷയെന്ന് ആശുപത്രി വൃത്തങ്ങൾ വ്യക്തമാക്കി.
വടകര : കഴിഞ്ഞ ദിവസം വടകര താലൂക്കിലെ കേളുബസാറിൽ ശിവപുരം ശ്രീ മഹാദേവ ക്ഷേത്രത്തിലേക്ക് പോകുന്ന റോഡിനുമുൻവശത്ത്, കോഴിക്കോട് കണ്ണൂർ ദേശീയപാതയുടെ കിഴക്ക് ഭാഗത്തു വെച്ച് KL 58 AE 1512 ഗുഡ്സ് ഓട്ടോയിൽ 4.6ഗ്രാം ബ്രൗൺഷുഗർ കൈവശം വെച്ച് കടത്തികൊണ്ടു പോവുകയായിരുന്ന തലശ്ശേരി താലൂക്കിൽ എരുവട്ടി അംശം കാപ്പുമ്മൽ സ്വദേശി ചാലിൽ പുത്തൻപുരയിൽ വീട്ടിൽ പി. നവാസ് എന്നയാളെ വടകര എക്സൈസ് റെയിഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ പി.പി. വേണുവും പാർട്ടിയും കണ്ടെത്തി കേസാക്കി. പാർട്ടിയിൽ പ്രിവെൻ്റിവ് ഓഫീസർ കെ. സി. കരുണൻ, ഗ്രേഡ് പ്രിവെൻ്റിവ് ഓഫിസർ സി. രാമകൃഷ്ണൻ,സിവിൽ എക്സൈസ് ഓഫീസർമാരായ രാകേഷ് ബാബു, വിനീത്,മുസ്ബി ൻ,അശ്വിൻ ശ്യാംരാജ്, വനിത സിവിൽ എക്സൈസ് ഓഫീസർ സീമ എന്നിവർ പങ്കെടുത്തു.
വടകര : ജൂൺ 21ന് ആചരിക്കുന്ന അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് യോഗ ബോധവൽക്കരണം നടത്തുന്നതിനായി വടകര പോസ്റ്റൽ ഡിവിഷന്റെ അഭിമുഖ്യത്തിൽ എടച്ചേരി, തണൽ' റീഹാബിലിറ്റേഷൻ സെന്ററിൽ യോഗ പരിശീലനം സംഘടിപ്പിച്ചു. ബുധനാഴ്ച രാവിലെ 7 മണിക്ക് നടന്ന പരിപാടിയിൽ യോഗ ട്രെയിനർ മയൂഖ ഭാർഗവൻ അന്തേവാസികൾക്ക് യോഗ പരിശീലനം നൽകി. റീഹാബിലിറ്റേഷൻ സെന്ററിലെ 50 ഓളം അന്തേവാസികൾക്കൊപ്പം വടകര ഡിവിഷൻ ഓഫീസ് സ്റ്റാഫും പരിശീലനത്തിൽ പങ്കെടുത്തു.
നാദാപുരം : പേരോട് പാറക്കടവ് റോഡിൽ വിദ്യാർത്ഥിനിയെ വെട്ടിപ്പരിക്കേൽപ്പിച്ച മൊകേരി ഏച്ചിത്ത റേമ്മൽ റഫ്നാസിനെ നാദാപുരം പൊലീസ് സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച
പ്രതിയെ ഇന്നലെ തന്നെ കസ്റ്റഡിയിൽ എടുത്ത് ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു . ഇന്ന് രാവിലെ അറസ്റ്റ് ചെയ്ത് നാദാപുരം പൊലീസ് സ്റ്റേഷനിൽ കൊണ്ടു വരികയും തുടർന്ന് സംഭവ സ്ഥലമായ പേരോട് എത്തിച്ച് തെളിവെടുപ്പ് നടത്തുകയുമായിരുന്നു.
പിന്നീട് ഇയാൾ കൊടുവാൾ വാങ്ങിയ കക്കട്ടിലെ കടയിലും എത്തിച്ചു. ഇന്ന് കോടതിയിൽ ഹാജരാക്കും. യുവാവിന്റെ ലക്ഷ്യം കൊലപാതക മായിരുന്നുവെന്ന കാര്യം വ്യക്തമാണെന്ന് പൊലീസ് പറഞ്ഞു. വധശ്രമം, ആത്മഹത്യാ ശ്രമം തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ്.
നാദാപുരം : പേരോട് പാറക്കടവ് റോഡിൽ വിദ്യാർത്ഥിനിയെ വെട്ടിപ്പരിക്കേൽപ്പിച്ച മൊകേരി ഏച്ചിത്ത റേമ്മൽ റഫ്നാസിൻ്റെ അറസ്റ്റ് നാദാപുരം പൊലീസ് രേഖപ്പെടുത്തി. കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച പ്രതിയെ ഇന്നലെ തന്നെ കസ്റ്റഡിയിൽ എടുത്ത് ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു . ഇന്ന് സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തും .
യുവാവിന്റെ ലക്ഷ്യം കൊലപാതകമായിരുന്നു വെന്ന കാര്യം വ്യക്തമാണ്. ഒരുവർഷത്തിലേറെയായി വിദ്യാർത്ഥിനിയോട്
റഫ്നാസ് പ്രണയാഭ്യർത്ഥന നടത്തി വരിക യായിരുന്നു. കല്ലാച്ചി ഗവ :ഹയർ സെക്കൻഡറി സ്കൂളിൽ പഠിക്കുന്ന സമയത്താണ് ഇവർ തമ്മിൽ പരിചയപ്പെടുന്നത്. അന്നുമുതൽ തന്നെ വിദ്യാര്‍ഥിനിയുമായി അടുക്കാൻ ശ്രമിച്ചെങ്കിലും ഒരു നിലയ്ക്കും വഴങ്ങില്ലെന്ന് കണ്ടപ്പോഴാണ് കൊലപ്പെടുത്താൻ തീരുമാനിച്ചതെന്നാണ് കരുതുന്നത്.
കക്കട്ടിലെ കടയിൽനിന്ന് മൂർച്ചയേറിയ കൊടുവാളും കല്ലാച്ചിയിലെ പെട്രോൾ പമ്പിൽ നിന്ന് പ്ലാസ്റ്റിക് ബോട്ടിൽ പെട്രോൾ വാങ്ങിച്ചാണ് യുവാവ് വിദ്യാർത്ഥിനിയെ പിന്തുടർന്നത്. കല്ലാച്ചിയിലെ ഹൈടെക് കോളേജിൽ നിന്ന് ക്ലാസ്സ് കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടയിൽ റഫ്നാസ് സൈക്കളിൽ പിന്തുടരുകയായിരുന്നു. വീട്ടിലേക്കുള്ള വഴിയിൽ ബൈക്ക് നിർത്തിയ ശേഷം കൊടുവാൾ കൈയിലെടുത്ത് വിദ്യാർത്ഥിനിയുടെ വീടിന്റെ ഏതാനും വാര അകലെ റഫ്നാസ് നിലയുറപ്പിക്കുകയാ യിരുന്നു. അടുത്തെത്തിയപ്പോൾ പ്രണയം നടിച്ച് അടുത്തേക്ക് ചെന്ന റഫ്നാസ് സംസാരത്തിനിടെ വെട്ടുകയായിരുന്നു.
എടച്ചേരി: എടച്ചേരി ഗ്രാമപഞ്ചായത്ത് നവകേരളത്തിന് ജനകീയാസൂത്രണം 14 ആം പഞ്ചവത്സരപദ്ധതി 2022 - 23 വാര്‍ഷികപദ്ധതി വികസനസെമിനാര്‍ പഞ്ചായത്ത് പ്രസിഡന്റ് എന്‍. പത്മിനി ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം. രാജന് അദ്ധ്യക്ഷനായി. പഞ്ചായത്ത് സെക്രട്ടറി വി.പി മോഹന്‍രാജ് സ്വാഗതം പറഞ്ഞു. വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന്മാരായ രാജന് കൊയിലോത്ത്, നിഷ.എന്‍, ശ്രീജ പാലപ്പറമ്പത്ത്, ആസൂത്രണസമിതി ഉപാദ്ധ്യക്ഷന്‍ കെ. കുഞ്ഞിരാമന് മാസ്റ്റര്‍, പഞ്ചായത്ത് മെമ്പര്‍ ടി.കെ ബാബു, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ.ഡാനിയ എന്നിവര്‍ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ അരവിന്ദാക്ഷന് പദ്ധതി വികസനരേഖ പ്രകാശനം ചെയ്തു.
നാദാപുരം: തെരു വമ്പറമ്പിൽ ഒൻപത് വയസുകാരിയെ തട്ടി കൊണ്ടു പോകാൻ ശ്രമം . റഷാദിയ മദ്രസയിൽ നിന്നും വീട്ടിലേക്ക് വരുന്നതിനിടെയാണ് കാസിം കണ്ണോത്തിൻ്റെ മകൾ ഹിഫ്സ്യയെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ചത്. ഓംനി വെള്ള കാറിൽ എത്തിയ സംഘം പെൺകുട്ടിയെ വാഹനത്തിൽ പിടിച്ചു കയറ്റാൻ ശ്രമിക്കുകയായിരുന്നുവെന്ന് കുട്ടി പറഞ്ഞു .
നാദാപുരം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്
നാദാപുരം: പ്രവാചക നിന്ദക്കെതിരായ പ്രതിഷേധ പരിപാടി കളുടെ പേരിൽ നാദാപുരത്ത് രൂപീകരിക്കപ്പെട്ടതായി പറയപ്പെടുന്ന ഫാസിസ്റ്റ് വിരുദ്ധ കൂട്ടായ്മയുമായോ നാളെ നടത്താൻ തീരുമാനിച്ച റാലിയുമായോ സമസ്ത കേരള ജംഇയ്യത്തുൽ ഉലമക്കോ അനുബന്ധ സംഘടനകൾക്കോ യാതൊരു ബന്ധവുമില്ലെന്ന് സമസ്തയും ലീഗും.
പുതുതായി രൂപീകരിക്കപ്പെട്ട സംഘത്തിന്റെ കീഴിൽ നടക്കുന്ന ഏതെങ്കിലും പ്രതിഷേധ പരിപാടികൾ സമസ്തയുടെ അറിവോട് കൂടിയുള്ളതല്ലെന്ന് നിയോജക മണ്ഡലം സമസ്ത പ്രസിഡൻറ് ബഷീർ ഫൈസി ചീക്കോന്ന് എസ്.വൈ.എസ് പ്രസിഡന്റ് സെക്രട്ടറി സയ്യിദ് ശറഫുദ്ദീൻ ജിഫ്രി എന്നിവർ അറിയിച്ചു.
നാളെ നടക്കുന്ന റാലിയിൽ മുസ്ലിം ലീഗ് പ്രവർത്തകർ പങ്കെടുക്കില്ലെന്ന് പഞ്ചായത്ത് ലീഗ് ജനറൽ സെക്രട്ടറി ഹമീദ് വലിയാണ്ടി അറിയിച്ചു
നാദാപുരം : പേരോട് പാറക്കടവ് റോഡിൽ വിദ്യാർത്ഥിനിയെ വെട്ടിപ്പരിക്കേൽപ്പിച്ച യുവാവിന്റെ ലക്ഷ്യം കൊലപാതകമായിരുന്നുവെന്ന് നാട്ടുകാർ. സാഹചര്യ തെളിവ് വെച്ചാണ് നാട്ടുകാരും പോലീസും ഈ നിഗമനത്തിലെത്തിയത്. ഒരുവർഷത്തിലേറെയായി വിദ്യാർത്ഥിനിയോട്
റഫ്നാസ് പ്രണയാഭ്യർത്ഥന നടത്തി വരികയായിരുന്നു. കല്ലാച്ചി ഗവ :ഹയർ സെക്കൻഡറി സ്കൂളിൽ റഫ്നാസ് പ്ലസ് ടുവിനും, നഈമ പ്ലസ് വണ്ണിനും പഠിക്കുന്ന സമയത്താണ് ഇവർ തമ്മിൽ പരിചയപ്പെടുന്നത്. അന്നുമുതൽ തന്നെ നഈമയുമായി അടുക്കാൻ ശ്രമിച്ചെങ്കിലും ഒരു നിലയ്ക്കും വഴങ്ങില്ലെന്ന് കണ്ടപ്പോഴാണ് വിദ്യാർത്ഥിനിയെ കൊലപ്പെടുത്താൻ തീരുമാനിച്ചതെന്ന് കരുതുന്നത്. കക്കട്ടിലെ കടയിൽനിന്ന് മൂർച്ചയേറിയ കൊടുവാളും കല്ലാച്ചിയിലെ പെട്രോൾ പമ്പിൽ നിന്ന് പ്ലാസ്റ്റിക് ബോട്ടിൽ പെട്രോൾ വാങ്ങിച്ചാണ് യുവാവ് നഈമയെ പിന്തുടർന്നത്. കല്ലാച്ചിയിലെ ഹൈടെക് കോളേജിലെ ഡിഗ്രി വിദ്യാർഥിനിയായ നഈമ ക്ലാസ്സ് കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടയിൽ റഫ്നാസ് സൈക്കളിൽ പിന്തുടരുകയായിരുന്നു.
നഈമയുടെ വീട്ടിലേക്കുള്ള വഴിയിൽ ബൈക്ക് നിർത്തിയ ശേഷം കൊടുവാൾ കൈയിലെടുത്ത് നഈമ യുടെ വീടിന്റെ ഏതാനും വാര അകലെ റഫ്നാസ് നിലയുറപ്പിക്കുകയാ യിരുന്നു. നഈമ അടുത്തെത്തിയപ്പോൾ പ്രണയം നടിച്ച് അടുത്തേക്ക് ചെന്ന റഫ്നാസ് സംസാരത്തിനിടെ
നഈമയെ വെട്ടുകയായിരുന്നു.
കുറ്റ്യാടി: ബൈക്കിൽ പിക്കപ്പ് വാനിടിച്ച് ഇരുപത് വയസ്സുകാരൻ മരിച്ചു. വില്യാപ്പള്ളി ദർസിൽ പഠിക്കുന്ന തീക്കുനി ജീലാനി പള്ളിക്ക് സമീപം തലത്തൂർ കുഞ്ഞമ്മദിന്റെ മകൻ മുഹമ്മദ് സഹദ് ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് ഒന്നരയോടെ പൂമുഖത്ത് ആണ് സംഭവം. ദർസിലെ ഉസ്താദിൻറെ കൂടെ ബൈക്ക് ഓടിച്ചു പോവുകയായിരുന്നു സഹദിനെ എതിരെവന്ന പിക്കപ്പ് വാൻ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ സഹദിന് തലക്ക് ക്ഷതം സംഭവിക്കുകയും ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണപ്പെടുകയായിരുന്നു. ഉസ്താദ് പരിക്കുകളോടെ രക്ഷപ്പെട്ടു. മൃതദേഹം കുറ്റ്യാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം ഇന്ന് രാത്രിയോടെ ഖബറടക്കും.
നാദാപുരം: പേരോട് വെട്ടേറ്റ വിദ്യാർഥിനി അപകടനില തരണം ചെയ്തു വെട്ടിയ യുവാവ് പോലീസ് കസ്റ്റഡിയിൽ. നാദാപുരം ഇന്ന് ഉച്ചതിരിഞ്ഞ് രണ്ടരയോടെ പേരോട് പാറക്കടവ് റോഡിൽ വച്ച് യുവാവിൻറെ വെട്ടേറ്റ് സാരമായി പരിക്കേറ്റ വിദ്യാർഥിനി അപകടനില തരണം ചെയ്തു. വടകര സഹകരണ ആശുപത്രിയിൽ പ്രാഥമിക ചികിത്സക്ക് ശേഷം കോഴിക്കോട് മിംസ് ആശുപത്രിയിൽ എത്തിച്ച വിദ്യാർഥിനി അപകടനില തരണം ചെയ്ത് വരുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു. കല്ലാച്ചി ഹൈടെക് കോളേജ് വിദ്യാർഥിനിയും പേരോട് സ്വദേശിനിയുമായ 19കാരിക്കാണ് വെട്ടേറ്റത്. കല്ലാച്ചിയിലെ കടയിൽ ജോലി ചെയ്യുന്ന മൊകേരി സ്വദേശിയായ റഫ്നാസ് എന്ന യുവാവാണ് വെട്ടി പരിക്കേൽപ്പിച്ചത്. റഫ്നാസിന് ഈ കുട്ടിയെ ഇഷ്ടം ആയിരുന്നെങ്കിലും പ്രണയത്തിന് വഴങ്ങാത്തത് ആണ് വെട്ടിപ്പരിക്കേൽപ്പിക്കാൻ കാരണമെന്ന് പറയപ്പെടുന്നു. റഫ്നാസ് പൊലീസ് കസ്റ്റഡിയിലാണ്.
നാദാപുരം: 2022 - 23 വർഷത്തിൽ നാദാപുരം ഗ്രാമപഞ്ചായത്തിൽ വിവിധ സ്രോതസ്സുകളിൽ നിന്ന് എട്ടു കോടി രൂപയുടെ വികസന പ്രവർത്തനങ്ങളുടെ രൂപരേഖ അവതരിപ്പിച്ച് വികസന സെമിനാർ. അതിദാരിദ്യം ഇല്ലാതാക്കുന്നതിനും തൊഴിലില്ലായ്മ പരിഹരിക്കുന്നതിനും മുൻഗണന നൽകിയാണ് പതിനാലാം പഞ്ചവത്സര പദ്ധതി നടപ്പാക്കുവാൻ ഉദ്ദേശിക്കുന്നത്. അർഹരായവർക്ക് വാതിൽപടി സേവനം, നാദാപുരം ബസ്സ്റ്റാൻഡ് നവീകരണം, ഷോപ്പിംഗ് മാൾ നിർമ്മാണം, നാദാപുരം-കല്ലാച്ചി മത്സ്യ മാർക്കറ്റുകളുടെ നവീകരണം, പഞ്ചായത്തിന്റെ വിവിധ ആസ്തികളുടെ ഡിജിറ്റലൈസേഷൻ , സമഗ്ര ആരോഗ്യ പദ്ധതി, അജൈവ മാലിന്യ സംസ്കരണം തുടങ്ങിയ പദ്ധതികളും നാദാപുരം ഗ്രാമപഞ്ചായത്തിനെ കാർബൺ ന്യൂട്രൽ ആകുന്നതിനും, സമഗ്രമായ വികസന ഇടപെടലുകളിലൂടെ ജനങ്ങളുടെ ജീവിത ഗുണമേന്മ വർദ്ധിപ്പിക്കുന്നതിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും, സദ്ഭരണം, ഉത്തരവാദിത്ത ടൂറിസം, ഗ്രാമീണ റോഡുകളുടെയും തോടുകളുടെയും സംരക്ഷണം ഉൾപ്പെടെയുള്ള പദ്ധതികളാണ് വികസന സെമിനാറിൽ ചർച്ച ചെയ്തത്. വികസന സെമിനാറില്‍ വയോജനങ്ങൾ, കുട്ടികൾ, സ്ത്രീകൾ, ഭിന്നശേഷിക്കാർ , പട്ടികജാതി വിഭാഗക്കാർ എന്നിവർക്കായുള്ള പ്രത്യേക പദ്ധതികളും ചർച്ച ചെയ്തു.
വികസന സെമിനാർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് അഖില മര്യാട്ട് അധ്യക്ഷത വഹിച്ചു.
പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ആമുഖവും മുൻഗണനകളും സംബന്ധിച്ച് പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽ ഹമീദ് സംസാരിച്ചു.
വികസന സ്റ്റാൻഡിങ് ചെയർമാൻ സി കെ നാസർ സ്വാഗതം പറഞ്ഞു. സ്ഥിരം സമിതി അധ്യക്ഷൻമാരായ എം സി സുബൈർ, ജനീദ ഫിർദൗസ്, വാർഡ് മെമ്പർ പി പി ബാലകൃഷ്ണൻ, സി ഡി എസ് ചെയർപേഴ്സൺ പി പി റീജ, അസിസ്റ്റന്റ് സെക്രട്ടറി ടി പ്രേമാനന്ദൻ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ സി പി സലാം എന്നിവർ സംസാരിച്ചു. 2022-23 വാർഷിക പദ്ധതി രേഖ വികസന സെമിനാറിൽ വെച്ച് പ്രകാശനം ചെയ്തു.
നാദാപുരം: പേരോട്ട് ഡിഗ്രി വിദ്യാർത്ഥിനിയെ യുവാവ് കുത്തി പരിക്കേൽപ്പിച്ചു. ഡിഗ്രി വിദ്യാർത്ഥിനിയായ പേരോട് സ്വദേശിനിയെയാണ് ഇന്ന് 2.30ഓടെ പേരോട്ട് പാറക്കടവ് റോഡിൽ വെച്ച് വെട്ടി പരിക്കേല്പിച്ചത്. വിദ്യാർത്ഥിനിയെ വടകര ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.
കഴുത്തിന് പിന്നിലും പുറത്തുമാണ് വെട്ടേറ്റത്. ഇതിനിടെ കൈഞരമ്പ് മുറിച്ചു ആത്മഹത്യക്ക് ശ്രമിച്ച യുവാവിനെ നാട്ടുകാർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ഇയാൾ പൊലീസ് കസ്റ്റഡിയിലാണ് മൊകേരി സ്വദേശി റഫ്നാസ് (22) ആണ് കൃത്യം നടത്തിയത്.
വടകര: കഴിഞ്ഞ ദിവസം വടകര പുറങ്കര തീരദേശത്ത് അടിഞ്ഞ തിമിംഗലത്തിൻ്റെ ജഡം നീക്കുന്നതിനിടയിൽ അപകടത്തിൽ മരണപ്പെട്ട പുറങ്കര എരഞ്ഞിക്ക വളപ്പിൽമനാഫിൻ്റെ കുടുംബത്തെസർക്കാർ ഏറ്റെടുക്കണമെന്ന് എസ്ഡിപിഐ വടകര മണ്ഡലം കമ്മിറ്റി പ്രസ്ഥാവിച്ചു.
തീരദേശത്ത് അടിഞ്ഞ് കൂടുന്ന ദുർഗന്ധം വമിക്കുന്ന ഇത്തരം ജഡങ്ങൾ തീരദേശ വാസികൾക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നതിനാൽ ഇവ സംസ്ക്കരിക്കുന്നതിന് സർക്കാർ തലത്തിൽ സംവിധാനമേർപ്പെടുത്തേണ്ടത്തുണ്ട്.
ജനങ്ങളനുഭവിക്കുന്ന ദുരിതമകറ്റാൻ സ്വയം സന്നദ്ധനായ മനാഫിൻ്റെ പ്രവർത്തനം മാതൃകാപരമാണ്.
ഇത്തരം സന്നദ്ധ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പികേണ്ടതുണ്ട്.
നിർധനരായ മനാഫിൻ്റെ കുടുംബത്തിൽ ഒരാൾക്ക് സർക്കാർ ജോലിയും കുടുംബത്തിന് സാമ്പത്തിക സഹായവും നൽകി കുടുംബത്തെ സർക്കാർ ഏറ്റെടുക്കണമെന്നും എസ്ഡിപിഐ പ്രസ്ഥാവിച്ചു.മണ്ഡലം പ്രസിഡണ്ട് ഷംസീർ ചോമ്പാല അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ, കെ വി പി ഷാജഹാൻ , അസീസ് വെള്ളോളി, റൗഫ് ചോറോട്, സബാദ് അഴിയൂർ,സമദ് മാക്കൂൽ, ഷറഫുദ്ധീൻ വടകര എന്നിവർ പങ്കെടുത്തു.
വടകര: അധികാരത്തിന്റെ മറവിൽ സ്വർണ്ണവും, കറൻസിയും കടത്തിയ മുഖ്യമന്ത്രി രാജിവെക്കണം എന്നാവശ്യപ്പെട്ട്
മുസ്ലിം യൂത്ത് ലീഗ് വടകരയിൽ പ്രതിഷേധ പ്രകടനം നടത്തി. എം എസ് എഫ് കോഴിക്കോട് ജില്ല പ്രസിഡന്റ് അഫ്നാസ് ചോറോട്, മുസ്ലിം യൂത്ത് ലീഗ് വടകര നിയോജക മണ്ഡലം പ്രസിഡന്റ് സനീദ് എ വി, ജനറൽ സെക്രട്ടറി അൻസീർ പനോളി, അബ്ദുൽ ഹലീം വി, യൂനുസ് ആവിക്കൽ, മുനീർ പനങ്ങോട്ട്, സഫീർ കെ കെ, അക്ബർ കെ, അഷ്റഫ് പണിക്കോട്ടി, ഫൈസൽ സുന്നത്ത്, സഫുവാന്‍, അനസ് കെ എന്നിവർ നേതൃത്വം നൽകി.
കല്ലാച്ചി : കല്ലാച്ചി കേന്ദ്രമാക്കി ഒ.പി. സൗകര്യത്തോടു കൂടിയുള്ള ആരോഗ്യ ഉപകേന്ദ്രം ആരംഭിക്കണമെന്ന് സി.പി.ഐ നാദാപുരം ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു.
സമ്മേളനം സി.പി ഐ ജില്ലാ അസി. സെക്രട്ടറി ടി.കെ. രാജൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
ടി.പി. ഷൈജു, പി.കെ. ദേവി, വൈശാഖ് കല്ലാച്ചി എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. സി പി.ഐ സംസ്ഥാന കൗൺസിൽ അംഗം ഇ.കെ. വിജയൻ എം.എൽ.എ രാഷ്ട്രീയ റിപ്പോർട്ടും, മണ്ഡലം സെക്രട്ടറി അഡ്വ.പി. ഗവാസ് സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു.
ലോക്കൽ സെക്രട്ടറി സി.എച്ച് ദിനേശൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
സമ്മേളനത്തിന് തുടക്കം കുറിച്ചു കൊണ്ട് മുതിർന്ന നേതാവ് കേളോത്ത് കണ്ണൻ പതാക ഉയർത്തി. രജീന്ദ്രൻ കപ്പള്ളി, എം.ടി. ബാലൻ, ടി. സുഗതൻ , പി. ചാത്തു മാസ്റ്റർ, സി.കെ. റീന, കരിമ്പിൽ അശോകൻ പ്രസംഗിച്ചു. ലോക്കൽ കമ്മറ്റി സെക്രട്ടറിയായി സി.എച്ച് ദിനേശനെ തെരഞ്ഞെടുത്തു.
വടകര: സാൻഡ് ബാങ്ക്സ് കടൽ തീരത്ത് വെച്ച് വില്ല്യാപ്പള്ളി സ്വദേശി നസീർ പുത്തൂപ്പൊയിൽകുനിക്ക് വീണു കിട്ടിയ സ്വർണാഭരണം ഉടമസ്ഥനായ വയനാട് കാട്ടിക്കുളം സ്വദേശി അബ്ദുൽ റഷീദിന് നൽകി മാതൃകയായി. അബ്ദുൽ റഷീദിന്റെ ഭാര്യ മുഹ്സിനയുടെ ആഭരണം നഷ്ടപ്പെട്ടിട്ടുണ്ടെന്ന് സാന്റ്ബാങ്ക്സിൽ നിന്ന് പോകുമ്പോൾ കോസ്റ്റൽ പോലീസിൽ അറിയിച്ചിട്ടുണ്ടായിരുന്നത് കൊണ്ട് ഉടമയെ കിട്ടാൻ എളുപ്പമായി. സ്വർണ്ണാഭരണം കളഞ്ഞ് കിട്ടിയ നസീർ തൊട്ടടുത്തെ കോസ്റ്റൽ പോലീസിൽ വിവരം അറിയിച്ച് ആഭരണം നൽകുകയും ചെയ്തതാണ് ഉടമക്ക് തിരിച്ച് കിട്ടാൻ ഭാഗ്യമുണ്ടായത്.
വാർഡ് കൗൺസിലർ പി വി ഹാഷിമിന്റെ സാന്നിദ്ധ്യത്തിൽ കോസ്റ്റൽ പോലീസ് സ്റ്റേഷനിൽ വെച്ച് സ്വർണ്ണാഭരണം ഉടമക്ക് കൈമാറി. കോസ്റ്റൽ പോലീസ് സബ് ഇൻസ്പെക്ടർ അമ്മദ് ആവള, എ എസ് ഐ അബ്ദുൽ സലാം, അബ്ദുൽ റഖീബ്, കെ കെ സമീർ, അജീഷ് വാഴയിൽ എന്നിവർ സംബന്ധിച്ചു. മാതൃകാ പ്രവർത്തനം നടത്തിയ യുവാവിനെ വടകര കോസ്റ്റൽ പോലീസ് അഭിനന്ദിച്ചു.
കുനിങ്ങാട്: പ്രവാചക നിന്ദയിൽ കേന്ദ്ര സർക്കാർ മൗനം അവസാനിപ്പിക്കണമെന്നും കുറ്റക്കരെ ശിക്ഷിച്ച് മതേതര പാരമ്പര്യം സംരക്ഷിക്കണമെന്നും പുറമേരി പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി പ്രസ്താവിച്ചു. സംസ്ഥാന മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി സംഘടിപ്പിക്കുന്ന യുവജാഗ്രതാ യാത്രയുടെ ഭാഗമായി നടന്ന പുറമേരി പഞ്ചായത്ത് കൺവെൻഷനിൽ ഷംസു മഠത്തിൽ അധ്യക്ഷത വഹിച്ചു. കുറ്റ്യാടി മണ്ഡലം യൂത്ത് ലീഗ് സീനിയർ വൈസ് പ്രസിഡന്റ് യൂനുസ് രാമത്ത് യോഗം ഉദ്ഘാടനം ചെയ്തു ,ആർ കെ റഫീക്, നജീബ് വി പി, മുഹമ്മദ് കീയ്പാട്ട്, ഷബീർ എ കെ, നജീബ് കെ പി, ഷംസു പുതിയോട്ടിൽ, ഷക്കീൽ വി പി, അമീർ കെ പി, സുഹൈൽ സലാം തുടങ്ങിയവർ സംസാരിച്ചു.
സംസ്ഥാന സർക്കാരിന്റെ നിർദ്ദേശപ്രകാരം അർഹരായവർക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി, പെൻഷൻ മസ്റ്ററിംഗ്, സാമൂഹ്യ സുരക്ഷാ പെൻഷൻ, ലൈഫ് സർട്ടിഫിക്കറ്റ്,ജീവൻരക്ഷാ മരുന്ന് എത്തിക്കൽ എന്നിവ വാതിൽ പടിയായി എത്തിക്കുന്നതിന് വാർഡ് തലത്തിൽ നിർദ്ദേശിക്കപ്പെട്ട വളണ്ടിയർമാർക്കുള്ള പരിശീലനം പഞ്ചായത്ത് ഓഫീസിൽ വച്ച് നടന്നു. പ്രാഥമിക ഘട്ടത്തിൽ, കിടപ്പിലായ രോഗികൾ, അതിദരിദ്രരുടെയും ആശ്രയ ലിസ്റ്റിലും ഉൾപ്പെട്ട 404 പേരാണ് വാതിൽപ്പടി സേവനത്തിനു വേണ്ടി നാദാപുരം പഞ്ചായത്തിലുള്ളത് .അവരിൽനിന്ന് അംഗനവാടി ടീച്ചർമാർ മുഖേന അർഹരായവരെ കണ്ടെത്തി വാതിൽപടി സേവനത്തിലൂടെ സർക്കാർ നിർദേശിച്ച സേവനങ്ങൾ എത്തിക്കുന്നതാണ്. പരിപാടിയിൽ വൈസ് പ്രസിഡണ്ട് അഖില മാര്യാട്ട് അധ്യക്ഷത വഹിച്ചു .പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽ ഹമീദ് ക്ലാസെടുത്തു ,സ്ഥിരം സമിതി അധ്യക്ഷൻ സി കെ നാസർ,മെമ്പർ പി പി ബാലകൃഷ്ണൻ അസിസ്റ്റന്റ് സെക്രട്ടറി ടി പ്രേമാനന്ദ് ജൂനിയർ സൂപ്രണ്ട് സി വിനോദൻ എന്നിവർ സംസാരിച്ചു
സംസ്ഥാന സർക്കാരിന്റെ നിർദ്ദേശപ്രകാരം അർഹരായവർക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി, പെൻഷൻ മസ്റ്ററിംഗ്, സാമൂഹ്യ സുരക്ഷാ പെൻഷൻ, ലൈഫ് സർട്ടിഫിക്കറ്റ്,ജീവൻരക്ഷാ മരുന്ന് എത്തിക്കൽ എന്നിവ വാതിൽ പടിയായി എത്തിക്കുന്നതിന് വാർഡ് തലത്തിൽ നിർദ്ദേശിക്കപ്പെട്ട വളണ്ടിയർമാർക്കുള്ള പരിശീലനം പഞ്ചായത്ത് ഓഫീസിൽ വച്ച് നടന്നു. പ്രാഥമിക ഘട്ടത്തിൽ, കിടപ്പിലായ രോഗികൾ, അതിദരിദ്രരുടെയും ആശ്രയ ലിസ്റ്റിലും ഉൾപ്പെട്ട 404 പേരാണ് വാതിൽപ്പടി സേവനത്തിനു വേണ്ടി നാദാപുരം പഞ്ചായത്തിലുള്ളത് .അവരിൽനിന്ന് അംഗനവാടി ടീച്ചർമാർ മുഖേന അർഹരായവരെ കണ്ടെത്തി വാതിൽപടി സേവനത്തിലൂടെ സർക്കാർ നിർദേശിച്ച സേവനങ്ങൾ എത്തിക്കുന്നതാണ്. പരിപാടിയിൽ വൈസ് പ്രസിഡണ്ട് അഖില മാര്യാട്ട് അധ്യക്ഷത വഹിച്ചു .പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽ ഹമീദ് ക്ലാസെടുത്തു ,സ്ഥിരം സമിതി അധ്യക്ഷൻ സി കെ നാസർ,മെമ്പർ പി പി ബാലകൃഷ്ണൻ അസിസ്റ്റന്റ് സെക്രട്ടറി ടി പ്രേമാനന്ദ് ജൂനിയർ സൂപ്രണ്ട് സി വിനോദൻ എന്നിവർ സംസാരിച്ചു
പാറക്കടവ്: പുഴയിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽ പെട്ട് മരണമടഞ്ഞ ഉമ്മത്തുർ എസ്.ഐ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥി ടി.കെ.മിസ്ഹബിന്റെ ഓർമ്മ ക്കായി സഹപാഠികളുടെ വ്യത്യസ്തമായ സ്മരണാഞ്ജലി. അപകട സ്ഥലത്തിനു സമീപം കണ്ടൽ ചെടികൾ വെച്ചു പിടിപ്പിക്കുന്ന പരിപാടിക്കു തുടക്കമായി. പരിസ്ഥിതി വാരാചരണത്തിന്റെ ഭാഗമായി സയൻസ് ക്ലബ് നടത്തുന്ന കണ്ടൽ കാടു നിർമ്മിതിക്ക് ചെക്യാട് ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ടി. കെ.ഖാലിദ് തുടക്കം കുറിച്ചു. ശാസ്ത്ര രംഗം കോഴിക്കോട് ജില്ലാ കൺവീനർ പ്രശാന്ത് മുതിയങ്ങ അധ്യക്ഷനായി. അസ്ലം കളത്തിൽ , ഫാതിമ ഷൈഹ , അനൂപ് കുമാർ, സത്യൻ നീലിമ, കെ.കുഞ്ഞബ്ദുല്ല തുടങ്ങിയവർ സംബന്ധിച്ചു.
തുടർന്ന് സാമൂഹിക വനവൽകരണം എന്ന വിഷയത്തിൽ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിസ്ഥിതി സെമിനാർ പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ സലാം കായക്കൊടി ഉദ്ഘാടനം ചെയ്തു. ഹെഡ് മാസ്റ്റർ കെ.കെ ഉസ്മാൻ അധ്യക്ഷനായി. ഫാത്വിമ റാനിയ, അജ്സർ എന്നിവർ പ്രസംഗിച്ചു. എ.കെ ബഷീർ സ്വാഗതവും ഷദ ഫാത്വിമ കെ കെ നന്ദിയും പറഞ്ഞു.
നാദാപുരം: ഗ്രാമ പഞ്ചായത്തിലെ രണ്ടാം വാർഡിൽ ഇയ്യങ്കോട് വായനശാലയ്ക്ക് സമീപം പഞ്ചായത്ത് റോഡ് സമീപത്ത് ഇന്നലെ രാത്രി ഗുഡ്സ് വണ്ടിയിൽ കൊണ്ടുവന്ന മാലിന്യം തള്ളിയ രാജസ്ഥാൻ സ്വദേശിയായ കെ അബ്ദുൽസലാം എന്നവരിൽ നിന്ന് 15000/- രൂപ പിഴ പഞ്ചായത്ത് ഈടാക്കി തുക പഞ്ചായത്തിൽ അടച്ചു. പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽ ഹമീദ്, അസിസ്റ്റന്റ് സെക്രട്ടറി ടി പ്രേമാനന്ദൻ, ഹെൽത്ത് ഇൻസ്പെക്ടർ കെ സതീഷ് ബാബു എന്നിവർ ഫീൽഡ് പരിശോധന നടത്തി. നാദാപുരം പോലീസിന്റെ സഹായത്തോടെയാണ് നടപടി സ്വീകരിച്ചത്.
