20
Thursday
January 2022

20
Thursday
January 2022

വാർത്ത

സുഭിക്ഷം സുരക്ഷിതം: വാണിമേലിൽ പരിശീലനം തുടങ്ങി.

19th of November 2021

വാണിമേൽ: കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന കേന്ദ്ര-കേരള സര്‍ക്കാരിന്റെ സംയുക്ത സംരംഭമായ  സുഭിക്ഷം-സുരക്ഷിതം പദ്ധതിയുടെ ഭാഗമായി വാണിമേൽ ഗ്രാമ പഞ്ചായത്ത്‌ കൃഷിഭവന്റെയും ആത്മ കോഴിക്കോടിന്റെയും ആഭിമുഖ്യത്തിൽ  ക്ലസ്റ്റർ തല പരിശീലന പരിപാടി  തുടങ്ങി.
ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി സുരയ്യ ടീച്ചർ ഉദ്ഘാടനം ചെയ്തു . വാർഡ് മെമ്പർ എ പി  ഷൈനി  അധ്യക്ഷത വഹിച്ചു.  ജൈവ കൃഷി പരിപാലനം ജൈവ വളകൂട്ടുകളുടെ നിർമ്മാണം തുടങ്ങിയവയെ കുറിച്ച് റിട്ട. കൃഷി ഫീൽഡ് ഓഫീസർ .ശ്രീധരൻ ക്ലാസ്സ്‌ എടുത്തു .  തൂണേരി ബ്ലോക്ക്‌  സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ കെ പി  ഇന്ദിര, ബ്ലോക്ക്‌ മെമ്പർ സുഹറ തണ്ടാന്റവിട,  ഗ്രാമ പഞ്ചായത്ത്‌ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ  ഫാത്തിമ കണ്ടിയിൽ. വാർഡ് മെമ്പർ എം. കെ മജീദ്. ആത്മ ബ്ലോക്ക്‌ ടെക്നോളജി മാനേജർ. സിൻസി.  പി. കെ, കൃഷി ഓഫീസർ  വിജയകുമാരൻ എസ്.,  അസിസ്റ്റന്റു മാരായ  മീര. എം ,  എബിന ഐസക്, ആണ്ടി ടി. വി ,കാസിം  പി, രാജു അലക്സ്‌,  നഫീസ തുടങ്ങിയവർ സംംസാരിച്ചു.

Related UPdates