20
Thursday
January 2022

20
Thursday
January 2022

വാർത്ത

ഇ.പി കുമാരൻ, കെ.സി.നാണു അനുസ്മരണ സംഗമം നടത്തി

5th of October 2021

നാദാപുരം: അടിയന്തിരാവസ്ഥയെ എതിർക്കുന്ന കേന്ദ്രത്തിലെ ബി.ജെ.പി സർക്കാർ, അപ്രഖ്യാപിത അടിയന്തിരാവസ്ഥയ്ക്ക് സമാനമായ സാഹചര്യമാണ് കർഷകദ്രോഹ നടപടിയിലൂടെ വെളിവാക്കുന്നതെന്ന് എൽ.ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറി സലിം മടവൂർ പ്രസ്ഥാവിച്ചു.
സോഷ്യലിസ്റ്റ് നേതാക്കളായ ഇ.പി കുമാരന്റെയും, കെ.സി.നാണുവിന്റെയും അനുസ്മരണ സംഗമം തൂണേരിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എൽ.ജെ.ഡി നാദാപുരം മണ്ഡലം പ്രസിഡണ്ട് പി.എം.നാണു അധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറി പി.പി.രാജൻ, മണ്ഡലം സെക്രട്ടറി  എം.പി. വിജയൻ, എൽ.വൈ.ജെ.ഡി മണ്ഡലം പ്രസിഡണ്ട് വത്സരാജ് മണലാട്ട്, ഇ.കെ. കുഞ്ഞിക്കണ്ണൻ, കെ.രജീഷ്, ടി.പി. കുമാരൻ, എന്നിവർ സംസാരിച്ചു.

Related UPdates