വടകര: കരക്കടിഞ്ഞ ഡോൾഫിൻ നീക്കം ചെയ്യുന്നതിനിടയിൽ വഴുതി വീണ ഗൃഹനാഥൻ മരിച്ചു. പുറങ്കര എരഞ്ഞിക്ക വളപ്പിൽ മനാഫ് (46) ആണ് മരിച്ചത്. വീടിനടുത്ത് കടലിൽ നിന്ന് ചത്ത ഡോൾഫിൻ കരക്കടിഞ്ഞത് ശ്രദ്ധയിൽപ്പെട്ട മനാഫ് അതിനെ കടലിലേക്ക് തള്ളിവിടാൻ ശ്രമിക്കുന്നതിനിടെ കാൽ വഴുതി കടൽ ഭിത്തിയിൽ നെഞ്ചടിച്ച് വീഴുകയായിരുന്നു. വടകര സഹകരണ ആശുപത്രിയില്‍ എത്തിച്ച ശേഷം കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും രാത്രി 8 മണിയോടെ മരണം സംഭവിക്കുകയായിരുന്നു.
കഴിഞ്ഞ 3 ദിവസങ്ങളിലായി പ്രദേശത്ത് നടക്കുന്ന മൂന്നാമത്തെ അപകട മരണമാണിത്.
ഭാര്യ: സക്കീന. മക്കൾ: സഫ്ന, മുസ്താഖ്.
മാതാവ്: ഐശു, പിതാവ് പരേതനായ ഇബ്രാഹിം. സഹോദരങ്ങൾ: കരീം, ബഷീർ, അഷ്റഫ് , അസീസ് , റഷീദ്, ബദരിയ്യ, ഷാഹിദ .
നാദാപുരം: കവയിത്രിയും മലബാർ ഡെവലപ്മെന്റ് ഫോറം നാദാപുരം ചാപ്റ്റർ ഓർഗനൈസിങ് സെക്രട്ടറിയുമായി സി രാജലക്ഷ്മി ടീച്ചറുടെ സമ്പൂർണ കവിതാ സമാഹാരം ജൂൺ 13ന് പ്രകാശനം ചെയ്യും. എം.ഡി.എഫ് നാദാപുരം ചാപ്പ്റ്ററിന്റെ ആഭിമുഖ്യത്തില്‍ മഹാകവി മോയിൻകുട്ടി വൈദ്യർ സ്മാരക മാപ്പിള കലാ അക്കാദമി ഉപകേന്ദ്രത്തിൽ വെച്ച് നടക്കുന്ന ചടങ്ങിൽ ഡോ. അബ്ദുസമദ് സമദാനി എം.പി പ്രകാശനം ചെയ്യും. ഇ.കെ വിജയന് എം.എൽ.എ ആദ്യപ്രതി ഏറ്റുവാങ്ങും.
സ്വാഗതസംഘം രൂപീകരണ യോഗം ഗ്രാമപഞ്ചായത്ത് മെംബർ അബ്ബാസ് കണേക്കൽ ഉദ്ഘാടനം ചെയ്തു. ചാപ്റ്റര്‍ പ്രസിഡന്റ് കോരങ്കോട് ജമാൽ അധ്യക്ഷനായി. വര്‍കിങ് പ്രസിഡന്റ് എം..എ ഹമീദ് കക്കംവെള്ളി, കരയത്ത് ഹമീദ് ഹാജി, അടക്കം സംസ്ഥാന നേതാക്കളായ അബ്ദുറഹ്മാന് ഇടക്കുനി, വി.പി സന്തോഷ് തുടങ്ങിയവർ സംസാരിച്ചു.
കരയത്ത് ഹമീദ് ഹാജി ചെയർമാനും ജമാൽ കോരങ്കോട് കൺവീനറും സി.പി സലാം ട്രഷററുമായി സ്വാഗതസംഘം രൂപീകരിച്ചു.
നാദാപുരത്ത് പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് മൂന്നാം വാർഡിൽ വിഷ്ണുമംഗലം പുഴയോരത്ത് പച്ചത്തുരുത്തിനു തുടക്കമായി. പത്ത് സെന്റ് സ്ഥലത്ത് മുള തൈ നട്ട് പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി പച്ചതുരുത്ത് ഉദ്ഘാടനം ചെയ്തു .പരിസ്ഥിതി ദിനത്തിൽ വിതരണം ചെയ്യുന്നതിനായി തൊഴിലുറപ്പ് തൊഴിലാളികൾ ഉൽപ്പാദിപ്പിച്ച് വിവിധ വാർഡുകളിലേക്ക് വിതരണം ചെയ്യുന്ന തൈകളുടെ വിതരണോൽഘാടനം
പഞ്ചായത്ത് പ്രസിഡണ്ട് വിവി മുഹമ്മദലി മൂന്നാം വാർഡ് മെമ്പർ മസ്ബൂബ അസീദിനു നൽകി
നിർവഹിച്ചു .തൊഴിലുറപ്പ് തൊഴിലാളികളും കുടുംബശ്രീ പ്രവർത്തകരും വാർഡ് വികസന സമിതി അംഗങ്ങളും ചേർന്ന് സ്മൃതിവനം പദ്ധതി പ്രകാരം ചെടികൾ നട്ടു വളർത്തുന്നതിനു തുടക്കമായി.വൈസ് പ്രസിഡണ്ട് അഖില മര്യാട്ട് ചടങ്ങിൽ അധ്യക്ഷത വഹിച്ചു പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽഹമീദ് സ്വാഗതം പറഞ്ഞു വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി കെ നാസർ ,ടി വി കെ ഇബ്രാഹിം,മൊയ്തു കോടികണ്ടി,സി ടി വേണു ,പി മധു പ്രസാദ് കെ പി മൊയ്തു ,കെ കെ കുഞ്ഞമ്മദ് കുട്ടി സി വി ഇബ്രാഹിം,പി തങ്കമണി,പി പി ഷൈനി അസിസ്റ്റന്റ് സെക്രട്ടറി ടി പ്രേമാനന്ദ് തൊഴിലുറപ്പ് ഡി ഇ ഒ ഷംനാദ് എന്നിവർ സംസാരിച്ചു തുടർന്ന് പരിസ്ഥിതി പ്രതിജ്ഞ പഞ്ചായത്ത് പ്രസിഡണ്ട് വിവി മുഹമ്മദലി ചൊല്ലി കൊടുത്തു
ആയഞ്ചേരി: മത-സാമൂഹിക-രാഷ്ട്രീയ മേഖലകളില്‍ സമകാലിക സമൂഹം നേരിടുന്ന അതി ഗൗരവ പ്രശ്നമാണ് ഛിദ്രതയും കലഹങ്ങളുമെന്ന് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ പ്രസ്താവിച്ചു. കലാപാഹ്വാനങ്ങളും ഛിദ്രതാശയങ്ങളും എളുപ്പം സ്വീകരിക്കപ്പെടുന്നത് നിരക്ഷര സമൂഹമോ ശരിയായ അറിവ് നേടാത്ത അഭ്യസ്ത വിദ്യരോ ആണെന്നും ആയതിനാല്‍ ശരിയായ വിജ്ഞാന കൈമാറ്റം നടന്നാലേ സമൂഹത്തില്‍ സ്വസ്ഥതയും സമാധാനവുമുണ്ടാവൂവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കടമേരി റഹ്മാനിയ്യ പ്രസിഡന്റായി ചുമതലയേറ്റ ശേഷം ഏര്‍പ്പെടുത്തിയ സ്വീകരണ സമ്മേളനത്തില്‍ മറുപടി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. അന്പതാണ്ടിന്റെ നിറവില്‍ നില്ക്കുന്ന റഹ്മാനിയ്യ നിര്‍വ്വഹിക്കുന്നത് ആ മഹാ ദൗത്യമാണെന്നും പ്രാരംഭ കാലം മുതല്‍ ഈ മഹത്തായ സ്ഥാപനവുമായി അടുത്തിടപഴകാന്‍ വ്യക്തിപരമായ അവസരമുണ്ടായിട്ടുണ്ടെന്നും വിവിധ വിദ്യാഭ്യാസ പദ്ധതികളിലൂടെ റഹ്മാനിയ്യ കൂടുതല്‍ പ്രതീക്ഷ നല്കിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്വീകരണ സമ്മേളനം സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര് ഉദ്ഘാടനം ചെയ്തു. സംഗമത്തില്‍ കോളേജ് വര്‍ക്കിംഗ് പ്രസിഡന്റ് എസ്.പി.എം തങ്ങള്‍ അധ്യക്ഷനായി. വിവിധ കമ്മിറ്റികള്‍ക്ക് വേണ്ടി എസ്.പി.എം തങ്ങള്‍, ഇബ്റാഹീം മുറിച്ചാണ്ടി (യു.എ.ഇ), ഫൈസല്‍ ഹാജി വിലാതപുരം (കുവൈത്ത്), മരുന്നൂര് ഹമീദ് ഹാജി (ഖത്തര്‍), ഷബീര്‍ മേമുണ്ട, വടകര കുഞ്ഞമ്മദ് ഹാജി (ജിദ്ദ) എന്നിവര്‍ തങ്ങള്‍ക്ക് ഉപഹാര സമര്‍പ്പണം നടത്തി. സംഗമത്തില്‍ മൂസല്‍ ബാഖവി മമ്പാട്, യൂസുഫ് മുസ്ലിയാര് മലപ്പുറം, മുടിക്കോട് മുഹമ്മദ് മുസ്ലിയാര്, സിറാജുദ്ദീന് മുസ്ലിയാര്, ബഷീര്‍ ഫൈസി ചീക്കോന്ന്, പാറക്കല്‍ അബ്ദുല്ല, കാട്ടില്‍ മൊയ്തു മാസ്റ്റര്‍, പി അമ്മദ് മാസ്റ്റര്‍, അഹ്മദ് പുന്നക്കല്‍, സൂപ്പി നരിക്കാട്ടേരി, നൊച്ചാട്ട് കുഞ്ഞബ്ദുല്ല, ഫൈസല്‍ ഹാജി വിലാതപുരം, അലി ഫൈസി മരുന്നൂര്, ഇ.പി ഖാദര്‍ ഫൈസി, ടി.ടി.കെ ഖാദര്‍ ഹാജി, ടി.വി.സി സമദ് ഫൈസി, ഹാരിസ് മുറിച്ചാണ്ടി, പുത്തലത്ത് അമ്മദ്, എന്‍.കെ ജമാല്‍ ഹാജി, കുറ്റിയില്‍ പോക്കര് ഹാജി, ടി.കെ ഹാരിസ്, പി.എം അബൂബക്കര്‍ മാസ്റ്റര്‍, പൊന്നാങ്കോട്ട് കരീം, കെ.ടി അബ്ദുറഹ്മാന് തുടങ്ങിയവര്‍ സംബന്ധിച്ചു.
വടകര: തിരുവള്ളൂർ കാഞ്ഞിരാട്ടുതറയിൽ അർബുദ രോഗിയായ വീട്ടമ്മയും ഭർത്താവും വീട്ടിനകത്ത് മരിച്ച നിലയിൽ. കുയ്യാലിൽ മീത്തൽ ഗോപാലൻ , ഭാര്യ ലീല എന്നിവരാണ് മരിച്ചത് . ഇന്ന് പുലർച്ചെ അഞ്ചു മണിയോടെയാണ് സംഭവം നാട്ടുകാർ അറിയുന്നത്. ലീലയുടെ മൃതദേഹം കിടപ്പു മുറിയിലെ കട്ടിലിനടിയിലും ഗോപാലൻ തൂങ്ങി മരിച്ച നിലയിലുമാണ് . ഭാര്യയെ കൊന്ന ശേഷം ഭർത്താവ് ആത്മഹത്യ ചെയ്ത താ ണെന്നാണ് പ്രാഥമിക നിഗമനം .
നാദാപുരം: ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിൽ നാദാപുരം തഅലീമുൽ ഇസ്ലാം മദ്രസയിൽ നടന്ന പരിസ്ഥിതി ദിനാഘോഷം നാദാപുരം ഗ്രാമ പഞ്ചായത്ത് മെമ്പർ അബ്ബാസ് കണേക്കലിന്റേയും,ടി ഐ എം മാനേജർ മുഹമ്മദ് ബംഗ്ലത്തിന്റേയും സാനിധ്യത്തിൽ ടി ഐ എം സ്ഥാപനങ്ങളുടെ ജനറൽ സെക്രട്ടറിയും പ്രശസ്ത കവിയുമായ വി സി ഇഖ്ബാൽ വൃക്ഷത്തൈ നട്ട് ഉൽഘാടനം ചെയ്തു...സംഗമത്തിൽ ഇബ്രാഹീം മുസ്ലിയാർ, മൊയ്തു മുസ്ലിയാർ,മുനീർ പുറമേരി, മുഹമ്മദ് മുസ്ലിയാർ, ഇജാസ് ജി കെ തുടങ്ങിയവർ സംബന്ധിച്ചു...
നാദാപുരം: ഉമ്മത്തൂരിലെ ചരപ്പിൽ പുഴയോരം സഹകരണ വകുപ്പിന്റെ ഹരിതം സഹകരണം പദ്ധതിയുടെ ഭാഗമായി മുള വെച്ചു പിടിപ്പിക്കുന്നു. പാറക്കടവ് സഹകരണ അർബൻ സൊസൈറ്റി ആണ് പദ്ധതി നടപ്പിലാക്കുന്നത്. പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു ചരപ്പിൽ പുഴയോരത്തു മുളയുടെ തൈകൾ നട്ടു കൊണ്ട് അർബൻ സൊസൈറ്റി പ്രസിഡന്റ് അഹമ്മദ് കുറുവയിൽ ഉത്ഘാടനം ചെയ്തു. ഡയറക്ടർ മാക്കൂൽ മമ്മു ഹാജി അധ്യക്ഷനായി ഹാരിസ് കൊത്തിക്കുടി, മോഹനൻ പാറക്കടവ്, രഘുനാഥ് മുല്ലേരി, വലിയാണ്ടി ഇബ്രാഹിം, എംപി കുഞ്ഞി രാമൻ, ടി അനിൽ കുമാർ എന്നിവർ സംബന്ധിച്ചു
നാദാപുരം : സ്കൂൾ വളപ്പ് മുഴുവൻ ഫലവൃക്ഷ സമൃദ്ധമാക്കാൻ പദ്ധതി ആവിഷ്ക്കരിച്ച് നാദാപുരം ടി ഐ എം ഗേർസ് ഹയർ സെക്കന്ററി സ്കൂൾ . പലതരം മാവുകൾ, പ്ലാവുകൾ, നെല്ലിമരം, പേരക്ക, സപ്പോട്ട, ആപ്പിൾ, ഫാഷൻ ഫ്രൂട്ട് . തുടങ്ങിയ ഇനങ്ങളുടെ തോട്ടമാണ് രൂപപ്പെടുത്തുന്നത്. സ്കൂൾ പരിസ്ഥിതി സൗഹ്യദ ക്ലബിന്റെ നേതൃത്വത്തിൽ ഗൈഡ്സ് , ജെ ആർ സി യൂനിറ്റുകളും ഇതിനായി മുന്നിട്ടിറങ്ങു o. പിടി എ , സ്കൂൾ മാനേജ്മെന്റ് എന്നിവരും സഹകരണം നൽകും. പദ്ധതി പ്രഖ്യാപനത്തിന്റെ മുന്നൊടിയായി ഐക്യദാർഢ്യം പ്രഖ്യാപിച്ച് സ്കൂളിലെ മുഴുവൻ വിദ്യാർഥികളും ഇന്നലെ വീടുകളിൽ വൃക്ഷ തൈ നട്ടു ജില്ലാ പഞ്ചായത്തിന്റെ ' സഹായത്തോടെ സ്കൂൾ ടെറസ്സിൽ ആരംഭിച്ച തിരിനന പച്ചക്കറി കൃഷിയുടെ പ്രവർത്തനവും ഊർജിതമാക്കും. ലോക പരിസ്ഥിതി ദിനത്തിൽ സ്കൂളിൽ പദ്ധതിക്ക് ഹെഡ്മാതുടക്കം കുറിച്ചു. ടി ഐ എം സെക്രട്ടരി വിസി ഇഖ്ബാൽ സ്കൂളിൽ തൈ നട്ട് പദ്ധതി ഉദ്ഘാടനം ചെയ്തു. ഹെഡ് മാസ്റ്റർ ഇ സിദ്ദീഖ് അധ്യക്ഷത വഹിച്ചു. പരിസ്ഥിതി ക്ലബ് കോ-ഓർഡിനേറ്റർ നസീർ ആനേരി, എൻ കെ അബ്ദുൽ സലിം, എസ് സജീവ് കുമാർ , മണ്ടോടി ബഷീർ, സർജുന, റോണി ഷ സംസാരിച്ചു.
നാദാപുരം: രണ്ടാഴ്ച മുമ്പ് നാട്ടിലെത്തിയ പ്രവാസി യുവാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കുനിങ്ങാട് കൈതേരിക്കണ്ടി ജുനൈദ് (27) നെയാണ് ഇന്ന് രാവിലെ മരിച്ച നിലയിൽ കണ്ടത്.
തൊട്ടിൽപ്പാലം സ്വദേശിയായ യുവാവിന്റെ കുടുംബം നാല് മാസം മുമ്പാണ് കുനിങ്ങാട് താമസമാക്കിയത്. അസ്വാഭാവിക മരണമായതിനാൽ പോസ്റ്റ് മോർട്ടത്തിനായി മൃദദേഹം വടകര ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. നാട്ടിൽ വന്നത് മുതൽ ഇദ്ദേഹത്തിന് മാനസിക അസ്വസ്ഥത ഉണ്ടായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു.
മാതാവ് : സീനത്ത്.
ഭാര്യ: മുഫീദ, ഒരുവയസുള്ള കുട്ടിയുണ്ട്.
നാദാപുരം: എടച്ചേരി ഗ്രാമ പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ തലായി ടൗണിൽ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിർമിച്ച ബസ് കാത്തിരിപ്പു കേന്ദ്രം ഡി വൈ എഫ് ഐ യുടെ അക്കൗണ്ടിൽ ചേർത്ത തായി ആരോപണം.
മാലോൽ ആയിഷ എന്ന സ്ത്രീ പഞ്ചായത്തിന് സംഭവനയായി നൽകിയ സ്ഥലത്ത് ഗ്രാമ പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ച് നിർമിച്ച ബസ് വെയിറ്റിംഗ് ഷെഡ് റോഡ് നവീകരണം കഴിഞ്ഞതിനു ശേഷം പുനർ നിർമിച്ചപ്പോഴാണ് ഡി വൈ എഫ് ഐയുടെ പേരിലാക്കി ഉൽഘാടനം നടത്തിയത്. പുനർ നിർമാണ വേളയിൽ പഞ്ചായത്ത് പ്രസിഡന്റി ന്റെയും വാർഡ് മെമ്പറു ടെയും സാനിധ്യത്തിൽ തറക്കല്ലിടുകയും പൊതു ജനങ്ങളിൽ നിന്ന് ഫണ്ട് ശേഖരിച്ചു പുനർ നിർമി ക്കുകയും എന്നാൽ പ്രസിഡന്റിനെയോ
വാർഡ് മെമ്പറെയോ നാട്ടുകാരെയോ അറിയിക്കാതെ സിപിഎം ജില്ലാ സെക്രട്ടിയെ കൊണ്ട് ഉൽഘാടനം നടത്തുകയും ചെയ്തതാണ് വിവാദ മായത്. ഗ്രാമ പഞ്ചാ യത്തിന്റെ സ്ഥലം യുവജന സംഘടന കയ്യേറിയ വിഷയത്തിൽ അന്വേഷണം നടത്തി യുക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി രംഗത്ത് വന്നു. നടപടി ഇല്ലാത്ത പക്ഷം ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകുമെന്നു യൂത്ത് ലീഗ് ഭാരവാഹികളായ സുബൈർ പി കെ, ഷാഫി തറമ്മൽ, സമീർ കൊളക്കോട്ട്, അൻസാർ തയ്യുള്ളതിൽ എന്നിവർ പറഞ്ഞു.
നാദാപുരം: ആബുലൻസ് ഉൾപ്പെടെ വാഹനം കയറി ഇറങ്ങുന്ന ആശുപത്രി മുറ്റത്ത് വിരിക്കുന്നത് കനം കുറഞ്ഞ ബാത്ത് റൂം ടൈലുകൾ ആണെന്നാരോപിച്ച് ആശുപത്രി മാനാജ്മെന്റ് കമ്മറ്റി അംഗവും നാട്ടുകാരും ചേർന്ന് നിർമാണ പ്രവൃത്തി തടഞ്ഞു. പഴയ ഒ.പി ബ്ലോക്കിൻ്റെ ടൈൽ പതിക്കാൻ തുടങ്ങിയത്. ഇവിടെ മണ്ണിനടിയിൽ നിർമിച്ച മലിനജല ടാങ്കുകൾ നിറഞ്ഞ് കവിഞ്ഞിരുന്നു. മാലിന്യങ്ങൾ നീക്കി ടാങ്കുകൾ നവീകരിക്കുന്നതിന് ആശുപത്രി ഭരണ സമിതി തീരുമാനിക്കുകയും ടാങ്കുകൾ ശുദ്ധീകരിക്കാൻ കോൺക്രീറ്റ് സ്ലാബുകൾ നീക്കുകയും ചെയ്തിരുന്നു. ഈ സമയത്താണ് ആശുപത്രി ഗേറ്റിനോട് ചേർന്ന ടൈലുകൾ പൊട്ടിയത്. കഴിഞ്ഞ ദിവസം സ്ലാബ് പുന:സ്ഥാപിച്ച് ഇതിന് മുകളിൽ കോൺക്രീറ്റ് ചെയ്ത ശേഷം പഴയ ടൈലിന് പകരം പുതിയത് വിരിക്കാൻ തുടങ്ങിയതോടെയാണ് എതിർപ്പ് ഉയർന്നത്. ആശുപത്രി മാനേജ്മെൻറ് കമ്മറ്റി അംഗം വി.കെ സലിമിന്റെ നേതൃത്വത്തിൽ നിർമാണം നിർത്തിവെപ്പിക്കുകയായിരുന്നു. പ്രതിഷേധം ഉയർന്നപ്പോൾ പതിക്കാൻ തുടങ്ങിയ ടൈലുകൾ എടുത്തു മാറ്റി. പഴയ അതേ ടൈൽസുകൾ മാർക്കറ്റിൽ കിട്ടാത്തതിനാലാണ് ഈ ടൈൽ വിരിക്കാൻ നിർബന്ധിതരായതെന്നാണ് കരാറെടുത്ത സൊസൈറ്റി അധികൃതരുടെ വിശദീകരണം.
കുറ്റ്യാടി: പരിസ്ഥിതി ദിനാചരണ പരിപാടിയുടെ ഭാഗമായി എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി ആചരിക്കുന്ന 'നട്ടു വളർത്താം നേട്ടം കൊയ്യാം' കാംപയിനിന്റെ കുറ്റ്യാടി മേഖല തല ഉദ്ഘാടനം കുളങ്ങരത്താഴയിൽ ജില്ലാ വൈസ് പ്രസിഡന്റ് ശൈജൽ അഹമ്മദ് വൃക്ഷത്തൈ നടീൽ നടത്തി നിർവഹിച്ചു. മേഖല ജനറൽ സെക്രട്ടറി അജ്മൽ അശ്അരി അധ്യക്ഷനായി. ചടങ്ങിൽ കർഷകൻ മണ്ടോളികണ്ടി അബ്ദുല്ലയെ എസ്.വൈ.എസ് കായക്കൊടി പഞ്ചായത്ത് പ്രസിഡന്റ് ഇ.അബ്ദുൽ അസീസ് ഷാൾ അണിയിച്ചു. വൃക്ഷത്തൈ വിതരണത്തിന്റെ ശാഖ തല ഉദ്ഘാടനം കുളങ്ങരത്താഴ ശാഖ ഭാരവാഹികൾക്ക് തൈ കൈമാറി മഹല്ല് ജനറൽ സെക്രട്ടറി പി.കെ നവാസ് നിർവഹിച്ചു. റഷീദ് റാഹിമി ഇർഫാനി, കെ.ടി അമ്മദ്, പി.കെ.സി ആസിഫ്, എം.സി റിഷാൽ, കെ.കെ റിഷാൽ, കെ.മുനവിർ, എൻ.പി അൻഷിഫ്, പി.പി അൻഷിഫ്, കെ.എസ് റാഷിദ് സംസാരിച്ചു.
വടകര : കഴിഞ്ഞ ദിവസം തിരുവള്ളൂർ കോട്ടപ്പള്ളി റോഡിൽ ഭഗവതി ക്ഷേത്രത്തിലേക്ക് പോകുന്ന വഴിയിൽ നിന്ന് 3. 100 കിലോഗ്രാം കഞ്ചാവുമായി ഒരാൾ പിടിയിലായി തിരുവള്ളൂർ സ്വദേശിയായ കരുവനപ്പറമ്പത് വീട്ടിൽ മൊയ്തുവിനെയാണ് വടകര എക്സൈസ് റേഞ്ച് ഓഫീസിലെ ഇൻസ്പെക്ടർ പി പി വേണുവും സംഘവും പിടികൂടിയത്. സംഘത്തിൽ പ്രിവന്റീവ് ഓഫീസർമാരായ കെ സി കരുണൻ, പി പി രാമചന്ദ്രൻ, സി രാമകൃഷ്ണൻ, സിവിൽ എക്സൈസ് ഓഫീസർമാരായ രാഗേഷ് ബാബു, അനിരുദ്ധ്, വിനീത്, വിജേഷ്, രാഹുൽ, അശ്വിൻ, വനിതാ സിവിൽ എക്സൈസ് ഓഫീസർ തുഷാര, ഡ്രൈവർ ശ്രീജിത്ത് എന്നിവർ ഉണ്ടായിരുന്നു.
നാദാപുരം: കല്ലാച്ചിയിലെ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക മേഖലയിൽ പ്രമുഖ നായിരുന്ന സി. കുമാരന്റെ (മാലതി കുമാരൻ ) നാമധേയത്തിൽ കല്ലാച്ചി കേന്ദ്രീകരിച്ചാരംഭിക്കുന്ന ലൈബ്രറിയുടെ ലോഗൊ പ്രകാശനം ചെയ്തു. നാദാപുരം എം.എൽ.എ. ഇ.കെ വിജയൻ പ്രശ്സ്ത കവി ശ്രീനി എടച്ചേരി ക്ക് നൽകിയാണ് പ്രകാശനം നിർവ്വഹിച്ചത്. ലൈബ്രറി കമ്മറ്റി പ്രസിഡന്റ് അഡ്വ. പി ഗവാസ് അധ്യക്ഷത വഹിച്ചു. സാമൂഹ്യ മാധ്യമങ്ങളുടെ കുത്തൊഴുക്കിൽ വായന മരിക്കാതിരിക്കാൻ ഇത്തരം സംഭരങ്ങൾ ഉണർവേകുമെന്ന് ഇ.കെ. വിജയൻ എം.എൽ എ അഭിപ്രായപ്പെട്ടു. എം.ടി. ബാലൻ, ശ്രീജിത്ത് മുടപ്പിലായി, ടി. സുഗതൻ , സി എച്ച് ദിനേശൻ , സന്തോഷ് കക്കാട്ട് പ്രസംഗിച്ചു. പ്രശസ്ത ചിത്രകാരൻ സതീശൻ മൊകേരി (ബ്രഷ് മേൻ ) യാണ് ലോഗോ ഡിസൈൻ ചെയ്തത്. ലൈബ്രറി കമ്മറ്റി സെക്രട്ടറി സുരേന്ദ്രൻ തൂണേരി സ്വാഗതവും സി.കെ.ബാലൻ നന്ദിയും പറഞ്ഞു.
വാണിമേൽ: സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവിന് പരിക്കേറ്റു. വെള്ളിയോട് സ്വദേശി എരോത്ത് ആരിഫിന്റെ മകൻ അസ്ക്കറിനാണ് പരിക്ക്. ഇയാളെ വടകര ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇന്ന് രാവിലെ 10.30 ഓടെ വാണിമേൽ വിലങ്ങാട് റോഡിലെ കുങ്കൻ നിരവിലാണ് അപകടം ഉണ്ടായത്. യുവാവ് സഞ്ചരിച്ച ബൈക്കും എതിരെ വരികയായിരുന്ന സ്വകാര്യ ബസും തമ്മിൽ ഇടിക്കുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാരാണ് യുവാവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
നാദാപുരം: ടൗണിൽ ആക്രി കച്ചവടം ചെയ്യുന്ന യുവാവ് ഷോക്കേറ്റ് മരിച്ചു. പാലക്കാട് പട്ടാമ്പി സ്വദേശി മഞ്ഞലിങ്കൽ നവാസ് ( 33) ആണ് ഇന്നലെ രാത്രി മരിച്ചത്.
നാദാപുരം ഫെഡറൽ ബാങ്ക് പരിസരത്ത് ഹോൾ സെയിൽ ആക്രി കച്ചവടം നടത്തുന്ന നവാസ് പുളിക്കൂൽ റോഡിലെ വാടകവീടിൻ്റ കുളി മുറിയിൽ തകരാറിലായ ബൾബ് ഹോൾഡർ നന്നാക്കുന്നതിനിടെയാണ് ഷോക്കേറ്റത്. ഉടൻ തന്നെ നാദാപുരം താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിൽസ നൽകിയ ശേഷം വടകര സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
നാദാപുരം : തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ യു ഡി എഫ് സ്ഥാനാർഥി ഉമാ തോമസ് വൻ വിജയം നേടിയതിൽ ആഹ്ലാദം പ്രകടിപ്പിച് യു ഡി എഫ് പ്രവർത്തകർ നാടെങ്ങും വിവിധ പരിപാടികൾ നടത്തി. ആഹ്ലാദപ്രകടനങ്ങളും, മധുര പലഹാര വിതരണവുമാണ് വിവിധ കേന്ദ്രങ്ങളിൽ ആവേശപൂർവ്വം നടന്നത്. നാദാപുരത്തു നടന്ന ആഹ്ലാദ പ്രകടനത്തിന് യു ഡി എഫ് ഭാരവാഹികളായ എം പി സൂപ്പി, അഡ്വ എ സജീവൻ, കെ എം രഘുനാഥ്,വലിയാണ്ടി ഹമീദ് തുടങ്ങിയവർ നേതൃത്വം നൽകി.
വാണിമേലിൽ അശ്റഫ് കൊറ്റാല, എൻ.കെ. മൂസ്സമാസ്റ്റർ, എം.ടി. ഹരിദാസൻ , വി.കെ.കുഞ്ഞാലി മാസ്റ്റർ, യു.കെ. അഷ്റഫ്, കെ.കുഞ്ഞാലി മാസ്റ്റർ, എം.കെ.മജീദ്, കെ.ബാലകൃഷണൻ, വി.കെ. മൂസ്സ മാസ്റ്റർ, കെ.വി.കുഞ്ഞമ്മദ്, എം.പി. സൂപ്പി, കല്ലിൽ കുഞ്ഞബദുല്ല, ജാഫർ ദാരിമി , ജയേഷ് കുമാർ ,ടി . കെ. മൊയ്തൂട്ടി, കെ. ലിബിത്ത് തുടങ്ങിയവർ നേതൃത്വം നൽകി.
വളയത്ത് ചന്ദ്രൻ മാസ്റ്റർ, നസീർ വളയം,സി വി കുഞ്ഞബ്ദുല്ല, കൃഷ്ണൻമാസ്റ്റർ, എ പി ബാബു, രവീഷ് വളയം, ഇ വി അറഫാത്ത്, സുരേഷ് വി വി, സിദ്ധീക്ക് പടിക്കൽ,രാജൻ ചന്ദ്രോത്ത്, എൻ അമ്മദ് കുട്ടി,വി പി നുറുദ്ധീൻ നേതൃത്വം നൽകി,
തൂണേരിയിൽ പി രാമചന്ദ്രൻ, അശോകൻ തുണേരി, ഫസൽ മാട്ടാൻ, എൻ .കെ അഭിഷേക്, വി കെ രജീഷ്, കെ മധു മോഹനൻ, ടി പി താഹിർ നേതൃത്വം നൽകി.
നാദാപുരത്ത് യു ഡി വൈ എ ഫ് നിയോജകമണ്ഡലം കമ്മിറ്റി നടത്തിയ പ്രകടനത്തിന് പ്രിൻസ് ആന്റണി, എം കെ സമീർ, ഫസൽ മാട്ടാൻ, ഇ ഹാരിസ്, ജയേഷ് വാണിമേൽ, ടി പി ജസീർ, റിയാസ് ഇയ്യംകോട്, വിപിൻ ജോർജ്,എ ൻ കെ അഭിഷേക് ,റഫീഖ് കക്കംവെള്ളി,അനസ് നങ്ങാണ്ടി, അഖില മര്യാട്ട്, സയ്യിദ് നിസാം ,വി പി ഫൈസൽ, നിധിൻ മുരളി,ടി ശ്രീകേഷ് , രാജേഷ് വരിക്കോളി നേതൃത്വം നൽകി.
നാദാപുരം: വർഷങ്ങളായി ഷെഡിലും ഹെൽത്ത് സെൻ്ററിലും പ്രവർത്തിച്ചിരുന്ന അംഗൻവാടിക്ക് സൗജന്യമായി സ്ഥലം ലഭ്യമായതിനെ തുടർന്ന് കെട്ടിടം പണി ആരംഭിച്ചു. സർകാറിൻ്റേയും ബ്ലോക്ക് പഞ്ചായത്തിൻ്റെയും ഫണ്‍ ഉപയോഗിച്ച് നിർമിക്കുന്ന കെട്ടിടത്തിന്റെ പ്രവൃത്തി തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി വനജ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് വി.വി മുഹമ്മദലി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡണ്ട് ടി.കെ അരവിന്ദാക്ഷൻ, സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻമാരായ രജീന്ദ്രൻ കപ്പള്ളി, കെ.കെ ഇന്ദിര, പി ബി ന്ദു, എ.സജീവ്, വാർഡ് മെമ്പർ റോഷ്നപിലാക്കാട്ട്, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പി.കെ ദാമു മാസ്റ്റർ, പൈക്കാട്ട് അമ്മത് മാസ്റ്റർ പി.കെ പ്രദീപൻ, കെ.വി ഗോപാലൻ, പി.കെ ശിവദാസൻ,കെ.ടി.കെ ബാലകൃഷ്ണൻ, സി.ആർഗഫൂർ, കെ.ഇ കരീം, സ്ഥലം സംഭാവന നൽകിയ പൈക്കാട്ട് അമ്മത് ഹാജി, സിന്ധു ടീച്ചർ കൺവീനർ എം.കെ വിനീഷ് എന്നിവർ സംസാരിച്ചു.
പേരാമ്പ്ര: മേപ്പയ്യൂരിലെ പൗരപ്രമുഖനും മുസ്ലിം ലീഗ് നേതാവുമായ കണ്ടോത്ത് അസൈനാർ ഹാജി (52) നിര്യാതനായി.
കീഴ്പ്പയ്യൂർ എ.യു.പി സ്കൂൾ മാനേജർ, തോടന്നൂർ എ.യു.പി സ്കൂൾ അധ്യാപകൻ, മേപ്പയ്യൂർ പഞ്ചായത്ത് മുസ് ലിം യൂത്ത് ലീഗ് പ്രസിഡന്റ്, മേപ്പയ്യൂർ പഞ്ചായത്ത് മുസ് ലിം ലീഗ് മുൻ വർക്കിംഗ് കമ്മിറ്റി അംഗം, കീഴ്പ്പയ്യൂർ മണപ്പുറം ശാഖ മുസ് ലിം ലീഗ് പ്രസിഡന്റ്, ഗ്രീൻസ് മേപ്പയ്യൂർ ഡയരക്ടർ, മുയിപ്പോത്ത് തണൽ ഡയാലിസിസ് സെൻ്റർ കമ്മിറ്റി അംഗം, കീഴ്പ്പയ്യൂർ മഹല്ല് റിഫീല്‍ കമ്മിറ്റി വൈസ് ചെയർമാൻ, കീഴ്പ്പയ്യൂർ മണ്ണപ്പുറം മസ്ജിദുന്നജ്മി പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ: ആയിഷ.
മക്കൾ: ഹസ്ന(അധ്യാപിക കീഴ്പ്പയ്യൂർ എ.യു.പി സ്കൂൾ), അസ്ലഹ, മുഹമ്മദ് (വിദ്യാർത്ഥി-ഡൽഹി യൂനിവേഴ്സിറ്റി).
മരുമക്കൾ: സുഹൈൽ അഹമ്മദ് (അരീക്കോട്), മുഹമ്മദ് (പുറമേരി).
സഹോദരൻ: കണ്ടോത്ത് മുഹമ്മദ് (അധ്യാപകൻ- കീഴ്പ്പയ്യൂർ എ.യു.പി സ്ക്കൂൾ).
