20
Thursday
January 2022

20
Thursday
January 2022

വാർത്ത

അമ്മൂട്ടി ഹാജി & കദിയ ഹജ്ജുമ്മ ഫൗണ്ടേഷൻ റബീഹ് മെഗാ ടാലെന്റ് ഹണ്ട് 21 ക്വിസ് മത്സരം ഒക്ടോബർ 15 മുതൽ 25 വരെ

7th of October 2021

നാദാപുരം: എടച്ചേരി കേന്ദ്രമായ് പ്രവർത്തിക്കുന്ന അമ്മൂട്ടി ഹാജി & കദിയ ഹജ്ജുമ്മ ഫൗണ്ടേഷൻ (എ.കെ.എച്ച്) നബിദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന റബീഹ് മെഗാ ടാലെന്റ് ഹണ്ട് 21 ക്വിസ് മത്സരം ഒക്ടോബർ 15 മുതൽ 25 വരെയുള്ള തിയ്യതികളിൽ നടക്കും. വടകര മേഖലയിലെ കക്കട്ടിൽ, കല്ലാച്ചി, വാണിമേൽ, നാദാപുരം, ഓർക്കാട്ടേരി റൈഞ്ചുകളിൽ നിന്ന് തിരഞ്ഞടുക്കുന്ന മദ്റസ വിദ്യാർത്ഥികൾക്കും കുടുംബ സ്നേഹം ഖിദ്മയിൽ രജിസ്റ്റർ ചെയ്യുന്നവർക്കും ആണ് മത്സരത്തിൽ പങ്കെടുക്കാൻ അവസരം ലഭിക്കുക. ഒക്ടോബർ 11 വരെ രജിസ്റ്റർ ചെയ്യാം. ഒന്ന് രണ്ടു മൂന്ന് സ്ഥാനങ്ങളിൽ വിജയിക്കുന്നവർക്ക് യഥാക്രമം 7501, 3501, 2501 രൂപയും പ്രോത്സാഹന സമ്മാനങ്ങളും നൽകുമെന്ന് സംഘാടകർ അറിയിച്ചു.
മത്സരത്തിന്റെ പ്രചരണാർഥം സംഘടിപ്പിച്ച വീഡിയോ സ്റ്റാറ്റസ് മത്സരത്തിൽ സഹദ് റഹ്മാനി വട്ടോളി, മുഹമ്മദ് പി തിനൂർ, സ്ഫ്വാൻ കുറ്റ്യാടി എന്നിവർ വിജയികളായി.
മത്സരത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ 9207234343 എന്ന വാട്സ് അപ്പ്‌ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Related UPdates