20
Thursday
January 2022

20
Thursday
January 2022

വാർത്ത

ഓർമ ശക്തിയിൽ വിസ്മയം തീർത്ത് വേൾഡ് ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടി ശ്രീഹാൻ ദേവ്

19th of October 2021

നാദാപുരം: ഓർമശക്തിയിൽ വിസ്മയം തീർത്ത് ശ്രദ്ധേയനായ ശ്രീഹാൻ ദേവ് വേൾഡ് ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടി. ഖത്തറിൽ ബിസിനസുകാരനായ തൂണേരിയിലെ നെല്ല്യേരി താഴെക്കുനിയിൽ അജേഷിന്റെയും നടുവണ്ണൂർ കാവുന്തറയിലെ ഐ.പി മനീജയുടെയും മകനായ ശ്രീഹാൻ ദേവ് രണ്ട് വയസും 9  മാസവും പ്രായമുള്ളപ്പോഴാണ് ഓർമശക്തിയിൽ ലോകശ്രദ്ധ നേടിയത്. ഇളം പ്രായത്തിൽ തന്നെ റെക്കോഡുകൾ വാരിക്കൂട്ടിയ ശ്രീഹാൻ രണ്ടു വയസും മൂന്നു മാസവും ഉള്ളപ്പോൾ ഇന്ത്യ ബുക്‌ ഓഫ് റെക്കോഡ്സിന് അർഹനായിരുന്നു. തുടർന്ന് രണ്ട് മാസം പിന്നിട്ടപ്പോൾ കലാം വേൾഡ് റെക്കോഡും സ്വന്തമാക്കി. പിന്നീട് ഇന്റർനാഷണൽ ബുക് ഓഫ് റെക്കോഡ്‌സിൽ മെമ്മറി പവർ എന്ന കാറ്റഗറിയിൽ സൂപ്പർ ടാലന്റഡ് കിഡായി തെരഞ്ഞെടുത്തു.  രണ്ടു വയസായപ്പോൾ നന്നായി സംസാരിച്ചു തുടങ്ങിയ ശ്രീഹാന് നിലവിൽ 41 വിഭാഗങ്ങളിലായി 820 വസ്തുക്കളെ തിരിച്ചറിഞ്ഞാണ് വേൾഡ് ബുക്ക് ഓഫ് റെക്കോർഡ് നേടിയത്. ശ്രീഹാന് വസ്തുക്കളെ കുറിച്ച് പറഞ്ഞ് കൊടുക്കാനും പറയിപ്പിക്കാനും അമ്മ മനീജയോടൊപ്പം വല്യമ്മ ഷൈലജയും ഇളയമ്മ അശ്വതിയുമുണ്ട്. മകന്റെ ഗ്രഹണ ശക്തി തിരിച്ചറിഞ്ഞു പ്രോത്സാഹനം നൽകുകയാണ് ചെയ്തതെന്നും പ്രത്യേക പരിശീലനങ്ങൾ ഒന്നും നൽകിയിട്ടില്ലെന്നും കളികൾക്കിടയിൽ ചോദിക്കുന്ന കാര്യങ്ങൾ പറഞ്ഞുകൊടുക്കുകയാണ് പതിവെന്നും അമ്മ മനീജ പറഞ്ഞു.

Related UPdates