29
Wednesday
June 2022

29
Wednesday
June 2022

വാർത്ത

നൂതന പദ്ധതികളുമായി ചെക്യാട് ഗ്രാമപഞ്ചായത്ത് ബഡ്‌ജറ്റ്‌

30th of March 2022

പാറക്കടവ് : ഒട്ടേറെ നൂതന പദ്ധതികളുമായി ചെക്യാട് ഗ്രാമ പഞ്ചായത്ത് ബജറ്റ്. ക്ലീൻ ചെക്യാട്, എൽ ഇ ഡി നിർമ്മാണ യൂണിറ്റ് വഴി വനിതകൾക്ക് തൊഴിലവസരം, കുടിവെള്ളം, ശുചിത്വം എന്നീ മേഖലകൾക്ക് ഉന്നൽ നൽകിയ ചെക്യാട് ഗ്രാമപഞ്ചായത്തിന്റെ ബഡ്ജറ്റ് വൈസ് പ്രസിഡന്റ് കെ.പി കുമാരൻ അവതരിപ്പിച്ചു. 31.32 കോടിയുടെ ബഡ്ജറ്റിന് ചെക്യാട് ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗീകാരം നൽകി. കൃഷി അനുബന്ധ മേഖല, മൃഗസംരക്ഷണം എന്നിവയ്ക്കായി 88.35 ലക്ഷം രൂപ, ആരോഗ്യ മേഖലയുടെ ശാക്തികരണത്തിനായി 30 ലക്ഷം ഭവന നിർമാണത്തിന് 1 കോടി എന്നിങ്ങനെ തുക വകയിരുത്തിയിട്ടുണ്ട്. പൊതുമരാത്ത് റോഡുകൾ, കെട്ടിടങ്ങൾ മറ്റ് അനുബന്ധ നിർമാണങ്ങൾക്കുമായി 3.80 കോടി രൂപ. കുടിവെളളം ശുചിത്വം, മാലിന്യ സംസ്കരണം, എന്നീ മേഖലകൾക്കായി 1.35 കോടി രൂപയും. ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്നവരുടെ പദ്ധതികൾക്കായി 30 ലക്ഷം രൂപയും ഭിന്നശേഷിക്കാരെ സ്വയം തൊഴിലിന് പ്രാപ്തമാക്കുന്നതിനുളള പദ്ധതികൾ എന്നിവയും ബജറ്റിൽ വിഭാവനം ചെയ്യുന്നു.

2,98,970 തൊഴിൽ ദിനങ്ങൾ ലക്ഷ്യമിടുന്ന തൊഴിലുറപ്പ് പദ്ധതിക്കായി 14.5 കോടി പ്രവാസികളുടെ ക്ഷേമത്തിനായുള്ള പ്രവാസി ഭദ്രത പദ്ധതിക്ക് 10 ലക്ഷം രൂപ എന്നിങ്ങനെ ബജറ്റിൽ തുക വകയിരുത്തിയിട്ടുണ്ട്. പ്രസിഡന്റ് നസീമ കൊട്ടാരത്തിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ടി.കെ ഖാലിദ്, സി എച്ച് സമീറ, റംല കുട്ടാപ്പണ്ടിയിൽ പഞ്ചായത്ത് അംഗങ്ങൾ സെക്രട്ടറി നിഷ പി വി. എന്നിവർ പങ്കെടുത്തു.

Related UPdates