20
Thursday
January 2022

20
Thursday
January 2022

വാർത്ത

ഗാന്ധി ജയന്തി ദിനത്തിൽ യൂത്ത് ലീഗ് സമരയാത്രകൾ

3rd of October 2021

നാദാപുരം: ചരിത്ര വസ്തുതകൾ വളച്ചൊടിക്കാനുള്ള ഫാഷിസ്റ്റ് നീക്കത്തിൽ പ്രതിഷേധിച്ചു ഗാന്ധിജിയുടെ സ്മൃതി ദിനത്തിൽ വിവിധ കേന്ദ്രങ്ങളിൽ മുസ്ലിം യൂത്ത് ലീഗ് സമര യാത്ര നടത്തി. 'മലബാർ ദേശ സ്നേഹികളുടെ ഭൂപടം, രക്ത സാക്ഷികളുടെ പേരുകൾ പുനസ്ഥാപിക്കുക' എന്ന മുദ്രാവാക്യമുയർത്തി വാണിമേൽ പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് സമരയാത്ര വെള്ളിയോട്  നിന്നാരംഭിച്ച്  ഭൂമിവാതുക്കൽ ടൗണിൽ സമാപിച്ചു.മണ്ഡലം മുസ്ലിം ലീഗ്  ജനറൽ സെക്രട്ടറി എൻ കെ മൂസ മാസ്റ്റർ  ഉദ്ഘാടനം ചെയ്തു. ജാഫർ ദാരിമി ഇരുന്നലാട് അധ്യക്ഷനായി. അശ്റഫ് കൊറ്റാല,സിദ്ദീഖ്   വെള്ളിയോട്,പൂക്കു തങ്ങൾ,വി പി അമ്മത്,കെ സി അബ്ദുല്ലകുട്ടി നിസാമി,,ഒ  മുനീർ, കെ പി ശിഹാബ്,ഒ പി മുഹമ്മദ്,ശഫീഖ് കെ കെ,ഷൗക്കത്ത് കെ കെ സംസാരിച്ചു.എം കെ നൗഷാദ് സമാപന പ്രഭാഷണം നടത്തി.യൂനുസ് മുളിവയൽ സ്വാഗതവും ജംഷിദ് വെള്ളിയോട് നന്ദിയും പറഞ്ഞു.

ചെക്യാട് പഞ്ചായത്ത് യൂത്ത് ലീഗ്  സമരയാത്ര പാറക്കടവിൽ മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി ടി കെ  ഖാലിദ് മാസ്റ്റർ ഉൽഘാടനം ചെയ്തു. ആർ .നൗഷാദ്  അദ്ധ്യക്ഷത  വഹിച്ചു.   ഹാരിസ് കൊത്തിക്കുടി, കെ എം  ഹംസ മാസ്റ്റർ  ,പി കെ അജ്മൽ , ഉണ്ണിയാണ്ടി അമ്മദ് ഹാജി,  പി.കെ അബ്ദുല്ല എന്നിവർ സംസാരിച്ചു നിസാർ കൊയ ബ്രത്ത് സ്വാഗതവും  സലീം നന്ദിയും പറഞ്ഞു.

വളയം  പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി സംഘടിപ്പിച്ച സമര യാത്ര പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി സി വി കുഞ്ഞബ്ദുള്ള ഉദ്‌ഘാടനം ചെയ്തു.  യൂത്ത് ലീഗ് സെക്രട്ടറി ഇ വി അറഫാത്ത്  പതാക ഏറ്റുവാങ്ങി.   സി എം കുഞ്ഞമ്മദ്,  സ്വാലിഹ് വി വി, ഷാഹിദ് സി വി  എന്നിവർ നേതൃത്വം നൽകി.

നരിപ്പറ്റ പഞ്ചായത്ത് നടത്തിയ സമരയാത്ര നിയോജക മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി എം.പി ജാഫർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പി.കെ റഈസ് മാസ്റ്റർ അധ്യക്ഷനായി. സി.കെ.നാസർ മുഖ്യ പ്രഭാഷണം നടത്തി. സഹദ്‌ പാലോൽ, മുഹമ്മദ്‌ പുതിയെടുത്തിൽ, അജ്മൽ നരിപ്പറ്റ, അറഫാത്ത്‌ മുറിച്ചാണ്ടി, എൻ പി നാസർ, അഷ്രഫ്‌ മരോടി, ഫൈസൽ തുണ്ടിയിൽ, നജീബ്‌ നരിപ്പറ്റ എന്നിവർ പ്രസംഗിച്ചു.

Related UPdates