നാദാപുരം: ഈന്തുള്ളതിൽ ബിനുവിന്റെ ഇരുപത്തിയൊന്നാമത് രക്തസാക്ഷി വാർഷിക ദിനം സി.പി.ഐ.എം നേതൃത്വത്തിൽ ആചരിച്ചു. നാദാപുരം, കല്ലാച്ചി ലോക്കലുകൾക്ക് കീഴിലെ
ബ്രാഞ്ചുകളിൽ പ്രഭാതഭേരിയും പതാക ഉയർത്തലും നടത്തി. രക്തസാക്ഷി കുടീരത്തിൽ പുഷ്പ്പാർച്ചനയും അനുസ്മരണ യോഗവും ചേർന്നു. സി പി ഐ എം ജില്ല സെക്രട്ടറി പി
മോഹനൻ അനുസ്മരണ പ്രഭാഷണം നടത്തി. വൈകീട്ട് കല്ലാച്ചിയിൽ നിന്നും ബേൻ്റ് വാദ്യങ്ങളുടെ അകമ്പടിയോടെ ആരംഭിച്ച ബഹുജന റാലി നടത്തി.
വിഷ്ണമംഗത്ത് ചേർന്ന പൊതുസമ്മേളനം പി മോഹനൻ ഉദ്ഘാടനം ചെയ്തു. എരോത്ത് ഫൈസൽ അധ്യക്ഷനായി. സി പി ഐ എം സംസ്ഥാന കമ്മിറ്റി അംഗം എ എൻ ഷംസീർ എം എൽ എ, ജില്ല കമ്മിറ്റി അംഗങ്ങളായ വി പി കുഞ്ഞികൃഷ്ണൻ, കൂടത്താം കണ്ടി സുരേഷ്, ഏരിയ കമ്മിറ്റി അംഗങ്ങളായ എ മോഹൻ ദാസ്, സി എച്ച് മോഹനൻ എന്നിവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറി കെ പി കുമാരൻ സ്വാഗതം പറഞ്ഞു.
നാദാപുരം: ഉമ്മത്തൂർ പുഴയിൽ ഒഴുക്കിൽ പെട്ട് മരിച്ച മുടവന്തേരി താഴെ കണ്ടത്തിൽ അലിയുടെ മകനും ഉമ്മത്തൂർ
എസ് ഐ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിയുമായ ടി കെ മിസ്ഹബിന്റെ മൃതദേഹം ഇന്ന് വൈകിട്ടോടെ ഖബറടക്കും. കഴിഞ്ഞദിവസം ഉമ്മത്തൂർ പുഴയിൽ ഒഴുക്കിൽപ്പെട്ട വിദ്യാർഥിയുടെ
മൃതദേഹം ഇന്നുച്ചയ്ക്ക്
ഒരു മണിയോടെയാണ് പെരിങ്ങത്തൂർ പാലത്തിനടുത്തു നിന്ന് കണ്ടെത്തിയത്.
തുടർന്ന് വടകര തഹസിൽദാരുടെയും
മറ്റു ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ പ്രാഥമിക ഇൻക്വസ്റ്റ് നടത്തിയശേഷം മൃതദേഹം വടകര ജില്ലാ ആശുപത്രി മോർച്ചറി യിലേക്ക് മാറ്റുകയായി രുന്നു. അവിടെവച്ച് വിശദമായ ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ് മോർട്ടം ആരംഭിച്ചിട്ടുണ്ട്. വൈകുന്നേര ത്തോടെ മുടവന്തേരിയിലെ വീട്ടിലെത്തിക്കുന്ന മൃതദേഹം പാറക്കടവ് പള്ളിയിൽ ഖബറടക്കും.
നാദാപുരം : ഉമ്മത്തൂർ പുഴയിൽ കഴിഞ്ഞ ദിവസം ഒഴുക്കിൽപെട്ട വിദ്യാർത്ഥി യുടെ മൃതദേഹം ചേട്യാലക്കടവിന്റെ താഴ്ഭാഗത്തു പെരിങത്തൂർ പാലത്തിന് സമീപം നിന്ന് കണ്ടെത്തി. നാവികസേനയുടെ തിരച്ചിൽ പുരോഗമിക്കുന്നതിനിടയിൽ കഴിഞ്ഞദിവസം എത്തിയ എൻ ഡി ആർ എഫ് ന്റെ സേനയും സജീവമായി രംഗത്തുണ്ടായിരുന്നു. ഇവരാണ് കുട്ടിയെ കണ്ടെത്തിയത്.കുട്ടിയുടെ മൃതദേഹം സേനയുടെ ബോട്ടിൽ തന്നെ ഉമ്മത്തൂർ ചരപ്പിൽ കടവിൽ എത്തിച്ചു. ഇവിടെ നിന്ന് ജന പ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ പ്രാഥമിക ഇൻക്വസ്റ്റിസിനു ശേഷം വടകരയിലേക്ക് പോസ്റ്റ്മോർട്ടത്തിനയച്ചു.
വിശദമായ ഇൻക്വസ്റ്റ് വടകരയിൽ വെച്ചാണ് തയ്യാറാക്കുന്നത് . തുടർന്ന് പോസ്റ്റ് മോർട്ടം നടക്കും
നാദാപുരം : ഉമ്മത്തൂർ പുഴയിൽ കഴിഞ്ഞ ദിവസം ഒഴുക്കിൽപെട്ട ഉമ്മത്തൂർ എസ് ഐ ഹയർസെക്കന്ററി സ്കൂൾ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ നടത്തിയ തിരച്ചിലിനിടയിലാണ് ചേട്യാലക്കടവിന്റെ താഴ്ഭാഗത്തു പെരിങത്തൂർ പാലത്തിന് സമീപത്തെ പുഴയിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്.കഴിഞ്ഞ രണ്ടു ദിവസമായി സർവസന്നാഹങ്ങളും ഉപയോഗിച് ഈ കുട്ടിക്കായുള്ള തിരച്ചിൽ നടത്തുകയായിരുന്നു. രണ്ട് വിദ്യാർത്ഥികൾ ഒഴുക്കിൽപെടുകയും ഒരു വിദ്യാർത്ഥിയുടെ മൃതദേഹം നേരത്തെ ലഭിക്കുകയും ചെയ്തിരുന്നു
നാദാപുരം: കഴിഞ്ഞദിവസം ഉമ്മത്തൂർ പുഴയിൽ ഒഴുക്കിൽപെട്ട എസ് ഐ ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥി മിസ്ഹബിനെ കണ്ടെത്താനുള്ള നാവികസേനയുടെ തിരച്ചിൽ ആദ്യഘട്ടം പൂർത്തിയായി. ഇന്ന് രാവിലെ ഒമ്പത് മണിയോടെ സ്ഥലത്തെത്തിയ നാവിക സേന അംഗങ്ങൾ ആദ്യം തിരച്ചിൽ നടത്തിയത് ഉമ്മത്തൂർ പുഴയിലെ ഇല്ലത്ത്താഴ ചരപ്പിൽ കടവിലാണ്. എന്നാൽ ഇവിടെയൊന്നും മിസ്ഹബിനെ കണ്ടെത്താത്ത സാഹചര്യത്തിൽ തിരച്ചിൽ രണ്ടാംഘട്ടമായി സമീപമുള്ള മണക്കടവ്, ചേട്യാലക്കടവ് ഭാഗങ്ങളിലേക്ക് മാറ്റി. ഇവിടെ ഇപ്പോൾ ഊർജിതമായ തിരച്ചിലാണ് നടക്കുന്നത്
നാദാപുരം: ഉമ്മത്തൂർ പുഴയിൽ കുളിക്കുന്ന തിനിടയിൽ ഒഴുക്കിൽ പെട്ട മിസ് ഹബിനായുള്ള ഫയർഫോഴ്സിൻ്റെയും ദുരന്തനിവാരണ സേനയുടെയും സന്നദ്ധ പ്രവർത്തകരുടെയും ശ്രമങ്ങൾ ഫലം കാണാത്ത സാഹചര്യത്തിൽ
ഇന്ത്യൻ നാവിക സേന സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചു. ഹ്യൂമൻ ബോഡി ഡിറ്റക്ടർ അടക്കമുള്ള സംവിധാനങ്ങളുമായാണ് നാവികസേനയെത്തിയത്.
രാവിലെ ഒമ്പത് മണിയോടെ ഇവർ ഉമ്മത്തൂരിൽ എത്തി.
കക്കയത്ത് നിന്നെത്തിയ അമീൻ റെസ്ക്യൂ ടീം ഇന്നലെ രാത്രിപത്തര മണിയോടെയാണ് അവസാനിപ്പിച്ചത്.
നാദാപുരം: പുഴയിൽ കുളിക്കുന്നതിനിടയിൽ കാണാതായ മിസ് ഹബിനായുള്ള ഫയർഫോഴ്സിൻ്റെയും ദുരന്തനിവാരണ സേനയുടെയും സന്നദ്ധ പ്രവർത്തകരുടെയും ശ്രമങ്ങൾ ഫലം കാണാത്ത സാഹചര്യത്തിൽ
ഇന്ത്യൻ നാവിക സേന തിരച്ചിലിനായി എത്തുന്നു .
രാവിലെ ഒമ്പത് മണിയോടെ ഇവർ ഉമ്മത്തൂരിൽ എത്തും. ഇന്നലെ രാത്രി പത്തര വരെ പൂഴ അരിച്ചു പെറുക്കിയിട്ടും വിദ്യാർത്ഥിയെ കണ്ടെത്താനായില്ല . തുടർന്ന് ആർ ഡി ഒ : ബിജുവിൻ്റെ ഇടപെടലിനെ തുടർന്നാണ് നാവിക സേന എത്തുന്നത് . കക്കയത്ത് നിന്നെത്തിയ അമീൻ റെസ്ക്യൂ ടീം രാവിലെ മുതൽ ആരംഭിച്ച തിരച്ചിൽ രാത്രിപത്തര മണിയോടെയാണ് അവസാനിപ്പിച്ചത്.
അണ്ടർ വാട്ടർ ക്യാമറ ഉപയോഗിച്ച് ഒൻപതംഗ സംഘം പുഴ അരിച്ചുപെറുക്കി. ലത്തീഫ് ,പത്രോസ് എന്നീ മുങ്ങൽ വിദഗ്തർ പുഴക്കടിയിൽ പരിശോധിച്ചു. കോ-ഓഡിനേറ്റർ ബിജു കക്കയം, സാദിഖ് ഓണാട്ട്, അമ്മദ് മുണ്ടേരി, ലത്തീഫ് തെക്കേടത്ത്, മുസ്തഫ, ശറഫുദ്ധീൻ എന്നിവർ നേതൃത്വം നൽകി.
നാദാപുരം: കുട്ടികൾ ക്കെതിരായ അതി ക്രമങ്ങ വിചാരണ ചെയ്യാനുള്ള പോക്സോ കോടതിക്ക് നാദാപുരത്ത് അനുമതി ലഭിച്ചു. താലൂക്കിലെ ആദ്യ കോടതിയാണ് നാദാപുരത്ത് വരുന്നത്. ഹൈക്കോടതി നിർദേശത്തെത്തുടർന്ന് കേരള സർക്കാറാണ് പോക്സോ കോടതിക്ക് അനുമതി നൽകിയത്.
സംസ്ഥാനത്ത് പുതുതായി 28 പോക്സോ കോടതികൾക്കാണ് അനുമതി നൽകിയത്. കോഴിക്കോട് ജില്ലയിൽ നാദാപുരത്ത് മാത്രമാണ് പുതുതായി കോടതിക്ക് അനുമതി നൽകിയത്.
നിലവിൽ ജില്ലയിൽ മൂന്ന് പോക്സോ കോടതികളാണുള്ളത്. രണ്ടെണ്ണം കോഴിക്കോട്ടും ഒന്ന് കൊയിലാണ്ടിയിലുമാണ്. നിലവിൽ ജില്ലാ അതിർത്തിയായ പക്രംതളം മുതൽ വാണിമേൽ, വളയം, നരിപ്പറ്റ, ചെക്യാട് തുടങ്ങിയ മലയോര മേഖലകളിലെ ഇരകളും സാക്ഷികളും കിലോമീറ്റർ അകലെയുള്ള കോഴിക്കോട്, കൊയിലാണ്ടി എന്നീ പോക്സോ കോടതികളെയാണ് സമീപിക്കേണ്ടത്.
ഇതുമൂലം ഇരകൾക്കുണ്ടാകുന്ന പ്രയാസം ഒട്ടേറെ പേർ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. പോക്സോ കോടതി അനുവദിക്കണമെന്ന് നാദാപുരം ബാർ അസോസിയേഷൻ നിരന്തരമായി ആവശ്യം ഉന്നയിച്ചിരുന്നു. നാദാപുരത്തെ പോക്സോ കോടതി കല്ലാച്ചിയിലെ മുൻസിഫ് കോടതി കെട്ടിടത്തിന്റെ മുകളിൽ ആരംഭിക്കാനാണ് തീരുമാനം.
നാദാപുരം : കലാ സാംസ്കാരിക രംഗത്ത് മൂന്ന് പതിറ്റാണ്ടിലേറെയായി നിറസാന്നിധ്യമായ ഗായകൻ ഫസൽ നാദാപുരത്തെ ജന്മനാട് ആദരിക്കുന്നു. അടുത്തമാസം 17 ന് നാദാപുരത്ത് നടക്കുന്ന ഫസൽ നൈറ്റിന് വിപുലമായ സ്വാഗത സംഘമായി. സാംസ്കാരിക സദസ്, ഗാനാലാപന മത്സരം, സാഹിത്യ സെമിനാർ, സംഗീത വിരുന്ന് തുടങ്ങിയ പരിപാടികൾ ഇതിൻ്റെ ഭാഗമായി നടക്കും. പരിപാടിയുടെ പ്രഖ്യാപന സംഗമം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. സി വി അഷ്റഫ് അധ്യക്ഷനായി. ഫണ്ടുദ്ഘാടനം ഖാസിം വാണിമേലിൽ നിന്ന് തുക സ്വീകരിച്ച് അഹമ്മദ് പുന്നക്കലും, ലോഗോ പ്രകാശനം സൂപ്പി നരിക്കാട്ടേരിയും നിർവഹിച്ചു.
മുഹമ്മദ് ബംഗ്ലത്ത് മുഖ്യപ്രഭാഷണം നടത്തി. മാപ്പിള കലാ അക്കാദമി ജില്ലാ പ്രസിഡൻ്റ് എം കെ അഷ്റഫ്, ജന പ്രതിനിധികളായ രജീന്ദ്രൻ കപ്പള്ളി, അബ്ബാസ് കണക്കൽ, ജനീദ ഫിർദൗസ്, സി ടി കെ സമീറ, തായമ്പത്ത് കുഞ്ഞാലി, ടി പി എം തങ്ങൾ, പി കെ കുട്ടി, മുഷ്താഖ് തീക്കുനി, കെ എം അബ്ദുറഹ്മാൻ തുടങ്ങിയവർ സംസാരിച്ചു കരയത്ത് അസീസ് ഹാജി ചെയർമാനും കെ എം അബ്ദുറഹിമാൻ ജനറൽ കൺവീനറും, അറഫാത്ത് നരിപ്പറ്റ ട്രഷററുമായി സ്വാഗത സംഘം രൂപീകരിച്ചു.
നാദാപുരം : രണ്ടു കാറുകളിലായി എത്തിയ യുവാക്കൾ തമ്മിൽ നടുറോഡിൽ വച്ച് ഏറ്റുമുട്ടി. നാദാപുരം പുറമേരി റോഡിൽ
കക്കംവള്ളിയിലാണ് സംഘർഷം നടന്നത്. നാദാപുരം ഭാഗത്തുനിന്ന് എത്തിയ രണ്ടു വാഹനങ്ങൾ തമ്മിൽ സൈഡ് കൊടുക്കുന്ന തുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കമാണ് അടിപിടിയിൽ കലാശിച്ചത്. ഒരു വാഹനത്തിൽ സ്ത്രീകളും പിഞ്ചു കുട്ടികളുമടക്കം ഉണ്ടായിരുന്നു. ഈ വാഹനത്തിലെ യുവാക്കളെ മറ്റൊരു കാറിലെത്തിയ സംഘം തടഞ്ഞുനിർത്തി മർദിക്കുകയായിരുന്നു. അതുവഴിയെത്തിയ യാത്രക്കാരും നാട്ടുകാരും ഏറെ പരിശ്രമിച്ചാണ് അടിപിടി അവസാനിപ്പിച്ചത്. വിവരമറിഞ്ഞ് നാദാപുരം സി ഐ ഈ വി ഫായിസ് അലിയുടെ നേതൃത്വത്തിൽ പൊലീസും സ്ഥലത്തെത്തി എന്നാൽ പോലീസ് വരുന്നതിന് മുമ്പുതന്നെ ഒരു കാറിലെ യുവാക്കൾ വണ്ടിയുമെടുത്ത് വടകര ഭാഗത്തേക്ക് പോവുകയായിരുന്നു. ഈ വാഹനത്തിന്റെ നമ്പർ പോലീസിന് ലഭിച്ചിട്ടുണ്ട്. മർദ്ദനത്തിനിരയായ യുവാക്കളെയും അവർ സഞ്ചരിച്ച വാഹനത്തെ യും പോലീസ് കസ്റ്റഡിയിലെടുത്തു.
നാദാപുരം: ഉമ്മത്തൂർ പുഴയിൽ ഒഴുക്കിൽപെട്ട് മരണപ്പെട്ട പതിമൂന്നുകാരൻ മുഹമ്മദിന്റ മയ്യത്ത് ഖബറടക്കി. പാറക്കടവ് ജുമാ മസ്ജിദ് ഖബർ സ്ഥാനം വൻജനാവലിയുടെ സാനിധ്യത്തിലാണ് വൈകിട്ട് ഖബറടക്കം നടത്തിയത്. കൂടെ ഒഴുക്കിൽപെട്ട മിസ്ഹബിനെ ഇതുവരെ കണ്ടെത്താനായില്ല. പോസ്റ്റുമോർട്ടത്തിനുശേഷം വീട്ടിലെത്തിച്ച മുഹമ്മദിന്റമൃതദേഹം പത്തുമിനിട്ട് നേരം പൊതുദർശനത്തിനു വെച്ചു. ചേതനയറ്റ കുഞ്ഞിന്റെ മൃതദേഹം കണ്ട് നാട്ടുകാർക്ക് വിങ്ങലടക്കാൻ കഴിഞ്ഞില്ല. ഇന്ന് പ്രവേശനോത്സവത്തിന് സ്കൂൾ പോകാനൊരുങ്ങവേയാണ് മുഹമ്മദിനെ തേടിയെത്തിയ ദുരന്തം കൂട്ടുകാർക്കും നാട്ടുകാർക്കും തീരാ വേദനയായി.
നാദാപുരം: ഉമ്മത്തൂർ പുഴയിൽ ഒഴുക്കിൽ പെട്ട മിസ്ഹബ് എന്ന വിദ്യാർത്ഥിയെ കണ്ടെത്താൻ തിരച്ചിൽ ഊർജിതമാക്കി. ദേശീയ ദുരന്ത നിവാരണ സേന, ഫയർ ഫോഴ്സ്, ജനകീയ ദുരന്ത നിവാരണ സേന, കൂരാചുണ്ട് റീസ്ക്യു ടീം തുടങ്ങിയവരാണ് നേതൃത്വം നൽകുന്നത്. ഇന്നലെ പുഴയില്‍ ഫയര്‍ഫോഴ്സും ജനകീയ ദുരന്തനിവാരണ സേനയും തട്ടുകാരും നടത്തിയ തെരച്ചില്‍ ഫലം കണ്ടിരുന്നില്ല. ഇതേ തുടർന്നാണ് വിദഗ്ദരുടെ നേതൃത്വത്തിൽ വീണ്ടും തിരച്ചിൽ തുടങ്ങിയത്.
ഇ.കെ വിജയൻ എം.എൽ.എ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ നസീമ കൊട്ടാരത്ത്, പി ഷാഹിന അടക്കമുള്ള ജനപ്രതിനിധികൾ സ്ഥലത്ത് ക്യാമ്പ് ചെയ്ത് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നുണ്ട്.
ചെക്യാട്, തൂണേരി പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായ ഇല്ലത്ത് കടവിൽ ഇന്നലെ വൈകിട്ട് 4.30ഓടെയാണ് രണ്ട് കുട്ടികൾ ഒഴുക്കിൽ പെടുകയും ഒരാൾ മരിക്കുകയും ചെയ്തത്. കോയിലോത്ത് മൊയ്തുവിന്റെ മകൻ മുഹമ്മദ് (13) ആണ് മരണപ്പെട്ടത്. മുഹമ്മദിനെ നാട്ടുകാർ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
കൂടെ ഒഴുക്കിൽപെട്ട താഴെക്കണ്ടത്തിൽ അലിയുടെ മകൻ മിസ്ഹബ് (13)ന് വേണ്ടിയുളള തിരച്ചിലാണ് ഇപ്പോൾ നടക്കുന്നത്. ഉമ്മത്തൂർ ഹയർ സെക്കൻഡറി സ്കൂൾ ഒമ്പതാം തരം വിദ്യാർഥിയാണ് മിസ്ഹബ്.
നാദാപുരം: ഉമ്മത്തൂർ പുഴയിൽ പാറക്കടവ് ദാറുൽ ഹുദയിൽ എട്ടാം തരം വിദ്യാർഥി മുഹമ്മദ് ഒഴുക്കിൽപെട്ട് മരണപ്പെടുകയും ഉമ്മത്തൂർ എസ്.ഐ ഹൈസ്കൂൾ ഒമ്പതാം തരം വിദ്യാർഥി മിസ്ഹബിനെ കാണാതാവുകയും ചെയ്ത സാഹചര്യത്തിൽ ഇന്ന് (ബുധൻ) നടക്കുന്ന പ്രവേശനോത്സവത്തിന്റെ ആഘോഷങ്ങൾ പരിമിതപ്പെടുത്താൻ എ.ഇ.ഒ നിർദേശം നൽകി. ദുഃഖസൂചകമായി ഉമ്മത്തൂർ ഹൈസ്കൂളിന് ഇന്ന് അവധിയാണ്.
ചെക്യാട്, തൂണേരി പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായ ഇല്ലത്ത് കടവിൽ ഇന്നലെ വൈകിട്ട് 4.30ഓടെയാണ് രണ്ട് കുട്ടികൾ ഒഴുക്കിൽ പെടുകയും ഒരാൾ മരിക്കുകയും ചെയ്തത്. കോയിലോത്ത് മൊയ്തുവിന്റെ മകൻ മുഹമ്മദ് (13) ആണ് മരണപ്പെട്ടത്. മുഹമ്മദിനെ നാട്ടുകാർ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
കൂടെ ഒഴുക്കിൽപെട്ട താഴെക്കണ്ടത്തിൽ അലിയുടെ മകൻ മിസ്ഹബ് (13)ന് വേണ്ടിയുളള തിരച്ചിൽ ഇന്നലെ പുലർച്ചെ 12 മണിയോടെയാണ് അവസാനിപ്പിച്ചത്. ഇന്ന് വീണ്ടും തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ഉമ്മത്തൂർ ഹയർ സെക്കൻഡറി സ്കൂൾ ഒമ്പതാം തരം വിദ്യാർഥിയാണ് മിസ്ഹബ്.
നാദാപുരം : ഉമ്മത്തൂർ പുഴയിൽ ഒഴുക്കിൽ പെട്ട മിസ്ഹബ് എന്ന വിദ്യാർത്ഥിയെ കണ്ടെത്താൻ ദേശീയ ദുരന്ത നിവാരണ സേന ഉമ്മത്തൂരിലെത്തി. ഇന്നലെ പുഴയില്‍ ഫയര്‍ഫോഴ്സും ജനകീയ ദുരന്തനിവാരണ സേനയും തട്ടുകാരും നടത്തിയ തെരച്ചില്‍ ഫലം കണ്ടിരുന്നില്ല. ഇതേ തുടർന്നാണ് ജില്ലാ കലക്ടറുടെ നിർദേശ പ്രകാരം എൻ.ഡി.ആർ.എഫ് സംഘം ഉമ്മത്തൂരിൽ എത്തിയത്.
ഇന്നലെ പുലർച്ചെയോടെയാണ് തിരച്ചിൽ അവസാനിപ്പിച്ചത്. പ്രദേശത്ത് ശക്തമായ മഴയുമുണ്ടായിരുന്നു.
ചെക്യാട്, തൂണേരി പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായ ഇല്ലത്ത് കടവിൽ ഇന്നലെ വൈകിട്ട് 4.30ഓടെയാണ് രണ്ട് കുട്ടികൾ ഒഴുക്കിൽ പെടുകയും ഒരാൾ മരിക്കുകയും ചെയ്തത്. കോയിലോത്ത് മൊയ്തുവിന്റെ മകൻ മുഹമ്മദ് (13) ആണ് മരണപ്പെട്ടത്. മുഹമ്മദിനെ നാട്ടുകാർ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
കൂടെ ഒഴുക്കിൽപെട്ട താഴെക്കണ്ടത്തിൽ അലിയുടെ മകൻ മിസ്ഹബ് (13)ന് വേണ്ടിയുളള തിരച്ചിൽ ഇന്നലെ പുലർച്ചെ 12 മണിയോടെയാണ് അവസാനിപ്പിച്ചത്. ഉമ്മത്തൂർ ഹയർ സെക്കൻഡറി സ്കൂൾ ഒമ്പതാം തരം വിദ്യാർഥിയാണ് മിസ്ഹബ്. ദുഃഖസൂചകമായി ഉമ്മത്തൂർ ഹൈസ്കൂളിന് ഇന്ന് അവധിയാണ്.
നാദാപുരം : ഉമ്മത്തൂർ പുഴയിൽ ഒഴുക്കിൽ പെട്ട മിസ്ഹബ് എന്ന വിദ്യാർത്ഥിയെ കണ്ടെത്താനായില്ല. പുഴയില്‍ ഫയര്‍ഫോഴ്സും ജനകീയ ദുരന്തനിവാരണ സേനയും തട്ടുകാരും നടത്തിയ തെരച്ചില്‍ ഫലം കണ്ടില്ല. കോഴിക്കോട് മുക്കത്ത് നിന്ന് മുങ്ങല്‍ വിദഗ്ധർ ഇന്ന് തിരച്ചിൽ നടത്തും. ഇന്നലെ പുലർച്ചെയോടെയാണ് തിരച്ചിൽ അവസാനിപ്പിച്ചത്. പ്രദേശത്ത് ശക്തമായ മഴയുമുണ്ടായിരുന്നു.
ചെക്യാട്, തൂണേരി പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായ ഇല്ലത്ത് കടവിൽ ഇന്നലെ വൈകിട്ട് 4.30ഓടെയാണ് രണ്ട് കുട്ടികൾ ഒഴുക്കിൽ പെടുകയും ഒരാൾ മരിക്കുകയും ചെയ്തത്. കോയിലോത്ത് മൊയ്തുവിന്റെ മകൻ മുഹമ്മദ് (13) ആണ് മരണപ്പെട്ടത്. പാറക്കടവ് ദാറുൽ ഹുദാ സ്കൂൾ എട്ടാം തരം വിദ്യാർഥിയാണ്. പിതാവ് മൊയ്തു ദുബായിൽ ജോലി ചെയ്യുകയാണ്. പരേതയായ ഫാത്തിമയാണ് മാതാവ്. സഹോദരങ്ങൾ: ഫാസില, ഫർസാന, ഫഹ് മിദ, ഫിദ,അബ്ദുല്ല. മുഹമ്മദിനെ നാട്ടുകാർ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
കൂടെ ഒഴുക്കിൽപെട്ട താഴെക്കണ്ടത്തിൽ അലിയുടെ മകൻ മിസ്ഹബ് (13)ന് വേണ്ടിയുളള തിരച്ചിൽ ഇന്നലെ പുലർച്ചെ 12 മണിയോടെയാണ് അവസാനിപ്പിച്ചത്. ഇന്ന് വിദഗ്ദ സംഘത്തിന്റെ നേതൃത്വത്തിൽ തുടരും. ഉമ്മത്തൂർ ഹയർ സെക്കൻഡറി സ്കൂൾ ഒമ്പതാം തരം വിദ്യാർഥിയാണ് മിസ്ഹബ്. ദുഃഖസൂചകമായി ഉമ്മത്തൂർ ഹൈസ്കൂളിന് ഇന്ന് അവധിയാണ്.
നാദാപുരം: ഉമ്മത്തൂർ പുഴയിൽ പാറക്കടവ് ദാറുൽ ഹുദയിൽ എട്ടാം തരം വിദ്യാർഥി മുഹമ്മദ് ഒഴുക്കിൽപെട്ട് മരണപ്പെടുകയും ഉമ്മത്തൂർ എസ്.ഐ ഹൈസ്കൂൾ ഒമ്പതാം തരം വിദ്യാർഥി മിസ്ഹബിനെ കാണാതാവുകയും ചെയ്ത സാഹചര്യത്തിൽ നാളെ (ബുധൻ) ഉമ്മത്തൂർ ഹൈസ്കൂളിന് അവധിയായിരിക്കുമെന്ന് പ്രധാനാധ്യാപകൻ കെ.കെ ഉസ്മാൻ അറിയിച്ചു.
നാദാപുരം : ചെക്യാട് പഞ്ചായത്തിലെ ഉമ്മത്തൂർ പുഴയിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ ഒഴുക്കിൽ പെട്ട വിദ്യാർത്ഥികളിൽ ഒരാൾ മരണപ്പെട്ടു. മുടവന്തേരി സ്വദേശിയായ കോയിലോത്ത് മൊയ്തുവിന്റെ മകൻ മുഹമ്മദ് (13) ആണ് മരണപ്പെട്ടത്. പാറക്കടവ് ദാറുൽ ഹുദാ സ്കൂൾ വിദ്യാർഥിയാണ്. മുഹമ്മദിനെ നാട്ടുകാർ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഒഴുക്കിൽപെട്ട തയെക്കണ്ടത്തിൽ അലി മകൻ മിസ്ഹബ് (13)ന് വേണ്ടിയുളള തിരച്ചിൽ തുടരുകയാണ്. ഫയർഫോഴ്സ് സ്കൂബാ ടീം, പാക്കോയി റീസ്ക്യു ടീം, നാട്ടുകാർ ചേർന്നാണ് തിരച്ചിൽ നടത്തുന്നത്.
നാദാപുരം : ചെക്യാട് പഞ്ചായത്തിലെ ഉമ്മത്തൂർ പുഴയിൽ കുളിക്കാൻ ഇറങ്ങിയ രണ്ടു വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ടു. മുടവന്തേരി സ്വദേശികളായ കുട്ടികളാണ് ഇന്ന് വൈകീട്ട് അഞ്ചോടെ ഒഴുക്കിൽ പെട്ടത്. ഒരാളെ നാട്ടുകാർ കണ്ടെത്തി നാദാപുരം താലൂക്ക് ആശുപത്രിയിലെത്തിച്ചു. ഒരു കുട്ടിയ്ക്കായുള്ള തിരച്ചിൽ തുടരുകയാണ്. നാദാപുരം ഫയർഫോഴ്സും നാട്ടുകാരും തിരച്ചിൽ നടത്തുകയാണ്.
നാദാപുരം: ഗവ:യു.പി സ്കൂളില്‍നിന്ന് ദീര്‍ഘകാലത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന അധ്യാപകരായ പി.പ്രമോദ്, ഇ.ബാലാമണി , ടി.ടി.കെ.മോഹനന് എന്നിവര്‍ക്കുള്ള യാത്രയയപ്പും വിവിധ മേഖലകളില്‍ പ്രതിഭകളായ കുട്ടികള്‍ക്കുള്ള അനുമോദനവും കെ.മുരളീധരന് എംപി. ഉദ്ഘാടനം ചെയ്തു .പൊതുവിദ്യാലയങ്ങള്‍ മാനവികമൂല്യങ്ങള്‍ പകര്‍ന്ന് നല്‍കാനുള്ള പൊതുയിടങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് വി.വി.മുഹമ്മദലി അധ്യക്ഷത വഹിച്ചു.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്മാന് എം സി സുബൈർ, വാർഡ് മെമ്പർ കണേക്കല്‍ അബ്ബാസ്, നാദാപുരം എ ഇ ഒ വിനയരാജ്, തൂണേരി ബി ആർ സി പി.പി.മനോജ്, ഹെഡ് മാസ്റ്റർ സി.എച്ച് പ്രദീപ്കുമാര്‍, പി.പ്രമോദ്, ഇ.ബാലാമണി,ഇ.ബഷീര്‍ തുടങ്ങിയവര്‍ സംസാരിച്ചു .
നാദാപുരം: ഗ്രാമപഞ്ചായത്തിൽ വ്യവസായ വാണിജ്യ വകുപ്പിന്റെ സഹായത്തോടുകൂടി പുതുതായി സംരംഭം ആരംഭിക്കാൻ തയ്യാറായിട്ടുള്ളവർക്ക് വേണ്ടി സംരംഭകത്വ വികസന ശില്പശാല സംഘടിപ്പിച്ചു.
2022-23 സാമ്പത്തികവർഷം “ഒരു വർഷം ഒരു ലക്ഷം സംരംഭം ” എന്ന സർക്കാർ പരിപാടിയുടെ ഭാഗമായാണ് ശിൽപശാല സംഘടിപ്പിച്ചത്.
പുതുതായി സംരംഭം ആരംഭിക്കുന്നവര്‍ക്ക് വിശദമായ പ്രാഥമിക പരിശീലനവും സർക്കാരിന്റെ വിവിധ സബ്സിഡികളെക്കുറിച്ചും ,നൈപുണ്യ സാധ്യതകളെക്കുറിച്ചും, വിജയിച്ച സംരംഭങ്ങളെറിച്ചുമുള്ള വിവിധ ക്ലാസുകൾ പരിപാടിയുടെ ഭാഗമായി ഉണ്ടായിരുന്നു.
പരിപാടി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഖില മര്യാട്ടിന്റെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു.
ഐ.എം.ജി പരിശീലകൻ കെ പി ആഷിഖ് , സാമ്പത്തിക സാക്ഷരത കൗൺസിലർ രത്നാകരക്കുറുപ്പ്, അസിസ്റ്റന്റ് ജില്ലാ വ്യവസായ വകുപ്പ് ഓഫീസർ വി പി പ്രണവ്, തുണേരി ബ്ലോക്ക് വ്യവസായ ഓഫീസർ വി ഡി ശരത്ത്, പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽ ഹമീദ്, എന്നിവർ വിവിധ വിഷയങ്ങളെ കുറിച്ച് ക്ലാസ്സെടുത്തു. തുടർന്ന് അനുഭവങ്ങൾ പങ്കുവെക്കുകയും തുടങ്ങാൻ ആഗ്രഹിക്കുന്ന സംരംഭങ്ങളെക്കുറിച്ച് പരിശീലനാര്ത്ഥികള് ആശയങ്ങൾ പങ്കുവെക്കുകയും ചെയ്തു . പരിപാടിയില്‍ സ്ഥിരം സമിതി അധ്യക്ഷൻമാരായ സി കെ നാസർ , എം സി സുബൈർ, ജനീദ ഫിർദൗസ്, തൂണേരി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ രാജേന്ദ്രൻ കപ്പള്ളി ,പഞ്ചായത്ത് മെമ്പർ പി പി ബാലകൃഷ്ണൻ സിഡിഎസ് ചെയർപേഴ്സൺ പി പി റീജ ,അസിസ്റ്റന്റ് സെക്രട്ടറി ടി പ്രേമാനന്ദന് എന്നിവർ സംസാരിച്ചു.
ഇരിങ്ങണ്ണൂർ: ഇരിങ്ങണ്ണൂർ ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന സഹപാഠിക്കൊരു വീട് പദ്ധതിയുടെ ശിലാസ്ഥാപനം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ശിലാ സ്ഥാപന കർമ്മം നിർവ്വഹിച്ചു. കായപ്പനച്ചി ഒന്നാം വാർഡ് പ്രദേശത്താണ് വീട് നിർമിക്കുന്നത്. എടച്ചേരി പഞ്ചായത്ത് പ്രസിഡന്റ് എൻ പത്മിനി ടീച്ചർ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം ഓഫീസർ എൻ.കെ രാജീവൻ പദ്ധതി വിശദീകരണം നടത്തി. ആശംസകളർപ്പിച്ചു കൊണ്ട് ജില്ലാ പഞ്ചായത്ത് മെമ്പർ കൂടത്താം കണ്ടി സുരേഷ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.രാജൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എ.ഡാനിയ, ക്ലസ്റ്റർ കൺവീനർ കെ.കെ ബിജീഷ് , വാർഡ് മെമ്പർമാരായ സി.പി ശ്രീജിത്ത്, ശ്രീജ പാലപ്പറമ്പത്ത്, സലീന കെ.പി, കെ.ടി.കെ രാധ, പി.ടി.എ പ്രസിഡണ്ട് രമേശൻ കുന്നുമ്മൽ, എ.ആർ അജിത് കുമാർ ,എം.പി.ടി.എ പ്രസിഡണ്ട് ഇ. ഗ്രീഷ്മ, രാഷ്ട്രീയ പാർട്ടി നേതാക്കളായ അഡ്വ.പി രാഹുൽ രാജ്, വത്സരാജ് മണലാട്ട്, സ്റ്റാഫ് സെക്രട്ടറി അബ്ദുൾ മജീദ്,സി.പി രാജൻ , മുൻ പ്രോഗാം ഓഫീസർ സഗീന വി.ടി എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. സ്കൂൾ പ്രിൻസിപ്പൽ പി.കെ ശശികുമാർ സ്വാഗതവും എൻ.എസ്.എസ് വളണ്ടിയർ ലീഡർ അമൽ ബാബു കെ നന്ദി പറഞ്ഞു.
