4
Saturday
December 2021

4
Saturday
December 2021

വാർത്ത

ആംബുലൻസിന് റീത്ത് വെച്ച് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം

15th of September 2021

അരൂർ: നികുതി അടക്കാത്തതിനെ തുടര്‍ന്ന് ആഴ്ചകളായി സർവ്വീസ് നിർത്തിവെച്ച ആശുപത്രി ആംബുലന്‍സിന് മുകളിൽ റീത്ത് വെച്ച് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം.പുറമേരി ഗ്രാമ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആംബുലന്‍സാണ് നികുതി അടക്കാത്തതിനെ തുടര്‍ന്ന് ആഴ്ചകളായി റോഡിലിറക്കാൻ കഴിയാതായത്.പഞ്ചായത്ത് ഭരണസമിതിയുടെ അനാസ്ഥയാണ് ഇതിന് കാരണമെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം. മണ്ഡലം പ്രസിഡന്റ് വി.കെ.ഷിബി ഉത്ഘാടനം ചെയ്തു. കെ.ടി.സുനി,എ.ടി.ഷിജു,കെ.എം.രജീഷ് എന്നിവർ പ്രസംഗിച്ചു.

Related UPdates