29
Wednesday
June 2022

29
Wednesday
June 2022

വാർത്ത

ഗോൾഡ് പാലസ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ്: സമര പ്രഖ്യാപനവും ബഹുജന റാലിയും നടത്തി

15th of March 2022

കുറ്റ്യാടി: ഗോൾഡ് പാലസ് ജ്വല്ലറി തട്ടിപ്പിൽ ഇരകളായവർക്ക് നീതി ആവശ്യപ്പെട്ട് സർവ്വകക്ഷി സമരസഹായ സമിതിയുടെ നേതൃത്വത്തിൽ ബഹുജന റാലിയും സമര പ്രഖ്യാപന സമ്മേളനവും നടത്തി. കുറ്റ്യാടി മരുതോങ്കര റോഡിൽ നിന്നും ആരംഭിച്ച റാലിയിൽ വിവിധ രാഷ്ട്രീയ പാർട്ടി പ്രവർത്തകരും, തട്ടിപ്പിനിരയായവരും അവരുടെ കുടുംബാംഗങ്ങളുമടക്കം നൂറുകണക്കിന് ആളുകൾ പങ്കാളികളായി. ആക്ഷൻ കമ്മിറ്റി നടത്തുന്ന സമര പരിപാടികൾ ഇന്ന് മുതൽ സമര സഹായസമിതി നേരിട്ട് ഏറ്റെടുക്കും. ഇതിൻ്റെ മുന്നോടിയായാണ് ഇന്നലെ ബഹുജന റാലിയും സമ്മേളനവും നടന്നത്. ഗോൾഡ് പാലസ് ജ്വല്ലറി തട്ടിപ്പ് പ്രക്ഷോഭം സമരസഹായ സമിതി ഏറ്റെടുക്കുന്നതോടെ സമരത്തിൻ്റെ രൂപവും ഭാവവും മാറുമെന്ന് കുളങ്ങരത്താഴയിൽ നടന്ന സർവ്വകക്ഷി സമര പ്രഖ്യാപന സമ്മേളനത്തിൽ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവും മുൻ എം.എൽ.എ.യുമായ കെ.കെ ലതിക പറഞ്ഞു. സമരസഹായ സമിതി ചെയർമാൻ ശ്രീ ജേഷ് ഊരത്ത് അധ്യക്ഷനായി.കെ.പി.സി.സി.ജനറൽ സെക്രട്ടറി പി.എം.നിയാസ്, മുസ്ലിം ലീഗ് ജില്ല വൈസ് പ്രസിഡൻ്റ് സി.പി.എ.അസീസ്, സി.പി.എം.ജില്ല സെക്രട്ടറിയേറ്റ് അംഗം കെ.കെ.ദിനേശൻ, എ.എം.റഷീദ്, എം.കെ.ശശി, സി.കെ.അബു, പി.കെ.സുരേഷ്,  കെ.കെ.സുരേഷ് ,സൂപ്പി നരിക്കാട്ടേരി, എൻകെ മൂസ, ഇ.മുഹമ്മദ് ബഷീർ, സി.എം.യശോദ, പി.സി.ഷൈജു, കമ്പനി സുബൈർ തുടങ്ങിയവർ സംസാരിച്ചു.

Related UPdates