നാദാപുരം: പയന്തോങ്ങ് ഹയാത്തുല്‍ ഇസ് ലാം മദ്റസയില്‍ നിന്ന് അഞ്ച്, ഏഴ്, പത്ത് ക്ലാസില്‍ നിന്ന് സമസ്ത പൊതു പരീക്ഷയില്‍ ഡിസ്റ്റിംഗ്ഷന്‍ നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. മഹല്ല് ഖാസി ചെറിയ കോയ തങ്ങൾ ഉപഹാരം നല്കി. രക്ഷാകർതൃ സംഗമത്തിൽ മഹല്ല് പ്രസിഡന്റ്
ഇമ്പിച്ചി കോയ തങ്ങൾ അധ്യക്ഷനായി. പാര്ന്റിംഗ് എന്ന വിഷയത്തില്‍ റഷീദ് കോടിയൂറ ക്ലാസെടുത്തു. ഇബ്രാഹീം മുസ് ലിയാര്‍, കരീം ഫൈസി, ഹാരിസ് മുസ്ലിയാര്, ഇഖ്ബാല്‍ മൗലവി, സഈദ് അശ്അരി, റാഫി ഗസ്സാലി, ത്വാലിബ് റഹ്മാനി, തുടങ്ങിയവര്‍ സംബന്ധിച്ചു. മജീദ് മുസ്ലിയാര് സ്വാഗതവും മഹല്ല് സിക്രട്ടറി റിയാസ് ഇല്ലിക്കല്‍ നന്ദിയും പറഞ്ഞു.
നാദാപുരം: വിദ്യാഭ്യാസ വകുപ്പ് കിഫ്ബി മുഖേന 3 കോടി ചെലവിൽ കല്ലാച്ചി ഗവൺമെന്റ് ഹൈസ്കൂളിന് വേണ്ടി നിർമിച്ച പുതിയ കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അധ്യക്ഷനായി. സ്കൂളിൽ നടന്ന ചടങ്ങിൽ ഇ.കെ വിജയൻ എം.എൽ.എ ശിലാഫലകം അനാഛാദനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി മുഹമ്മദലി അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ ഷീജ ശശി മുഖ്യാതിഥിയായി. ബ്ലോക്ക് പ്രസിഡന്റ് കെ.പി. വനജ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴ്സൺ എൻ.എം വിമല, സി.വി.എം നജ്മ, രജീന്ദ്രൻ കപ്പള്ളി, ബിന്ദു പുതിയോട്ടിൽ, എം.സി സുബൈർ, എ.കെ ബിജിത്ത്, നിഷാ മനോജ്, സുനിത ഇടവത്ത്കണ്ടി, വി.പി കുഞ്ഞികൃഷ്ണൻ, സൂപ്പി നരിക്കാട്ടേരി, സി.വി കുഞ്ഞികൃഷ്ണൻ, കെ.പി കുമാരൻ, എം.പി സൂപ്പി, അഡ്വ. കെ.എം രഘുനാഥ്, ടി സുഗതൻ, കരിമ്പിൽ ദിവാകരൻ, കെ.ടി.കെ ചന്ദ്രൻ, എ ദിലീപ് കുമാർ, കെ സുനിൽ കുമാർ, ഇ.എം ബാലകൃഷ്ണൻ, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ, പി.ടി.എ ഭാരവാഹികൾ, അധ്യാപകർ പങ്കെടുത്തു.
നാദാപുരം: കാലവർഷത്തിനൊപ്പം എത്തുന്ന പകർച്ചവ്യാധികൾ തടയാൻ മഴയെത്തും മുമ്പേ കല്ലാച്ചിയിൽ ജനകീയ ശുചീകരണം നടത്തി. നാദാപുരം ഗ്രാമ പഞ്ചായത്ത് പത്താം വാർഡ് മെമ്പർ നിഷ മനോജിൻ്റെ നേതൃത്വത്തിലാണ് ജനകീയ വാർഡ് ശുചീകരണം നടന്നത്. തൂണേരി ബ്ലോക്ക് സ്റ്റാൻ്റിംങ് കമ്മിറ്റി ചെയർമാൻ രജീന്ദ്രൻ കപ്പളളി ഉദ്ഘാടനം ചെയ്തു. കരിമ്പിൽ ദിവാകരൻ, എ.സുരേഷ് ബാബു ,സി.കെ ശശി അസീസ്, എ ദിലീപ് കുമാർ , ജിഷ എന്നിവർ പങ്കെടുത്തു. വാർഡിൻ്റെ ഒൻപത് അയൽ സഭകളിലായി 84 പേർ ശുചീകരണത്തിൽ പങ്കാളികളായി. കൂടാതെ കല്ലാച്ചി വാണിയൂർ റോഡ് ശുചീകരണം വും ഡ്രൈനേജ് ക്ലീനിംങും നടന്നു.
പാനൂർ: പി.ആർ.എം കൊളവല്ലൂർ ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും റിട്ടയർ ചെയ്യുന്ന നാല് അധ്യാപകർക്ക് സ്റ്റാഫ് കൗൺസിൽ യാത്രയയപ്പ് നൽകി. ഹെഡ് മാസ്റ്റർ അനിൽ കുമാർ പി.സി.കെ, ഹയർസെക്കണ്ടറി അധ്യാപകൻ പി.കെ മനോജ് കുമാർ , ഹൈസ്കൂൾ അധ്യാപികമാരായ ഉമ .എ , ലത സി.എം എന്നിവരാണ് വിരമിച്ചത്. യാത്രയയപ്പ് സമ്മേളനത്തിൽ പ്രിൻസിപ്പൽ എം. ശ്രീജ അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡണ്ട് പി.വി ജ്യോതി ബാബു ഉദ്ഘാടനം ചെയ്തു. ഹെഡ് ടീച്ചർ ലീന വി.കെ സ്വാഗതമാശംസിച്ചു. വാർഡ് മെമ്പർ മഹിജ എം, മോഹനൻ മാനന്തേരി , ടി.പി. വിജയൻ, കെ.ജയചന്ദ്രൻ, രവീന്ദ്രൻ കുന്നോത്ത്, കരുവാങ്കണ്ടി ബാലൻ, രവീന്ദ്രൻ പൊയിലൂർ , പ്രവീൺ പി.കെ, വത്സരാജ് മണലാട്ട് , ചിത്രാംഗദൻ എസ്.കെ, പ്രസീത . കെ , ബിന്ദു പി, കെ.എം ചന്ദ്രൻ ,കെ.കെ രാജീവൻ ,രേഖ ടി, വിമൽ ടി എന്നിവർ ആശംസകളർപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി ഷജിൽ കുമാർ കെ നന്ദി പറഞ്ഞു. വിരമിക്കുന്ന അധ്യാപകർക്ക് സ്റ്റാഫ് കൗൺസിലിന്റെ ഉപഹാരങ്ങൾ സമ്മാനിച്ചു.
എടച്ചേരി: എടച്ചേരി ഗ്രാമപഞ്ചായത്തില്‍ ഹരിതമിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് ആപ്പ് പദ്ധതി നടപ്പാക്കുന്നതിനായി പഞ്ചായത്തിലെ ജനപ്രതിനിധികള്‍ കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്സണ്‍ മാർ അംഗങ്ങള്‍, ഹരിതകര്‍മ്മസേന അംഗങ്ങള്‍ വ്യാപാരി വ്യവസായ സംഘടനാ ഭാരവാഹികള്‍ എന്നിവര്‍ക്കുള്ള പരിശീലന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് എൻ.പത്മിനി ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.രാജന് അദ്ധ്യക്ഷനായി.വി.ഇ.ഒ അമൃത സ്വാഗതം പറഞ്ഞു. വികസനസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ നിഷ.എന്‍, മെമ്പര്‍മാരായ ടി.കെ.മോട്ടി, ഷിബിന്‍, സതി മാരാം വീട്ടില്‍,സുജാത എം.കെ എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു.
നാദാപുരം: വിദ്യാഭ്യാസ വകുപ്പ് കിഫ് ബി മുഖേന 3 കോടി ചെലവിൽ കല്ലാച്ചി ഗവൺമെന്റ് ഹൈസ്ക്കൂളിന് വേണ്ടി നിർമ്മിച്ച പുതിയ ബ്ലോക്കിന്റെ ഉൽഘാടനം നാളെ വൈ: 3.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ നിർവ്വഹിക്കും. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി അദ്ധ്യക്ഷത വഹിക്കും. ശിലാഫലകം അനാഛാദനം ഇ.കെ.വിജയൻ എം.എൽ.എ. നിർവ്വഹിക്കും.
കെ.മുരളീധരൻ എം.പി. , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ ഷീജ ശശി, ബ്ലോക്ക് പ്രസിഡന്റ് കെ.പി. വനജ, പഞ്ചായത്ത് പ്രസിഡന്റ് വി.വി.മുഹമ്മദലി തുടങ്ങിയ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ പങ്കെടുക്കും. യു.എൻ.സി.സി.എസ്സ് ആണ് കെട്ടിട നിർമ്മാണ പ്രവൃത്തി നടത്തിയത്. നേരത്തെ എം.എൽ.എ. ഫണ്ടിൽ നിന്നും 1 കോടി രൂപ ചെലവിൽ കെട്ടിടവും ഗേറ്റും നിർമ്മിച്ചിട്ടുണ്ട്.
വാണിമേൽ: യുവധാര കൂളിക്കുന്നിന്റെ 34-ാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി രണ്ടു ദിവസം നീണ്ടു നിൽക്കുന്ന യുവധാര ഫെസ്റ്റിന് തുടക്കമായി. 28 ന് രാവിലെ രചനാ മത്സരങ്ങളോടെ ആരംഭിച്ച ഫെസ്റ്റിന് വൈകുന്നേരം ജില്ലാ പഞ്ചായത്ത് സ്റ്റാൻന്റിംഗ് കമ്മിറ്റി ചെയർമാൻ പി.സുരേന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയതു. പ്രദേശത്തെ വയോജനങ്ങളെ ആദരിച്ചു. തുടർന്ന് വിവിധ കലാപരിപാടികളും നടന്നു. 29 ന് വൈകു: 6 മണിക്ക് സമാപന സമ്മേളനം ഇ കെ.വിജയൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും, പുതുതായി നിർമ്മിച്ച സാംസ്കാരിക നിലയം ഉദ്ഘാടനവും, കലാ - കായിക - സാഹിത്യ രംഗങ്ങളിലെ പ്രതിഭകളെ ആദരിക്കും, മാതൃകാ പൊതുപ്രവർത്തകന് യുവധാര ഏർപെടുത്തിയ ആദരവ് കെ.സി.ചോയിക്ക് നൽകും, തുടർന്ന് കലാപരിപാടികളും നടക്കും. ഉദ്ഘാടന ചടങ്ങിൽ കെ.പി രാജീവൻ അദ്ധ്യക്ഷനായി, കെ കെ. ഇന്ദിര (ബ്ലോക്ക് സ്ഥിരം സമിതി അദ്ധ്യക്ഷ) കെ. ചന്തു മാസ്റ്റർ എൻ.പി ദേവി, സി.പി വിനീശൻ, കെ.പി.അജേഷ്, അശോകൻ മാസ്റ്റർ എന്നിവർ പങ്കെടുത്തു. സിദ്ധാർത്ഥ് സ്വാഗതം പറഞ്ഞു.
എടച്ചേരി: എടച്ചേരിനോർത്ത് ശ്രീ അയ്യപ്പൻ കാവ് ക്ഷേത്രത്തിലെ പുനരുദ്ധാരണം നടന്ന നാഗ സങ്കേതത്തിൻ്റെ പുനഃപ്രതിഷ്ഠ കർമ്മവും സർപ്പബലിയും ബ്രഹ്മശ്രീ കുളപ്പുറം സദാനന്ദൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ നാളെ ( ഞായർ ) രാവിലെ 7. 30 മുതൽ 10 വരെ നടക്കും. 11 മണിക്ക് മുളേരി രഞ്ജിത്ത് നമ്പൂതിരി പ്രഭാഷണം നടത്തും. 12 മണിക്ക് അന്നദാനം, വൈകീട്ട് 5ന് സർപ്പബലി എന്നിവ നടക്കുമെന്ന് ക്ഷേത്ര കമ്മറ്റി ഭാരവാഹികൾ അറിയിച്ചു.
നാദാപുരം: മഴക്കാല മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനു വേണ്ടി നാദാപുരം മണ്ഡലം തല അവലോകന യോഗം ചേർന്നു. നാദാപുരം അതിഥി മന്ദിരത്തിൽ ചേർന്ന യോഗത്തിൽ ഇ.കെ. വിജയൻ എം.എൽ.എ. അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് മാരായ ബാബു കാട്ടാളി , വി.വി.മുഹമ്മദലി, ഒ പി. ഷിജിൽ, നസീമ കൊട്ടാരത്തിൽ , എൻ.പത്മിനി, പി.സുരയ്യ , വടകര ആർ.ഡി.ഒ.സി. ബിജു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാരായ കെ.മധു മോഹനൻ , അഖില മര്യാട്ട്, ബ്ലോക്ക് സ്റ്റാന്റിങ് കമ്മറ്റി ചെയർ പേഴ്സൺ കെ.കെ. ഇന്ദിര, പി.വിജിലേഷ് , ഡെന്നീസ് പെരുവേലി., തഹസിൽദാർ പ്രസിൽ കെ. , ജില്ലാ മണ്ണ് സംരക്ഷണ ഓഫീസർ ടി.പി. ആയിഷ, നാദാപുരം സി.ഐ. ഫായിസ് , ഫയർ ഫോഴ്സ് ഓഫീസർ ജാഫർ സാദീഖ്, ഡപ്യൂട്ടി തഹസിൽദാർ സുധീർ വി.കെ. പങ്കെടുത്തു.
ജൂൺ 4-ന് മുമ്പ് പഞ്ചായത്ത് അടിസ്ഥാനത്തിൽ ജാഗ്രതാ സമിതികൾ രൂപീകരിക്കും. അപകടകരമായ മരങ്ങൾ മുറിച്ചു മറ്റു ന്നതിന് നടപടി സ്വീകരിക്കാനുംജൂൺ - 1 ന് സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി പ്രദേശികതലത്തിൽ അവലോകനം നടത്തും. മണ്ഡലം തലത്തിൽ പ്രവർത്തനം ഏകോപിപ്പിക്കുവാൻ തഹസിൽദാരുടെ മേൽനോട്ടത്തിൽ ജനപ്രതിനിധികളെയും
വിവിധവകുപ്പ് മേധാവികളെയും ഉൾപ്പെടുത്തി വാട്സപ്പ് ഗ്രൂപ്പ് രൂപീകരിക്കാനും തീരുമാനിച്ചു.
പാറക്കടവ് : ക്രസന്റ് ചാരിറ്റബ്ൾ ട്രസ്റ്റ് ഖത്തർ - പാറക്കടവ് വെൽഫയർ അസോസിയേഷൻ സംഘടിപ്പിച്ച സ്നേഹ നിലാവ് കുടുംബ സംഗമം ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
ക്രസന്റ് ചാരിറ്റബ്ൾ ട്രസ്റ്റ് മെമ്പർമാരും, കുടുംബാംഗങ്ങളുമടക്കം നൂറ് കണക്കിനാളുകളാണ് പങ്കെടുത്തത്. പ്രഫ. പി മമ്മു സാഹിബ് ഉദ്ഘാടനം ചെയ്തു. എംപി അബ്ദുള്ള ഹാജി അധ്യക്ഷത വഹിച്ചു. ഡോ. സുലൈമാൻ മേൽപ്പത്തൂർ മുഖ്യ പ്രഭാഷണം നടത്തി. അഹമ്മദ് പുന്നക്കൽ, നസീമ കൊട്ടാരം, എം ഉസ്മാൻ, ബിപി മൂസ, മുഹമ്മദ് പാറക്കടവ്, ഹാജറ ചെറൂണി, ടികെ ഖാലിദ് മാസ്റ്റർ, അബുബകർ മാസ്റ്റർ ആശംസകൾ അർപ്പിച്ചു. കെകെ ഉസ്മാൻ സ്വാഗതവും, അഹമ്മദ് കല്ലോളി നന്ദിയും പറഞ്ഞു
നാദാപുരം: പ്രവാസികൾക്ക് നേരെ കേന്ദ്ര സർക്കാർ കണ്ണടക്കുമ്പോൾ കേരള സർക്കാർ മാതൃകയാവുകയാണെന്ന് കേരളാ പ്രവാസി സംഘം സംസ്ഥാന ജനറൽ സെക്രട്ടറി കെ.വി അബ്ദുൽ ഖാദർ. പ്രവാസികൾക്കായി യാതൊരുവിധ ക്ഷേമപദ്ധതികളും നടപ്പിലാക്കാൻ കേന്ദ്രസർക്കാർ തയ്യാറാവുന്നില്ല. കോവിഡ് കാലത്തെ ഏറെ പ്രയാസമനുഭവിച്ച പ്രവാസികളെ പാടെ അവഗണിക്കുന്ന നിലപാട് ആണ് കേന്ദ്രസർക്കാർ സ്വീകരിച്ചത്. ഇതിനെതിരെ പാർലിമെന്റ് മാർച്ച് അടക്കം ശക്തമായ സമരപരിപാടികൾക്ക് പ്രവാസി സംഘം നേതൃത്വം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ അതേസമയം മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയാവുന്ന പ്രവർത്തനങ്ങളാണ് കേരളാ സർക്കാർ നടത്തിയതെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രവാസികളുടെ പ്രയാസങ്ങൾ കേൾക്കാനും അവർക്ക് ആവശ്യമായ ക്ഷേമപദ്ധതികൾ നടപ്പിലാക്കാനും മുൻകൈ എടുക്കുന്ന കേരളാ സർക്കാർ എന്നും പ്രവാസികൾക്കൊപ്പമാണ്. സാന്ത്വനം പദ്ധതി, ക്ഷേമനിധി, ചികിത്സാ സഹായം തുടങ്ങി നിരവധി പദ്ധതികൾ നടപ്പിലാക്കി വരുന്ന സർക്കാർ തീരുമാനം അഭിനന്ദനാർഹമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 60 വയസ്സ് കഴിഞ്ഞ പ്രവാസികൾക്ക് ക്ഷേമപദ്ധതി നടപ്പിലാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് എം സുരേന്ദ്രൻ അധ്യക്ഷനായി. സ്വാഗതസംഘം ചെയർമാൻ പി.പി ചാത്തു സ്വാഗതം പറഞ്ഞു. വിവിധ മണ്ഡലങ്ങളിൽ നിന്നായി നാനൂറോളം പ്രതിനിധികൾ പങ്കെടുത്തു. കവയത്രി ലാമിയ ലത്തീഫിനെ ചടങ്ങിൽ ആദരിച്ചു.
സമ്മേളനം വൈകീട്ട് 5 മണിക്ക് സമാപിക്കും.
ഇരിങ്ങണ്ണൂർ: എൽ.ജെ.ഡി സംസ്ഥാന പ്രസിഡണ്ടും മുൻ മന്ത്രിയും സാമൂഹ്യ സാംസ്കാരിക സാഹിത്യ രാഷ്ട്രീയ രംഗത്തെ നിറസാന്നിധ്യവുമായിരുന്ന എം.പി വീരേന്ദ്രകുമാറിന്റെ രണ്ടാം ചരമ വാർഷികാചരണത്തിന്റെ ഭാഗമായി എൽ.ജെ.ഡി എടച്ചേരി പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പ്രഭാതഭേരി, പുഷ്പാർച്ചന അനുസ്മരണം നടത്തി. ഇരിങ്ങണ്ണൂർ പാർട്ടി ഓഫീസിൽ ഛായാപടത്തിൽ പുഷ്പാർച്ചന നടത്തി. മണ്ഡലം പ്രസിഡണ്ട് പി.എം നാണു, പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് വത്സരാജ് മണലാട്ട്, ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർ പേഴ്സൺ ശ്രീജ പാല പറമ്പത്ത് , രവീന്ദ്രൻ പാച്ചാക്കര , കെ.നാരായണൻ , വള്ളിൽ പവിത്രൻ, എം.പി നിർമല , ടി. പ്രകാശൻ, ശ്രീജിത്ത് പുറക്കാലുമ്മൽ ,കെ.രതീഷ് കുമാർ, ആർ സുരേന്ദ്രൻ , ദേവി കുമ്മത്തിൽ, വി.കെ രാജൻ, കെ.രജീഷ് എന്നിവർ നേതൃത്വം നൽകി.
നാദാപുരം: കേരള പ്രവാസി സംഘം ജില്ലാ സമ്മേളനത്തിന് ഒരുക്കങ്ങൾ പൂർത്തിയായതായി സ്വാഗത സംഘം ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ശനിയാഴ്ച്ച രാവിലെ കല്ലാച്ചി നാദാപുരം പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ എം പരീത് നഗറിൽ നടക്കുന്ന പ്രതിനിധി സമ്മേളനം പ്രവാസി സംഘം സംസ്ഥാന ജനറൽ സെക്രട്ടറി കെ.വി അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്യും. 375 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. വൈകീട്ട് 5ന് സമാപന സമ്മേളനം കൺസ്യൂമർ ഫെഡ് ചെയർമാൻ എം മെഹബൂബ് ഉദ്ഘാടനം ചെയ്യും. കല്ലാച്ചി സി.പി.എം ഓഫിസിൽ നടന്ന വാർത്താ സമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ പി.പി ചാത്തു, ജനറൽ കൺവീനർ എരോത്ത് ഫൈസൽ, സി.എച്ച് മോഹനൻ, ടികെ കണ്ണൻ, കെ.പി കുമാരൻ എന്നിവർ പങ്കെടുത്തു.
എടച്ചേരി: എടച്ചേരി ഗ്രാമപഞ്ചായത്ത് സി.ഡി.എസി ന്റെ കീഴിൽ ക്രൈമാപ്പിംഗ് പരിശീലനം ആരംഭിച്ചു 25, 26 ദിവസങ്ങളിലായി നടത്തുന്ന പരിശീലനം എടച്ചേരി പഞ്ചായത്ത് പ്രസിഡന്റ് എൻ. പത്മിനി ടീച്ചർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വികസന സ്റ്റാന്റിംഗ് ചെയർപേഴ്സൺ നിഷ. എൻ അധ്യക്ഷത വഹിച്ചു. ആശംസകൾ അർപ്പിച്ച് കില ഫക്കൽറ്റി ഗംഗാധരൻ മാസ്റ്റർ, മെമ്പർ ടി. കെ. ബാബു എന്നിവർ സംസാരിച്ചു. സി.ഡി.എസ് ചെയർപേഴ്സൺ ബിന്ദു സ്വാഗതവും മെമ്പർ രജിത കെസി നന്ദിയും പറഞ്ഞു. സ്നേഹിത ആർ.പി ബിജി, സെൽമ എന്നിവർ ക്ലാസുകൾ നയിച്ചു.
നാദാപുരം: ഇന്ന് രാത്രിയുണ്ടായ ശക്തമായ ഇടി മിന്നലേറ്റ് പേരോട്ട് പശുവും കുട്ടിയും ചാത്തു. പൊയിൽ അഷ്റഫിന്റെ വീട്ടിലെ പശുവും കുട്ടിയുമാണ് ചത്ത് വീണത്. പരിസരത്തുള്ള വീടുകൾക്കും കേടുപാടുകൾ സംഭവിച്ചു.
നാദാപുരം: കെ എ ടി എഫ് മെമ്പർഷിപ് ക്യാമ്പയിൻ നാദാപുരം ഉപജില്ലയിൽ തുടങ്ങി. സംസ്ഥാന ജനറൽ സെക്രട്ടറി എം എ ലത്തീഫ് മാസ്റ്റർ ഉപജില്ല പ്രസിഡന്റ് പി. കെ. ഖാലിദ് മാസ്റ്റർക്ക് നൽകി ഉദ്ഘാടനം ചെയ്തു.
ടി.കെ. റഫീഖ് സ്വാഗതം പറഞ്ഞു. സംസ്ഥാന സെക്രട്ടറി നൗഷാദ് കോപ്പിലാൻ,ടി അബ്ദുല്ല ത്തീഫ്,സി. കെ. അബദുള്ള, മുഹമ്മദ് നജീബ്, നസീർ ചീക്കൊന്ന്,റഷീദ് ഒ, നാസർ ജാതിയേരി, അഷ്റഫ് ടി, മൊയ്ദു എം.കെ, സി. വി. അഷ്റഫ്, ജാഫർ എളയടം, സി കെ റഹിം തുടങ്ങിയവർ സംബന്ധിച്ചു.
നാദാപുരം: തൂണേരി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള ആവോലം സാംസ്കാരിക നിലയം & ഗ്രന്ഥാലയത്തിന് എസ്.കെ പൊറ്റെക്കാട്ട് അവാർഡ് ജേതാവ് അനു പാട്യംസ് അമ്പത് വിശ്വോത്തര സാഹിത്യകൃതികൾ നൽകി. തൂണേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. മധുമോഹനൻ പുസ്തകങ്ങൾ സ്വീകരിച്ചു. ചടങ്ങിൽ ഭാസ്ക്കരൻ കുട്ടങ്ങാത്ത്, കളത്തിൽ മൊയ്തു ഹാജി, പ്രഭാകരൻ അനാമിക, പ്രസീത പി.കെ എന്നിവർ സംസാരിച്ചു.
നരിപ്പറ്റ: കൊച്ചി വിസാ കേന്ദ്രത്തിൽ ഉദ്യോഗസ്ഥ ലോബി മനപൂർവ്വം മെഡിക്കൽ ഫിറ്റ്നസ് നൽകാതിരിക്കുക വഴി ഗൾഫ് യാത്രക്കാരെ ദ്രോഹിക്കുന്ന നടപടി അവസാനിപ്പിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അടിയന്തരമായി ഇടപെടണമെന്ന് ഗ്ലോബൽ കെ.എം.സി.സി നരിപ്പറ്റ പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു. നരിപ്പറ്റ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി വിളിച്ചു ചേർത്ത യോഗത്തിൽ പ്രസിഡന്റ് ടി.പി.എം തങ്ങൾ അധ്യക്ഷനായി. മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി എം.പി. ജഅഫർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കെ.എം ഹമീദ് സ്വാഗതം പറഞ്ഞു. ടി. മുഹമ്മദലി, കെ.വി. മഹമൂദ് എന്നിവർ സംസാരിച്ചു.
കെ.എം.സി.സിയുടെ വിപുലമായ കൺവൻഷൻ വിളിച്ചു ചേർത്ത് കമ്മിറ്റി രൂപീകരിക്കാനും പുതിയ പദ്ധതികൾ ആവിഷ്കരിക്കാനും യോഗം തീരുമാനിച്ചു.
യോഗത്തിൽ ഖത്തർ, ഒമാൻ, യു.എ,ഇ, സൗദി, ബഹെറെൻ, കുവൈത്ത് എന്നീ
രാജ്യങ്ങളെ പ്രതിനിധീകരിച്ച് കെ.പി സലാം, ഹൈദർ മരോടി, കെ.വി. കാസിം, മുനീർ തുണ്ടിയിൽ, എം. അബ്ദുസ്സലാം, അർഷിദ് പി, അഷ്റഫ് പറമ്പത്ത്, യൂസുഫ് കെ.വി, അനീസ് ചെമ്പറ്റ, റഊഫ് നരിപ്പറ്റ, നജീബ് കെ എം എന്നിവർ പങ്കെടുത്തു.
നാദാപുരം: കേന്ദ്ര-കേരള സർക്കാറുകളുടെ തല തിരിഞ്ഞവികസന കാഴ്ചപ്പാടിനെതിരെ യു.ഡി.എഫ് നാദാപുരം പഞ്ചായത്ത് കമ്മറ്റി പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു .
യു.ഡി.എഫ് നാദാപുരം നിയോജക മണ്ഡലം ചെയർമാൻ അഹമ്മദ് പുന്നക്കൽ ഉദ്ഘാടനം ചെയ്തു.
എം.പി. സൂപ്പി അദ്ധ്യക്ഷത വഹിച്ചു.
അംശു ലാൽ പൊന്നാറത്ത്, അഡ്വ. കെ.എം രഘുനാഥ്, വി.വി മുഹമ്മദലി, സി.കെ.നാസർ, എന്നിവർ സംസാരിച്ചു.
നാദാപുരം: തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ ഭാഗമായി നാദാപുരം ഗ്രാമ പഞ്ചായത്തിലെ പത്താം വാർഡിലെ കല്ലാച്ചി ടൗണിലുള്ള ഡ്രൈനേജ് വൃത്തിയാക്കൽ പ്രവർത്തി ആരംഭിച്ചു .കല്ലാച്ചി വാണിയൂർ തോട്ടിലെ നീരൊഴുക്ക് വർധിപ്പിക്കുന്നതിനു വേണ്ടിയാണ് കല്ലാച്ചിയിലെ വ്യാപാരികളുടെ സഹായത്തോടുകൂടി ഡ്രെയിനേജ് വാർഡ് വികസന സമിതിയുടെ നേതൃത്വത്തിൽ വൃത്തിയാക്കുന്ന പ്രവർത്തിക്ക് തുടക്കം കുറിച്ചത് .ഡ്രെയിനേജിലുള്ള മാലിന്യങ്ങൾ നീക്കി പ്ലാസ്റ്റിക്കുകൾ ശേഖരിച്ച് കൈ ഒഴിയുന്നതാണ് ,തുടർന്ന് ഡ്രെയിനേജിൽ മലിനജലം ഒഴുക്കിവിടുന്നത് പൂർണ്ണമായും നിർത്തൽ ചെയ്ത് കല്ലാച്ചി ടൗണിലെ മഴ വെള്ളം ഡ്രെയിനേജ് വഴി വാണിയൂർ തോട്ടിലേക്ക് ഒഴുക്കി വിട്ടു തോടിന്റെ ഒഴുക്കിനെ സുഗമമാക്കുന്നതിന് വേണ്ടിയാണ് പ്രവൃത്തി നടത്തുന്നത് .പ്രവർത്തി പഞ്ചായത്ത് പ്രസിഡണ്ട് വി വി മുഹമ്മദാലി ഉദ്ഘാടനം ചെയ്തു .ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം സുബൈർ, വാർഡ് മെമ്പർ വി സി നിഷ മനോജ് ,പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽ ഹമീദ് എന്നിവർ സംസാരിച്ചു ,വാർഡ് കൺവീനർ കരിമ്പിൽ ദിവാകരൻ ,കെ ടി കെ ചന്ദ്രൻ , ദിനേശൻ , കുഞ്ഞാലി , രാജേഷ് , സക്കറിയ, രവീന്ദ്രൻ , ജിഷ , പ്രഭ എന്നിവർ നേതൃത്വം നൽകി
ലോക്കൽ സെക്രട്ടറിയായി വിമൽ കുമാർ കണ്ണങ്കൈയെ സമ്മേളനം തെരഞ്ഞെടുത്തു.
തൂണേരി: തൂണേരി വില്ലേജ് പരിധിയിൽ മുഴുവൻ ഭൂമിയും ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ടതിലെ ന്യൂനതകൾ പരിഹരിക്കണം സി.പി.ഐ തൂണേരി ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. തൂണേരി വില്ലേജ് ഓഫീസ് പരിധിയിലെ കൃഷിഭൂമി ഡാറ്റാ ബാങ്കിൽ ഉൾപ്പട്ടതോടൊപ്പം പ്രസ്തുത പരിധിയിലെ കരഭൂമി ഉൾപ്പടെ മുഴുവൻ ഭൂമിയും ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ടത് കാരണം ജനങ്ങൾ ഏറെ പ്രയാസമനുഭവിക്കുകയാണ്. ഈ വിഷയം നിരവധി തവണ അധികാരികളുടെ ശ്രദ്ധയിൽ കൊണ്ടുവന്നപ്പോഴും ഇത് ഒരു സാങ്കേതികമായ പിഴവ് മാത്രമാണെന്നുള്ള മറുപടിയാണ് ലഭിക്കുന്നത്. ഇത് കാരണം കരഭൂമിയിൽ വീട് വെക്കുന്നതിന് പോലും ജനങ്ങൾ ഏറെ പ്രയാസമനുഭവിക്കുകയാണ്. തൂണേരി വില്ലേജ് പരിധിയിൽ മാത്രമായുള്ള ഈ സാങ്കേതിക പിഴവ് പരിഹരിച്ച് ജനങ്ങളുടെ പ്രയാസമകറ്റുന്നതിന് അടിയന്തിര നടപടി സ്വീകരിക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
വെള്ളൂരിൽ മുണ്ടക്കൽ കുഞ്ഞിരാമൻ നഗറിൽ നടന്ന പ്രതിനിധി സമ്മേളനം സി.പി.ഐ ജില്ലാ അസി: സെക്രട്ടറി ടി.കെ രാജൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. എം.ടി.കെ രജീഷ് അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം ഇ.കെ വിജയൻ എം.എൽ.എ, മണ്ഡലം സെക്രട്ടറി അഡ്വ: പി.ഗവാസ്, അസി: സെക്രട്ടറി എം.ടി ബാലൻ, മണ്ഡലം സെക്രട്ടറിയേറ്റ് അംഗങ്ങളായ സി.കെ ബാലൻ, ശ്രീജിത്ത് മുടപ്പിലായി യുവകലാ സാഹിതി മണ്ഡലം സെക്രട്ടറി സുരേന്ദ്രൻ തൂണേരി പ്രസംഗിച്ചു. എം. ലിദിൻ രക്തസാക്ഷി പ്രമേയവും വിമൽ കുമാർ കണ്ണങ്കൈ അനുശോചന പ്രമേയവും ലോക്കൽ സെക്രട്ടറി ടി.എം കുമാരൻ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. സി.വി ബാലൻ പതാക ഉയർത്തി ഒ.ബാബുരാജ് നന്ദി രേഖപ്പെടുത്തി.
ലോക്കൽ സെക്രട്ടറിയായി വിമൽ കുമാർ കണ്ണങ്കൈയെ സമ്മേളനം തെരഞ്ഞെടുത്തു.
നാദാപുരം: തൂണേരി ബ്ലോക്ക് കെ.എസ്.എസ് പി. യൂണിയൻ കലാകാരൻമാരുടെ കൂട്ടായ്മയായ നവനീതം വാട്ട്സാപ്പ് ഗ്രൂപ്പ് ആവോലത്ത് വെച്ച് സംഗമം നടത്തി. വി. രാജലക്ഷ്മി അധ്യക്ഷത വഹിച്ചു. എസ്.കെ.പൊറ്റെക്കാട്ട് അവാർഡ് ജേതാവ് അനു പാട്യംസിനെ സംഗമത്തിൽ വെച്ച് അനുമോദിച്ചു.
നാദാപുരം പാലിയേറ്റീവ് കെയറിന് വീൽ ചെയർ നൽകി. ഡോ.കെ.പി. സൂപ്പി, കെ. ഹേമചന്ദ്രൻ , വി.കെ അഷ്റഫ് എന്നിവർ സ്വീകരിച്ചു. കലാകാരന്മാർ വിവിധ പരിപാടികൾ അവതരിപ്പിച്ചു.
പി.വി.വിജയകുമാർ , പി.കെ.കുഞ്ഞമ്മത് , എ.കെ.പി., ടി.കെ.രാധ, എൻ.പി. ജാനകി , ലീല വടക്കേടത്ത്, പി.കെ സുജാത , കുഞ്ഞിക്കണ്ണൻ വളയം, കുഞ്ഞിരാമകുറുപ്പ്, കെ.കുമാരൻ , പൊന്നങ്കോട് ശ്രീധരൻ തുടങ്ങിയവർ സംഗമത്തിന് നേതൃത്വം നൽകി.
നാദാപുരം: തൂണേരിപഞ്ചായത്ത് കെ.എസ്.എസ്.പി.യു.വിന്റെ നേതൃത്വത്തിൽ എസ്.കെ.പൊറ്റെക്കാട്ട് അവാർഡ് നേടിയ അനു പാട്യംസിനെ അനുമോദിച്ചു.
യോഗത്തിൽ പ്രസിഡണ്ട് പി.കെ.സുജാത അദ്ധ്യക്ഷത വഹിച്ചു. എം.സി.നാരായണൻ നമ്പ്യാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ ബ്ലോക്ക് പ്രസിഡണ്ട് പി.കരുണാകര കുറുപ്പ്, എം.പി.സഹദേവൻ, വി. രാജലക്ഷ്മി, കെ.രാജൻ, എം.ശങ്കരൻ , ടി.പി.അബ്ദുള്ള, സി. സരസ്വതി, കെ.സുധീർ , കെ.ഹേമചന്ദ്രൻ ,എം.ബാലരാജൻ എന്നിവർ പ്രസംഗിച്ചു.
