21st of September 2019
പുറമേരി: കുനിങ്ങാട് മഹല്ല് കമ്മിറ്റി നടപ്പിലാക്കുന്ന സുന്ദൂഖ്- പലിശരഹിത വായ്പ പദ്ധതിക്ക് തുടക്കമായി. മഹല്ല് ഖാസി കെ എൻ അബുബക്കർ ബാഖവി മഹല്ല് വൈസ് പ്രസിഡൻറ് വലിയാണ്ടി അബ്ദുള്ള ഹാജിക്ക് നൽകി മെമ്പർഷിപ്പ് വിതരണ ഉദ്ഘാടനം നിർവ്വഹിച്ചു. പ്രസിഡൻറ് കെ സൂപ്പി മാസ്റ്റർ അധ്യക്ഷത വഹിച്ചു. വലിയാണ്ടി അബ്ദുള്ള ഹാജി, പി പി മൊയ്തു മാസ്റ്റർ, വി കെ ഫൈസൽ, ടി എം അസീസ് ഹാജി പ്രസംഗിച്ചു. സെക്രട്ടറി ടി ബി മനാഫ് മാസ്റ്റർ സ്വാഗതവും പറമ്പത്ത് സിദ്ദീഖ് മാസ്റ്റർ നന്ദിയും പറഞ്ഞു.
Subscribe to our email newsletter