29
Wednesday
June 2022

29
Wednesday
June 2022

വാർത്ത

യുവതരംഗ് ആർട്സ് ആന്റ് സ്പോർട്ട്സ് ക്ലബ്ബ് നൈറ്റ് വോളിബോൾ മേള സമാപിച്ചു

14th of March 2022

ഇരിങ്ങണ്ണൂർ : യുവതരംഗ് ആർട്സ് ആന്റ് സ്പോർട്ട്സ് ക്ലബ്ബ് ഇരിങ്ങണ്ണൂരിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ത്രിദിന നൈറ്റ് വോളിബോൾ മേള ഇരിങ്ങണ്ണൂർ ഹയർ സെക്കന്ററി സ്കൂൾ ഗ്രൗണ്ടിൽ സമാപിച്ചു.  വിജയിച്ച യുവതരംഗ് ഇരിങ്ങണ്ണൂർ ടീം പടിഞ്ഞാറെക്കണ്ടി കുഞ്ഞിരാമക്കുറുപ്പ് മെമ്മോറിയൽ വിന്നേർസ് ട്രോഫി കരസ്ഥമാക്കി , ചീരാങ്കണ്ടി കണാരൻ മാസ്റ്റർ  മെമ്മോറിയൽ റണ്ണർ അപ്പ് ട്രോഫി പറവകൾ ഇരിങ്ങണ്ണൂർ ടീം നേടി. മത്സരങ്ങളിൽ വിവിധ ടീമുകൾക്ക് വേണ്ടി പ്രമുഖ താരങ്ങൾ അണിനിരന്നു. യുവതരംഗ് ക്ലബ്ബിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഫണ്ട് കണ്ടെത്തുന്നതിന് വേണ്ടിയാണ് ഈ ടൂർണ്ണമെന്റ് സംഘടിപ്പിച്ചത്. വിന്നേർസ് ട്രോഫി വിതരണം ടി. അനിൽ കുമാറും റണ്ണേർസ് അപ് ട്രോഫി ജില്ലാ റഫറീസ് ചെയർമാൻ വിജയനും നൽകി. ബെസ്റ്റ് സെറ്റർ, ബെസ്റ്റ്‌ യൂനിവേഴ്സൽ, ബെസ്റ്റ്‌ ഡിഫന്റർ എന്നിവർക്കുള്ള ട്രോഫികൾ കെ.പി ഹുസൈൻ,വി.പി. പ്രേമചന്ദ്രൻ , ഗോപിനാഥ് പുതുക്കുടി എന്നിവർ നൽകി. വിജയി കൾക്കുള്ള കാഷ വാർഡ് വി. ദീപാങ്കുരനും ജിതിൻ മോഹനനും വിതരണം ചെയ്തു.

Related UPdates