നാദാപുരം: വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ യൂണിറ്റായ നാദാപുരം മർച്ചന്റ് അസോസിയേഷൻ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഏരത്ത് ഇഖ്ബാൽ പ്രസിഡണ്ട്, അബ്ബാസ് കണേക്കൽ ജനറൽസെക്രട്ടറി, കോറോത്ത് സൈദ് ട്രഷറർ എന്നിവരാണ് പുതിയ ഭാരവാഹികൾ സഹഭാരവാഹികളെ അടുത്ത എക്സിക്യൂട്ടീവ് യോഗത്തിൽ തെരഞ്ഞെടുക്കും . വർഷങ്ങളായി പ്രസിഡണ്ടായി പ്രവർത്തിച്ചുവരുന്ന കുരുമ്പേത്ത് കുഞ്ഞബ്ദുള്ളയും ജനറൽ സെക്രട്ടറിയായ എം സതീഷും
ഇത്തവണ അവരുടെ സ്ഥാനങ്ങളിൽ നിന്നും ഒഴിവാകുന്നതായി പ്രസംഗത്തിൽ സൂചിപ്പിച്ചിരുന്നു. ഇതേതുടർന്ന് ഐക്യകണ്ഡേനയാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. നിലവിലുള്ള ട്രഷററും ജില്ലാ ഭാരവാഹിയുമായ ഇഖ്ബാൽ നാദാപുരം ടൗണിലെ വ്യാപാരിയാണ്. ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട അബ്ബാസ് കണേക്കൽ നിലവിൽ നിയോജക മണ്ഡലം ജനറൽ സെക്രട്ടറിയും നാദാപുരം ഗ്രാമപഞ്ചായത്ത് അംഗവുമാണ്. ട്രഷററായി തിരഞ്ഞെടുക്കപ്പെട്ട സൈദ് നിലവിൽ സഹ ഭാരവാഹിയും നാദാപുരം ബസ്സ്റ്റാൻഡിലെ വ്യാപാരിയുമാണ്. റിട്ടേണിംഗ് ഓഫീസർ അലങ്കാർ ഭാസ്കരൻ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. നിയോജക മണ്ഡലം പ്രസിഡണ്ട് തേറത്ത് കുഞ്ഞി കൃഷ്ണൻ നമ്പ്യാർ
ട്രഷറർ തടത്തിൽ അബ്രഹാം എന്നിവർ സംസാരിച്ചു.
നാദാപുരം : വരിക്കോളിയിലെ സക്കീന മൻസിലിലെ എസ് എം നാസറിന്റെ വീട്ടിലെ കോഴികളെയും താറാവുകളെയുമാണ് നായ കൊന്നൊടുക്കിയത്. വരിക്കോളിയിൽ നായ ശല്യം രൂക്ഷമാണ്.
കോറോണ കാരണം ജോലി നഷ്ട്ടപ്പെട്ട് നാട്ടിലായ നാസർ വീട്ടിൽ സ്വന്തമായി പൂന്തോട്ടം ഒരുക്കി വിവിധ തരം ചെടികൾ വളർത്തിയും, മിണ്ടാ പ്രാണികളെ പരിചരിച്ചും കഴിഞ്ഞു പോകുകയായിരുന്നു.
മുട്ടയും മുട്ട വിരിയിച്ചു കുഞ്ഞുങ്ങളെയും വിറ്റ് കിട്ടുന്ന തുച്ഛമായ വരുമാനമാണ് ജീവിത മാർഗ്ഗം.
വർധിച്ചു വരുന്ന നായ ശല്യത്തിനെതിരെ അധികൃതരുടെ ഭാഗത്ത് നിന്നും ആവശ്യമായ ഇടപെടലുണ്ടാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ
നാദാപുരം: 50 മിനിറ്റിൽ പത്ത് രാജ്യങ്ങളുടെ ദേശീയ പതാകകൾ ത്രഡ് പാറ്റേണിൽ തീർത്തു ഉമ്മത്തൂർ സഖാഫത്തുൽ ഇസ്ലാം അറബിക് കോളജിലെ ഒന്നാം വർഷ ബിരുദ വിദ്യാർഥിനി തമീമ ഫൈസൽ ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡിന് അർഹയായി. ഇന്ത്യ, ബംഗ്ലാദേശ്, ബെൽജിയം ഇന്തോനേഷ്യ, ജപ്പാൻ, ലിത്വാനിയ, റഷ്യ, അയർലൻഡ്, യമൻ, അർമേനിയ തുടങ്ങിയ പത്തോളം രാജ്യങ്ങളുടെ ദേശീയപതാക നിർമിച്ചാണ് തമീമ റെക്കോർഡ് നേട്ടം സ്വന്തമാക്കിയത്. സഹോദരി ഫാത്തിമ ഫൈസലിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് കൊണ്ട് ആരംഭിച്ച ഈ ഉദ്യമം, പ്രവാസിയായ പിതാവ് ഫൈസലിൻ്റെയും, മാതാവ് ഖൈറുന്നിസയുടെയും, കോളേജ് അധ്യാപകരുടെയും പൂർണ പിന്തുണയോടു കൂടിയാണ് പൂർത്തീകരിച്ചതെന്ന് തമീമ പറയുന്നു. എഴുത്തിലും വായനയിലും കഴിവുതെളിയിച്ച തമീമ നിലവിൽ എസ്.ഐ.എ കോളജ് സ്റ്റുഡൻസ് യൂണിയൻ ഫൈനാൻസ് സെക്രട്ടറി കൂടിയാണ്. തമീമയുടെ കഴിവിനെ പ്രോത്സാഹിപ്പിക്കുന്നതിനായി കോളജ് അധ്യാപകൻ കൂടിയായ അനസ് വാഫിയാണ് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിനെ സമീപിച്ചത്.
നാദാപുരം: ഇന്നലെ രാത്രി ഉറങ്ങാൻ കിടന്നതിനിടെ മനോരോഗിയായ സ്വന്തം മകൻ്റെ കുത്തേറ്റ് മരിച്ച മുടവന്തേരിയിലെ പറമ്പത്ത് സൂപ്പിയുടെ മൃതദേഹം ചൊക്ലി ആശുപത്രിയിൽ നിന്ന് കോഴിക്കോട് മെഡിക്കൽ കോളജ് മേർച്ചറിയിലേക്ക് മാറ്റി . പോസ്റ്റ് മോർട്ടത്തിന് ശേഷം ഇന്ന് വൈകീട്ടോടെ ഖബറടക്കും . ഇടക്കിടെ അക്രമകാരിയാകാറുള്ള മകൻ മുഹമ്മദലി വീട്ടിലെ മൂർച്ചയേറിയ കത്തി കൊണ്ട് പിതാവിൻ്റെ നെഞ്ചിൽ കുത്തുകയായിരുന്നുവത്രെ. ആഴത്തിലുള്ള കുത്തേറ്റ സൂപ്പി ചൊക്ലിയിലെ ആശുപത്രിയിലേക്കു
കൊണ്ടു പോകുന്നതിനിടെ മരണപ്പെടുകയായിരുന്നു.
അക്രമം തടയാൻ ശ്രമിച്ച മാതാവ് ജമീലക്കും സഹോദരൻ മുനീറിനും കുത്തേറ്റെങ്കിലും ഇവർ തലശേരി ആശുപത്രിയിൽ സുഖം പ്രാപ്രിച്ചു വരികയാണ് . സംഭവത്തിന് ശേഷം സ്വയം കൈ ഞരമ്പ് മുറിച്ച മുഹമ്മദലി കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിൽസയിലാണ് .
നാദാപുരം: തൂണേരി പഞ്ചായത്തിലെ മുടവന്തേരിയിൽ ഉറങ്ങാൻ കിടന്ന പിതാവിനെ കുത്തിക്കൊന്ന മകനും ഗുരുതരാവസ്ഥയിൽ.
വ്യാപാരിയായ പറമ്പത്ത് സൂപ്പി 63 യാണ് രാത്രി 11 മണിയോടെ കുത്തേറ്റ് മരിച്ചത്. മാനസിക അസ്വാസ്ഥ്യമുള്ള മകൻ
മുഹമ്മദലിയാണ് കുത്തിയത് .ഒറ്റ കുത്തിന് തന്നെ സൂപ്പി മരിച്ചിരുന്നു.
അക്രമം തടയാൻ ശ്രമിച്ച മാതാവ് ജമീല, സഹോദരൻ മുനീർ എന്നിവർക്കും പരിക്കേറ്റെങ്കിലും ഇവർ അപകട നില തരണം ചെയ്തിട്ടുണ്ട്. ഇവർ തലശേരി ആശുപത്രിയിലാണ്.
അതേ സമയം , വീട്ടുകാരെ കുത്തിയ ശേഷം സ്വയം കൈ ഞരമ്പ് മുറിച്ച മുഹമ്മദലിയുടെ നില ഗുരുതരമാണ് . വടകര സഹകരണ ആശുപത്രിയിൽ നിന്ന് ഇദ്ദേഹത്തെ കോഴിക്കോട്ടേക്ക് മാറ്റിയിട്ടുണ്ട് .
നാദാപുരം: തൂണേരി പഞ്ചായത്തിലെ മുടവന്തേരിയിൽ മകൻ്റെ കുത്തേറ്റ് പിതാവ് മരിച്ചു. മാതാവിനും സഹോദരനും പരിക്കേറ്റു . ഇന്ന് രാത്രി 11 മണിയോടെയാണ് സംഭവം. പറമ്പത്ത് സൂപ്പി (63) യാണ് മരിച്ചത്. ഇയാളുടെ മാനസിക അസ്വാസ്ഥ്യമുള്ള മകൻ
മുഹമ്മദലിയാണ് കുത്തിയത് .ഒറ്റ കുത്തിന് തന്നെ സൂപ്പി മരിച്ചിരുന്നു. തടയാൻ ശ്രമിച്ച മാതാവിനും സഹോദരനുമാണ് പരിക്ക്. സൂപ്പിയുടെ മൃതദേഹം ചൊക്ലി ആശുപത്രിയിലേക്ക് മാറ്റി.
കുറ്റ്യാടി: കേരള മാപ്പിള കലാ അക്കാദമി അംഗത്വ പ്രചാരണത്തിന് കോഴിക്കോട് ജില്ലയിൽ തുടക്കമായി. ജില്ലാ തല ഉദ്ഘാടനം കുറ്റ്യാടിയിൽ ഗായകൻ രവി പൂളക്കൂലിന് മെമ്പർഷിപ്പ് നൽകി മാപ്പിള കവി കുന്നത്ത് മൊയ്തു മാസ്റ്റർ നിർവഹിച്ചു. എം ഐ യു പി സ്കൂളിൽ നടന്ന ചടങ്ങിൽ അക്കാദമി ജില്ലാ പ്രസിഡൻ്റ് എം കെ അഷ്റഫ് അധ്യക്ഷനായി . ജനറൽ സെക്രട്ടറി നൗഷാദ് വടകര സ്വാഗതം പറഞു.
ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് അംഗം സെഡ് എ സൽമാൻ, കെ പി മജീദ് മാസ്റ്റർ, ജമാൽ കുറ്റ്യാടി, ലിയാഖത്ത് കുളങ്ങരത്താഴ, മുഷ്താഖ് തീക്കുനി, ലത്തീഫ് കാക്കുനി, സൈനബ ചെറിയ കുമ്പളം , ത്വാഹിറ സൽമാൻ എന്നിവർ സംസാരിച്ചു .
ഇരിങ്ങണ്ണൂർ: നവയുഗ ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഇരിങ്ങണ്ണൂർ സൗത്ത് അഞ്ചാം വാർഡ് പ്രദേശത്ത് ശുചീകരണം നടത്തി. വാർഡ് മെമ്പർ കെ.ടി.കെ രാധ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എ.ഡാനിയ ഉദ്ഘാടനം ചെയ്തു. കെ.ബാലൻ, പ്രവീൺ കോമത്ത്, എൻ.രജീഷ്,ആർ.ഗീത, വത്സരാജ് മണലാട്ട്, ബജീഷ് ബി,ഷൈമ എം.ടി.കെ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ജയേഷ് ടി.പി സ്വാഗതവും അമൽജിത്ത് കക്കുറയിൽ നന്ദിയും പറഞ്ഞു. ക്ലബ് പ്രവർത്തകരായ നവനീത് കക്കുറയിൽ, പ്രണവ് രയരോത്ത്, സജേഷ് കെ, പ്രവീഷ് .കെ, രാജൻ മഞ്ഞോത്ത്, മനോജൻ ടി.പി, അനിൽകുമാർ പുനത്തിൽ, , വിനോദ് കുമാർ എം.ടി.കെ, ആഷിക പി , രജിത്ത് എം, ഷനിൽകുമാർ എം എന്നിവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
നാദാപുരം: നാദാപുരം ഗ്രാമ പഞ്ചായത്തിലെ ജൈവ സമ്പത്തിന്റെ കാവലാളാകുന്നതിന് ഇരുപത്തിരണ്ട് ജൈവ മിത്രങ്ങളെ നാടിന് സമർപ്പിച്ച് ജൈവ വൈവിധ്യ ദിനം നാദാപുരത്ത് സമുചിതമായി ആചരിച്ചു.
തെരുവൻ പറമ്പത്ത് പുഴയോരത്ത് നടന്ന പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് അഖില മര്യാട്ട് അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽ ഹമീദ് ജൈവ വൈവിധ്യ സന്ദേശം നൽകി. സ്ഥിരം സമിതി അധ്യക്ഷരായ സി കെ നാസർ, എം സി സുബൈർ, ജനീദ ഫിർദൗസ്, മെമ്പർ വി പി കുഞ്ഞിരാമൻ, മസ്ബൂബ അസീദ്, സി ടി കെ സമീറ, ഒ പി ഭാസ്ക്കരൻ എന്നിവർ സംസാരിച്ചു. ജൈവ വൈവിധ്യ മാനേജിങ് കമ്മിറ്റി വൈസ് ചെയർമാൻ ഇ ഹാരിസ് സ്വാഗതവും കെ പി സുബൈർ നന്ദിയും പറഞ്ഞു. വയോജന പാർക്കിന് സമീപമുള്ള പുഴയോരത്ത് നടന്ന പരിപാടിയിൽ ജല ഗീതം ആലപിച്ച് ജല നടത്തം നടത്തി. അടുത്ത പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന് ജൈവ മിത്രങ്ങൾക്ക് വിശദമായ പരിശീലനം നൽകും.പഞ്ചായത്തിലെ മുഴുവൻ ജൈവ വൈവിധ്യങ്ങളുടെയും വിവര ശേഖരണം ഫോട്ടോ സഹിതം ശേഖരിച്ച് ജനകീയ വൈവിധ്യ രജിസ്റ്റർ ഉണ്ടാക്കുന്നതാണ്, കൂടാതെ രജിസ്റ്ററിന്റെ ഇലക്ട്രോണിക് പതിപ്പ് തയ്യാറാക്കുവാൻ ഗ്രമ പഞ്ചായത്ത് ഭരണ സമിതി തീരുമാനിച്ചിട്ടുണ്ട്.
വാണിമേൽ: കേരള സർക്കാർ വ്യവസായ വാണിജ്യ വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ വാണിമേൽ ഗ്രാമ പഞ്ചായത്തിൽ ശിൽപ ശാല സംഘടിപ്പിച്ചു.
ഒരു വർഷം ഒരു ലക്ഷം സംരംഭംങ്ങൾ എന്ന ലക്ഷ്യത്തോടെ നടത്തിയ സംരംഭകത്വ ശിൽപശാല ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് സെൽമ രാജു ഉദ്ഘാടനം ചെയ്തു. സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ഫാത്തിമ കണ്ടിയിൽ അദ്ധ്യക്ഷത വഹിച്ചു. തൂണേരി ബ്ലോക്ക് വ്യവസായ വികസന ഓഫീസർ ശരത് പി.ഡി സംരംഭ സാധ്യതകളെ കുറിച്ച് വിശദീകരിച്ചു.
പി. രത്നാകര കുറുപ്പ് സംരംഭം തുടങ്ങുന്നതി നാവശ്യമായ ലോണുകൾ സംബന്ധിച്ച് സംസാരിച്ചു.
വാർഡ് മെമ്പർമാരായ സി.കെ. ശിവറാം , ചേലക്കാടൻ കുഞ്ഞമ്മദ്, റസാഖ് പറമ്പത്ത്, പി.ശാരദ, റംഷിദ് ചേരനാണ്ടി, സി ഡി എസ്
ചെയർ പേഴ്സൺ റിജിന എന്നിവർ സംസാരിച്ചു.
വാർഡ് മെമ്പർ എ.പി.ഷൈനി സ്വാഗതവും ഫെസിലിറേറ്റർ കെ.എം ആര്യ നന്ദിയുംപറഞ്ഞു
നാദാപുരം: എം എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ വേര് ക്യാമ്പയിനിന്റെ ഭാഗമായി നാദാപുരം പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച ഗ്രാമ യാത്ര സംസ്ഥാന പ്രവർത്തക സമിതി അംഗം മുഹമ്മദ് പേരോട് ഉദ്ഘാടനം ചെയ്തു. മുഹ്സിൻ വളപ്പിൽ മുഖ്യ പ്രഭാഷണം നടത്തി .സയ്യിദ് ഹനീഫ് ,ഫവാസ് തുണ്ടിയില്‍ ,സയ്യിദ് മിഖ്ദാദ് ,ഷുഹൈബ് ഈയ്യംകോട് ,ഉമൈർ നരിക്കാട്ടേരി .സുഹൈൽ കുമ്മങ്കോട് ,റഷാദ് കുമ്മങ്കോട് എന്നിവർ സംസാരിച്ചു.
നാദാപുരം: കൃതിമ രുചിക്കൂട്ടുകൾ ഇല്ലാതെ പ്രകൃതിയുടെ യഥാർത്ഥ രുചി നൽകുന്ന നാച്ചുറൽ ഐസ്ക്രീം നിർമാതാക്കളായ നൈസ്ക്രീമിന്റെ ഷോറൂം ഇനി കുളങ്ങരത്തും. ഇന്ന് 11 മണിക്ക് ഉദ്ഘാടനം ചെയ്യുന്ന ഡേ മാർട്ടിനൊപ്പമാണ് നൈസ്ക്രീം ആരംഭിക്കുന്നത്. സ്വന്തമായി ഫാകറ്ററിയിൽ നിന്ന് ഉത്പാദിപ്പിക്കുന്ന ഐസ്ക്രീമുകളാണ് ഇവുടത്തെ പ്രത്യേകത. എസ്സൻസുകൾ ചേർക്കാതെ വ്യത്യസ്ത പഴങ്ങളുടെ യഥാർത്ഥ രുചിക്കൂട്ടുകളുമായി നിർമിക്കുന്ന നൈസ്ക്രീം ഇതിനകം ജനശ്രദ്ധ നേടിയിട്ടുണ്ട്. ആപ്പിൾ, ഓറഞ്ച്, മാങ്ങ, തണ്ണിമത്തൻ, അത്തിപ്പഴം, പൈനാപ്പിൾ, സ്ട്രാബെറി, ചിക്കു, അനാർ, പേരക്ക, ഇളനീർ തുടങ്ങി അനവധി രുചിക്കൂട്ടുകൾ ഇവിടെ ലഭ്യമാക്കും.
ശുദ്ധവും ഗുണമേന്മയുള്ളതുമായ ഐസ് ക്രീം ജനങ്ങൾക്ക് ലഭ്യമാക്കുകയാണ് നൈസ്ക്രീമിന്റെ ലക്ഷ്യമെന്ന് പാർട്ണർമാർ പറഞ്ഞു.
നാദാപുരം: പ്രതിദിനം പ്രതിരോധം ക്യാമ്പയിന്റെ ഭാഗമായി ചിയ്യൂർ ഏഴാം വാർഡിൽ വിളംബര റാലി നടത്തി. തെരുവമ്പറമ്പ് മുതൽ ചെറു പീടിക കണ്ടി വരെയുള്ള ഭാഗങ്ങളിലാണ് ആരോഗ്യ സുരക്ഷക്ക് മാലിന്യ മുക്ത പരിസരം എന്ന ആശയവുമായി റാലി നടത്തിയത്. നാദാപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റും ഏഴാം വാർഡ് മെമ്പറുമായ അഖില മാര്യാട്ടിന്റെ നേതൃത്വത്തിലാണ് റാലി നടത്തിയത്. തൊഴിലുറപ്പ് അംഗങ്ങളും , കുടുംബശ്രീ അംഗങ്ങളും വാർഡ് വികസന സമിതിയംഗങ്ങളും ആർ.ആർ.ടി വളണ്ടിയർമാരും റാലിയിൽ പങ്കെടുത്തു. ഇതിന്റെ ഭാഗമായി ആരോഗ്യ ജാഗ്രത സമിതി .സമ്മേളനവും ബോധവത്കരണ ക്ലാസും നടന്നു. ഏഴാം വാർഡിലെ മുഴുവൻ വീടുകളിലും ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു . വൈസ് പ്രസിഡന്റ് അഖില മര്യാട്ട്, സിസ്റ്റർ ഫാത്തിമ, ആശാ വർക്കർ വസന്ത, വികസന സമിതി കൺവീനർ കെ.പി സുബൈർ എന്നിവർ നേതൃത്വം നൽകി.
കുറ്റ്യാടി : മുൻ പ്രധാന മന്ത്രി രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിന്റെ ഭാഗമായി കുറ്റ്യാടി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി അനുസ്മരണ യോഗവും , ഛായാ ചിത്രത്തിൽ പുഷ്പാർച്ചനയും നടത്തി മണ്ഡലം പ്രസിഡന്റ് ശ്രീജേഷ് ഊരത്ത് അധ്യക്ഷത വഹിച്ചു, ബ്ലോക്ക് ജനറൽ സെക്രട്ടറി പി പി ആലിക്കുട്ടി ഉൽഘാടനം ചെയ്തു, എസ് ജെ സജീവ് കുമാർ ,ടി സുരേഷ് ബാബു, സി കെ രാമചന്ദ്രൻ , എൻ സി കുമാരൻ,മംഗലശ്ശേരി ബാലകൃഷ്ണൻ, കെ പി കരുണൻ, എൻ കെ ദാസൻ എന്നിവർ പ്രസംഗിച്ചു
കുറ്റ്യാടി: ദേശാന്തരീയ ജീവ കാര്യണ്യ സംഘടനയായ റെഡ്ക്രോസ് കുറ്റ്യാടി യൂണിറ്റ് സ്നേഹസ്പർശം ഡയാലിസിസ് സെന്ററിലെ കിടപ്പിലായ രോഗികൾക്ക് ഹൈജീൻ കിറ്റ് വിതരണം ചെയ്തു. കൂറ്റ്യാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഒ.ടി. നഫീസ സ്നേഹസ്പർശം അഡ്മിനിസ്ട്രറ്റർ ഒ.ടി.ബാലകൃഷ്ണന് കിറ്റ് കൈമാറി. രോഗിയുടെ ശുചിത്വം കുടുംബത്തിന്റെ മാത്രം ബാധ്യതയല്ലെന്നും സമൂഹത്തിന്റെത് കൂടിയാണെന്നും ഒ.ടി. നഫീസ പറഞ്ഞു. ജീവ കാര്യണ്യ പ്രവർത്തന രംഗത്ത് തുല്യതയില്ലാത്ത ഇടപ്പെടുകളാണ് റെഡ്ക്രോസ് നടത്തി കൊണ്ടിരിക്കുനതെന്നും അവർ പറഞ്ഞു.
എസ്.ജെ.സജീവ് കുമാർ അദ്ധ്വക്ഷത വഹിച്ചു.
എം.ഷഫീഖ്, ഹാഫിസ് പൊന്നേരി എന്നിവർ സംസാരിച്ചു. സെഡ്. എ. സൽമാൻ സ്വാഗതവും സന്ധ്യ കരണ്ടോട് നന്ദിയും പറഞ്ഞു.
നാദാപുരം: ബേക്കറി രംഗത്ത് ഏറെ ജന പ്രീതി നേടിയ കിംഗ്സ് ബേക്ക്സ് നാളെ കുളങ്ങരത്ത് പ്രവർത്തനമാരംഭിക്കും. നാളെ 11 മണിക്ക് ഉദ്ഘാടനം ചെയ്യുന്ന ഡേ മാർട്ട് ഹൈപ്പർ മാർക്കറ്റിനൊപ്പമാണ് വ്യത്യസ്തയിനം രുചിക്കൂട്ടുകളാൽ വിസ്മയം തീർക്കുന്ന കിംഗ്സ് ബേക്സിൽ കൂൾബാറുമുണ്ട്.
വിവിധ തരം ജ്യൂസുകൾക്കും ഷെയ്ക്കുകൾക്കും
പുറമെ ഗ്രിൽഡ് ബർഗർ എന്ന പ്രത്യേക വിഭവവും ഇവിടെ ലഭ്യമാണ് . ആഘോഷ വേളകളിൽ മധുരം നിറക്കുന്ന വിവിധ തരത്തിലുള്ള കേക്കുകൾ,
കോക്കനട്ട് ഷെയ്ക്ക് തുടങ്ങി പുതിയ രൂപ ത്തിലും ഭാവത്തിലുമുള്ള രുചിക്കൂട്ടുകളുടെ കലവറ നാടിന് ആനന്ദം പകരുന്നതാണ്
നാദാപുരം : പ്രമുഖ ഹൈപ്പർ മാർക്കറ്റ് ശൃംഖലയായ ഡേമാർട്ട് ഗ്രൂപ്പിൻ്റെ പുതിയ ബ്രാഞ്ച് കക്കട്ടിൽ കുളങ്ങരത്ത് നാളെ ഉദ്ഘാടനം ചെയ്യും ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ വിലക്കുറ വിൽ ലഭ്യമാക്കുന്ന ഡേമാ ർട്ടിൻ്റെ പുതിയ ഷോറൂം ഉദ്ഘാടനം ചെയ്യുന്നതോടെ നാദാപുരം, കുറ്റ്യാടി മേഖലയുടെ വാണിജ്യകേന്ദ്രമായി കുളങ്ങരത്ത് മാറും.
ഡേ മാർട്ട് ഗ്രൂപ്പ് ചെയർമാൻ സി മുഹമ്മദലി ഉദ്ഘാടനം നിർവ്വഹിക്കും.
പഴം - പച്ചക്കറി ,ഗ്രോസറി, വീട്ടുപകരണങ്ങൾ, റസ്റ്റോറൻ്റ്, ബേക്കറി, കൂൾബാർ എന്നിങ്ങനെ എല്ലാ വിഭാഗങ്ങളും ഡേമാർട്ടിൽ ഒരുക്കിയിട്ടുണ്ട് ഒപ്പം വിശാലമായ പാർക്കിംഗ് സൗകര്യവും ഡേമാർട്ടിൻ്റെ സവിശേഷതയാണ്.
കുറ്റ്യാടി, വടകര, വില്ലാപ്പള്ളി ,കോഴിക്കോട്, ഓർക്കാട്ടേരി ,കുന്ദമംഗലം, സുൽത്താൻ ബത്തേരി, മട്ടന്നൂർ, കരപ്പറമ്പ, നടുവണ്ണൂർ, ചക്കരക്കൽ, പട്ടാമ്പി, കാരന്തൂർ, ചെമ്പ്ര, മാനന്തവാടി, ബാലുശ്ശേരി എന്നിവിടങ്ങളിൽ വിലക്കുറവിൻ്റെ വിസ്മയം സ്യഷ്ടിച്ച ഡേമാർട്ട് ഗ്രൂപ്പ് തൊട്ടിൽപ്പാലം, കക്കട്ടിൽ ,തൂണേരി , യു.എ.ഇ എന്നിവിട ങ്ങളിൽ പുതിയ ബ്രാഞ്ചുകൾ തുറക്കാനുള്ള തയ്യാറെടുപ്പിലാണ്.
ഉപഭോക്താക്കൾക്ക് ഗുണമേന്മക്കും, വിലക്കുറവിനും ഒപ്പം ഷോപ്പിംഗിൻ്റെ നവ്യാനുഭൂതി പകരാനുള്ള തയ്യാറെടുപ്പിലാണ് ടീം ഡേ മാർട്ട്.
നാദാപുരം: യു.കെയിലെ പ്രശസ്തമായ നോർത്രുമ്പിയ യൂണിവേഴ്സിറ്റിയിൽ ഫെല്ലോഷിപ്പോടു കൂടി ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് വിഭാഗത്തിൽ പി.എച്ച്.ഡി അഡ്മിഷൻ നേടി നാദാപുരത്തുകാരി. ഉമ്മത്തൂരിലെ മീത്തലെ പാലക്കൂൽ നാദിറാ ഹമീദിനാണ് ഇലക്ട്രോ കെമിസ്ട്രിയിൽ ഡോക്ടറേറ്റ് നേടാൻ ഫെല്ലോഷിപ്പ് ലഭിച്ചത്.
ബിരുദാനന്തര ബിരുദത്തിന് സമർപ്പിച്ച നാദിറയുടെ പ്രൊജക്ട് റിപ്പോർട്ട് അമേരിക്കൻ കെമിക്കൽ സൊസൈറ്റിയുടെ ജേർണലിൽ പ്രസിദ്ധീകരിച്ചിരുന്നു. ഇതിനെ അടിസ്ഥാനമാക്കി നൽകിയ അപേക്ഷയിലാണ് ഫെല്ലോഷിപ്പ് യോഗ്യത നേടിയത്. ഡോക്ടറേറ്റ് നേടിയ ശേഷം കൂടുതൽ ഗവേഷണങ്ങളിലേക്ക് തിരിയാനാണ് ഈ മിടുക്കിയുടെ ആഗ്രഹം.
ഉമ്മത്തൂർ എൽ.പി സ്കൂൾ, ഉമ്മത്തൂർ എസ്.ഐ. ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ പ്രാഥമിക പഠനം നടത്തിയ നാദിറ കല്ലിക്കണ്ടി എൻ.എ.എം കോളജിൽ നിന്ന് പോളിമർ കെമിസ്ട്രിയിൽ ബിരുദവും കുസാറ്റിൽ നിന്ന് ഹൈഡ്രോ കെമിസ്ട്രിയിൽ ബിരുദാനന്ദ ബിരുദവും നേടിയിട്ടുണ്ട്.
ഉമ്മത്തൂർ ഹയർ സെക്കൻഡറി സ്കൂളിലെ റിട്ട. അധ്യാപകൻ മീത്തലെ പാലക്കൂൽ ഹമീദിന്റെയും മൈമൂനത്തിന്റെയും മകളാണ്. നാഫിയ ഹമീദ്, അമീന എന്നിവർ സഹോദരങ്ങളാണ്.
ഇരിങ്ങണ്ണൂർ: ഇരിങ്ങണ്ണൂർ ഹയർ സെക്കണ്ടറി സ്കൂളിൽ അവധിക്കാല കായിക പരിശീലന ക്യാംപ് ആരംഭിച്ചു. ഈ സ്കൂളിലെ കുട്ടികൾക്ക് പുറമെ മറ്റ് സ്ഥാപനങ്ങളിൽ പഠിക്കുന്ന ആൺകുട്ടികളും പെൺകുട്ടികളുമായി എടച്ചേരി പഞ്ചായത്തിലെ നൂറോളം കായിക പ്രേമികൾ ക്യാംപിൽ പങ്കെടുത്തു വരുന്നു. കായികാധ്യാപകൻ ജസിൽ രാജ് ൻ്റെ നേതൃത്വത്തിൽ നടക്കുന്ന 2 ആഴ്ച നീണ്ടു നിൽക്കുന്ന ക്യാംപിൽ അധ്യാപകരും അധ്യാപകേതര ജീവനക്കാരും പൂർവ്വ വിദ്യാർത്ഥികളും പരിശീലനം നൽകുന്നു. കുട്ടികളിൽ മാനസികാരോഗ്യത്തോടൊപ്പം കായിക ക്ഷമത വർധിപ്പിക്കുകയെന്നതാണ് ലക്ഷ്യം. ഫുട്ബോൾ, വോളിബോൾ, കബഡി, ഖൊ- ഖൊ എന്നീ ഇനങ്ങളിൽ പ്രത്യേക പരിശീലനത്തിന് ഊന്നൽ കൊടുക്കുന്നു. കുട്ടികൾക്കുള്ള ലഘുഭക്ഷണത്തിന്നായി മാനേജ്മെൻ്റ് , സ്കൂൾ ജീവനക്കാർ, വിവിധ ക്ലബ്ബുകൾ ഇവയുടെ സഹായങ്ങൾ ലഭിക്കുന്നു. നാട്ടുകാരുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും വിവിധ ക്ലബ്ബ് പ്രവർത്തകരുടെയും അകമഴിഞ്ഞ സഹകരണം കേമ്പിന് മാറ്റുകൂട്ടുന്നു. ക്യാമ്പ് നാദാപുരം പോലീസ് സബ് ഇൻസ്പെക്ടർ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ പി.കെ ശശികുമാർ അധ്യക്ഷത വഹിച്ചു. ജസിൽ രാജ് പി, അജിത്ത്കുമാർ എ.ആർ, സുമംഗല ബി , ടി. അനിൽ കുമാർ ,എൻ.കെ മിഥുൻ എന്നിവർ ആശംസകളർപ്പിച്ചു. 24 ന് ക്യാമ്പ് സമാപിക്കും .
നാദാപുരം : ഹൈടെന്‍ഷന്‍ ലൈന്‍ സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായി മരച്ചില്ലകളും മറ്റും മുറിച്ചു മാറ്റുന്ന തിനാല്‍ ആയഞ്ചേരി സെക്ഷനിലെ മുക്കടത്തും വയല്‍, തുലാറ്റുനട, അരൂര്‍ റോഡ്, കാക്കുനി, ചാലില്‍പ്പാറ, കാക്കുനി ബസ് സ്റ്റോപ്പ്, അരൂര്‍ ഭജന മഠം, ഹരിതവയല്‍, ജിലാനി, തീക്കുനി മില്‍ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ നാളെ (ശനി)രാവിലെ 7.30 മുതല്‍ 1.30 വരെ വൈദ്യുതി വിതരണം മുടങ്ങുമെന്ന് കെ എസ് ഇ ബി അറിയിച്ചു.
വാണിമേൽ: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലാ കലക്ടരുടെ ഉത്തരവ് പ്രകാരം വാണിമേൽ ഗ്രാമപഞ്ചായത്തിലെ മലയോര മേഖലയിലെ നദീതീരങ്ങൾ, വെള്ളച്ചാട്ടങ്ങൾ എന്നിവിടങ്ങളിലേക്കുള്ള പ്രവേശനം പൂർണ്ണമായും നിരോധിച്ചു.
ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്ന മലയോര പ്രദേശങ്ങളിൽ രാത്രി 7 മണി മുതൽ രാവിലെ 7 മണി വരെ അടിയന്തിര യാത്രകൾ അല്ലാത്തവ ഒഴിവാക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.
അപകട സാധ്യതയുള്ള മരങ്ങൾ സ്ഥല ഉടമകൾ അടിയന്തിരമായി മുറിച്ച് മാറ്റേണ്ടതാണ്.
നാദാപുരം: ഗ്രാമപഞ്ചായത്തിലെ ആറാം വാർഡിൽ ഭക്ഷ്യവിഷബാധയേറ്റ് എന്ന് സംശയിച്ച് യുവതി മരണപ്പെട്ട സാഹചര്യത്തിൽ നാദാപുരം ഗ്രാമപഞ്ചായത്തിൽ ഉന്നതതല യോഗം ചേർന്നു. ജനപ്രതിനിധികൾ, ആശാവർക്കർമാർ, ആരോഗ്യ വകുപ്പ് ജീവനക്കാർ, കുടുംബശ്രീ സി ഡി എസ് അംഗങ്ങൾ എന്നിവരുടെ യോഗം ചേർന്ന് മുഴുവൻ വീടുകളും അഞ്ച് ദിവസത്തിനുള്ളിൽ ഫീൽഡ് പരിശോധന നടത്തി “പ്രതിദിനം പ്രതിരോധം” ക്യാമ്പയിന്റെ ഭാഗമായി ബോധവൽക്കരിക്കും. വീടുകളിൽ പരിശോധന നടത്തിയശേഷം ഏറ്റവും മോശം വീടുകളുടെ വിവരം ശേഖരിച്ച് വാർഡ് സാനിറ്റേഷൻ കമ്മിറ്റിയിൽ അവതരിപ്പിക്കും. ഭക്ഷ്യവിഷബാധയേറ്റ ആറാം വാർഡിൽ ജനകീയ ശുചിത്വ റാലി സംഘടിപ്പിക്കും. കുടുംബശ്രീ,അയൽക്കൂട്ടങ്ങൾ വഴിയും അവബോധം സംഘടിപ്പിക്കും.
