20
Thursday
January 2022

20
Thursday
January 2022

വാർത്ത

കുറ്റ്യാടിയിൽ അതിഥി തൊഴിലാളികളെ ആക്രമിച്ച കേസിൽ രണ്ടു യുവാക്കൾ അറസ്റ്റിൽ.

15th of November 2021

കുറ്റ്യാടി :  അതിഥി തൊഴിലാളികളെ മർദിച്ച സംഭവത്തിൽ  രണ്ടുപേർ പിടിയിൽ. ഊരത്ത് സ്വദേശികളായ കുറ്റിയിൽ വിപിൻ (24), മാവുള്ള ചാലിൽ രഞ്ജിത്ത് (26) എന്നിവരെയാണ് കുറ്റ്യാടി പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ഏഴിന് രാത്രി ഊരത്ത് വളയന്നൂർ റോഡിൽ വാർഡ് മെംബർ ഹാശിം നമ്പാടന്റെ ഉടമസ്ഥതയിലുള്ള നമ്പാടൻ ബിൽഡിങ്ങിൽ താമസക്കാരായ മൂന്ന് ബിഹാർ സ്വദേശികളെയാണ് മർദിച്ചത്. അർഷാദ് ആലം, റസ്മത്ത്, ഗോരക്ക് മെഹത്തൂം എന്നിവർക്കാണ് മർദനമേറ്റത്. കെട്ടിടത്തിന് സമീപത്ത് നിൽക്കുകയായിരുന്ന ഇവരെ ബൈക്കിലെത്തിയ വിപിനും രഞ്ജിത്തും യാതൊരു പ്രകോപനവും കൂടാതെ മർദിച്ചു വെന്നായിരുന്നു പരാതി.
സംഭവത്തിൽ സി.സി.ടി.വി. കേന്ദ്രീകരിച്ചുനടന്ന അന്വേഷണത്തിൽ ഇന്നലെ വൈകീട്ടോടെ പ്രതികളെ പിടികൂടുക യായിരുന്നു.

Related UPdates