20
Thursday
January 2022

20
Thursday
January 2022

വാർത്ത

കളഞ്ഞു കിട്ടിയ സ്വർണാഭരണം തിരിച്ചു നൽകി വനിതാ ബാങ്ക് ജീവനക്കാരി മാതൃകയായി.

27th of October 2021

നാദാപുരം: കളഞ്ഞു കിട്ടിയ സ്വർണാഭരണം തിരിച്ചു നൽകി വനിതാ ബാങ്ക് ജീവനക്കാരി മാതൃകയായി.
തൂണേരി പഞ്ചായത്ത്‌ വനിതാ  സഹകരണ സംഘം ജീവനക്കാരി രമ്യ ബാബു കോവുമ്മൽ ആണ് നാദാപുരം ബസ്സ്റ്റാൻഡിന് പിറകുവശത്തുള്ള റോഡിൽ വച്ച് കളഞ്ഞുകിട്ടിയ രണ്ടര പവൻ സ്വർണാഭരണം ഉടമ കണ്ടോത്ത് മൂസ ഹാജി ക്ക് തിരിച്ചു നൽകിയത്. നാദാപുരം പോലീസ് സ്റ്റേഷനിൽ വെച്ച് യൂത്ത് കോൺഗ്രസ് നേതാക്കളായ ജസീർ ടി പി യുടെയും രജീഷ് വി കെ യുടെയും സാന്നിധ്യത്തിൽ തിരിച്ചു  നൽകി.

Related UPdates