20
Thursday
January 2022

20
Thursday
January 2022

വാർത്ത

അപൂർവ്വ രോഗം; വരിക്കോളിയിൽ പശുക്കൾ ചത്തു

20th of September 2021

നാദാപുരം : അപ്പൂർവ്വ രോഗം ബാധിച്ച് വാരിക്കോളിയിൽ പശുക്കൾ ചാവുന്നു. വരിക്കോളിയിലെ കിഴക്കെ വീട്ടിൽ ഹമീദിന്റെ ഗർഭിണിയായ പശുവാണ് ഇന്നലെ ചത്തത്.  കറവയുള്ള പശു പെട്ടെന്ന് അവശ നിലയിലാവുകയും മൃഗഡോക്ടറെ വിവരം അറിയിച്ചെങ്കിലും എത്തുന്നതിനു മുമ്പേ ചാവുകയായിരിരുന്നു. കഴിഞ്ഞ ദിവസം  വരിക്കോളിയിലെ തന്നെ കൂവ്വക്കാടൻ വീട്ടിൽ അബുദുല്ലയുടെ ഗർഭിണിയായ പശുവും സമാന രീതിയിൽ ചത്തിരുന്നു. വയലിൽ പുല്ല് തിന്നാൻ കെട്ടിയിട്ടിരുന്ന പശുവിനെ അഴിക്കാൻ വേണ്ടി ചെന്ന് നോക്കുമ്പോൾ ചത്ത നിലയിൽ കാണുകയായിരുന്നു. അരലക്ഷത്തോളം വില വരുന്നതാണ് രണ്ടു പശുക്കളും.  ഇരുവരുടെയും ഉപജീവന മാർഗം കൂടിയായിരുന്നു  പശുക്കൾ.

Related UPdates