20
Thursday
January 2022

20
Thursday
January 2022

വാർത്ത

കക്കട്ട് - കൈവേലി റോഡിൽ വാഹനാപകടം; മുള്ളമ്പത്ത് സ്വദേശികളായ രണ്ട് പേർക്ക് പരിക്ക്

16th of October 2021

കക്കട്ടിൽ: കക്കട്ട് - കൈവേലി റോഡിൽ സി.പി മുക്ക് ജുമാമസ്ജിദിന് സമീപം മോട്ടോർ ബൈക്കും സ്‌കൂട്ടറും കൂട്ടയിടിച്ചു രണ്ട് പേർക്ക് പരിക്ക്. ഇന്ന് ഉച്ചയോടെയാണ് സംഭവം. മുള്ളമ്പത്ത് ആനപ്പൊയിൽ സ്വദേശിയായ പാറേമ്മൽ ജെനിഷിന്റെ മകൻ അമിത്ത് ജെറി, സഹോദരി ജാൻവി ജെറീഷ് എന്നിവർക്കാണ് പരിക്കേറ്റത്. കാലിന് സാരമായി പരിക്കേറ്റ യുവാവിനെയും തലക്ക് പരിക്കേറ്റ യുവതിയെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ കൂടെയുണ്ടായിരുന്ന കുഞ്ഞ് നിസാര പരിക്കുകളോടെ രക്ഷപെട്ടു.

Related UPdates