20
Thursday
January 2022

20
Thursday
January 2022

വാർത്ത

തണലിലെ പ്രിയപ്പെട്ടവർക്കായി സംഗീത വിരുന്നൊരുക്കി ബി.ഡി.കെ വടകര

3rd of November 2021

നാദാപുരം: എടച്ചേരി തണലിലെ സഹോദരങ്ങൾക്ക് വിരസതയകറ്റാനും മാനസിക ഉല്ലാസം നൽകാനും സംഗീത വിരുന്നൊരുക്കി ബി.ഡി.കെ പ്രവർത്തകർ.പ്രമുഖ ഓടക്കുഴൽ കലാകാരനും ദേശീയ പുരസ്കാര ജേതാവുമായ ആർ.എസ് പണിക്കർ, സംഗീത സംവിധായകനും കീബോർഡ് ആർട്ടിസ്റ്റുമായ ശിവജി കൃഷ്ണ എന്നിവരുടെ നേതൃത്വത്തിലാണ് സംഗീത വിരുന്നൊരുക്കിയത്. രോഗികൾക്ക് മാനസിക ഉല്ലാസം നൽകുന്ന പ്രമുഖ സംഗീതജ്ഞൻ കൈതപ്രത്തിൻ്റെ മ്യൂസിക് തെറാപ്പി ടീമംഗങ്ങളാണിവർ. ബ്ലഡ് ഡോണേഴ്സ് കേരള വടകര താലൂക്ക് കമ്മറ്റിയുടെ പ്രവർത്തകർ ഒപ്പം പാട്ടു പാടിയും ഡാൻസ് ചെയ്തും പരിപാടികൾക്ക് കൊഴുപ്പേകി. കോവിഡ് കാരണം ഒന്നര വർഷങ്ങളായി  ഇത്തരം പരിപാടികൾ ഇവിടെ നടത്താറില്ലായിരുന്നു. തണൽ അഡ്മിനിസ്ട്രേറ്റർ രാജൻ മാണിക്കോത്ത്, സെക്രട്ടറി ബാബു, ഇൻ ചാർജർ ഷാജഹാൻ, സുസ്മിത ജേക്കബ്ബ് ബി.ഡി.കെ കോഴിക്കോട് വടകര ഭാരവാഹികളായ അൻസാർ ചേരാപുരം, കബീർ, വത്സരാജ് മണലാട്ട്, ഹസ്സൻ എന്നിവർ കലാകാരന്മാരെ സ്വീകരിച്ചു. പരിപാടികൾക്ക് നേതൃത്വം നൽകി. തണലിൽ  മനോഹരമായ ഒരു ലൈബ്രറി നേരത്തെ ബി ഡി.കെ പ്രവർത്തകരുടെ വകയായി ഒരുക്കിയിരുന്നു. കഴിയുന്ന എല്ലാ ഞായറാഴ്ചകളും തണലിലെത്തി ഇവരോടൊപ്പം സമയം ചിലവഴിക്കാനും സന്തോഷിപ്പിക്കാനും ബി.ഡി.കെ പ്രവർത്തകർ എത്തുമെന്നും ഭാരവാഹികൾ അറിയിച്ചു.

Related UPdates