29
Wednesday
June 2022

29
Wednesday
June 2022

വാർത്ത

ചെക്യാട് ജൽജീവൻ പദ്ധതി പ്രവൃത്തി ഉദ്ഘാടനം ചെയ്തു

31st of March 2022

നാദാപുരം: ചെക്യാട് ഗ്രാമ പഞ്ചായത്തിലെ മുഴുവൻ വീടുകളിലും ജൽജീവൻ പദ്ധതി പ്രകാരം കുടി വെള്ളം എത്തിക്കുന്നതിന് 12.5 ലക്ഷം ലിറ്റർ ജല സംഭരണി സ്ഥാപിക്കലിന്റെയും പൈപ്പ് ഇടൽ പ്രവൃത്തിയുടെയും പഞ്ചയത്ത് തല ഉദ്ഘാടനം പ്രസിഡന്റ് നസീമ കൊട്ടാരത്ത് നിർവഹിച്ചു. വൈസ് പ്രസിഡന്റ് കെ.പി കുമാരൻ അധ്യക്ഷനായി. സ്ഥിരം സമിതി അധ്യക്ഷരായ ടി.കെ ഖാലിദ്, സി.എച്ച് സമീറ, റംല കുട്ട്യാപ്പണ്ടി, മെംബർമാരായ സുബൈർ പറേമ്മൽ, മഫീദ സലീം, പി.കെ ഖാലിദ്, വി.കെ അബൂബക്കർ, പി മൂസ്സ, മോഹൻദാസ്, ഷൈനി, ബീജ, മുൻ പ്രസിഡന്റുമാരായ എ ആമിന, അബ്ദുല്ല കുണ്ടുങ്കര, രാഷ്ട്രീയ സംസാകാരിക പ്രവർത്തകരായ  സി.എച്ച് ഹമീദ്, മോഹനൻ പാറക്കടവ്, ഭാസ്കരൻ, അബ്ദുല്ല കരിന്ത്രംകോട്ട്, സലീം ചെക്യാട്, കെ കുമാരൻ, ഹസ്സൻ പിള്ളാണ്ടി, കെ.എം മൂസ്സ, പി കുഞ്ഞിഒണക്കൻ സംസാരിച്ചു.

Related UPdates