4
Saturday
December 2021

4
Saturday
December 2021

വാർത്ത

മോദിയുടെ ജന്മദിനം ദേശീയ തൊഴിൽ രഹിത ദിനമായി ആചരിച്ച് ഷൂ പോളിഷ് ചെയ്തു കെ.എസ്.യു പ്രതിഷേധിച്ചു

17th of September 2021

നാദാപുരം : വർദ്ധിച്ചു വരുന്ന തൊഴിലില്ലായ്മയിൽ പ്രതിഷേധിച്ചു കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മ ദിനം തൊഴിൽ രഹിത ദിനമായി  കെ. എസ്.യു ആചരിച്ചു. നാദാപുരം നിയോജക മണ്ഡലം കമ്മിറ്റി  ബസ്റ്റാന്റ് പരിസരത്ത് പ്രതീകാത്മകമായി ഷൂ പോളിഷ് ചെയ്തു പ്രതിഷേധിച്ചു . എൻ. എസ്. യു. ഐ ദേശീയ കോർഡിനേറ്റർ ഡോ:ബാസിത്ത് വടക്കയിൽ ഉദ്ഘാടനം ചെയ്തു .അഭിഷേക് തുണേരി അധ്യക്ഷത വഹിച്ചു . കെ.എസ്. യു ജില്ലാ സെക്രട്ടറി അനസ് നങ്ങാണ്ടി മുഖ്യാതിഥിയായി, മുന്ന റഹ്മാൻ, രോഹിത്ത് പെരുവങ്കര,എം ഹരിശങ്കർ, കെ അർജ്ജുൻ , ശ്യാം കച്ചേരി എന്നിവർ നേതൃത്വം നല്കി.

Related UPdates