29
Wednesday
June 2022

29
Wednesday
June 2022

വാർത്ത

സൗഹൃദ വേദിയായി നാദാപുരത്തെ ഇഫ്താർ സംഗമം; അതിഥിയായി കലക്ടറെത്തി

29th of April 2022

നാദാപുരം: നാദാപുരം ഗ്രാമപഞ്ചായത്ത് ഭരണസമിതി സംഘടിപ്പിച്ച ഇഫ്താർ സംഗമം സൗഹൃദ വേദിയായി. വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും ജനപ്രതിനിധികളും സാമൂഹ്യ സാംസ്കാരിക പ്രവർത്തകരും അടക്കം ഏകദേശം അഞ്ഞൂറോളം പേരാണ്  ഇഫ്താർ സംഗമത്തിൽ പങ്കെടുത്തത്. കോഴിക്കോട് ജില്ലാ കലക്ടർ ഡോ. എൻ തേജ് ലോഹിത് റെഡ്ഢി അതിഥിയായി. ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ പ്രവീൺകുമാർ, മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് അഹമ്മദ് പുന്നക്കൽ, സി.പി.എം നേതാവ് വി.പി കുഞ്ഞികൃഷ്ണൻ, ഡി.വൈ.എസ്.പി ടി.പി ജേക്കബ്, പൊലിസ് ഇൻസ്‌പെക്ടർ ഇ.വി ഫായിസലി, ജനപ്രതിനിധികളായ അഡ്വ. പി  ഗവാസ്, സുരേഷ് കൂടത്താങ്കണ്ടി, സി.വി.എം നജ്മ, അഡ്വ. എ സജീവൻ, രജീന്ദ്രൻ കപ്പള്ളി, സി.എച്ച് നജ്മാ ബീവി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി മുഹമ്മദലി, വൈസ് പ്രസിഡന്റ് അഖിലാ മര്യാട്ട്, സ്ഥിരം സമിതി ചെയർമാന്മാരായ സി.കെ നാസർ, എം.സി സുബൈർ, ജനീദ ഫിർദൗസ് തുടങ്ങിയവർ പങ്കെടുത്തു.

Related UPdates