20
Thursday
January 2022

20
Thursday
January 2022

വാർത്ത

കടമേരിയിലെ ഗുണ്ടാ ആക്രമണം: യുവതി ഉൾപ്പെടെ ക്വട്ടേഷൻ സംഘത്തിലെ നാലു പേർ കസ്റ്റഡിയിൽ.

24th of November 2021

നാദാപുരം : കടമേരിയിൽ ഇന്നലെ രാത്രി നടന്ന ഗുണ്ടാ ആക്രമണത്തെ കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി. ഒരു യുവതി അടക്കം ക്വട്ടേഷൻ സംഘത്തിൽ പെട്ടവരും  4 പേരും വീട്ടുകാരൻ നിയാസും  കസ്റ്റഡിയിലുണ്ട്. ഇന്നലെ അർധ രാത്രിയാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്. ഇന്ന് വിശദമായി ചോദ്യം ചെയ്യുമെന്ന് സി ഐ : ഫായിസി പറഞ്ഞു. ആക്രമണത്തിൽ പരിക്കേറ്റ വെള്ളിലോട്ട് അബ്ദുല്ല, വെള്ളിലാട്ട്  സലാം, ഫൈസൽ എന്നിവർ  നാദാപുരം താലൂക്ക് ആശുപത്രിയിലാണ്.
ക്വട്ടേഷൻ സംഘം എത്തിയ നിയാസിൻ്റെ വീട്ടുകാരും ആശുപത്രിയിൽ ഉണ്ട്.
ഇന്നലെ  വൈകീട്ടാണ്  കടമേരി കീരിയങ്ങാടി റോഡിൽ പാലോറ  നിയാസിന്റെ വീട്ടിൽ കാസർക്കോഡ് നിന്നുള്ള ക്രിമിനൽ സംഘം എത്തിയത്.
നേരത്തേ വാണിമേലിൽ വെച്ച്  കഞ്ചാവ് കേസിൽ അറസ്റ്റിലായി ജാമ്യത്തിൽ
ഇറങ്ങിയ നിയാസിനെ തേടി  രണ്ടു കാറുകളിലായി എത്തിയ   സംഘം പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു.
കഞ്ചാവ്  വിതരണവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാട് പ്രശ്നം നിയാസു മായി ചർച്ച ചെയ്യാനാണ് ഇവർ ഇവിടെ എത്തിയതെന്നാണ് സൂചന. നിയാസിൻ്റ വീട്ടിൽ വെച്ച്  ചർച്ച നടക്കുന്ന തിനിടെ വാക്കേറ്റവും തുടർന്ന് സംഘർഷവും ഉണ്ടായി. മാരകാ യുധങ്ങളുമായി എത്തിയ ഇവർ  വീട്ടുകാരെ ആക്രമിക്കാൻ ഒരുങ്ങിയതോടെ ഇവർ  ബഹളം വെക്കുകയും  നാട്ടുകാർ ഓടിക്കൂടുകയുമായിരുന്നു  നാട്ടുകാരെയും ആയുധങ്ങൾ കാണിച്ച്  ഭീഷണിപ്പെടുത്തുകയും  ആക്രമിക്കുകയും ചെയ്തു.
ഈ ആക്രമണത്തിലാണ് നാട്ടുകാർക്ക് പരിക്കേറ്റത്.   സംഭവം അറിഞ്ഞ് വൻ ജനക്കൂട്ടം സ്ഥലത്തെത്തിയിരുന്നു. 
ഇതിനിടയിൽ, നിയാസിൻ്റെ
 വീട്ടിനുള്ളിൽ പുറത്തു നിന്നുള്ള യുവതിയടക്കം ഉണ്ടെന്ന വാർത്ത പരന്നതോടെ ജനക്കൂട്ടം പിരിഞ്ഞു പോകാൻ തയ്യാറായില്ല. ഒടുവിൽ 
ബലപ്രയോഗത്തിലൂടെ
പൊലീസ് നാട്ടുകാരെ പിരിച്ചു വിടുകയായിരുന്നു. തുടർന്നാണ് യുവതിയടക്കമുള്ള നാല് പേരെ   കസ്റ്റഡിയിൽ എടുത്തത്. സംഭവ സ്ഥലത്ത് കണ്ടെത്തിയ സംഘത്തിൻ്റെ വാഹനവും കസ്റ്റഡിയിലുണ്ട്.

Related UPdates