20
Thursday
January 2022

20
Thursday
January 2022

വാർത്ത

മയ്യഴിപുഴയിലെ അതിവേഗ-സാഹസിക യന്ത്രവൽകൃത ബോട്ടുകൾക്ക് നിയന്ത്രണം വേണം

9th of November 2021

നാദാപുരം: വിനോദ യാത്രാ ബോട്ട്, പെഡൽ ബോട്ട് എന്നിവ ചെറിയ തോതിൽ മാത്രം വഹിക്കാൻ ശേഷിയുള്ള മയ്യഴിപ്പുഴയിൽ സ്പീഡ് ബോട്ട് സർവീസ്  നടത്തുന്നത് വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് മയ്യഴിപ്പുഴ സംരക്ഷണസമിതി.
ചെറിയ പുഴകളിൽ ജലകേളിക്കു വേണ്ടിയോ, സാഹസിക ടൂറിസത്തിന്റെ പേരിലോ, ഉൾനാടന്‍ ജലാശയ വകുപ്പ് ഇത്തരം ബോട്ടുകൾക്ക് അനുമതി കൊടുക്കുന്നത് നശിച്ചുകൊണ്ടിരിക്കുന്ന പുഴയെ കൂടുതൽ നാശത്തിലെത്തിക്കും.
മയ്യഴിപ്പുഴയുടെ വാഹകശേഷിക്കപ്പുറമുള്ള സ്പീഡ് ബോട്ട് സർവീസ് അനുമതി അടിയന്തിരമായി പുനഃ പരിശോധിക്കണമെന്ന്  സമിതി ആവശ്യപ്പെട്ടു.
മാഹി ആനാവാതുക്കല്‍ അമ്പല ഹാളിൽ ചേർന്ന എക്സിക്യൂട്ടീവ് യോഗത്തിൽ   ചെയർമാൻ വിജയൻ കൈനാടത്ത് അധ്യക്ഷനായി.
സികെ രാജലക്ഷ്‌മി, ഷൗക്കത്ത് അലി എരോത്ത്,  ലിബാസ് മങ്ങാട്, മഹിജ തോട്ടത്തിൽ, എം എം രാജേഷ് കരിയാട് , ശശിധരൻ തോട്ടത്തിൽ,  വിപി ജയൻ,  വിപി ചാത്തു മാസ്റ്റർ, കെ രാഗേഷ്,  അസ്‌ലം മാസ്റ്റർ,  കെ അൻവർ, കുരുന്നൻ കണ്ടി കുഞ്ഞമ്മദ് കുട്ടി,  ആനന്ദ കുമാർ പറമ്പത്ത്,  കെ രാജൻ മഹാത്മ, ഡോ മധുസൂധനൻ കരിയാട്, പികെ രാജൻ,  ഡോ പി ദിലീപ് കോട്ടേമ്പ്രം,  എൻ.വി അജയൻ,  സുധീർ കേളോത്ത് എന്നിവർ സംസാരിച്ചു.

Related UPdates