29
Wednesday
June 2022

29
Wednesday
June 2022

വാർത്ത

മുന്നൂറ്റംപറമ്പ് ക്ഷേത്രം - നയിച്ചാംകണ്ടി മുക്ക് റോഡ് ഉദ്ഘാടനം ചെയ്തു.

17th of February 2022

നാദാപുരം: പഞ്ചായത്ത്  ജനകീയാസൂത്രണ പദ്ധതി പ്രകാരം നിർമ്മാണം പൂർത്തിയാക്കിയ മുന്നൂറ്റംപറമ്പ് ക്ഷേത്രം നയിച്ചാംകണ്ടി മുക്ക് റോഡ് പഞ്ചായത്ത് പ്രസിഡൻ്റ് വി വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ സുനിത എടവത്ത് കണ്ടി അധ്യക്ഷയായി. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അഖില മര്യാട്ട് ,സ്ഥിരം സമിതി ചെയർമാൻ സി കെ നാസർ, പഞ്ചായത്ത് അംഗം പി പി ബാലകൃഷ്ണൻ, വാർഡ് കൺവീനർ കെ കെ അനിൽ എന്നിവർ സംസാരിച്ചു.

Related UPdates