20
Thursday
January 2022

20
Thursday
January 2022

വാർത്ത

വാക്സിനേഷനിൽ ചരിത്രനേട്ടം; ആരോഗ്യ പ്രവർത്തകരെ ആദരിച്ചു

24th of October 2021

നാദാപുരം: വാക്സിനേഷൻ 100 കോടി കടന്ന് ചരിത്രനേട്ടം  കൈവരിച്ചതിൻ്റെ ഭാഗമായി ബി.ജെ.പി നാദാപുരം മണ്ഡലം സമിതിയുടെ നേതൃത്വത്തിൽ ഗവ.ആശുപത്രിയിലെആരോഗ്യ പ്രവർത്തകരെ ആദരിച്ചു .ആ ശുപത്രിയിൽ നടന്ന പരിപാടി ദേശീയ സമിതി അംഗം പി.കെ.കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് അഡ്വ.വി.കെ സജീവൻ ,ഡോക്ടർ ആദിത്യ എന്നിവർ സംസാരിച്ചു.
മണ്ഡലം പ്രസിഡൻ്റ് രഞ്ജിത്ത് കെ.കെ അധ്യക്ഷത വഹിച്ച യോഗത്തിൽ മണ്ഡലം ജന.സെക്രട്ടറി രവി വെളളൂർ സ്വാഗതം പറഞ്ഞു. സംസ്ഥാന സമിതി അംഗം എം.പി.രാജൻ, ജില്ലാ കമ്മറ്റി അംഗങ്ങളായ കെ.ടി.കെ ചന്ദ്രൻ, പി.പി. ഇന്ദിര, മണ്ഡലം വൈസ് പ്രസിഡൻ്റ് മാരായ കെ.ടി. കുഞ്ഞിക്കണ്ണൻ, മത്തത്ത് ചന്ദ്രൻ ,SC മോർച്ച ജില്ലാ പ്രസിഡൻ്റ് അനീഷ് എം.സി., വിപിൻ ചന്ദ്രൻ ,ലോഹിതാക്ഷൻ, ബീന മോളി, ഷിജിത്ത് സി തുടങ്ങിയവർ പങ്കെടുത്തു.

Related UPdates