29
Wednesday
June 2022

29
Wednesday
June 2022

വാർത്ത

നാദാപുരത്ത് വാണിജ്യ സ്ഥാപനങ്ങളിലും വീടുകളിലും പരിശോധന. ഹരിത കർമസേനക്ക് അജൈവ മാലിന്യങ്ങൾ നൽകാത്തവർക്കെതിരെ നടപടി

15th of February 2022

നാദാപുരം: മാലിന്യ സംസ്ക്കരണത്തിന് പഞ്ചായത്ത് നിർദ്ദേശങ്ങൾ പാലിക്കാത്ത  വാണിജ്യ സ്ഥാപനങ്ങളിലും വീടുകളിലും പഞ്ചായത്ത് അധികൃതർ പരിശോധന ആരംഭിച്ചു. ഹരിത കർമസേനയ്ക്ക് അജൈവ മാലിന്യങ്ങൾ നൽകാതെ പറമ്പിൽ കൂട്ടിയിട്ട് കത്തിച്ച സ്വകാര്യ വ്യക്തിക്ക് 2000 രൂപ പിഴ ചുമത്തി. മാലിന്യങ്ങൾ കത്തിച്ച വിവരം ലഭിച്ചതിൻ്റെ  അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥർ നേരിട്ടെത്തി നടത്തിയ പരിശോധനയിൽ പ്ലാസ്റ്റിക് ഉൾപ്പെടെ കത്തിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി സ്വീകരിച്ചത്. ഗ്രാമപഞ്ചായത്തിൽ ഹരിത കർമസേന മുഖേനയുള്ള മാലിന്യ ശേഖരണം പൂർണതയിലേക്ക് എത്തി. കല്ലാച്ചിയിലെ വാണിജ്യ സ്ഥാപനങ്ങളിൽ നിന്നും അജൈവ മാലിന്യങ്ങൾ നീക്കം ആരംഭിച്ചു. നാദാപുരം ടൗണിലെ വ്യാപാര സ്ഥാപനങ്ങളിൽ നിന്നുള്ള മാലിന്യങ്ങൾ അടുത്ത ദിവസം നീക്കം ചെയ്യും. പരിശോധനക്ക് ഹെൽത്ത് ഇൻസ്പെക്ടർ കെ സതീഷ് ബാബു, വി.എൻ.കെ സുനിൽകുമാർ, എം.ടി പ്രജിത്ത്, കെ ചന്ദ്രൻ എന്നിവർ നേതൃത്വം നൽകി. മാലിന്യ സംസ്കരണത്തിന് പഞ്ചായത്തുമായി സഹകരിക്കാത്ത വ്യാപാര സ്ഥാപനങ്ങളിലും വീടുകളിലും പരിശോധന നടത്തുന്നതിന് പ്രത്യേക സ്ക്വാഡുകൾ രൂപീകരിച്ചിട്ടുണ്ടെന്നും നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും പഞ്ചായത്ത് സെക്രട്ടറി ഇ അരുൺ കുമാർ അറിയിച്ചു.

Related UPdates