വാർഡ് തലത്തിൽ ലെഗസി വേസ്റ്റ്, വെള്ളക്കെട്ട് എന്നിവയുടെ വിവരങ്ങൾ ആശാവർക്കർമാർ മുഖേന ശേഖരിക്കും. ഭക്ഷ്യവിഷബാധയേറ്റ സാഹചര്യത്തിൽ കല്ലാച്ചി മത്സ്യമാർക്കറ്റ് താൽക്കാലികമായി അടച്ചു.
യോഗത്തിൽ നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി വി മുഹമ്മദലി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽ ഹമീദ് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഖില മര്യാട്ട് നാദാപുരം താലൂക്ക് ഹോസ്പിറ്റൽ ഹെൽത്ത് ഇൻസ്പെക്ടർ സുരേന്ദ്രൻ കല്ലേരി നാദാപുരം ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ സതീഷ് ബാബു കെ സ്ഥിരം സമിതി അധ്യക്ഷന്മാരായ സി കെ നാസർ,എം സി സുബൈർ ജനിത ഫിർദൗസ് എന്നിവർ യോഗത്തിൽ സംസാരിച്ചു.
നാദാപുരം : ഗ്രാമ പഞ്ചായത്തിന്റെകീഴിൽ പ്രവർത്തിക്കുന്ന മത്സ്യമാർക്കറ്റ് ആരോഗ്യവകുപ്പ് താൽക്കാലികമായി അടച്ചുപൂട്ടി. ഇന്ന് രാവിലെ നടന്ന പരിശോധനയിലാണ് ശുചിത്വവുമായി ബന്ധപ്പെട്ട്നേരത്തെ ആരോഗ്യവകുപ്പു നൽകിയ നിർദ്ദേശങ്ങൾ പാലിക്കപ്പെട്ടിട്ടില്ലെന്ന് ബോധ്യമായി. ഇതേ തുടർന്ന് താൽക്കാലികമായി മാർക്കറ്റ് അടക്കാൻ നിർദേശം നൽകുകയായിരുന്നു. ഇന്ന് ഉച്ചതിരിഞ്ഞ് ആരോഗ്യ സമിതിയുടെ അടിയന്തരയോഗം ഗ്രാമ പഞ്ചായത്ത് ഓഫീസിൽ ചേരുന്നുണ്ട് .ഇതിനുശേഷം തുടർ നടപടികൾ ഉണ്ടാവും.
നാദാപുരം: വീട്ടിലുണ്ടാക്കിയ
ചെമ്മീൻ കറി കഴിച്ചതിനെ തുടർന്ന് അസ്വസ്ഥത അനുഭവപ്പെട്ട വീട്ടമ്മ
ആശുപത്രിയിൽ മരിച്ചു. പയന്തോങ്ങ് ചിയ്യൂരിലെ കരിമ്പാലങ്കണ്ടി മൊയ്ദുവിന്റെ ഭാര്യ സുലൈഖ (46) യാണ്
കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. കഴിഞ്ഞ ദിവസം വീട്ടിൽ ചെമ്മീൻ കറിയുണ്ടാക്കി സുലൈഖയടക്കം എല്ലാവരും കഴിച്ചിരുന്നു. എന്നാൽ, ഇതിന് ശേഷം
സുലൈഖക്ക് വയറിളക്കവും ഛർദ്ദിയും അനുഭവപ്പെടുകയും കല്ലാച്ചി സ്വകാര്യ ക്ലിനിക്കിൽ പ്രാഥമിക ചികിൽസ നൽകിയ ശേഷം വടകര സഹകരണ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. അവിടെ നിന്നും വലിയ മാറ്റമൊന്നും ഇല്ലാത്തതിനെ തുടർന്ന്
ഇന്നലെ വൈകീട്ട് കോഴിക്കോട് മിംസ് ആശുപത്രിയിലെക്ക് കൊണ്ടു പോകുന്നതിനിടെയാണ് മരിച്ചത്. അതേ സമയം ചെമ്മീൻ കയറി കഴിച്ച വീട്ടിലെ മറ്റാർക്കും യാതൊരു പ്രശ്നവുമില്ല.
മക്കൾ: ഫായിസ് , റംസിയ,
സുഹൈൽ, നജില.
മരുമക്കൾ: ,സമീർ ,
ഷറഫാന.
സഹോദരങ്ങൾ: അബൂബക്കർ , ആയിശ,
സക്കീന.
നാദാപുരം: കേരള പത്ര പ്രവർത്തക അസോസിയേഷൻ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന നാദാപുരം പ്രസ് ഫോറം പ്രസിഡണ്ടായി വൽസരാജ് മണലാട്ട് ( പടയണി ) , സെക്രട്ടറിയായി മുഹമ്മദലി തിനുർ ( സുപ്രഭാതം ), ട്രഷററായി ഇസ്മയിൽ വാണിമേൽ ( മാതൃഭൂമി ) എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.
വി പി രാധാകൃഷ്ണൻ ( കേരള കൗമുദി ), പി കെ റാഷിദ് ( മീഡിയ വിഷൻ ) എന്നിവർ വൈസ് പ്രസിഡൻ്റുമാരും രിജിൻ കല്ലാച്ചി ( ട്രൂ വിഷൻ ന്യൂസ് ) , ഹൈദർ വാണിമേൽ ( സുപ്രഭാതം) എന്നിവർ ജോയ്ൻ്റ് സെക്രട്ടറിമാരുമാണ്.
കേരള പത്ര പ്രവർത്തക അസോസിയേഷൻ വടകര താലൂക്ക് പ്രസിഡന്റ് എം കെ അഷ്റഫ് ( ചന്ദ്രിക ) ഉദ്ഘാടനം ചെയ്തു. താലൂക്ക് ട്രഷറർ കെ കെ ശ്രീജിത്ത് ( ട്രൂവിഷൻ ) , വൈസ് പ്രസിഡന്റ് പി കെ രാധാകൃഷ്ണൻ ( മംഗളം ) എന്നിവർ സംസാരിച്ചു.
പ്രാദേശിക മാധ്യമ പ്രവർത്തകർക്ക്
ക്ഷേമനിധി ഏർപ്പെടുത്തുമെന്ന സർക്കാർ പ്രഖ്യാപനം ഉടൻ നടപ്പിലാക്കണമെന്ന് കൗൺസിൽ ആവശ്യപ്പെട്ടു.
കക്കട്ടിൽ: നിർദിഷ്ട കുറ്റ്യാടി - നാദാപുരം - പെരിങ്ങത്തൂർ നാലുവരിപ്പാതയുടെ അലൈൻമെൻ്റിനെതിരെ കർമ്മസമിതിയുടെ നേതൃത്വത്തിൽ നാളെ (വെള്ളി) വൈകീട്ട് 4ന് കുളങ്ങരത്ത് സംസ്ഥാന പാതയിൽ നാളെ മനുഷ്യചങ്ങല നടത്തും. വിമാനത്താവള റോഡിന്റെ വികസനപദ്ധതിയുടെ തുടർ നടപടികൾക്ക് വേഗം കൂട്ടാൻ സർക്കാർ നടപടി തുടങ്ങിയതോടെയാണ് സംസ്ഥാന പാത 38 ൽ ഇരുവശ വുമുള്ള കെട്ടിട ഉടമകളും, ആരാധനാലയ കമ്മിറ്റികളുടേയും നേതൃത്വത്തിൽ കർമ്മസമിതി രൂപീകരിച്ച് മനുഷ്യചങ്ങല നടത്തുന്നത്. നിരവധി വളവും തിരിവും കയറ്റി റക്കങ്ങളും ഒഴിവാക്കി കൊണ്ടാണ് റോഡിൻ്റെ രൂപകൽപനയെന്നതിനാൽ ജനവാസ കേന്ദ്രങ്ങളും ആരാധനാലയങ്ങളും മറ്റു കെട്ടിടങ്ങളും നിരവധി വിദ്യാലയങ്ങളും , ആരാ ധനാലയങ്ങളും പൊളിച്ചു മാറ്റേണ്ടി വരുമെന്നതാണ് കർമ്മസമിതിയുടെ നേതൃത്വത്തിൽ പ്രക്ഷോഭം നടത്താൻ കാരണം. .നാളെ നാലു മണിക്ക് മനുഷ്യചങ്ങല കഥാകൃത്ത് നാസർ കക്കട്ടിൽ ഉദ്ഘാടനം ചെയ്യും.വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ ചങ്ങലയിൽ അണിനിരക്കും.
നാദാപുരം: നാദാപുരം ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിലെ പേരോട് - പുളിയാവ് റോഡ് കുളമായി. നാട്ടുകാർ വാഴനട്ടു പ്രതിഷേധിച്ചു. പത്ത് വർഷത്തോളമായി പുനരുദ്ധാരണ പ്രവർത്തികളൊന്നും നടക്കാതിരുന്നതിനാൽ ചെളിക്കുളമായി മാറിയ റോഡിന് ഈ വർഷം പഞ്ചായത്ത് ഫണ്ട് അനുവദിച്ചെങ്കിലും ഭാഗികമായി മറ്റൊരു റോഡിന് വകമാറ്റി ചെലവഴിച്ചതാണ് ഇത്തരത്തിൽ റോഡ് തകർന്നു കിടക്കാൻ കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം. റാഷിദ് നിടുവയിൽ, ഇസ്മായിൽ കാര്യാട്ട്, ഹക്കീം നിടുവയിൽ, രവീന്ദ്രൻ എന്നിവർ നേതൃത്വം നൽകി.
നാദാപുരം: നാദാപുരം ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിലെ പേരോട് - പുളിയാവ് റോഡ് കുളമായി. നാട്ടുകാർ വാഴനട്ടു പ്രതിഷേധിച്ചു. പത്ത് വർഷത്തോളമായി പുനരുദ്ധാരണ പ്രവർത്തികളൊന്നും നടക്കാതിരുന്നതിനാൽ ചെളിക്കുളമായി മാറിയ റോഡിന് ഈ വർഷം പഞ്ചായത്ത് ഫണ്ട് അനുവദിച്ചെങ്കിലും ഭാഗികമായി മറ്റൊരു റോഡിന് വകമാറ്റി ചെലവഴിച്ചതാണ് ഇത്തരത്തിൽ റോഡ് തകർന്നു കിടക്കാൻ കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം. റാഷിദ് നിടുവയിൽ, ഇസ്മായിൽ കാര്യാട്ട്, ഹക്കീം നിടുവയിൽ, രവീന്ദ്രൻ എന്നിവർ നേതൃത്വം നൽകി.
നാദാപുരം: ഗ്രാമ പഞ്ചായത്ത് മൂന്നാം വാർഡിൽ ആരോഗ്യ ജാഗ്രത സമ്മേളനം വാർഡ് മെമ്പർ വി.എ.സി മസ്ബൂബ അസീദ് ഉത്ഘാടനം ചെയ്തു. വാർഡ് കൺവീനർ ജാഫർ തുണ്ടിയിൽ അധ്യക്ഷത വഹിച്ചു.
ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പ്രസാദ് ആരോഗ്യ ജാഗ്രത എന്ന വിഷയത്തെ ആസ്പദമാക്കി സംസാരിച്ചു.
പകർച്ച വ്യാധികൾ ഇല്ലാതാക്കുന്നതിന് വേണ്ടിയുള്ള മുൻകരുതലുകൾ സ്വീകരിക്കാനും, ഓരോരുത്തരും അവരവരുടെ വീടുകളും,പരിസരങ്ങളും ശുചിയായി സൂക്ഷിക്കാനും,മറ്റുള്ളവർക്ക് കൊതുക് ജന്യ രോഗങ്ങളെ കുറിച്ചുള്ള ബോധവൽക്കരണം നടത്താനും തീരുമാനിച്ചു. ബോധ വൽക്കരണ ത്തിനുള്ള നോട്ടീസ് വിതരണോദ്ഘാടനവും, രോഗ പ്രതിരോധ ഗുളിക വിതരണവും മെംബർ നിർവഹിച്ചു. പരിപാടിയിൽ മൊയ്തു കോടികണ്ടി, വേണു സി.ടി,ആശ വർക്കർ ഷീബ തുടങ്ങിയവർ സംസാരിച്ചു.
എടച്ചേരി: കോവിഡ് കാലത്ത് വീടിനകത്ത് ഒതുങ്ങിക്കഴിഞ്ഞിരുന്ന കുട്ടികളുടെ സമഗ്രമായ ആരോഗ്യപരിപാലനത്തിന് വേണ്ടി ആരോഗ്യ മിഠായി പദ്ധതിയുടെ ഭാഗമായി എടച്ചേരി ഗ്രാമ പഞ്ചായത്ത് ഗവ. ആയുർവേദ ഡിസ്പെൻസറി ഹെൽത്ത് ആൻഡ് വെൽനസ് സെന്റർ അവധിക്കൂടാരം ഒരുക്കി.
ശരിയായ ഭക്ഷണം, ആരോഗ്യകരമായ ജീവിത രീതികൾ എന്നിവ ക്ലാസ്സുകളിലൂടെയും കളികളിലൂടെയും കുട്ടികളെ പരിചയിപ്പിച്ചു. ആരോഗ്യ, സാമൂഹിക രംഗങ്ങളിലെ വിദഗ്ധർ ക്ലാസുകൾ നയിച്ചു.
6 ദിവസങ്ങളിലായി നടന്ന പരിപാടിയിൽ എല്ലാ ദിവസവും യോഗ പരിശീലനവും ഔഷധ സസ്യങ്ങളെ പരിചയപ്പെടുത്തലും ഉണ്ടായി. കുട്ടികളുടെ കലാവാസനകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ചിത്രം വരക്കൽ, പാട്ടുപാടൽ, അഭിനയം, നൃത്തം തുടങ്ങിയവയും ഒപ്പം കരാട്ടേ പരിശീലനങ്ങളും നടത്തി.
ആരോഗ്യകരമായ ഭക്ഷ്യവസ്തുക്കളും പാനീയങ്ങളും വിതരണം ചെയ്യുകയും ഇവ തയ്യാർ ചെയ്യുന്നതിനുള്ള പരിശീലനവും കുട്ടികൾക്ക് നൽകി.
സാമൂഹിക ഭരണ മേഖലയിൽ പ്രവർത്തിക്കുന്നവരെ കുട്ടികൾക്ക് നേരിട്ട് പരിചയപ്പെടുത്തുകയും അവരോടു ഇടപഴകാനുള്ള അവസരം നൽകുകയും ചെയ്തു.
സമൂഹത്തിൽ പരസ്പരം നല്ല തരത്തിൽ ഇടപെടുന്നതിനും പ്രാപ്തരാക്കാവുന്ന തരത്തിലായിരുന്നു പരിപാടികൾ. നാഷണൽ ആയുഷ് മിഷനും എടച്ചേരി ഗ്രാമ പഞ്ചായത്തും പരിപാടിക്ക് പരിപൂർണ്ണ പിന്തുണ നൽകി.
എടച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. പത്മിനി ടീച്ചർ, ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ എം മൻസൂർ, നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. അനീന പി ത്യാഗരാജൻ എന്നിവർ പരിപാടികളിൽ പങ്കെടുത്തു.
സീനിയർ മെഡിക്കൽ ഓഫിസർ ഡോ. രാജേഷ് എൻ, യോഗ പരിശീലക ഡോ. ഗീതു ജി, ഡോ. ശ്വേത ദിലീപ് എന്നിവരുടെ നേതൃത്വത്തിൽ സ്ഥാപനത്തിലെ ജീവനക്കാർ പരിപാടികൾക്ക് നേതൃത്വം നൽകി.
നാദാപുരം : പതിനഞ്ചാം വാർഡ് ആരോഗ്യ ശുചിത്വ സമ്മേളനം നടത്തി. വാർഡ് മെമ്പർ വി അബ്ദുൽ ജലീൽ ഉദ്ഘാടനം ചെയ്തു. വികസന സമിതി കൺവീനർ മുഹമ്മദ് മോമത് അധ്യക്ഷത വഹിച്ചു. ജെ.എച്ച്.ഐ കുഞ്ഞിമുഹമ്മദ്, ആശ വർക്കർ ആൻസി ഒ.പി, എ.കെ രവീന്ദ്രൻ സംബന്ധിച്ചു. ജെ.പി.എച്ച്.എൻ ഫാത്തിമ ജീവിത ശൈലീ രോഗ നിർണയം നടത്തി.
നാദാപുരം: രണ്ട് ദിവസമായി വട്ടോളി നാഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു വന്ന ശില്പശാല കുട്ടികൾക്ക് വേറിട്ട ഒരു കലാവിരുന്ന് ആയി. സ്കൂൾ സ്വരജതി ആർട്സ് ക്ലബ്ബിൻ്റെ നേതത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
സംഗീത സംവിധായകൻ ആർ.ശരത്ത് ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ്സ് കെ.പ്രഭാനന്ദിനി അധ്യക്ഷത വഹിച്ചു. സ്കൂൾ മനേജർ വി എം ചന്ദ്രൻ , പ്രിൻസിപ്പാൾ എ. മനോജ്,കെ.പി.രജീഷ് കുമാർ, നാസർ കക്കട്ടിൽ , നിധിൻ മുരളി എന്നിവർ പ്രസംഗിച്ചു. ഷീജ (സംഗീത അധ്യാപിക), മജീഷ് കാരയാട് (കേരള ഫോക്ലോർ അക്കാദമി അവാർഡ് ജേതാവ്), പ്രദീപ് മേമുണ്ട (നാടക നടൻ, സംവിധായകൻ), കാവ്യ ബാബുരാജ് ( യോഗ, ഡാൻസ് ) എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസെടുത്തു.
പ്രിയ, കാവ്യ ബാബുരാജൻ,നിധിൻ മുരളി, ഇ.അഭിരാം , അശ്വിൻ.എസ്.രവി , വി.എം. അർജുൻ , ശ്രുതി, ഋഷിക.പി , എന്നിവർ നേതൃത്വം നൽകി. കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.
ഈ അവധി കാലം കുട്ടികളിൽ ഒളിഞ്ഞിരിക്കുന്ന കഴിവുകൾ കണ്ടെത്തുന്നതിനൊപ്പം അവരുടെ മനസ്സിന് ഉണർവേകുന്ന ഒരുപാട് ധന്യമുഹൂർത്തങ്ങൾ നിറഞ്ഞതായിരുന്നു രണ്ടു ദിവസങ്ങളായി നടന്ന ശില്പശാല.
ഹെഡ് മിസ്ട്രസ്സ് കെ.പ്രഭാനന്ദിനി സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
നരിപ്പറ്റ: വീടിന്റെ ടെറസിന്റെ മുകളിൽ നിന്ന് വീണ് പരിക്കേറ്റ വിദ്യാർത്ഥി മരിച്ചു. നരിപ്പറ്റ ചെവിട്ടുപാറ റഷീദിന്റെ മകൻ റഫ്നാസ് (18) ആണ് മരിച്ചത്. മാതാവ്: കുളങ്ങരത്ത് താഴ പാറച്ചാലിൽ അന്ത്രുവിന്റെ മകൾ സഫീറ.
ടെറസിന്റെ മുകളിൽ നിന്ന് ഇന്നലെ വൈകീട്ട് വീണ് പരിക്ക് പറ്റി കോഴിക്കോട് വിംസ് ഹോസ്പിറ്റലിൽ ചികിത്സയിൽ ആയിരുന്നു. ഇന്ന് രാവിലെയോടെ മരണപ്പെടുകയായിരുന്നു.
നാദാപുരം : സംസ്ഥാന പാതയിൽ കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തിൽ സാരമായി പരിക്കേറ്റ യുവാവ് മരിച്ചു.
ചെറുവറ്റ ശ്രീധരൻ നായരുടെ മകൻ സുകേഷ് കുമാർ (40) ആണ് മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
സുകേഷ് വീട്ടിലേക്ക് ബൈക്കിൽ സഞ്ചരിക്കവെ കല്ലാച്ചി സംസ്ഥാന പാതയിൽ നിന്ന് പുറയനാട് സ്കൂൾ റോഡിലേക്ക് കടക്കുമ്പോൾ യാത്ര ക്കാരുമായി വന്ന ഓട്ടോറിക്ഷയുമായി ഇടിക്കുകയായിരുന്നു.
ഓട്ടോറിക്ഷ സുകേഷിൻ്റെ ദേഹത്തേക്ക് മറിഞ്ഞതിനെ തുടർന്ന് സാരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഭാര്യ: അനുപമ (മംഗലാട്) മകൾ: ശ്രേയ (വിദ്യാർത്ഥിനി നാദാപുരം ഗവ: യു പി.സ്കൂൾ)
അമ്മ: പരേതയായ ശാന്തകുമാരി.
സഹോദരി: സുനില (വള്ളിക്കാട്)
നാദാപുരം: കഞ്ചാവ് വിൽപ്പന നടത്തിയ അതിഥി തൊഴിലാളിയെ പൊലീസ് പിടികൂടി. പശ്ചിമബംഗാൾ മിഡ്നാപൂർ സ്വദേശി മിർ സിറാജുദീൻ (32) നെയാണ് ആവോലത്ത് വെച്ച് പ്രത്യേക സ്ക്വാഡ് പിടികൂടിയത്. നാദാപുരം ഡി.വൈ.എസ്.പി ടി.പി.ജേക്കബിന്റെ നേത്യത്വത്തിലുളള സ്ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതി വലയിലായത്. ആവോലത്തെ ഹോട്ടൽ ജീവനക്കാരനായ യുവാവ് ഹോട്ടൽ ജോലിക്കിടെ ആവശ്യക്കാർക്ക് കഞ്ചാവ് എത്തിച്ചു നൽകുകയായിരുന്നു. പ്രതിയുടെ സുഹൃത്തിനെ ചുറ്റിപ്പറ്റി നടത്തിയ അന്യേഷണമാണ് വഴിതിരിവായത്. എസ്.ഐ.പ്രശാന്തി നോടൊപ്പം, വളളിൽ സതാനന്ദൻ, കെ.ലതീഷ്, അനിൽകുമാർ, സബീഷ് എന്നിവരാണ് പ്രത്യേക സ്ക്വാഡിൽ ഉണ്ടായിരുന്നത് .
നാദാപുരം: കുമ്മങ്കോട് പതിനാറാം വർഡിൽ തൊടുവയിൽ മുക്ക് - കുനിച്ചം വീട്ടിൽ താഴെ ആണിച്ചാൽ കല്ലിട്ട് മൂടി സ്വകാര്യ വ്യക്തിയുടെ പറമ്പിനോട് ചേർത്ത് കെട്ടാനുള്ള ശ്രമം ഗ്രാമ പഞ്ചായത്ത് തടഞ്ഞു. തൊടുവയിൽ മുക്കിൽ നിന്ന് കുനിച്ചം വീട്ടിൽ താഴേക്ക് വരുന്ന കോൺക്രീറ്റ് റോഡ് അവസാനിക്കുന്ന ഭാഗത്തുള്ള ആണിച്ചാൽ കല്ലിട്ട് മൂടി സ്വകാര്യ വ്യക്തിയുടെ പറമ്പിനോട് ചേർത്ത് പൊതു റോഡിൽ ആണിച്ചാൽ കീറാനുള്ള ശ്രമമാണ് ഗ്രാമ പഞ്ചായത്ത് അധികൃതർ തടഞ്ഞത്. കുനിച്ചംവീട്ടിൽ നൗഫലിന്റെ നേതൃത്വത്തിലാണ് അനധികൃത നിർമാണം. പരിശോധനക്കെത്തിയ പഞ്ചായത്ത് അധികൃതരോട് കയർത്തു കയറിയ സ്ഥല ഉടമ പണി നിർത്തില്ലെന്നും നിർമാണം തുടരുമെന്നും ഭീഷണി മുഴക്കി. തുടർന്ന് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ശാഹുൽ ഹമീദ് നേരിട്ടെത്തിയാണ് നിർമാണം തടഞ്ഞത്. പൊതു റോഡിൽ പുതിയ ചാല് കീറി നിർമാണം നടത്തുന്നത് വഴി തടസ്സപ്പെടുത്താൻ വേണ്ടിയാണെന്ന് പരിസര വാസികൾ പറഞ്ഞു. ആണിച്ചാൽ കല്ലിട്ട് മൂടിയത് ഉടനെ നീക്കം ചെയ്യണമെന്നും അല്ലാത്ത പക്ഷം നിയമ നടപടി സ്വീകരിക്കുമെന്നും ഗ്രാമ പഞ്ചായത്ത് സെക്രട്ടറി നിർദ്ദേശം നൽകി.
നാദാപുരം: വളയം -- പാറക്കടവ് റോഡു പണി പാതി വഴിയിൽ മുടങ്ങിയിട്ട് മാസങ്ങൾ കഴിഞിട്ടും അധികൃതർ മൗനം പാലിക്കുന്നതിൽ കർമ്മ സമിതി ശക്തിയായ പ്രതിഷേധം രേഖപ്പെടുത്തി. പുളിയാവു മുതൽ ചെക്യാട് വഴി പാറക്കടവിലേക്കുള്ള റോഡിലാണ് പണി നിലച്ചിരിക്കുന്നത്. ഈ റോഡിലൂടെയുള്ള യാത്ര ദുസ്സഹമായതോടെ ശക്തമായ സമരങ്ങൾ നടന്നിരുന്നു.
തോണിയിറക്കൽ സമരം, റോഡിൽ കുളിക്കൽ, തുടങ്ങിയ സമരമുറകൾക്കൊടുവിലാണ് പണി തുടങ്ങിയത്. എന്നാൽ ചെക്യാട് ബാങ്കിനു പരിസരത്തും മറ്റും ക്വാറി വെയിസ്റ്റും കരിങ്കല്ലുമിറക്കി റോഡ് ഉയർത്തുക മാത്രമാണ് കരാറു കാരൻ ചെയ്തത്. മാസങ്ങളായിട്ടും ടാറിങ്ങ് തുടങ്ങി യിട്ടില്ല. യാത്രക്കാർക്കും ചെക്യാട്ടെ കച്ചവടക്കാർക്കും ഇത് തീരാദുരിതം തീർത്തിരിക്കയാണ്. പാതയോരത്തെ താമസക്കാരും വളയം ഭാഗത്തേക്കും തിരിച്ചും കാൽനടയായി പോകുന്നവരുമെല്ലാം വലിയ പ്രയാസം നേരിടുകയാണ്. ഈ സാഹ ചര്യത്തിലാണ് വി കെ ഭാസ്ക്കരൻ ചെയർമാനും അഡ്വ. ഫായിസ് ചെക്യാട് കൺവീനറുമായി നാട്ടുകാർ കർമ്മ സമിതിക്ക് രൂപം നൽകിയത്. കണ്ണൂർ സ്വദേശി മുഹമ്മദ് കുഞ്ഞിയാണ് റോഡ് പണി കരാറെടുത്തത്. വളയം - കല്ലാച്ചി റോഡ് പണിയും ഇയാൾ തന്നെയാണ് കരാർ എടുത്തത്. എന്നാൽ, ഈ പ്രവർത്തിയും പാതി വഴിയിലാണ്.
അത് കൊണ്ട് തന്നെ മുഹമ്മദ് കുഞ്ഞിയെ മാറ്റി മറ്റൊരു കരാറുകാരനെ പണി ഏൽപ്പിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇത് സംബന്ധിച്ച് വകുപ്പ് മന്ത്രിക്ക് നിവേദനം നൽകും. പണി എത്രയും പെട്ടെന്ന് പൂർത്തിയാക്കി നാട്ടുകാരുടെ ദുരിതം അകറ്റണമെന്ന് ആവശ്യപ്പെട്ട് പി ഡബ്ള്യു ഡി ഓഫീസിലേക്ക് മാർച്ച് നടത്തും.
കർമ്മ സമിതിയുടെ ആഭിമുഖ്യത്തിൽ ഇന്നലെ ചെക്യാട് നടന്ന പ്രതിഷേധ പ്രകടനത്തിന് വി കെ ഭാസ്ക്കരൻ, ഫായിസ് ചെക്യാട്, വി കെ സലീം, ടി കെ അബ്ദുറഹ്മാൻ, സുരേന്ദ്രൻ പൂക്കോത് തുടങ്ങിയവർ നേതൃത്വം നൽകി.
നാദാപുരം: ബഹ്റൈനിൽ നിന്ന് നാട്ടിലെത്തിയ യുവാവിന്റെ വീട്ടിൽ എത്തിയ സംഘം വീട്ടുകാരെ ഭീഷണിപ്പെടുത്തുകയും മർദ്ദിക്കുകയും ചെയ്തതായി പരാതി. സംഘത്തിലെ നാലു പേരെ വളയം പൊലീസ് കസ്റ്റഡിയിലെടുത്തു. ചെക്യാട് ബാങ്കിന് സമീപം വട്ടച്ചാങ്കാവിൽ അമീറിന്റെ വീട്ടിലാണ് ഞായറാഴ്ച വൈകീട്ട് 25 പേരടങ്ങുന്ന സംഘം എത്തിയത്. അമീറിനൊപ്പം ബഹ്റൈനിൽ ജോലി ചെയ്യുന്ന പയ്യോളി സ്വദേശി ഫഹദ്, മുക്കാളി സ്വദേശി സമീർ എന്നിവരുമായി അമീർ നടത്തിയ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് ഇവരുൾപ്പെടെയുള്ള സംഘം ചെക്യാട്ടെ വീട്ടിലെത്തിയത്. വിഷയത്തിൽ തീരുമാനമാകാതെ പോകില്ലെ ന്ന് പറഞ്ഞ സംഘത്തോട് നാട്ടുകാർ അനുനയത്തിൻറെ ഭാഷയിൽ സംസാരിച്ചെങ്കിലും ഇവർ വഴങ്ങിയില്ല. വീട്ടിൽ വെച്ച് വാക്കേറ്റവും ബഹളവും നടന്നതോടെ വീട്ടുകാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. ഇതിനിടയിൽ സംഘത്തിൽ പെട്ട ചിലർ അമീറിനെയും സഹോദരി ഡോക്ടർ നജയെയും മർദിച്ചതായി പറയപ്പെടുന്നു. വളയം എസ് ഐയും സംഘവും വീട്ടിലെത്തി സംഘ തലവന്മാരായ നാലു പേരെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഇവരെ ചോദ്യം ചെയ്തു വരികയാണ്. ഇന്ന് അറസ്റ്റ് രേഖപ്പെടുത്തും.
കുറ്റ്യാടി : ഗോൾഡ് പാലസ് ജ്വല്ലറി തട്ടിപ്പിനിരയായ ഇരകൾക്ക് നീതി ലഭ്യമാക്കണമെന്നും അവരിൽ നിന്നും തട്ടിയെടുത്ത സ്വർണ്ണവും പണവും തിരിച്ചു നൽകണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കുറ്റ്യാടി കുളങ്ങരതാഴയിൽ നടന്നുവരുന്ന അനിശ്ചിതകാല സമരം ഇന്ന് നൂറാം ദിവസം പിന്നിട്ടു. നൂറു ദിവസം പിന്നിട്ടിട്ടും വീര്യം ഒട്ടും ചോരാതെ സമരമുഖത്താണ് സ്ത്രീകൾ ഉൾപ്പെടെയുള്ള നൂറുകണക്കിനാളുകൾ. സർവ്വകക്ഷി രാഷ്ട്രീയപാർട്ടികളുടെ നേതൃത്വത്തിലുള്ള സമരസഹായ സമിതിയാണ് ഇപ്പോൾ സമരത്തിന് നേതൃത്വം നൽകുന്നത്. നൂറാം ദിവസത്തോടാനുബന്ധിച്ചു ഇന്നത്തെ സമരം കുറ്റ്യാടി ടൗണിലെ ഗോൾഡ് പാലസ് ജ്വല്ലറിക്ക് മുമ്പിലായിരുന്നു. സ്ത്രീകൾ ഉൾപ്പെടെ നൂറുകണക്കിനാളുകൾ പങ്കെടുത്ത സമരത്തിൽ വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ പ്രസംഗിച്ചു. ഇരകൾക്കു പുറമേ ഡിവൈഎഫ്ഐയുടെ പ്രവർത്തകരും നേതാക്കന്മാരും ഇന്ന് സമരത്തിൽ പങ്കെടുത്തു. ആക്ഷൻ കമ്മിറ്റി കൺവീനർ സുബൈർ പി കുറ്റ്യാടി അധ്യക്ഷത വഹിച്ചു. സിപിഎം ജില്ലാ കമ്മിറ്റി മെമ്പർ എ എം റഷീദ്, കുറ്റ്യാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ശ്രീജേഷ് ഊരത്ത്, കായക്കോടി പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി മുഹമ്മദ് ബഷീർ, കുറ്റ്യാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി എൻ സി കുമാരൻ മാസ്റ്റർ, എസ് ടി യു ജില്ലാ കമ്മിറ്റി മെമ്പറും ആക്ഷൻ കമ്മിറ്റി നേതാവുമായ ഇ എ റഹ്മാൻ കരണ്ടോട് , ജിറാഷ് പേരാമ്പ്ര, സലാം മാപ്പിളാണ്ടി, മെഹബൂബ് പുഞ്ചൻ കണ്ടി, മുഹമ്മദലി വളയന്നൂർ, ഷമീമ ഷാജഹാൻ എന്നിവർ പ്രസംഗിച്ചു.
കഴിഞ്ഞവർഷം ഓഗസ്റ്റ് 26 നാണ് കുറ്റ്യാടി,കല്ലാച്ചി പയ്യോളി എന്നിവിടങ്ങളിൽ ബ്രാഞ്ചുകൾ ഉള്ള ഗോൾഡ് പാലസ് ജ്വല്ലറി അടച്ചുപൂട്ടി ഉടമകൾ മുങ്ങിയത്. മൂന്ന് പൊലീസ് സ്റ്റേഷനുകളിലായി അഞ്ഞൂറോളം പരാതികളാണ് ഉണ്ടായിരുന്നത്. 25 കോടിയിലധികം രൂപയുടെ തട്ടിപ്പാണ് നടന്നത്. വളരെ ബോധപൂർവ്വം നടത്തിയ ഒരു തട്ടിപ്പായിരുന്നു ഇതെന്നാണ് ഇരകൾ പറയുന്നത്. പോലീസ് പ്രതികളെ പലരെയും അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും മൂന്ന് ജ്വല്ലറികളിൽ നിന്നും കാണാതായി പോയ 20 കിലോയിലധികം സ്വർണ്ണം ഇതുവരെ കണ്ടെത്താൻ പോലീസിന് കഴിഞ്ഞിട്ടില്ല. ഉടമകളും മാനേജർമാരും സ്റ്റാഫുകളും കൂടി സ്വർണ്ണം കടയിൽ നിന്നും എടുത്തു മാറ്റുകയായിരുന്നു. തൊഴിലുറപ്പ് തൊഴിലാളികളും രോഗികളും നിർധനരുമായ സ്ത്രീകൾ ഉൾപ്പെടെയുള്ള വളരെയധികം പാവപ്പെട്ട ആളുകളാണ് ഈ ജ്വല്ലറി തട്ടിപ്പിന് ഇരയായത്. മക്കളുടെ കല്യാണത്തിന് അഡ്വാൻസ് കൊടുത്തവർ പോലും 9 മാസം കഴിഞ്ഞിട്ടും ഈ തട്ടിപ്പിന് മുന്നിൽ പകച്ചു നിൽക്കുകയാണ്. അതേസമയം ജാമ്യത്തിലിറങ്ങിയ മുതലാളിമാരും മാനേജർമാരും പ്രശ്നം പരിഹരിക്കാൻ ശ്രമിക്കാതെ മാന്യന്മാരായി കറങ്ങി നടക്കുകയാണെന്നാണ് നിക്ഷേപകരുടെ ആക്ഷേപം. അതേസമയം മുതലാളിമാരെ ചർച്ചക്ക് എത്തിക്കുവാൻ സമരസഹായ സമിതി ശ്രമം ആരംഭിച്ചിട്ടുണ്ട്.
നരിപ്പറ്റ: നരിപ്പറ്റ ഗ്രാമപഞ്ചായത്തിലെ വ്യാപാര സ്ഥാപനങ്ങളിൽ ആരോഗ്യ വകുപ്പും ഗ്രാമപഞ്ചായത്തും സംയുക്ത പരിശോധന നടത്തി. പഴകിയതും കാലാവധി കഴിഞ്ഞതുമായ പാനീയങ്ങളും ആഹാര പദാർത്ഥങ്ങളും പിടിച്ചെടുത്ത് നശിപ്പിക്കുകയും, വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണപദാർത്ഥങ്ങൾ കൈകാര്യം ചെയ്ത സ്ഥാപനങ്ങൾക്ക് ഇരുപത്തി ഒന്നായിരത്തി ഒരുനൂറ് രൂപ പിഴ ഈടാക്കുകയും ചെയ്തു. കൈവേലിയിലെ ഹോട്ടൽ റെഡ് ചില്ലീസ്, ഓറഞ്ച് കാറ്ററിംഗ്, ജനകീയ മത്സ്യ ബൂത്ത്, മലബാർ ചിക്കൻ സ്റ്റാൾ, ചാരുമ്മൽ സ്റ്റോഴ്സ്, പിലാക്കൂൽ എന്റർപ്രൈസസ്, മുള്ളമ്പത്ത് ടൗണിലെ ബേക്കറി നിർമ്മാണ ശാല, സൂര്യ സ്റ്റോഴ്സ് എന്നീ സ്ഥാപനങ്ങൾക്കാണ് പിഴയിട്ടത്.
