20
Thursday
January 2022

20
Thursday
January 2022

വാർത്ത

പ്രബോധനം നടത്തേണ്ടത് സുകൃതങ്ങൾ നിറഞ്ഞ ജീവിതം കൊണ്ട് : ഹുസൈൻ മടവൂർ

24th of October 2021

കല്ലാച്ചി: വഴി തെറ്റി നടക്കുന്നവനോടുള്ള  സ്നേഹാധിക്ക്യത്താൽ അവനെ നേർവഴി യിലാക്കാനുള്ള  കൊതിയും ചൊദനയുമാണ് പ്രബോധനം കൊണ്ട് സഫലമാകേണ്ടതെന്ന് കേരള നദ് വത്തുൽ മുജാഹിദീൻ സംസ്ഥാന വൈസ് പ്രസിഡൻറ് ഡോ.ഹുസൈൻ മടവൂർ. നാദാപുരം മണ്ഡലം കെ.എൻ.എം കമ്മിറ്റിക്ക് വേണ്ടി സജ്ജമാക്കിയ ഓഫീസ് കല്ലാച്ചിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജീവഗ്രന്ഥിയായ മാനുഷിക പ്രശ്നങ്ങളിൽ ഊന്നി നിന്നുകൊണ്ടുള്ള പ്രബോധനമാണ് യഥാർത്ഥ ഇസ്ലാമിക പ്രബോധനമെന്നും അത് സ്നേഹത്തോടും സമാധാനത്തോടും  കൂടി നടക്കേണ്ട പ്രക്രിയയാണെന്നും അദ്ദേഹം പറഞ്ഞു. സി.കെ പോക്കർ മാസ്റ്റർ അധ്യക്ഷനായിരുന്നു.
ഓഫീസ് ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന മുജാഹിദ് പ്രവർത്തക കൺവെൻഷൻ അജ്മൽ മദനി റിയാദ് ഉദ്ഘാടനം ചെയ്തു. അസ്ലം കളത്തിൽ, നസീർ ടി.പി പ്രസംഗിച്ചു. ഇസ്തിഖാർ മൗലവി സ്വാഗതവും തൈസീർ മുഹമ്മദ് സിറാജ് നന്ദിയും പറഞ്ഞു.

Related UPdates