4
Saturday
December 2021

4
Saturday
December 2021

വാർത്ത

കുട്ടികൾ സ്‌കൂളിലേക്ക്: വിപുലമായ ഒരുക്കങ്ങളുമായി നാദാപുരം ഗ്രാമപഞ്ചായത്ത്

16th of October 2021

നാദാപുരം: നാദാപുരം പഞ്ചായത്തിലെ സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട്‌ ഒരുക്കങ്ങൾ  തുടങ്ങി. സ്കൂൾ തലത്തിൽ പി ടി എ വാർഡ്‌ അംഗങ്ങൾ ആരോഗ്യ വകുപ്പ്‌ ഉദ്യോഗസ്ഥർ  എന്നിവരുടെയോഗങ്ങൾ ചേരും.
കുടിവെള്ളത്തിന്റെ ഗുണ പരിശോധന ഒക്ടോബർ 20 21 തിയ്യതികളിലായി ഗ്രാമ പഞ്ചായത്തിന്റെ മേൽ  നോട്ടത്തിൽ നടക്കും.സ്കൂളിലേക്ക്‌ ആവശ്യമായ സനിറ്റൈസർ മാസ്ക്‌ എന്നിവ ഉറപ്പ്‌ വരുത്തും. ഒരുക്ലാസ്സിലെ കുട്ടികളെ പകുതിയായി രണ്ട് ബാച്ചായി തിരിച്ച്‌ തിങ്കൾ ചൊവ്വ ബുധൻ ദിവസങ്ങളിൽ ഒരു ബാച്ചും വ്യാഴം വെള്ളി ശനി ദിവസങ്ങളിൽ അടുത്ത ബാച്ചുമായാണ് ക്ലാസ്സിലിരുത്തുന്നത്‌. 1000 ൽ കൂടുതൽ വിദ്യാർത്ഥികളുണ്ടെങ്കിൽ  25 ശതമാനം വിദ്യാർത്ഥികളെ മാത്രമേ ഒരു ദിവസം അനുവദിക്കുകയുള്ളൂ. രണ്ടാഴ്ചക്ക്‌ ശേഷം സാഹചര്യം വിലയിരുത്തുന്നതാണ്. മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിന് ചേർന്ന
പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി യോഗത്തിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി വി മുഹമ്മദലി അധ്യക്ഷത വഹിച്ചു. വൈസ്‌ പ്രസിഡന്റ്‌ അഖില മര്യാട്ട്‌, സ്ഥിരം സമിതി ചെയർ മാന്മാരായ സി കെ നാസർ, റീന കിണമ്പറേമ്മൽ, സുബൈർ ചേലക്കാട്‌, ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങൾ, തൂണേരി ബി പി സി പി പി മനോജ്, പ്രധാനാധ്യാപകർ എന്നിവർ യോഗത്തിൽ സംസാരിച്ചു.

Related UPdates