29
Wednesday
June 2022

29
Wednesday
June 2022

വാർത്ത

ഹിജാബ് വിവാദം: വിദ്യാർത്ഥിനികൾ പ്രതിഷേധ റാലി സംഘടിപ്പിച്ചു

10th of February 2022

നാദാപുരം: കർണാടകയിൽ ഹിജാബ് ധരിച്ചെത്തിയതിന്റെ പേരിൽ വിദ്യാർഥിനികളുടെ വിദ്യാഭ്യാസം നിഷേധിച്ചതിനെതിരെ ഉമ്മത്തൂർ എസ്.ഐ വിമൻസ് കോളജ് വിദ്യാർഥികളും സഖഫാത്തുൽ ഇസ്‌ലാം അറബിക് കോളേജ് വിദ്യാർഥികളും സംഘടിത പ്രതിഷേധ റാലി നടത്തി. കോളജ് ഗ്രൗണ്ടിൽ നിന്ന് ആരംഭിച്ച റാലി പാറക്കടവ് അങ്ങാടിയിൽ സമാപിച്ചു. പി.പി നിഷാന ഷെറിൻ, എം.ടി തേജ , എം അജ്മിന, ഇ.ടി അമയ, ഇ നന്ദന, കെ ഷബീബ, കെ ഷെഫ, കെ മുഹ്സിന, പി തമീമ, സി ഫിദ ഫാത്തിമ എന്നിവർ നേതൃത്വം നൽകി.

Related UPdates