4
Saturday
December 2021

4
Saturday
December 2021

വാർത്ത

മെഡിക്കൽ കോളജ് പരിസരത്ത് നിന്ന് ബൈക്ക് മോഷ്ടിച്ചു വരുന്നതിനിടെ രണ്ടു യുവാക്കൾ അറസ്റ്റിൽ; പിടിയിലായത് വാണിമേൽ കൈവേലി സ്വദേശികൾ.

8th of October 2021

നാദാപുരം: കോഴിക്കോട് മെഡിക്കൽ കോളേജ് പരിസരത്ത് പാർക്ക് ചെയ്‌ത ബൈക്ക് മോഷ്ടിചു വരുന്നതിനിടെ രണ്ടു യുവാക്കൾ പോലീസ് പിടിയിൽ .വാണിമേൽ കന്നു കുളം സ്വദേശി നെടുവിലങ്കണ്ടി രാഹുൽ 19 കൈ വേലി സുധാലയം വീട്ടിൽ ജിസുൻ 22 എന്നിവരെയാണ് എലത്തൂർ പോലീസ് അറസ്റ്റ് ചെയ്തത് . പുലർച്ചെ മൂന്നരയോടെ തലക്കുളത്തൂരിൽ പട്രോളിംഗിനിടെ അതു വഴി എത്തിയ ബൈക് സംശയം തോന്നിയ
തിനാൽ  പോലീസ് അടഞ്ഞു നിർത്തുകയായിരുന്നു .
വിശദമായി ചോദ്യം ചെയ്തപ്പോഴാണ് മോഷ്ടിച്ച ബൈക്കാണെന്ന കാര്യം മനസിലായത്. മെഡിക്കൽ കോളേജിൽ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്ന രോഗിയുടെ കൂടെയുള്ള യുവാവിന്റെ ബൈക്കാണ് ഇതെന്ന് പോലീസ് പറഞ്ഞു

Related UPdates