20
Thursday
January 2022

20
Thursday
January 2022

വാർത്ത

കാട്ടാന നശിപ്പിച്ച കൃഷിയിടത്തിൽ ചർച്ച് വികാരിയും സംഘവും എത്തി

20th of September 2021

വാണിമേൽ: വിലങ്ങാട് കാട്ടാന കൃഷി നശിപ്പിച്ച മലയങ്ങാട് കൃഷിസ്ഥലത്ത് വിലങ്ങാട് ഫെറോനയുടെ നേതൃത്വത്തിൽ സന്ദർശനം നടത്തി. ഫെറോനാ ചർച്ചു വികാരി റവ. ഫാദർ ബെന്നി കാരക്കാട്ട്, വാളൂക്ക് ഇടവക വികാരി റവ. ലിൻസ് മുണ്ടക്കൽ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലം സന്ദർശിച്ചത്,കർഷരുടെ ആശങ്ക അകറ്റണമെന്നും അവരുടെ നഷ്ട്ടപെട്ട വിളകൾക്ക് അർഹമായ നഷ്ടപരിഹാരം സ്പെഷ്യൽ പാക്കേജിൽ ഉൾപ്പെടുത്തി നൽകാൻ സർക്കാരും അധികൃതരും എത്രയും വേഗത്തിൽ നടപടി സ്വീകരിക്കണമെന്നും അവർ  ആവശ്യപ്പെട്ടു,  കോഴിക്കോട് DFO യുടെ നേതൃത്വത്തിലുള്ള ഉന്നത ഉദ്യോഗസ്ഥ സംഘം  സ്ഥലം സന്ദർശിച്ച്  ഇതിന് പരിഹാരം കാണണമെന്നും ആവശ്യപ്പെട്ടു. കർഷകരായ ജോസഫ് ആലപ്പാട്ട്, റോയ് മേമറ്റത്തിൽ, സിബി ആലപ്പാട്ട്, സ്റ്റെബിൻ, ഷെറിൽ കണിരാഗം തുടങ്ങിയവരും സംഘത്തിൽ ഉണ്ടായിരുന്നു.

Related UPdates