4
Saturday
December 2021

4
Saturday
December 2021

വാർത്ത

സി.പി.എം കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കണം: പി.എം.എ സലാം

16th of September 2021

നാദാപുരം: സാമൂഹ്യ പുരോഗതിക്ക് പുറം തിരിഞ്ഞ് നിൽക്കുന്നതും കുടുംബങ്ങൾക്ക് തീരാ നഷ്ടം നൽകുന്നതുമായ കൊലപാതക രാഷ്ട്രീയം സി.പി. എം അവസാനിപ്പിക്കണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി.എം.എ സലാം ആവശ്യപ്പെട്ടു. തൂണേരി പഞ്ചായത്ത് യൂത്ത് ലീഗ് സംഘടിപ്പിച്ച അസ്‌ലം അനുസ്മരണ സംഗമം ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഷാഫി ചാലിയം, മിസ്ഹബ് കീഴരിയൂർ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. എൻ.ടി.കെ ഹമീദ് അധ്യക്ഷനായി. വി.വി മുഹമ്മദലി, കെ.പി മുഹമ്മദ് എന്നിവരെ ചടങ്ങിൽ ആദരിച്ചു. അഹമ്മദ് പുന്നക്കൽ, സൂപ്പി നരിക്കട്ടേരി, എൻ.കെ മൂസ, മുഹമ്മദ്‌ ബംഗ്ലത്ത്, വി. അബ്ദുൽ ജലീൽ, എം.കെ സമീർ, ഇ. ഹാരിസ്, പി.ബി കുഞ്ഞമ്മദ് ഹാജി, അബൂബക്കർ കാട്ടുമഠത്തിൽ, സി. ഹമീദ്, കെ.യു സാലിഹ്, കെ.ടി.കെ മൂസ, ഒ.ടി.കെ ഉമ്മർ, മുഹമ്മദ്‌ പേരോട്, ഫിർദൗസ് നാളൂർ, എൻ.സി മബ്‌റൂഖ്, അജ്മൽ ആവോലം, പി.കെ.സി ഹമീദ്, കെ.പി റിയാസ്, തയ്യിബ് കുമ്മങ്കോട്, സഫീർ കൊടഞ്ചേരി, അഫ്സൽ തൂണേരി, മൊയ്തു ഹാജി കളത്തിൽ, എൻ.കെ ഉസ്മാൻ, അഷ്‌റഫ്‌ വെള്ളൂർ, അബ്ദുല്ല കണിയങ്കണ്ടി, സി.കെ അബ്ദുല്ല, മുത്തു കോയ തങ്ങൾ, എം.വി.കെ അസ്‌ലം സംസാരിച്ചു.

Related UPdates