4
Saturday
December 2021

4
Saturday
December 2021

വാർത്ത

എസ്.കെ.എസ്.എസ്.എഫ് 'ലോഗിൻ' സംഘടന ശാക്തീകരണ ക്യാംപ് ശ്രദ്ദേയമായി

10th of October 2021

നാദാപുരം: എസ്.കെ.എസ്.എസ്.എഫ് ആവടിമുക്ക്‌ ശാഖാ കമ്മിറ്റി 'ലോഗിൻ' എന്ന പേരിൽ നടത്തിയ സംഘടന ശാക്തീകരണ ക്യാംപ് ശ്രദ്ധേയമായി. മേഖലാ കമ്മിറ്റിയുടെ കാംപയിനിന്റെ ഭാഗമായി നടത്തിയ  പരിപാടിയിൽ ദഅവ, വിദ്യാഭ്യാസം, സന്നദ്ധ പ്രവർത്തനം, കാരുണ്യം തുടങ്ങിയ മേഖലകളിലുള്ള കർമപദ്ധതികൾ അവതരിപ്പിച്ചു. വാർഡ് മെംബർ കെ.കെ റഷീദ് ഉദ്ഘാടനം ചെയ്തു. ട്രെൻഡ് സംസ്ഥാന ചെയർമാൻ റഷീദ് കൊടിയൂറ പരിശീലനത്തിന് നേതൃത്വം നൽകി. ഇ.വി ജെഫിൻ അധ്യക്ഷനായി. ചടങ്ങിൽ ബഷീർ ഫൈസി കോറങ്ങാട്, ആസിഫ് മുഹമ്മദ് കണ്ടോത്ത്, കുഞ്ഞമ്മദ് മുസ്‌ലിയാർ, പി.സി മുത്തലിബ്, എം.ഇ ആസിഫ്, പി.കെ അൻസബ്, എൻ.സി മർസൂക്, എൻ.സി സിയാദ്, ഷാമിൽ മത്തത്ത്, പി.കെ റിനാസ് സംസാരിച്ചു.

 

Related UPdates