29
Wednesday
June 2022

29
Wednesday
June 2022

വാർത്ത

നാളികേര കർഷകർക്ക് ഏകദിന സെമിനാർ നടത്തി

27th of January 2022

എടച്ചേരി: കാര്‍ഷിക വികസന-കര്‍ഷക ക്ഷേമ വകുപ്പിന്റെ  ആഭിമുഖ്യത്തില്‍ എടച്ചേരി കൃഷി ഭവന്‍  തെങ്ങ്കൃഷി  ബോധവല്‍ക്കരണ സെമിനാർ നടത്തി.  എടച്ചേരി കമ്മൃൂണിറ്റി ഹാളില്‍ ജില്ലാ പഞ്ചായത്ത് അംഗം കൂടത്താംകണ്ടി സുരേഷ് മാസ്ററര്‍ സെമിനാർ ഉദ്ഘാടനം ചെയ്തു.എടച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്  എന്‍.പത്മിനി ടീച്ചര്‍ അദ്ധ്യക്ഷത വഹിച്ചു.
പദ്ധതിയെ സംബദ്ധിച്ച് തൂണേരി കൃഷി അസി. ഡയരക്ടര്‍ സുമാറാണി  വിശദീകരിച്ചു. തെങ്ങുകളെ ബാധിക്കുന്ന കീടങ്ങളെ പ്രതിരോധിച്ച് ഉൽപാദനം വര്‍ദ്ധിപ്പിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. നേരത്തെ കേരഗ്രാമം പദ്ധതിയില്‍ ഉൾപ്പെടുത്തി വളവും, ഇടവിള കൃഷിക്കായി വിത്തുകളും വിതരണം ചെയ്തിരുന്നു.  ജനപ്രതിനിധികളായ ടി.കെ അരവിന്ദാക്ഷന്‍, രാജന്‍ കൊയിലോത്ത്, ശ്രീജ പാലപ്പറമ്പത്ത്, എ. ഡാനിയ എന്നിവര്‍ ആശംസകളർപ്പിച്ച് സംസാരിച്ചു.
ഔണ്‍ ലൈനില്‍ നടത്തിയ ബാധവല്‍ക്കരണ ക്ളാസിന് ഡോ.സി.തബാന്‍, ഡോ.പി.എസ്സ് പ്രതിഭ എന്നിവര്‍ നേതൃത്വം നല്‍കി. എടച്ചേരി കൃഷി ഓഫീസര്‍ പി. ശ്രീജ സ്വാഗതവും ആര്‍.കെ ആതിര നന്ദിയും പറഞ്ഞു.

Related UPdates