4
Saturday
December 2021

4
Saturday
December 2021

പ്രവാസം

നാദാപുരം പൊലിമ ഖത്തർ ചാപ്റ്റർ യാത്രയയപ്പ് സംഗമം നടത്തി

21st of November 2021

ദോഹ: നീണ്ട മുപ്പത്തഞ്ച് വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന നാദാപുരം പൊലിമയുടെ ഖത്തർ ചാപ്റ്റർ സീനിയർ മെമ്പറായ കുഞ്ഞമ്മദ് നരിക്കാട്ടേരിക്ക് പൊലിമ ഖത്തർ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി.
അബൂ ഹമൂർ നാസ്കോ റസ്റ്റോറന്റിൽ വെച്ച് നടന്ന യാത്രയയപ്പ് സംഗമം നാടക നടനും സോഷ്യൽ മീഡിയ ഫെയിമുമായ അഡ്വക്കറ്റ് സക്കരിയ വാവാട് ഉദ്ഘാടനം ചെയ്തു.
യാത്രയയപ്പ് യോഗത്തിൽ ജാഫർ ജാതിയേരി അധ്യക്ഷത വഹിച്ചു. അനസ് തറക്കണ്ടി, നാസർ ആലത്താങ്കണ്ടി, കെ പി കെ മുഹമ്മദ്, റയീസ് ബിൻ അബ്ദുല്ല . ജാഫർ ചെറുമോത്ത് എന്നിവർ ആശംസകൾ അർപ്പിച്ചു.
35 വർഷക്കാലത്തെ തന്റെ ഖത്തർ ജീവിതത്തിന്റെ അനുഭവങ്ങൾ സ്വത സിദ്ധമായ ശൈലിയിൽ മറുപടി പ്രസംഗത്തിലൂടെ കുഞ്ഞമ്മദ് നരിക്കാട്ടേരി സദസ്സുമായി പങ്ക് വെച്ചു.
ഫൈസൽ എ ടി സ്വാഗതവും ലതീഫ് പാതിരിപറ്റ നന്ദിയും പറഞ്ഞ യോഗത്തിൽ നാദാപുരം പൊലിമയുടെ സ്നേഹോപഹാരം നാദാപുരം മണ്ഡലം ഖത്തർ കെ എം സി സി പ്രസിഡന്റ്  സി കെ ഉബൈദ് സമർപ്പിച്ചു.

Related UPdates
newsletter

Subscribe to our email newsletter