29
Wednesday
June 2022

29
Wednesday
June 2022

വാർത്ത

പേരോട് കിണറ്റിൽ വീണ കാട്ടുപന്നിയെ വെടിവെച്ചു കൊന്നു.

7th of May 2022

നാദാപുരം: പേരോട്  കിണറ്റിൽ വീണ കാട്ടുപന്നിയെ വനം വകുപ്പിന്റെ നേതൃത്വത്തിൽ വെടിവെച്ചു കൊന്നു.  നെടിയാരോട്ടുമ്മൽ രാജന്റെ വീടിന് സമീപത്തെ കിണറിലാണ് ഇന്നലെ പുലർച്ചെ കാട്ടുപന്നി വീണത്. രാവിലെ രാജന്റെ മകൾ കിണറിൽ നിന്നു ശബ്ദം കേട്ട് നോക്കിയപ്പോഴാണ് കാട്ടുപന്നിയെ കണ്ടത്. പറമ്പിലൂടെ ഓടുന്നതിതിനിടയിൽ കിണറിൽ വീണതാകാമെന്ന് കരുതുന്നു. വെള്ളമില്ലാത്ത കിണറിൽ പരാക്രമം കാണിച്ചതോടെ നാട്ടുകാർ പോലീസിലും വനം വകുപ്പിലും അറിയിച്ചു. തോക്ക് ലൈസൻസുള്ള കായക്കൊടി സ്വദേശി കയനാട്ടത്തിൽ അശോകൻ എത്തി പന്നിയെ വെടിവെച്ചുകൊല്ലുകയായിരുന്നു. രണ്ടു തവണ വെടിയുതിർത്തതോടെ പന്നി ചത്തു.
നാദാപുരം പഞ്ചായത്തിലെ ആവോലം, പേരോട്, ഈയ്യങ്കോട് മേഖലകളിൽ കാട്ടുപന്നി ശല്യം രൂക്ഷമാണ്. കഴിഞ്ഞ മാസം മുമ്പ് നാദാപുരം ടൗൺ പരിസരത്ത് കാട്ടു പന്നി ഇടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചിരുന്നു.

Related UPdates