4
Saturday
December 2021

4
Saturday
December 2021

വാർത്ത

പ്രതിപക്ഷ ഐക്യനിര ശക്തിപ്പെടുത്താൻ സോഷ്യലിസ്റ്റുകൾ മുൻകൈയെടുക്കണം: മനയത്ത് ചന്ദ്രൻ

7th of October 2021

കല്ലാച്ചി: രാജ്യത്തിന്റെ അഖണ്ഡത തകർക്കുന്ന കേന്ദ്രത്തിലെ ബി.ജെ.പി സർക്കാരിന്റെ ജനവിരുദ്ധ തൊഴിലാളി നയങ്ങൾക്കെതിരെ ശക്തമായ പ്രതിരോധം തീർക്കാൻ സോഷ്യലിസ്റ്റുകൾ മുൻകൈയെടുക്കണമെന്ന് എൽ.ജെ.ഡി  ജില്ലാ പ്രസിഡണ്ട് മനയത്ത് ചന്ദ്രൻ പ്രസ്ഥാവിച്ചു. രാജ്യത്ത് ഇന്നത്തേ തിന് സമാനമായ സാഹചര്യം വന്നപ്പോൾ 1967, 1977 വർഷങ്ങളിൽ ഐക്യനിര ഉയർത്തിയാണ് രാജ്യത്തെ സംരക്ഷിച്ചത്. കർഷകദ്രോഹ നിയമങ്ങളും ലാഭത്തിലുള്ള പൊതുമേഖല സ്ഥാപനങ്ങളെല്ലാം കുത്തകകൾക്ക് അടിയറ വെച്ച നില പാടും പ്രതിഷേധാർഹമാണ്. പ്രമുഖ സോഷ്യലിസ്റ്റും നരിപ്പറ്റ ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധിയുമായിരുന്ന കെ.സി.നാണു വിന്റെ അഞ്ചാം ചരമവാർഷികത്തോടനുബന്ധിച്ച് കൈതച്ചാലിൽ നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എൽ ജെ ഡി പഞ്ചായത്ത് പ്രസിഡണ്ട് വി.കെ പവിത്രൻ അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡണ്ട് പി.എം.നാണു, സെക്രട്ടറി എം.പി.വിജയൻ, എൽ.വൈ.ജെ.ഡി. മണ്ഡലം പ്രസിഡണ്ട് വത്സരാജ് മണലാട്ട്, സെക്രട്ടരി കെ.രജീഷ് , കെ.സി വിനയകുമാർ, ടി.എം മഹേഷ്, വി.ബാബു എന്നിവർ സംസാരിച്ചു.കാലത്ത് ശവകുടിരത്തിൽ പുഷ്പാർച്ചനയും പ്രഭാതഭേരിയും നടന്നു.

Related UPdates