29
Wednesday
June 2022

29
Wednesday
June 2022

വാർത്ത

ആവേശമായി പതാക ജാഥ: നാദാപുരത്ത് ഉജ്ജ്വല വരവേൽപ്പ്.

5th of April 2022

നാദാപുരം : സിപിഐ എം പാർട്ടി കോൺഗ്രസ്സ് പതാകജാഥയ്ക്ക് നാദാപുരത്ത്  ഉജ്ജ്വല വരവേൽപ്പ്. കുറ്റ്യാടി -തലശ്ശേരി സംസ്ഥാന പാത  ആവേശത്തേരിലേറി.
നാളെ മുതൽ 10 വരെ കണ്ണൂരിൽ നടക്കുന്ന സിപിഐ എം പാർടി കോൺഗ്രസിന്‌ തുടക്കംകുറിച്ച്‌  സമ്മേളന നഗരിയിൽ ഉയർത്താനുള്ള പതാകജാഥക്കാണ് സ്വീകരണം ഒരുക്കിയത്. 
സംസ്ഥാന സെക്രട്ടറി യറ്റംഗം എം സ്വരാജ്‌ നയിക്കുന്ന ജാഥക്ക്‌ വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം നൽകി പുഷ്‌പവൃഷ്‌ടി നടത്തിയും പടക്കം പൊട്ടിച്ചും പ്രവർത്തകർ ജാഥയെ വരവേറ്റു. ചേലക്കാട് വെച്ച് ഏരിയാ സെക്രട്ടറി പി.പി ചത്തുവും വി.പി കുഞ്ഞികൃഷ്ണനും ജാഥാ ലീഡറെ ഹാരാപ്പണം നടത്തി. ജില്ലാ സെക്രട്ടറി പി .മോഹനൻ, സംസ്ഥാന കമ്മറ്റി അംഗം കെ.കെ ലതിക, ജില്ലാ കമ്മറ്റി അംഗങ്ങളായ കെ.കെ ദിനേശൻ, എം ഗിരീഷ് ,കെ.കെ മുഹമ്മദ്, കൂടത്താം കണ്ടി സുരേഷ് തുടങ്ങിയവർ ജാഥയിലുടനീളം പങ്കെടുത്തു.

Related UPdates