4
Saturday
December 2021

4
Saturday
December 2021

വാർത്ത

കാർഷിക വിളകളും ജീവകാരുണ്യത്തിന് പാലിയേറ്റീവ് പ്രവർത്തകൻ മാതൃകയായി

5th of October 2021

കക്കട്ടിൽ: സ്വന്തം കൃഷിയിടത്തിൽ വിളയിച്ച  നേന്ത്രകുലയും, മരച്ചീനിയും ജീവകാരുണ്യ പ്രവർത്തനത്തിൻ്റെ ഭാഗമായി സൗജന്യമായി നൽകി പാലിയേറ്റീവ് പ്രവർത്തകൻ മാതൃകയായി. കക്കട്ടിൽ സ്നേഹ പെയിൻ ആൻറ് പാലിയേറ്റീവ് പ്രസിഡൻ്റ് കരുവങ്കണ്ടി അബ്ദു റഹ്മാൻ ഹാജിയാണ് തൻ്റെ കൃഷിയിടത്തിൽ വിളയിച്ച വാഴ കുലയുൾപ്പെടെയുള്ള കാർഷിക വിളകൾ നൽകിയത്. എടച്ചേരി തണൽ അഗതിമന്ദിരത്തിലേക്കും, നിർധനർക്കും കാർഷിക വിളകൾ സ്വന്തം വണ്ടിയിൽ എത്തിച്ചു നൽകുകയായിരുന്നു. എടച്ചേരി തണലിലേക്കുള്ള കുലയും മരച്ചീനിയും സ്നേഹ പാലിയേറ്റീവ് പ്രവർത്തകരാണ് കഴിഞ്ഞ ദിവസം തണലിൽ എത്തിച്ചു നൽകിയത്. വർഷങ്ങളായി പാലിയേറ്റീവ് രംഗത്ത് പ്രവർത്തിച്ചു വരുന്ന അബ്ദു റഹ്മാൻ ഹാജി സ്നേഹ പാലിയേറ്റീവിൻ്റെ സ്ഥാപകരിൽ ഒരാളാണ്. വടകര തണൽ യാലിസിസിസ് കേന്ദ്രത്തിന് മാതാപിതാക്കളുടെ സ്മരണയിൽ കെട്ടിടം പണിതു കൊടുത്ത അബ്ദുറഹ്മാൻ ഹാജി റോട്ടാന ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ചെയർമാനാണ്.

Related UPdates