മെഡിക്കൽ ഓഫീസർ ഡോ. ബി ഗ്രീഷ്മ പ്രിയ, അസി. സിക്രട്ടറി സി സന്തോഷ്, ഹെൽത്ത് ഇൻസ്പെക്ടർ വി സജിത്ത്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ സി സുബാഷ്, എൻ.എം ഷാജി, ക്ലാർക്കുമാരായ ഇ.ജി അനുരാധ, കെ.പി സന്തോഷ്, ഡ്രൈവർ ടി.പി ഷിജിൻ എന്നിവരടങ്ങിയ സ്ക്വാഡാണ് പരിശോധന നടത്തിയത്.
നാദാപുരം : വളയം ടൗണിനടുത്ത് തണൽ മരം കടപുഴകി വീണ് ഇലക്ട്രിക് ലൈൻ പൊട്ടി റോഡിലേക്ക് പതിച്ചു. സംഭവസമയത്ത് റോഡിൽ വാഹനങ്ങൾ ഇല്ലാത്തതും തൊട്ടടുത്തെ കട അടച്ചതും കാരണം വൻ അപകടം ഒഴിവായി.
രാത്രി 8.45ഓടെ ആണ് അപകടം. വളയം- പാറക്കടവ് റോഡിലാണ് 11 കെ വി ലൈൻ വലിച്ച രണ്ട് ഇലക്ട്രിക് പോസ്റ്റുകൾ തകർന്നു വീണത്. വൈദ്യുതിയുള്ള സമയത്തായിരുന്നു സംഭവം. സ്ഫോടന ശബ്ദം കേട്ടാണ് നാട്ടുകാർ സംഭവമറിയുന്നത് വളയം- പാറക്കടവ് റോഡിലൂടെയുള്ള ഗതാഗതം പൂർണമായും നിലച്ചു. തൊട്ടടുത്ത വളയം അദ്വൈതാ ശ്രമത്തിൽ ആഘോഷ പരിപാടി നടക്കുന്ന തിനിടയിലാണ് സംഭവം.
ദുബൈ: കാലിക്കറ്റ് സര്‍വ്വകലാശാലയിലെ സി എച്ഛ് ചെയര്‍ ഫോര്‍ ഡവലപിംഗ് സൊസൈറ്റീസിന്റെ ഡോണര്‍ സംഘടനയായ ഗ്രെയിസ് എഡ്യുക്കേഷന്‍ അസോസിയേഷനില്‍ എ ക്ലാസ്സ് അംഗത്വം നേടി ദുബൈ കെ.എം.സി.സി കോഴിക്കോട് ജില്ലാ ജനറല്‍സെക്രട്ടറി കെ പി മുഹമ്മദ്. ദുബൈ, ദേര മുതീനയിലെ ബുര്‍ജ് നഹാര്‍ മാളില്‍ നടന്ന ചടങ്ങില്‍ ദുബൈ കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് എളേറ്റില്‍ ഇബ്രാഹിം, ഗ്രെയിസ് അസോസിയേറ്റ് അംഗവും ചന്ദ്രിക ഖത്തര്‍ റസിഡന്റ് എഡിറ്ററുമായ അശ്റഫ് തൂണേരി എന്നിവര്‍ ചേര്‍ന്ന് അംഗത്വം കൈമാറി. കെ.എം.സി സി നേതാക്കളും സി.എച്ഛ് സെന്റര്‍ ദുബൈ ചാപ്റ്റര്‍ ഭാരവാഹികളും ചടങ്ങില്‍ സംബന്ധിച്ചു. മുസ്ലിം സമുദായത്തിന്റെ ചരിത്രം അടയാളപ്പെടുത്തുന്ന, ഗവേഷണത്തിനും പഠനത്തിനും പുസ്തക പ്രസാധനത്തിനും സാഹചര്യമൊരുക്കുന്ന, ഭാവിതലമുറക്ക് മുതല്‍ക്കൂട്ടാവുന്ന വലിയൊരു ബൗദ്ധിക ദൗത്യത്തിന്റെ ഭാഗമാണ് സി എച്ഛ് ചെയറിന്റേയും ഗ്രെയിസിന്റേയും പ്രവര്‍ത്തനങ്ങള്‍. സാമൂഹികപ്രസക്തിയുള്ള നിരവധി വിഷയങ്ങളില്‍ ഫെല്ലോഷിപ്പ്, പഠന ശിബിരങ്ങള്‍, സെമിനാറുകള്‍, ശില്‍പ്പശാലകള്‍ തുടങ്ങിയവ സംഘടിപ്പിക്കുന്ന ചെയറിന് കീഴില്‍ 400 വര്‍ഷത്തെ മാപ്പിള സമൂഹത്തിന്റെ ബൗദ്ധികവ്യാപാരങ്ങളലുടെ സമ്പുഷ്ഠ ശേഖരം ഡോക്യുമെന്റ് ചെയ്യുന്ന മാപ്പിള ഹെരിറ്റേജ് ലൈബ്രറി, ഡിജിറ്റൈസ് ആര്‍ക്കൈവ്സ്, അറബി മലയാള ശേഖരം, പുസ്തക ലൈബ്രറി, അറുപതിലധികം പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ച ഗ്രെയ്സ് ബുക്സ് എന്നിവ പ്രവര്‍ത്തിക്കുന്നു.
നാദാപുരം: വളയം കുറുവന്തേരിയിൽ നിന്ന് കാണാതായ കൊല്ലം സ്വദേശിനി ഇരുപത്തി യൊന്നുകാരി ശാരി വളയം പൊലീസ്റ്റേഷനിൽ എത്തി. ഭർത്താവിനെ വേണ്ടെന്നും കൊല്ലം മയ്യനാട് കൊട്ടിയം സ്വദേശി അനൂപിനൊപ്പം കഴിയാന്നാണ് ആഗ്രഹവെന്നും ശാരി പൊലീസിന് മൊഴി നൽകി.
കൊല്ലത്ത് നിന്നുള്ള അഭിഭാഷകനും അനൂപ് എന്ന യുവാവിൻ്റെ ബന്ധുവിനൊപ്പവുമാണ് ശാരി ഇന്ന് രാവിലെ വളയം പൊലീസ് സ്റ്റേഷനിൽ ഹാജരായത്. കുറവന്തേരി കുയ്യങ്ങാട്ടെ ലിജിത്തിൻ്റെ ഭാര്യയാണ്.
ശാരിയും ഭർത്താവിൻ്റെ ബന്ധുക്കളും തമ്മിൽ അൽപ നേരം വാക്കേറ്റം നടനു. പിന്നീട് പൊലീസ് ഇടപെട്ട് ശാന്തമാക്കി.
മൂന്നര വർഷം മുൻപായിരുന്നു വിവാഹം. യുവതിയുടെ ഭർത്താവ് ലിജിത്ത് ഗൾഫിലാണ്. ശാരിയുടെ ഗൾഫിലുള്ള ബന്ധുക്കൾ വഴിയായിരുന്നു വിവാഹം ഉറപ്പിച്ചത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച്ച രാത്രി പതിനൊന്നോടെ ഭർതൃവീട്ടിൽ ഉറങ്ങാൻ കിടന്ന ശാരിയെ ബുധനാഴ്ച്ച രാവിലെ വീട്ടുകാർ ഉണർന്നപ്പോഴാണ് കണാതായത്.
കിടപ്പുമുറിയിൽ താലികൾപ്പെടെ ഭർതൃവീട്ടിൽ നിന്ന് നൽകിയ സ്വർണാഭരണങ്ങൾ അഴിച്ചു വെച്ചാണ് യുവതിപോയത്. രണ്ട് ജോഡി വസ്ത്രങ്ങളും ശാരിയുടെ വിദ്യാഭാസ സർട്ടിഫിക്കറ്റുകളും കൊണ്ടു പോയിരുന്നു.
യുവതിയെ വളയം കമ്യൂണിറ്റി ഹെൽത്ത് സെൻ്ററിൽ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി.
നാദാപുരം: ഭാരതീയ പ്രകൃതി കൃഷി പദ്ധതിയുടെ ഭാഗമായി നാദാപുരം ഗ്രാമ പഞ്ചായത്ത് സൗജന്യമായി ജൈവവളം വിതരണം ചെയ്തു.
ജൈവകൃഷി പരിപാലനം ജൈവ വള നിർമ്മാണം, ജൈവ കീടനാശിനി നിർമ്മാണം എന്നിവക്ക് പദ്ധതി പ്രകാരം തെരഞ്ഞെടുക്കപ്പെട്ട കർഷക കൂട്ടായ്മക്ക് പരിശീലനം നൽകിയിരുന്നു.കൂവക്കാട് ജനകീയ കൂട്ടായ്മ ഉത്പാദിപ്പിച്ച ട്രൈക്കോഡെർമ സമ്പൂഷ്ടീകരിച്ച ചാണകപ്പൊടിയാണ് പദ്ധതിയിൽ ഉൾപ്പെട്ടവർക്ക് വിതരണം ചെയ്യുന്നത്.
സൗജന്യ വള വിതരണം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് വി വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി കെ നാസർ അദ്ധ്യക്ഷനായി. സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ എം സി സുബൈർ, കൃഷി ഓഫീസർ സജീറ സി ചത്തോത്ത് സെക്രട്ടറി ഷാഹുൽ ഹമീദ്, പി പി ബാലകൃഷ്ണൻ,അബ്ബാസ് കണേക്കൽ,വി അബ്ദുൽ ജലീൽ, ഹാരിസ് മാതോട്ടത്തിൽ,വി എം കുമാരൻ ഷാനിഷ, അശ്വതി, ബീന അണിയാരമ്മൽ എന്നിവർ പങ്കെടുത്തു.
നാദാപുരം : മൂന്ന് പതിറ്റാണ്ടിലധികം നാദാപുരം ഖാസിയായിരുന്ന നാദാപുരം ഖാസി മേനക്കോത്ത് അഹ്മദ് മൗലവിയുടെ ആണ്ടനുസ്മരണ സംഗമം നാദാപുരത്ത് നടന്നു. സമ്മേളനം എസ്.വൈ.എഫ് കേന്ദ്ര സമിതി ചെയർമാൻ സയ്യിദ് ഹസൻ സഖാഫ് തങ്ങൾ ഉദ്ഘാടനം ചെയ്തു. എ നജീബ് മൗലവി, കെ കെ കുഞ്ഞാലി മുസ്ല്യാർ, അഹ്മദ് ബാഖവി അരൂർ തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തി.
എസ് വൈ എഫ് മേഖലാ പ്രസിഡന്റ് തച്ചിലത്ത് മസ്ഊദ് മൗലവി അദ്ധ്യക്ഷത വഹിച്ചു. സയ്യിദ് മുഹമ്മദ് കോയതങ്ങൾ, മുജീബ് വഹബി, സൂപ്പി നരിക്കാട്ടേരി, വി വി മുഹമ്മദലി, ജെ പി ഇസ്മാഈൽ മൗലവി, ഡോ. ഉവൈസ് ഫലാഹി, സംസാരിച്ചു.
സമ്മേളനത്തിൽ നാദാപുരം ഖാസിയായി ചുമതലയേറ്റ മേനക്കോത്ത് കുഞ്ഞബ്ദുല്ല മുസ്ലിയാരെ കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി മൗലാനാ എ നജീബ് മൗലവി ആദരിച്ചു.
ഇരിങ്ങണ്ണൂർ : ഇരിങ്ങണ്ണൂർ പ്രദേശത്ത് കാറ്റിലും മഴയിലും രണ്ട് വീടുകൾ തകർന്ന് വീണു. എടച്ചേരി ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡിലെ മഞ്ഞോത്ത് മീത്തൽ ബീനയുടെ വീട് കാറ്റിലും മഴയിലും തകർന്നു വീഴുകയായിരുന്നു അമ്മക്ക് സുഖമില്ലാത്തതിനാൽ ബീനയും മക്കളും കടവത്തൂരിലെ വീട്ടിലായതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. മേൽക്കൂര യുടെ ഓടും മരങ്ങളും എല്ലാം തകർന്ന് അകത്തേക്ക് വീഴുകയായിരുന്നു. വീട്ടുസാധനങ്ങളടക്കം എല്ലാം നശിച്ച അവസ്ഥയിലാണ് ഏഴാം വാർഡിൽ കച്ചേരി സ്കൂളിനടുത്ത കൂമുള്ളി ജാനുവിന്റെ വീട് ഇന്ന് കാലത്ത് 7 മണിയോടെയാണ് തകർന്ന് വീണത്. ജാനുവും വീട്ടുകാരും ശബ്ദം കേട്ട് വീടിന് പുറത്തേക്ക് ഓടിയതിനാൽ ആളപായം ഒഴിവായി. ഓടിട്ട ഒറ്റ നില വീടാണ് പൂർണ്ണമായി തകർന്ന് വീണത്.
കുറ്റ്യാടി: പാലിയേറ്റീവ് പ്രവർത്തനങ്ങളും ജന സേവന കൂട്ടായ്മകളും വിദ്വേഷ പ്രചരണത്തിൻ്റെ പ്രതിസന്ധി കാലത്ത് സാഹോദര്യ രാഷ്ട്രീയത്തിന് കരുത്തു പകരുമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം. ചികിത്സാരംഗത്ത് സർക്കാറുകൾ കൂടുതൽ വിഹിതം ചിലവഴിച്ചില്ലങ്കിൽ ഏറ്റവും സാധാരണക്കാരായ ദരിദ്രരായിരിക്കും ഏറ്റവും ദുരിതത്തിലേക്ക് എടുത്തെറിയപ്പെട്ടുക. എന്നും അദ്ദേഹം കൂട്ടിചേർത്തു.വെൽഫെയർ പാർട്ടി ചങ്ങരോത്ത് പഞ്ചായത്ത് കമ്മിറ്റി യുടെ കീഴിൽ പ്രവർത്തിക്കുന്ന വെൽഫെയർ പാലിയേറ്റീവിൻ്റെ മൂന്നാം വാർഷികാഘോഷം ഉൽഘാടനം ചെയ്ത് സംസാരിക്കുക യായിരുന്നു അദ്ദേഹം . പി കെ സി ഷൈജലിൻ്റെ പാവനസ്മരണക്ക് സമർപ്പിച്ച മെഡിക്കൽ വെയ്ക്കിളിൻ്റെ ചാവി പിതാവ് പി.കെ സി അബ്ദുസ്സലാം ഹമീദ് വാണിയമ്പലത്തിന് കൈമാറി. 60 പാലിയേറ്റീവ് വളണ്ടിയർമാരുടെ പ്രഖ്യാപനം പി.പി അമ്മതിന് കാർഡ് കൈമാറി പി സി ഭാസ്കരൻ നിർവഹിച്ചു. റസാഖ് പലേരിയുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ജനപ്രതിനിധികളായ കെ എം അഭിജിത്ത് , എം കെ ഫാത്തിമ ,ജാനു മുഞ്ഞോറ, അബ്ദുല്ല സൽമാൻ , എന്നിവരും രാഷ്ട്രീയ നേതാക്കളായ പി.എസ്. പ്രവീൺ കുമാർ ,മുനീർ സി.എം ലബീബ് കായക്കൊടി ,പി.കെ ഇബ്രാഹിം വി എം മൊയ്തു, ചാലിൽ അശ്റഫ് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. തുടർന്ന് ഓമശ്ശേരി ശാന്തി ഹോസ്പിറ്റൽ നേതൃത്വത്തിൽ മെഗാ മെഡിക്കൽ ക്യാമ്പും ,തണൽ വടകരയുടെ നേത്യത്വത്തിൽ വ്യക്കരോഗ നിർണയവും ക്വിക്ക് ഹെൽത്ത് കെയർ ചെറിയ കുമ്പളത്തിൻ്റെ മേൽ നോട്ടത്തിൽ ആരോഗ്യ പരിശോധനകളും നടന്നു ഡോക്ടർ നസീം റിപ്പോർട്ട് അവതരിച്ചു. ഹോം കെയറിന് നേതൃത്വം നൽകുന്ന ഡോക്ടർ സലാഹുദ്ദീനെ പരിപടിയിൽ ആദരിച്ചു. പരിപാടിക്ക് എം കെ ഖാസിം സ്വാഗതവും വി.എം നൗഫൽ നന്ദിയും പറഞ്ഞു
വളയം: കല്ലാച്ചി -വളയം റോഡ് നിർമ്മാണ പ്രവർത്തി പൂർത്തീകരിക്കാതെ ജനങ്ങളെ ബുദ്ധിമുട്ടിലാക്കിയ കോൺട്രാക്ടറുടെ അനാസ്ഥയ്ക്കും രാഷ്ടീയ മുതലെടുപ്പ് നടത്താനുള്ള യു ഡി എഫ് - ബി ജെ പി ശ്രമത്തിനുമെതിരെ സി.പി.ഐ വളയം ലോക്കൽ കമ്മറ്റി നേതൃത്വത്തിൽ പ്രതിഷേധ യോഗം സംഘടിപ്പിച്ചു.
സി.പി.ഐ വളയം ലോക്കൽ സെക്രട്ടറി സി.എച്ച് ശങ്കരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി അഡ്വ. പി. ഗവാസ് ഉദ്ഘാടനം ചെയ്തു.
സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങൾക്കാണ് നാദാപുരത്ത് സ്ഥലം എം.എൽ.എ ഇ.കെ. വിജയൻ നേതൃത്വം നൽകുന്നത് റോഡുകളും പാലങ്ങളും സ്കൂൾ - ആശുപത്രികെട്ടിടങ്ങളുമടക്കം ആയിരക്കണക്കിന് കോടിയുടെ വികസന പ്രവർത്തനങ്ങളാണ് കുറഞ്ഞ കാലത്തിനിടയിൽ നടപ്പിൽ വരുത്തിയത്. കല്ലാച്ചി. -വളയം റോഡ് പ്രവൃത്തി സമയബന്ധിതമായി പൂർത്തീകരിക്കാൻ നിരവധി യോഗങ്ങളും തുടർച്ചയായ ബന്ധപ്പെടലുകളും നടത്തിയിരുന്നു. മൂന്നാം റീച്ച് കരാർ എടുത്ത കോൺട്രാക്ടർ നിയമ വിരുദ്ധമായി പെരുമാറിയപ്പോൾ മന്ത്രിതല ഇടപൊലും സാധ്യമാക്കിയിട്ടുണ്ട്. പരിഹാരമായി കരാറുകാരനെ ഒഴിവാക്കി നിർത്താൻ തീരുമാനമായി. തുടർ നടപടികൾ വേഗത്തിലാക്കി പണി പെട്ടന്ന് തീർക്കാനുള്ള ഇടപെടൽ നടത്തും. എം.എൽ എയേയും പാർട്ടിയെയും അപമാനിക്കാനുള്ള ബി.ജെ.പി - യു.ഡി.എഫ് ശ്രമത്തെ ജനങ്ങൾ അവഞ്ജയോടെ തള്ളി കളയുമെന്നും നേതാക്കൾ പറഞ്ഞു.
മണ്ഡലം അസി. സെക്രട്ടറി എം.ടി ബാലൻ, വി.പി. ശശിധരൻ , ലിനീഷ് അരുവിക്കര, നിവേദ് ബാലകൃഷ്ണൻ , കെ. മനോജൻ പ്രസംഗിച്ചു.
നാദാപുരം കല്ലാച്ചിയിൽ സൂപ്പർമാർക്കറ്റിൽ സാധനങ്ങൾ ഇറക്കാൻ വന്ന ലോറി റോഡരികിലെ ഓവുചാലിൽ കുടുങ്ങിയതിനെ തുടർന്ന് ഗതാഗതം മുടങ്ങി.
നാദാപുരം കുറ്റ്യാടി സംസ്ഥാന പാതയിൽ കല്ലാച്ചി പെട്രോൾ പമ്പിന് സമീപം റുബിയാൻ സൂപ്പർ മാർക്കറ്റിന്റെ മുമ്പിലാണ് ലോറി കുടുങ്ങിയത് .കുറ്റ്യാടി ഭാഗത്ത് നിന്ന് കടയിലേക്കുള്ള സാധനങ്ങളുമായി എത്തിയ ലോറി ലോഡ് ഇറക്കാനായി കടയിലേക്ക് കയറ്റുന്നതിനിടയിലാണ് ടയറുകൾ ഓവുചാലിലേക്ക് താഴ്ന്ന് പോയത് .തുടർന്ന് നാദാപുരം ഭാഗത്തു നിന്നും കുറ്റ്യാടി ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ റോഡിൽ കുടുക്കിയ തോടെ ഗതാഗത തടസ്സമു ണ്ടാവുകയായിരുന്നു. നാദാപുരം സർക്കിൾ ഇൻസ്പെക്ടർ ഈ വി ഫായിസ് അലിയുടെ നേതൃത്വത്തിൽ പോലീസുകാരും ഫയർഫോഴ്സും നാട്ടുകാരും ചേർന്നു ലോറി ഉയർത്താനുള്ള ശ്രമത്തിലാണ്.
നാദാപുരം: ഗ്രാമ പഞ്ചായത്ത് വനിതാ വാർഡ് മെമ്പർക്ക് നേരെ ഭർതൃ സഹോദരൻ്റെ ആക്രമണം. മൂന്നാം വാർഡ് മെമ്പർ വി എ സി മസ്ബൂബ അസീദിനെയാണ് മർദിച്ചത്. നാളെ നടക്കുന്ന തൻ്റെ സഹോദരൻ്റെ നിക്കാഹിന് സ്വന്തം വീട്ടിലേക്ക് പോവാനായി തൻ്റെ മക്കളെ വിളിക്കാൻ പോയപ്പോൾ യാതൊരു പ്രകോപനവും ഇല്ലാതെ ഭർതൃ സഹോദരനായ ഫൗസിദ് ആക്രമിച്ചുവെന്നാണ് പരാതി. ഇന്നലെ വൈകിട്ട് ആറരയോടെയാണ് സംഭവം.കേട്ടാലറക്കുന്ന അസഭ്യ വർഷം നടത്തുകയും ചെയ്തത്രെ. രാത്രി 7.30 ന് മസ്ബൂബ നാദാപുരം ഗവ താലൂക്ക് ആശുപത്രിയിൽ ചികിൽസ തേടി . തൻ്റെ വയറിലേക്കും കാലിനും ചവിട്ടിയതായും സ്കൂട്ടർ തള്ളിയിട്ടതായും മസ്ബുബ പറഞ്ഞു.
ആക്രമണം നടക്കുന്ന സമയത്ത് ഭർത്താവ് അസീദ് വീട്ടിൽ ഉണ്ടായിരുന്നില്ല .
ഭർത്താവിൻ്റെ സമ്മതത്തോടെയാണ് കുട്ടികളെ സ്വന്തം വീട്ടിലേക്ക് കൊണ്ടു പോകാൻ ഒരുങ്ങിയത്. നേരത്തെ ഭർത്താവു മായുള്ള ചില അഭിപ്രായ വ്യത്യാസം കഴിഞ്ഞ ദിവസം മധ്യസ്ഥതയിലൂടെ പരിഹരിച്ചിരുന്നു.
ഭർതൃ സഹോദരൻ മുമ്പും ഇത്തരം അതിക്രമങ്ങൾ നടത്തിയതായി മസ്ബൂബ പറഞ്ഞു. ജന പ്രതിനിധി യെ പൊതു മധ്യത്തിൽ അപമാനിച്ച സംഭവത്തിൽ നാട്ടുകാരിൽ പ്രതിഷേധം ശക്തമായിട്ടുണ്ട് .
നാദാപുരം: ഉന്നത വിദ്യാഭ്യാസ രംഗത്തെ പുതിയ സാദ്ധ്യതകൾ ഉപയോഗപ്പടുത്തി നാദാപുരത്ത് ആരംഭിക്കുന്ന ഹൈ സ്കോർ ലേണിംഗ് സെന്റർ ഇന്ന് ( ശനി ) നാടിന് സമർപ്പിക്കും. ഉച്ചക്ക് 12 മണിക്ക് കെ മുരളിധരൻ എം പി ഉദ്ഘാടനം ചെയ്യും. കോവിഡ് കാലത്ത് ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്കായി ആരംഭിച്ച ഹൈ സ്കോർ എഡ്യു ആപ്പിന് വലിയ സ്വീകാര്യത ലഭിച്ച സാഹചര്യത്തിലാണ് ഓഫ് ലൈനായി തന്നെ ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്കായി ക്ളാസുകൾ ആരംഭിക്കുന്നത്. സയൻസ്, കൊമേഴ്സ്, ഹ്യുമാനിറ്റിസ് ബാച്ചുകളിൽ മികച്ച ക്ളാസുകൾ നൽകുന്നതോടൊപ്പം മെഡിക്കൽ, എൻജിനീയറിങ് പ്രവേശന പരീക്ഷകൾക്ക് കൂടി വിദ്യാർത്ഥികളെ പ്രാപ്തരാക്കുകയാണ് ഹൈ സ്കോർ ലക്ഷ്യമിടുന്നതെന്ന് ചെയർമാൻ വി സി ഇഖ്ബാൽ, ഭാരവാഹികളായ കെ കെ നവാസ്, അസീസ് നരിക്കിലക്കണ്ടി, ഫൈസൽ എന്നിവർ അറിയിച്ചു. നാദാപുരം ഗവ. ആശുപതിക്ക് സമീപം വിശാലമായ സൗകര്യങ്ങളോടെയാണ് സ്ഥാപനം പ്രവർത്തനം തുടങ്ങുന്നത്. ഉദ്ഘാടന ചടങ്ങിൽ നാദാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി, ബ്ലോക്ക് പ്രസിഡന്റ് കെ പി വനജ, മറ്റു ജന പ്രതിനിധികൾ, രാഷ്ട്രീയ- സാമൂഹ്യ- വിദ്യാഭ്യാസ മേഖലകളിലെ പ്രമുഖർ എന്നിവർ പങ്കെടുക്കും.
നാദാപുരം: ചിക്കൻ അൽഫാമും ഹമൂസും കഴിച്ചതിനെ തുടർന്ന് വയറിളക്കവും ഛർദിയും അനുഭവപ്പെട്ടതിനാൽ സ്ഥാപനം ആരോഗ്യ വിഭാഗം അടപ്പിച്ചു.
കല്ലാച്ചി വളയം റോഡിലെ ഓത്തിയിൽ സ്പൈസി വില്ലേജ് റസ്റ്റോറന്റ് ആണ് അടച്ചുപൂട്ടാൻ നിർദ്ദേശം നൽകിയത്. അൽഫാമും ഹമൂസും കഴിക്കുകയും പിറ്റേദിവസം വയറിള ക്കവും ശർദ്ദിയും അനുഭവപ്പെടുകയും താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തിരുന്നു. ഇന്ന് നടത്തിയ പരിശോധ നയിൽ ഹോട്ടലിൽ ഉപയോഗിക്കുന്ന കുടിവെള്ളം ഗുണ നിലവാര പരിശോധന നടത്താതെ ഉപയോഗിക്കുന്നതായും ഹോട്ടൽ ജോലിയിലുള്ള ഇതര സംസ്ഥാനക്കാരായ ഇരുപതോളം ജോലിക്കാർക്ക് ആവശ്യമായ ഹെൽത്ത് കാർഡ് ഇല്ല എന്നും കണ്ടെത്തുകയായിരുന്നു. പഴകിയ പാൽ, വൃത്തിഹീനമായ രീതിയിൽ സൂക്ഷിച്ച ഐസ്ക്രീം, എന്നിവയും അടുക്കളയിലുള്ള മലിനജല ടാങ്ക് കുഴി നിറഞ്ഞു അടുക്കളയിൽ ദുർഗന്ധം വമിക്കുന്നതായും കണ്ടെത്തി.. പരിശോധനയ്ക്ക് നാദാപുരം താലൂക്ക് ആശുപത്രി ഹെൽത്ത് ഇൻസ്പെക്ടർ സുരേന്ദ്രൻ കല്ലേരി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പ്രസാദ്.കെ എന്നിവർ നേതൃത്വം നൽകി.
വാണിമേൽ: ഭൂമിവാതുക്കൽ അങ്ങാടിയിൽ ആരോഗ്യ വകുപ്പിൻ്റെ പരിശോധനക്ക് പിന്നാലെ ഭക്ഷ്യ സുരക്ഷാ വകുപ്പും മിന്നൽ പരിശോധന നടത്തി. നേരത്തെ നൽകിയ മുന്നറിയിപ്പ് അവഗണിച്ച ടൗണിലെ മൽസ്യ മാർക്കറ്റിന് 5000 രൂപ പിഴ ചുമത്തി. സമീപത്തെ മാംസ വിൽപ്പനക്കാരന് ശക്തമായ മുന്നറിയിപ്പ് നൽകി. അങ്ങാടിയിലെ ഹോട്ടൽ അടക്കം
വൃത്തി ഹിനമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങളും നടപടിക്ക് വിധേയമായി.
നാദാപുരം : അന്താരാഷ്ട്ര നഴ്സ് ദിനത്തോടനുബന്ധിച്ചു നാദാപുരം നൂക്ലിയസ് ഹെൽത്ത് കെയറിൽ നഴ്സുമാരെ ആദരിച്ചു. നൂക്ലിയസ് ഹോസ്പിറ്റൽ മാനേജിങ് ഡയറക്ടർ ഡോ ടി പി സലാവുദ്ധീൻ ഉത്ഘാടനം ചെയ്തു . മെഡിക്കൽ സൂപ്രണ്ട് ഡോ മൻസൂർ പി എം ചടങ്ങിൽ അധ്യക്ഷനായി. ജനറൽ മാനേജർ നദീർ ടി സ്വാഗതവും പറഞ്ഞു .ഡോ എം കെ ഗീത,ഡോ സുബൈർ, ഡോ നസ്മിന, ദിവ്യ, നഴ്സുമാരായ മോളി,ബിയ രാഗിഷ അർഷാദ്, എന്നിവർ സംസാരിച്ചു.
വാണിമേൽ : ഗ്രാമ പഞ്ചായത്തിലെ ടൗണുകളിൽ ഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന കടകളിൽ ആരോഗ്യ വകുപ്പ് മിന്നൽ പരിശോധന നടത്തി.
മെഡിക്കൽ ഓഫീസർ ഡോ: ജെബി മോൻ്റെ നേതൃത്വത്തിൽ ഇന്ന് രാവിലെയാണ് പരിശോധന നടത്തിയത്.
19 കടകളിൽ നടത്തിയ പരിശോധനയിൽ ശുചിത്വ നിലവാരം കുറഞ്ഞ നാല് കsകൾക്കെതിരെ നടപടി സ്വീകരിക്കാൻ പഞ്ചായത്ത് സെക്രട്ടറിക്ക് ശുപാർശ ചെയ്തു. ചില സ്ഥാപനങ്ങൾക്ക് ശക്തമായ മുന്നറിയിപ്പും നൽകി.പരിശോധനയിൽ ഹെൽത്ത് ഇൻസ്പെക്ടർ സുരേഷ് കുമാർ, ജൂനിയർ ഇൻസ്പെക്ടർ ബാബു, പഞ്ചായത്ത് ജീവനക്കാരൻ സിജു പീറ്റർ എന്നിവർ പങ്കെടുത്തു.
കുറ്റ്യാടി: റെയില്‍വെയിലെ ബാസ്ക്കറ്റ് ബോള്‍ താരം കെ സി ലിതാരയുടെ മരണത്തെ തുടര്‍ന്ന് നിരാലംബരായ കുടുംബത്തെ സഹായിക്കാന്‍ വീട് വെക്കാനെടുത്ത കട ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് മുന്‍ എം എല്‍ എയും മുസ്ലീം ലീഗ് ജില്ലാ ട്രഷററുമായ പാറക്കല്‍ അബ്ദുല്ല ആവശ്യപ്പെട്ടു. ലിതാരയുടെ വരുമാനം പ്രതീക്ഷിച്ചാണ് വീട് വെക്കാന്‍ ബേങ്കില്‍ നിന്ന് വായ്പ എടുത്തത്. ലിതാരയുടെ ആത്മഹത്യയോടെ ആ കുടുംബം വരുമാന മാര്‍ഗ്ഗമില്ലാതെ പ്രയാസപ്പെടുകയാണ്. ബേങ്ക് തിരിച്ചടവ് ഇനി കഴിയാത്ത അവസ്ഥ യിലാണ്.അടിയന്തിരമായി ഇക്കാര്യത്തില്‍ തീരുമാന മെടുക്കണമെന്ന് പാറക്കല്‍ മുഖ്യമന്ത്രിക്കയച്ച കത്തില്‍ ആവശ്യപ്പെട്ടു. അത് കുടുംബത്തിന് ഒരാശ്വാസമാകും. ലീതാരയുടെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പാറക്കല്‍.
ഡി സി സി സെക്രട്ടരി പ്രമോദ് കക്കട്ടിലും ഒന്നിച്ചുണ്ടായിരുന്നു.
ലീതാരയുടെ മരണത്തിന് കാരണക്കാരന്‍ കോച്ചാണെന്ന് കുടുംബം ഉറച്ച് വിശ്വസിക്കുന്നു. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിക്ക് സര്‍ക്കാര്‍ ഇടപെടല്‍ ശക്തമാക്കണമെന്നും പാറക്കല്‍ ആവശ്യപ്പെട്ടു.
നാദാപുരം: ബഹു മുഖ പ്രതിഭയും കോണ്‍ഗ്രസ് നേതാവുമായിരുന്ന അരൂര്‍ പത്മനാഭന്റെ സ്മരണക്കായി സ്മാരക ട്രസ്റ്റ് ഏര്‍പ്പെടുത്തിയ കവിതാ പുരസ്കാരത്തിന് മധു ആലപ്പടമ്പ് അര്‍ഹനായി. 10,001 രൂപയും പ്രശസ്തി പത്രവുമാണ് നല്‍കുക.രാത്രി വണ്ടി എന്ന കവിതാ സമാഹരത്തിനാണ് അവാര്‍ഡ്. പി പി ശ്രീധരനുണ്ണി, മനയത്ത് അപ്പുണ്ണി, ആര്യാ ഗോപി എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്. 28 ന് അരൂരില്‍ വെച്ച് നടക്കുന്ന അനുസ്മരണ പരിപാടിയില്‍ പി പി ശ്രീധരനുണ്ണി പുരസ്കാരം സമ്മാനിക്കും. പ്രഭാഷകനും എഴുത്തുകാരനുമായ അനൂപ് അനന്ദന് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യും.
നാദാപുരം : വളയത്ത് ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിനെ തുടർന്ന് മരണപ്പെട്ട ബീഹാർ സ്വദേശി മാലിക്കിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.
ഇന്നലെ രാത്രി വടകര ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം ഇന്ന് രാവിലെ 10.30 തോടെയാണ് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയത്. പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കി ഇന്ന് വൈകിട്ടോടെ സ്വദേശമായ ബീഹാറിലേക്ക് കൊണ്ടു പോകും. ബുധനാഴ്ച്ച രാത്രി 10 മണിയോടെയാണ് കല്ലാച്ചി വളയം റോഡിൽ ജാതിയേരിക്ക് സമീപം കുണ്ടൻ ച്ചാലിൽ വാടക വീട്ടിൽ താമസിക്കുന്ന മൂവർ സംഘം തമ്മിൽ ഏറ്റുമുട്ടിയത്. മദ്യലഹരിയിൽ വാക്കേറ്റമുണ്ടാവുകയും തുടർന്ന് കത്തിക്കുത്തിൽ കലാശിക്കുകയുമായിരുന്നു എന്നാണ് പോലീസിന്റെ നിഗമനം . സംഭവത്തിനു ശേഷം രക്ഷപ്പെടാൻ ശ്രമിച്ച മാലിക്കിന്റെ കൂടെ കഴിയുന്ന രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പോലീസിന്റെ ?കസ്റ്റടിയിലാണ് .
ഇരുപത്തി ഒന്നുകാരനായ ബീഹാർ സ്വദേശി ബേച്ചർ റിസിയാണ് ഇയാളെ കുത്തിയത്.
നാദാപുരം: വളയത്ത് ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിൽ ഏറ്റുമുട്ടിയതിനെ തുടർന്ന് കുത്തേറ്റ് മരിച്ചയാൾ റോഡ് പണിക്ക് എത്തിയ അതിഥി തൊഴിലാളി.
വളയം - കല്ലാച്ചി റോഡ് പണിക്കായി എത്തിയ ബീഹാർ സ്വദേശി മാലിക് 44 ആണ് കൊല്ലപ്പെട്ടത്.
ഇയാളുടെ കൂടെ വാടക വീട്ടിൽ താമസിക്കുന്ന
രണ്ടുപേർ പൊലീസ് കസ്റ്റഡിയിലുണ്ട്. സംഭവത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിച്ച ഇവരെ ജാതിയേരിയിൽ വെച്ച് വളയം പൊലീസ് പിടി കൂടുകയായിരുന്നു .
ഇവർ മദ്യ ലഹരിയിലാണ്.
മദ്യപിച്ച ശേഷം ഇവർ തമ്മിൽ ഉണ്ടായ വാക്കേറ്റം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു എന്നാണ് നിഗമനം.
