20
Thursday
January 2022

20
Thursday
January 2022

വാർത്ത

ഇന്നലെകൾ ഇല്ലാതെ... കുടുംബശ്രീ നിർമിച്ച ഷോർട്ട് ഫിലിം പ്രകാശനം ചെയ്തു

8th of October 2021

നാദാപുരം: സ്ത്രീധനത്തിനെതിരെ കുടുംബശ്രീ കൂട്ടായ്മ നിർമിച്ച ഷോർട്ട് ഫിലിം പ്രകാശനം ചെയ്തു. തുണേരി ബ്ലോക്ക് പരിധിയിലെ എടച്ചേരി, പുറമേരി, ചെക്യാട്, തുണേരി, വാണിമേൽ എന്നീ പഞ്ചായത്തുകളിലെ സി.ഡി.എസ് യൂനിറ്റുകളാണ് 'ഇന്നലകൾ ഇല്ലാതെ...' എന്ന പേരിൽ ഷോർട്ട്  ഫിലിം നിർമ്മിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി പ്രകാശനം ചെയ്തു. തുണേരി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ  നടന്ന ചടങ്ങിൽ ബ്ലോക്ക് പ്രസിഡന്റ്  കെ.പി വനജ അധ്യക്ഷയായി. കുടുംബശ്രീ ജില്ലാ കോഡിനേറ്റർ പി.സി കവിത മുഖ്യാതിഥിയായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പി.ഷാഹിന (തൂണേരി ), അഡ്വ.  ജ്യോതി ലക്ഷമി (പുറമേരി ) , നസീമ കൊട്ടാരത്ത്  (ചെക്യാട് ), പി.  സുരയ്യ (വാണിമേൽ ), കെ.പി പ്രതീഷ് (വളയം ), ബ്ലോക്ക് വൈസ് പ്രസിഡന്റ് ടി.കെ അരവിന്ദാക്ഷൻ, സ്ഥിരം സമിതി അധ്യക്ഷരായ രജീന്ദ്രൻ കപ്പളളി, കെ.കെ ഇന്ദിര, പി. ബിന്ദു, ബ്ലോക്ക് പഞ്ചായത്തംഗം ടി. ജിമേഷ്, എ.ഡി.എം സി. ഗീരിഷ്കുമാർ, വി. ബിന്ദു, മഹിജ എന്നിവർ സംസാരിച്ചു.

Related UPdates