20
Thursday
January 2022

20
Thursday
January 2022

വാർത്ത

ചെക്യാട് കടന്നൽ കുത്തേറ്റ് നിരവധി പേർക്ക് പരിക്ക്

14th of November 2021

നാദാപുരം: ചെക്യാട് പഞ്ചായത്തിലെ താനക്കോട്ടൂരിലെ പാട്ടോംകുന്ന് അങ്കണവാടിക്ക് സമീപം കടന്നൽ കുത്തേറ്റ് നിരവധി സ്ത്രീകൾക്ക് പരിക്ക്. തൊഴിലുറപ്പ് ജോലിക്കിടയിൽ കടന്നൽ കൂടിളകിയാണ്  തൊഴിലാളികളായ പതിനഞ്ചോളം സ്ത്രീകൾക്ക് കടന്നൽ കുത്തേറ്റത്.

പരിക്കേറ്റ ഷിംന, ചീരു എന്നിവരെ പാറക്കടവിലെ ന്യൂക്ലിയസ് ആശുപത്രിയിലും ഗുരുതരമായി പരിക്കേറ്റ അക്കരേമിൽ വിനോദിന്റെ ഭാര്യ രേഷ്മയെ തലശ്ശേരി സഹകരണ ആശുപത്രി ഐ.സി.യുവിലും പ്രവേശിപ്പിച്ചു. ചെക്യാട് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ.പി കുമാരൻ വാർഡ് മെംബർ വി.കെ അബൂബക്കർ എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തി.

Related UPdates