വളയത്തിന് സമീപം കുണ്ടംചാലിൽ വാടകവീട്ടിൽ വെച്ചാണ് സംഭവം .മാലികിൻ്റെ മൃത ദേഹം വടകര ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി
നാദാപുരം: വളയത്ത് ഇതര സംസ്ഥാന തൊഴിലാളികൾ ഏറ്റുമുട്ടി' ഒരാൾ കുത്തേറ്റ് മരിച്ചു .
രണ്ടുപേർ പൊലീസ് കസ്റ്റഡിയിൽ.
വളയം കല്ലാച്ചി റോഡിലെ കുണ്ടംചാലിൽ വാടകവീട്ടിൽ താമസിക്കുന്ന ഇതരസംസ്ഥാന തൊഴിലാളികളാണ് ഏറ്റുമുട്ടിയത്.
കുത്തേറ്റ യുവാവിനെ നാദാപുരം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്ന് രാത്രി പത്തോടെയാണ് സംഭവം നടന്നത്.
നാദാപുരം : കഴിഞ്ഞദിവസം ചാലപ്പുറത്തെ കല്യാണവീട്ടിലെ ഷീട്ടുകളി ചോദ്യം ചെയ്തതിന്റെ പേരിൽ വീട്ടിൽ കയറി രണ്ടു പേരെ ആക്രമിച്ച പേരിൽ ഒരാൾ പൊലീസ് പിടിയിൽ മറ്റു രണ്ടു പ്രതികൾ ഓടിരക്ഷപ്പെട്ടു. ചാലപ്പുറത്തെ പാറോളി ഭാസ്ക്കരന്റെ വീട്ടിൽ ഇന്നലെ രാത്രി അതിക്രമിച്ചു കയറിയ സംഘമാണ് ആക്രമണം നടത്തിയത്. ഭാസ്ക്കരന്റെ ഭാര്യ റീന 54, മകൻ റീബേഷ് 36 എന്നിവർക്ക് പരിക്കേൽക്കുകയും ഇവരെ നാദാപുരം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം രാത്രിയാണ് സമീപത്തെ ഒരു കല്യാണ വീട്ടിൽ ഷീട്ട് കളിക്കുന്നതിനിടെ വാക്കേറ്റമുണ്ടായത്. ഷീട്ടു കളിയിൽ ഏർപ്പെട്ട പ്രദീപൻ, പ്രദീഷ്, പ്രമീഷ് എന്നിവർക്കെതിരെയാണ് പോലീസിൽപരാതി നൽകിയത്. ഇവരിൽ ഒരാളാണ് പോലീസ് പിടിയിലായത്.
നാദാപുരം: തൂണേരി പഞ്ചായത്തിലെ ചാല പ്രത്ത് കല്യാണ വീട്ടിൽ വെച്ച് നടന്ന ശീട്ടുകളി ചോദ്യം ചെയ്ത സംഭവം സംഘർഷത്തിൽ കലാശിച്ചു. കഴിഞ്ഞ ദിവസം എറാഞ്ചേരി സജീവൻ്റെ സഹോദരീ പുത്രിയുടെ കല്യാണ വീട്ടിൽ ശീട്ടുകളിച്ച പ്രദീപും സംഘവുമാണ് ആക്രമിച്ചതെന്ന് പരിക്കേറ്റവർ പറഞ്ഞു.
ഇന്നലെ രാത്രി പുളിയുള്ളതിൽ ഭാസ്കരൻ്റെ വീട്ടിൽ എത്തിയ അക്രമികൾ ഭാസ്കരൻ്റ രണ്ടു മക്കളെ മർദ്ദിക്കുകയായിരുന്നു. സമീപത്തെ മറ്റൊരു വീട്ടിലും കയറി അക്രമം നടത്തി. പരിക്കേറ്റ യുവാക്കൾ നാദാപുരം താലൂക്ക് ആശുപത്രിയിൽ ചികിൽസയിലാണ് .
ഇരിങ്ങണ്ണൂർ: യുവധാര ഇരിങ്ങണ്ണൂർ സൗത്ത് സംഘടിപ്പിച്ച അഖില കേരള വടം വലി മത്സരം രാത്രിയോടെ സമാപിച്ചു. ഒന്നാം സ്ഥാനം കവിത വേങ്ങാടും രണ്ടാം സ്ഥാനം ഗ്രാൻഡ് സ്റ്റാർ പുളിക്കലും നേടി മൂന്നാം സ്ഥാനം ഹായ് ഫ്രണ്ട്സ് കാലിക്കറ്റും നാലാം സ്ഥാനം ഫൈറ്റേഴ്സ് കാഞ്ഞിരങ്ങാടും നേടി. ഇ.കെ കുഞ്ഞിരാമൻ മെമ്മോറിയൽ വിന്നേർസ് ട്രോഫിയും കാഷ് അവാർഡും സി. പി .ഐ.എം ഇരിങ്ങണ്ണൂർ ലോക്കൽ സെക്രട്ടറി ടി. അനിൽകുമാർ കവിത വേങ്ങാട് ടീമിന് കൈമാറി. രണ്ടാം സ്ഥാനക്കാരായ ഗ്രാൻഡ് സ്റ്റാർ പുളിക്കൽ ടീമിന് ദിലീഷ് സ്മാരക റണ്ണേർസ് അപ് ട്രോഫിയും കാഷവാർഡും എടച്ചേരി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.രാജൻ കൈമാറി. ആവേശകരമായ മത്സരം കാണാൻ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി പേരാണ് രാത്രി വൈകുവോളം കോമത്ത് ഗ്രൗണ്ടിൽ തടിച്ചു കൂടിയത്. ഐ.ആർ.ഇ അസോസിയേഷന്റെ നിയന്ത്രണത്തിലാണ് യുവധാര ഇരിങ്ങണ്ണൂർ സൗത്ത് നടത്തിയ വടം വലി മത്സരം നടന്നത്.
തൂണേരി : മുസ്ലിം ലീഗ് നേതാവും ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ്
കമ്മിറ്റി ചെയർമാനുമായ വളപ്പിൽ കുഞ്ഞമ്മദിനെ മർദ്ദിച്ച സംഭവത്തിൽ പഞ്ചായത്ത് മുസ്ലിം ലീഗ് ശക്തിയായ പ്രതിഷേധം രേഖപ്പെടുത്തി. ഖത്തർ കെഎംസിസി പ്രവർത്തകൻ
തൂണേരിയിലെ ടി ടി കെ ബഷീറിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കാൻ യോഗം മേൽ കമ്മിറ്റിയോട് ശുപാർശ ചെയ്തു .
ഇന്നലെ രാവിലെയാണ് തൂണേരി പഞ്ചായത്ത് വർക്കിംഗ് ഗ്രൂപ്പ് യോഗം നടക്കുന്നതിനിടെ പി എച്ച് സി പരിസരത്ത് എത്തിയ ബഷീർ കുഞ്ഞമ്മദിനെ കയ്യേറ്റം ചെയ്തത്.
പൂർവ വൈരാഗ്യമാണ് മർദ്ദനത്തിന് കാരണമെന്ന് പറയപ്പെടുന്നു. മർദ്ദനത്തിൽ പരിക്കേറ്റ കുഞ്ഞമ്മദിനെ വടകര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
നാദാപുരം: വളയം ചെക്കോറ്റ റോഡിൽ സ്റ്റീൽബോംബ് കണ്ടെതത്തി. പുനത്തിൽ ഉടുമ്പൻ കണ്ടിയിൽ പറമ്പിലാണ് ഇന്നലെ രാത്രി ഒരു സ്റ്റീൽ ബോംബ് കണ്ടെത്തിയത്. രഹസ്യ വിവരത്തെ തുടർന്ന് സ്ഥലത്ത് എത്തിയ പൊലീസ് ബോംബ് കസ്റ്റഡിയിലെടുത്തു
നാദാപുരം: മുസ്ലിം ലീഗ് നേതാവും തൂണേരി ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാനുമായ വളപ്പിൽ കുഞ്ഞമ്മദിനെ കെ.എം.സി.സി പ്രവർത്തകൻ മർദ്ദിച്ചതായി പരാതി. ഖത്തർ കെ.എം.സി.സി പ്രവർത്തകൻ തൂണേരിയിലെ ടി.ടി.കെ ബഷീറിനെതിരെയാണ് പരാതി നൽകിയത്. ഇന്നലെ രാവിലെ തൂണേരി പഞ്ചായത്ത് വർക്കിംഗ് ഗ്രൂപ്പ് യോഗം നടക്കുന്നതിനിടെയാണ് അവിടെ എത്തിയ ബഷീർ കുഞ്ഞമ്മദിനെ കയ്യേറ്റം ചെയ്തത്. പൂർവ വൈരാഗ്യമാണ് മർദ്ദനത്തിന് കാരണമെന്ന് പറയപ്പെടുന്നു. മർദ്ദനത്തിൽ പരിക്കേറ്റ കുഞ്ഞമ്മദിനെ വടകര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
എടച്ചേരി: എടച്ചേരി നോർത്തിൽ സി.പി.ഐ.എം എടച്ചേരി ലോക്കൽ കമ്മറ്റി മാവള്ളി സുരേഷിന് നിർമ്മിച്ചു നൽകുന്ന സ്നേഹ വീടിന്റെ താക്കോൽ ദാനം ജില്ലാം കമ്മിറ്റി അംഗവും ജില്ലാ പഞ്ചായത്തംഗവുംമായ കൂടത്താങ്കണ്ടി സുരേഷ് മാസ്റ്റർ നിർവ്വഹിച്ചു. ചടങ്ങിൽ എടച്ചേരി ലോക്കൽ സിക്രട്ടറി ടി.വി.ഗോപാലൻ അധ്യക്ഷ വഹിച്ചു. നാദാപുരം ഏരിയ ആക്ടിംങ്ങ് സിക്രട്ടറി സി.എച്ച് മോഹനൻ , ഇ.വി. സ്വാമരക ട്രസ്റ്റ് ചെയർമാൻ വി.കുഞ്ഞിക്കണ്ണൻ , ഇ.വി. കല്യാണി , ബ്രാഞ്ച് സിക്രട്ടറിമാരായ പി.ടി.ബാബു, സി. വിനീത് എന്നിവർ സംസാരിച്ചു. നിർമ്മാണ കമ്മിറ്റി കൻവീനർ ടി.പ്രദീപ് റിപ്പോർട്ട് അവതരിപ്പിച്ചു. നിർമ്മാണ കമ്മിറ്റി ചെയർമാൻ ടി.കെ ബാലൻ സ്വാഗതവും, പാറക്കെട്ടിൽ ബാബു നന്ദിയും പറഞ്ഞു.
നാദാപുരം: കോഴിക്കോട് മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ചഭക്ഷണവുമായി ഡി വൈ എഫ് ഐ പ്രവർത്തകരെത്തി. അരൂർ മേഖലാ കമ്മറ്റിയാണ് 'ഹൃദയ പൂർവ്വം' എന്ന പേരിൽ മെഡിക്കൽ കോളേജിൽ പൊതിച്ചോറ് വിതരണം ചെയ്തത് . സി പി എം ലോക്കൽ സെക്രട്ടറി കെ.പി ബാലൻ ഫ്ലാഗ് ഓഫ് ചെയ്തു. ബ്ലോക്ക് ജോയിന്റ് സെക്രട്ടറി ടി ശ്രീജേഷ്, അരൂർ മേഖലാ സെക്രട്ടറി സി.കെ ഷിജിൻ, പ്രസിഡന്റ് നിഥുൻ ലാൽ, ബ്ലോക്ക് കമ്മിറ്റി അംഗം കെ വിജിന എന്നിവർ നേതൃത്വം നൽകി.
തൂണേരി: പുതിയ ബാറുകൾ അനുവദിക്കുകയും, ബീവറേജുകൾ വർദ്ദിപ്പിക്കുകയും ചെയ്യുമ്പോൾ ,
യുവാക്കളും വിദ്യാർത്ഥികളും മയക്ക് മരുന്നും മറ്റ് ലഹരി പദാർത്ഥങ്ങളും ഉപയോഗിച്ച് ക്രിമിനൽ പശ്ചാത്തലത്തിലേക്ക് നീങ്ങുന്നതായി കാണുന്നതായും സർക്കാർ ഈ നയത്തിൽ നിന്നും പിൻമാറി കേരളഞ്ഞെ ലഹരിമുക്തമാക്കണമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.
കെ.പി.എസ്.ടി.എ നാദാപുരം ഉപജില്ലാ കമ്മിറ്റി തൂണേരി ഇ.വി.യു.പി സ്കൂളിൽ വച്ച് നടത്തിയ വിരമിക്കുന്ന അധ്യാപകർക്ക് നൽകിയ യാത്രയയപ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. അദ്ദേഹം. ഇ .പ്രകാശൻ ആധ്യക്ഷത വഹിച്ച യോഗത്തിൽ വി.എം. ബിജേഷ്, ഷാജു പി. കൃഷ്ണൻ , യു.കെ.വിനോദ് കുമാർ , പി.രഞ്ജിത്ത് കുമാർ, വി.സജീവൻ , പി രാജീവൻ , ടി.കെ.രമേശൻ , പി രാമചന്ദ്രൻ , ജി.മോഹനൻ , കെ. ബിമൽ , കെ.ശ്രീജ, കെ.സുമിത .കെ.ജമീല എന്നിവർ സംസാരിച്ചു.
കെ.പി.സ്.ടി എ കലാമത്സരത്തിൽ വിജയികളായവരെ അനുമോദിക്കുകയും ഉപഹാരം നൽകുകയും ചെയ്തു.
നാദാപുരം: കേന്ദ്ര - സംസ്ഥാന സർക്കാറുകളുടെ ജന വിരുദ്ധ നയങ്ങൾക്കെതിരെ 20 ന് പഞ്ചായത്ത് കേന്ദ്രങ്ങളിൽ നടക്കുന്ന യു ഡി എഫ് സായാഹ്ന ധർണ്ണക്ക് നാദാപുരം മണ്ഡലത്തിൽ ഒരുക്കം തുടങ്ങി. മണ്ഡലത്തിലെ പത്ത് പഞ്ചായത്തു ആസ്ഥാനങ്ങളിലും ധർണ്ണ നടക്കും. ഇതിന് മുന്നോടിയായി 15 ന് മുൻപ് പഞ്ചായത്ത് യോഗങ്ങളും 17 ന് മുൻപ് വാർഡ് തല യോഗങ്ങളും ചേരും. നാദാപുരം ഗവ. താലൂക്ക് ആശുപത്രിയുടെ ശോചനീയാവസ്ഥക്ക് പരിഹാരം കാണാൻ സ്ഥലം എം എൽ എയും ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതിയും തയ്യാറാവണമെന്ന് യോഗം ആവശ്യപ്പെട്ടു. ചെയർമാൻ അഹമ്മദ് പുന്നക്കൽ അധ്യക്ഷനായി. മുൻ എം എൽ എ പാറക്കൽ അബ്ദുല്ല ഉദ്ഘാടനം ചെയ്തു. കൺവീനർ അഡ്വ. എ സജീവൻ, സൂപ്പി നരിക്കാട്ടേരി, കെ പി രാജൻ, എൻ കെ മൂസ മാസ്റ്റർ, കോരങ്കോട്ട് മൊയ്തു, സി വി കുഞ്ഞി കൃഷ്ണൻ, അബ്ദുല്ല വയലോളി, മോഹനൻ പാറക്കടവ്, എം പി ജാഫർ തുടങ്ങിയവർ പ്രസംഗിച്ചു.
നാദാപുരം: പെരിങ്ങത്തൂർ ടൗൺ യൂത്ത് ലീഗ് സെക്രട്ടറി സി.എച്ച് നിസാറിനെ അക്രമിച്ച കേസിൽ നാല് സി.പി.എം.പ്രവർത്തകർ കല്ലാച്ചി കോടതിയിൽ കീഴടങ്ങി. പെരിങ്ങത്തൂർ സ്വദേശികളായ ചെറുപുല്ലൂക്കര സുരേഷ്ബാബു, പെരിങ്ങത്തൂർ ആറ്റുപുറത്ത് രമേശൻ, കുണ്ടുപുനത്തിൽ പ്രജിത്ത്, പുല്ലൂക്കര പടിഞ്ഞാറയിൽ രമിത്ത് എന്നിവരാണ് കോടതിയിൽ കീഴടങ്ങിയത്. പ്രതികളെ കോടതി റിമാന്റ് ചെയ്തു. 2015 ൽ കായപ്പനിച്ചിയിൽ വെച്ച് വധിക്കാൻ ശ്രമിച്ച കേസിലാണ് പ്രതികൾ കോടതിയിൽ കീഴടങ്ങിയത്. പ്രതികളെ പിടികൂടാൻ പൊലിസ് രംഗത്തെത്തിയതിന് പിന്നാലെയാണ് പ്രതികൾ കോടതിയിൽ കീഴടങ്ങിയത്.
ഇരിങ്ങണ്ണൂർ: യുവധാര ഇരിങ്ങണ്ണൂർ സൗത്ത് സംഘടിച്ച അഖില കേരള വടംവലി മത്സരം ഇരിങ്ങണ്ണൂർ സൗത്തിൽ ആരംഭിച്ചു. വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ.പി.സതീദേവി വടം വലി മത്സരം ഉദ്ഘാടനം നിർവ്വഹിച്ചു. ഇ.കെ കുഞ്ഞിരാമൻ മെമ്മോറിയൽ വിന്നേർസ് ട്രോഫിക്കും ദിലീഷ് മെമ്മോറിയൽ റണ്ണേർസ് അപ് ട്രോഫിക്കും വേണ്ടിയാണ് മത്സരം കേരളത്തിലെ പ്രമുഖ ടീമുകൾ മത്സരത്തിൽ പങ്കെടുക്കുന്നുണ്ട്. പ്രവീൺ കോമത്ത് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ അരവിന്ദാക്ഷൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം രാജൻ ടി. അനിൽ കുമാർ , അഡ്വ.പി.രാഹുൽ രാജ്, വത്സരാജ് മണലാട്ട് , എ.ഡാനിയ, കെ.ടി.കെ രാധ, എം.സുജാത കെ.ബാലൻ, എൻ.കെ മിഥുൻ, എം.ഗീത എൻ.രജീഷ് എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.
ഇരിങ്ങണ്ണൂർ: യുവധാര ഇരിങ്ങണ്ണൂർ സൗത്ത് സംഘടിച്ച അഖില കേരള വടംവലി മത്സരം ഇരിങ്ങണ്ണൂർ സൗത്തിൽ ആരംഭിച്ചു. വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ.പി.സതീദേവി വടം വലി മത്സരം ഉദ്ഘാടനം നിർവ്വഹിച്ചു. ഇ.കെ കുഞ്ഞിരാമൻ മെമ്മോറിയൽ വിന്നേർസ് ട്രോഫിക്കും ദിലീഷ് മെമ്മോറിയൽ റണ്ണേർസ് അപ് ട്രോഫിക്കും വേണ്ടിയാണ് മത്സരം കേരളത്തിലെ പ്രമുഖ ടീമുകൾ മത്സരത്തിൽ പങ്കെടുക്കുന്നുണ്ട്. പ്രവീൺ കോമത്ത് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ അരവിന്ദാക്ഷൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം രാജൻ ടി. അനിൽ കുമാർ , അഡ്വ.പി.രാഹുൽ രാജ്, വത്സരാജ് മണലാട്ട് , എ.ഡാനിയ, കെ.ടി.കെ രാധ, എം.സുജാത കെ.ബാലൻ, എൻ.കെ മിഥുൻ, എം.ഗീത എൻ.രജീഷ് എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.
നാദാപുരം : സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്ന അരൂര്‍ യു പി സ്കൂള്‍ പ്രധാന അധ്യാപിക കെ ജ്യോതി ലക്ഷ്മിക്കുള്ള യാത്രയയപ്പ് സമ്മേളനത്തിൽ മുതിര്‍ന്ന പത്ര പ്രവര്ത്തകന് ആദരം.
മംഗളം നാദാപുരം ലേഖകനും പത്ര പ്രവർത്തക അസോസിയേഷൻ വടകര താലൂക്ക് വൈസ് പ്രസിഡൻറുമായ പി കെ രാധാകൃഷ്ണനെയാണ് ആദരിച്ചത്. ഇദ്ദേഹം സ്കൂളിലെ പൂർവ വിദ്യാർത്ഥികൂടിയാണ്.
ബാല സാഹിത്യകാരന് രാജു കാട്ടുപുനം ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയര്മാന് കരിക്കീറി നാണു അധ്യക്ഷത വഹിച്ചു. ഗായകന് കൗഷിക്ക് മുഖ്യാതിഥിയായിരുന്നു. വാര്‍ഡ് അംഗങ്ങളായ
പി ശ്രീലത,വി ടി ഗംഗാധരന്,റീത്ത കണ്ടോത്ത്,കെ സജീവന്,ടി പി കുട്ടിശങ്കരന്,ടി കെ രാജന്, അഭിജിത്ത് കോറോത്ത്, ടി കെ രാഘവന്,കളത്തില്‍ ബാബു,എല്‍ ആര് സജിലാല്‍,കെ ടി അബ്ദുറഹിമാന്,പി കെ ജ്യോതികുമാര്‍,തോട്ടോളി പ്രേമന്,ശശി,പി സി സുജിന,പി കെ അനുപമ എന്നിവര്‍ പ്രസംഗിച്ചു.
കുറ്റ്യാടി: നിലവിൽ അന്താരാഷ്ട നിലവാരമുള്ള യൂണിവേഴ്സിറ്റികൾ കേരളത്തിൽ ഇല്ലെന്നും കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖല ലോകോത്തര നിലവാരത്തിലുയർത്താൻ അത്തരം യൂണിവേഴ്സിറ്റികൾ സ്ഥാപിക്കേണ്ടതുണ്ടെന്നും കെ.പി.കുഞ്ഞമ്മദ്ക്കുട്ടി എം.എൽ.എ. അഭിപ്രായപ്പെട്ടു. സീഗേറ്റ് അവധിക്കാല പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാഠശാലാ അനുഭവങ്ങളെ ജീവിതത്തോടു ചേർത്ത് നിർത്താനും കഴിവുകൾ സ്വയം തിരിച്ചറിയാനും ഇത്തരം ക്യാമ്പുകൾ സഹായകമാവുമെന്നും അദ്ദേഹം പറഞ്ഞു. സന്ധ്യ കരണ്ടോട്, സിറാജുദ്ദീൻ പറമ്പത്ത്, അശ്റഫ് കുമരനെല്ലൂർ |, പീറ്റർ പുൽപ്പള്ളി, ഡോ:സെഡ്. എ .ഷമീം, എന്നിവർ സംസാരിച്ചു. എൻ.ബഷീർ അദ്ധ്യക്ഷത വഹിച്ചു.
ക്യാമ്പ് ഡയരക്ടർ കെ.വി.അബ്ദുൽ മജീദ് സ്വാഗതവും കോ-ഓഡിനേറ്റർ ഒ.കെ. ഹാരിസ് നന്ദിയും പറഞ്ഞു.
നരിപ്പറ്റ: തിനൂർ പൂവുള്ളതിൽ പാർവതിയമ്മ മെമ്മോറിയൽ കൈരളി വായനശാല ആന്റ് ഗ്രന്ഥാലയം നരിപ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബാബു കാട്ടാളി ഉദ്ഘാടനം ചെയ്തു.
പരിപാടിയുടെ ഭാഗമായി നടന്ന സാംസ്കാരിക സമ്മേളനം ഇ.കെ വിജയൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ബാബു കാട്ടാളി അധ്യക്ഷനായി. പി കുഞ്ഞികൃഷ്ണൻ നായർ, സി.കെ നാണു, പി റാം മനോഹർ സംസാരിച്ചു. വാർഡ് മെംബർ കെ ലേഖ സ്വാഗതവും നിജീഷ് തെക്കയിൽ നന്ദിയും പറഞ്ഞു.
തൂണേരി: ജലസംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി കേരള സർക്കാർ നടപ്പിലാക്കുന്ന തെളിനീർ ഒഴുകും നവകേരളം പദ്ധതിയുടെ തൂണേരി പഞ്ചായത്ത് തല ഉദ്ഘാടനം തൂണേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ഷാഹിന നിർവഹിച്ചു. വൈസ് പ്രസിഡണ്ട് കെ മധു മോഹനൻ അധ്യക്ഷനായി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുധ സത്യൻ മെമ്പർമാരായഫൗസിയ സലീം ടി എൻ രഞ്ജിത്ത്, കൃഷ്ണൻ കാനന്തേരി രവി കനവത്ത് തൊഴിലുറപ്പ് എൻജിനീയർ അനുശ്രീ എസ് ആർ തുടങ്ങിയവർ സംബന്ധിച്ചു. തൂണേരി ഗ്രാമപഞ്ചായത്തിലെ തോടുകളുടെ സ്വാഭാവിക നീരൊഴുക്ക് പുനസ്ഥാപിക്കുക എന്ന ലക്ഷ്യത്തോടുകൂടി 15 വാർഡുകളിലും പദ്ധതി നടപ്പിലാക്കാൻ ആവശ്യമായ കർമ്മ പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്.
നാദാപുരം: ഭക്ഷ്യവിഷ ബാധ തടയുന്നതിന്റെ ഭാഗമായി അനധികൃത ഭക്ഷണ വിതരണ സ്ഥാപനങ്ങൾക്കു ഗ്രാമപഞ്ചായത്ത് നടപടി. നാദാപുരം ലോക്കൽ പ്ലബിക് ഹെൽത്ത് അതോറിറ്റിയും ഗ്രാമപ്പഞ്ചായത്ത് അധികൃതരും ചേർന്നാണ് പദ്ധതി തയ്യാറാക്കിയത്. ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ ലംഘിക്കുന്ന സ്ഥാപനങ്ങൾ കണ്ടെത്താൻ രാത്രികാല പരിശോധന നടത്തി കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. ഗ്രാമപ്പഞ്ചായത്ത് പരിധിയിൽ തട്ടുകടകൾ അനുവദിക്കില്ല. പാതയോരങ്ങൾ, വാഹനങ്ങൾ എന്നിവിടങ്ങളിൽ ഐസ്ക്രീം, ശീതളപാനീയങ്ങൾ, ഉപ്പിലിട്ട ഉത്പന്നങ്ങൾ എന്നിവ വിൽപ്പന നടത്തുന്നതിന് വിലക്കേർപ്പെടുത്തി. ഭക്ഷണസാധനങ്ങൾ കൈകാര്യംചെയ്യുന്ന സ്ഥാപനങ്ങളിൽ ജോലിചെയ്യുന്ന ജീവനക്കാർക്ക് ഹെൽത്ത്കാർഡും നിർബന്ധമായും ഉണ്ടാകണമെന്നും സ്ഥാപനത്തിൽ ഉപയോഗിക്കുന്ന കുടിവെള്ളം അംഗീകൃതലാബിൽ പരിശോധിച്ച് ഗുണനിലവാരം ഉറപ്പുവരുത്തണമെന്നും ലോക്കൽ പബ്ലിക് ഹെൽത്ത് അതോറിറ്റി ഡോ. എം. ജമീല, ഹെൽത്ത് ഇൻസ്പെക്ടർ സുരേന്ദ്രൻ കല്ലേരി എന്നിവർ അറിയിച്ചു. വിവിധതരം പകർച്ചവ്യാധികൾ ഉണ്ടാവുന്നതരത്തിലുളള പ്രവർത്തനങ്ങൾ നടത്തുന്നവർക്കെതിരേയും സ്ഥാപനങ്ങൾക്കെതിരേയും നടപടി സ്വീകരിക്കുമെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.
നാദാപുരം: പേരോട് കിണറ്റിൽ വീണ കാട്ടുപന്നിയെ വനം വകുപ്പിന്റെ നേതൃത്വത്തിൽ വെടിവെച്ചു കൊന്നു. നെടിയാരോട്ടുമ്മൽ രാജന്റെ വീടിന് സമീപത്തെ കിണറിലാണ് ഇന്നലെ പുലർച്ചെ കാട്ടുപന്നി വീണത്. രാവിലെ രാജന്റെ മകൾ കിണറിൽ നിന്നു ശബ്ദം കേട്ട് നോക്കിയപ്പോഴാണ് കാട്ടുപന്നിയെ കണ്ടത്. പറമ്പിലൂടെ ഓടുന്നതിതിനിടയിൽ കിണറിൽ വീണതാകാമെന്ന് കരുതുന്നു. വെള്ളമില്ലാത്ത കിണറിൽ പരാക്രമം കാണിച്ചതോടെ നാട്ടുകാർ പോലീസിലും വനം വകുപ്പിലും അറിയിച്ചു. തോക്ക് ലൈസൻസുള്ള കായക്കൊടി സ്വദേശി കയനാട്ടത്തിൽ അശോകൻ എത്തി പന്നിയെ വെടിവെച്ചുകൊല്ലുകയായിരുന്നു. രണ്ടു തവണ വെടിയുതിർത്തതോടെ പന്നി ചത്തു.
നാദാപുരം പഞ്ചായത്തിലെ ആവോലം, പേരോട്, ഈയ്യങ്കോട് മേഖലകളിൽ കാട്ടുപന്നി ശല്യം രൂക്ഷമാണ്. കഴിഞ്ഞ മാസം മുമ്പ് നാദാപുരം ടൗൺ പരിസരത്ത് കാട്ടു പന്നി ഇടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചിരുന്നു.
എടച്ചേരി: എടച്ചേരി സി.ഡി.എസിലെ എന്യൂമറേറ്റർമ്മാർക്കുള്ള ദ്വിദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ. പത്മിനി ടീച്ചർ ഉദ്ഘാടനം നിർവ്വഹിച്ചു. സി.ഡി.എസ് ചെയർ പേഴ്സൺ ബിന്ദു. വി അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർമാരായ ടി.കെ മോട്ടി, ശ്രീജിത്ത് സി.പി എന്നിവർ ആശംസകൾ അർപ്പിച്ചു. അസിസ്റ്റന്റ് സെക്രട്ടറി അനൂപൻ സ്വാഗതവും ഉപസമിതി കൺവീനർ ഷൈമ എൻ. ടി നന്ദിയും പറഞ്ഞു. കില ആർ.പി ഗംഗധരൻമാസ്റ്റർ കമ്മ്യുണിറ്റി അബാസിഡർ വർഷ എന്നിവർ ക്ലാസ് എടുത്തു.
എടച്ചേരി: എടച്ചേരി ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ പെടുത്തി കയർ ഭൂവസ്ത്രം ഉപയോഗിച്ച് വയൽ വരമ്പുകൾ സംരക്ഷണ പ്രവൃത്തി ആരംഭിച്ചു. പതിനാലാം വാർഡിലെ കളിയാം വെള്ളിയിൽ വച്ച് ഉദ്ഘാടന ചടങ്ങ് നടന്നു . പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.രാജൻ അധ്യക്ഷത വഹിച്ചു പ്രവൃത്തിയുടെ വിശദീകരണം എ.ഇ ധന്യ നടത്തി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ പത്മിനി ടീച്ചർ ഉദ്ഘാടനം ചെയ്തു ആശംസകൾ അർപ്പിച്ചു കൊണ്ട് മെമ്പർ മാരായ ഷീമ വള്ളിൽ, ബാബു( മോട്ടി), മേറ്റ് മാരായ അജിത , സിന്ധു എന്നിവർ സംസാരിച്ചു വാർഡ് മെന്പർ എൻ.നിഷ സ്വാഗതമാശംസിച്ചു.ഈ പ്രവൃത്തിയിലൂടെ ഭൂമിയിലെ മണ്ണ് ഒലിപ്പ് തടയാനും ജലം ഒരളവ് വരെ ഭൂമിക്കടിയിലേക്ക് ഇറക്കാനും . ഭൂമിയുടെ സന്തുലിതാവസ്ഥ നിലനിർത്താൻ വേണ്ടി ഭൂമിയുടെ പ്രതലത്തിൽ ഒരു ആവരണമായി ഉപയോഗിക്കാൻ ഭൂവസ്ത്രം കൊണ്ട് കഴിയുന്നുണ്ടന്നും പ്രകൃതി സംരക്ഷണം കൂടെ ഈ പ്രവൃത്തി വഴി സാധിക്കുന്നുണ്ടെന്നും പഞ്ചായത്ത് പ്രസിഡന്റ് പത്മിനി ടീച്ചർ പറഞ്ഞു.
നാദാപുരം: കുമ്മങ്കോട് അഹമ്മദ് മൂക്കിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. ബംഗാൾ സ്വദേശിയായ അഫ്താബ് ഹുസൈൻ മൊല്ല (31)നെയാണ് ഇന്ന് വൈകിട്ടോടെ റൂമിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കൊൽക്കത്ത സൗത്ത് 24ൽ ബായിഷട്ട സ്വദേശിയായ ഇദ്ദേഹം നാദാപുരം മേഖലയിൽ കൂലിപ്പണി എടുക്കുകയായിരുന്നു. പെരുന്നാൾ ദിനത്തിൽ പനി ബാധിച്ചതിനെ തുടർന്ന് രണ്ട് ദിവസമായി വിശ്രമത്തിലായിരുന്നു. ഇന്ന് വൈകിട്ടോടെ ഭക്ഷണംനൽക്കാനെത്തിയ പ്രിതൃസഹോദരനാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം നാദാപുരം താലൂക്ക് ആശുപത്രിയിൽ ഇൻക്വസ്റ്റ് നടത്തിയ ശേഷം പോസ്റ്റ്മോർട്ടത്തിനായി വടകര ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകും.
പിതാവ്: പരേതനായ ജാവേദ് അലി മൊല്ല. ഭാര്യ: ജന്നത്ത്.
നരിപ്പറ്റ: നരിപ്പറ്റ കൊയ്യാലിൽ തേങ്ങാകൂടക്ക് തീപിടിച്ചു. ഇന്ന് വൈകിട്ട് ആണ് ചെരിഞ്ഞപറമ്പത്ത് അമ്മദിന്റെ വീടിനോട് ചേർന്നുള്ള കൂടക്ക് തീപിടിച്ചത്. പുക ഉയരുന്നത് കണ്ടെത്തിയ നാട്ടുകാർ രക്ഷാപ്രവർത്തനവുമായി മുന്നിട്ടിറങ്ങി. ചേലക്കാട് അഗ്നിരക്ഷാ നിലയത്തിൽ നിന്നെത്തിയ രണ്ട് യൂണിറ്റ് അഗ്നിരക്ഷാ സേന തീ അണക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. കൂടയിലുണ്ടായിരുന്ന ആയിരക്കണക്കിന് തേങ്ങകൾ കത്തിനശിച്ചു.
തുണേരി : ബ്ലോക്ക് പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ആസാദി കാ അമൃത് മഹോത്സവത്തിൻ്റെ ഭാഗമായ് പി.എം.എ.വൈ ഭവന നിർമ്മാണ പദ്ധതി പ്രകാരം പൂർത്തികരിച്ച വീടുകളുടെ താക്കോൽ ദാനവും പദ്ധതിയുമായ് ബന്ധപ്പെട്ട പുതിയ ഗുണഭോക്താക്കൾക്കുള്ള ബോധവൽക്കരണവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി വനജ ഉൽഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻറ്റിംഗ് കമ്മിറ്റി ചെയർമാൻ രജീന്ദ്രൻ കപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.കെ ഇന്ദിര, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു പുതിയോട്ടിൽ, മെമ്പർമാരായ എ.കെ.ഉമേഷ്, എ.ഡാനിയ സെക്രട്ടറി ദേവിക രാജ്, ജോയൻ്റ് ബിഡിഒ സുചീന്ദ്രൻ ജി.ഇ.ഒ പി.കെ ജയപ്രകാശ് എന്നിവർ പ്രസംഗിച്ചു.
നാദാപുരം: വളയം പോലീസ് സ്റ്റേഷൻ പരിധിയിലെ വാണിമേലിൽ മൂന്ന് വാളുകളുമായി കൊല്ലപ്പണിക്കാരൻ അറസ്റ്റിൽ. വാണിമേൽ പുഴമൂല തൂക്ക് പാലം സ്വദേശി കുനിയിൽ കുമാരനെയാണ് (52) വളയം എസ്ഐ അനീഷ് വടക്കേടത്ത് അറസ്റ്റ് ചെയ്തത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എസ്ഐയുടെ നേതൃത്വത്തിൽ കുമാരന്റെ പണിശാലയിൽ ബുധനാഴ്ച വൈകുന്നേരം നടത്തിയ പരിശോധനയിലാണ് പണി തീർത്ത് സൂക്ഷിച്ച നിലയിൽ വാളുകൾ കണ്ടെടുത്തത്. മൂർച്ചയേറിയ വാളുകൾ മരപ്പിടിയിലും ഇരുമ്പ് ചുറ്റ് പിടിയിലുമാണ് തീർത്തത്. ഇവക്കു 84 സെന്റി മീറ്റർ നീളവും ഒന്നേ മുക്കാൽ ഇഞ്ച് വീതിയുമുണ്ട്. നാദാപുരം ഡിവൈഎസ്പി ടി.പി.ജേക്കബ്, സിഐ എ.അജീഷ് എന്നിവർ സ്ഥലത്ത് പരിശോധന നടത്തി.