20
Thursday
January 2022

20
Thursday
January 2022

വാർത്ത

ഇബ്രാഹിമിൻ്റെ ഓർമ്മക്കായി ഇലാജ് ട്രസ്റ്റ് കെട്ടിടം പണിയുന്നു.

30th of September 2021

നാദാപുരം: അഞ്ചു ദിവസങ്ങൾക്ക് മുമ്പ് മരണപ്പെട്ട ഇലാജ്  ചാരിറ്റബിൾ ട്രസ്റ്റ് ജനറൽ സെക്രട്ടറി കെ പി ഇബ്രാഹിമിൻ്റെ  ഓർമ്മക്കായി കക്കം വള്ളി ഡയാലിസിസ് സെൻറർ പരിസരത്ത്  നിർമ്മിക്കുന്ന കെട്ടിടത്തിന് ട്രസ്റ്റ് ചെയർമാൻ പോക്കു ഹാജി തറക്കല്ലിട്ടു.  വർക്കിംഗ് ചെയർമാൻ അബ്ദുല്ല വയലോളി  അധ്യക്ഷനായി. മാധ്യമപ്രവർത്തകൻ ജമാൽ കല്ലാച്ചി അനുസ്മരണ പ്രഭാഷണം നടത്തി. സൂപ്പി നരിക്കാട്ടേരി, മുഹമ്മദ്  ബംഗ്ലത്ത്, പഞ്ചായത്ത് പ്രസിഡണ്ട് വി വി മുഹമ്മദലി, എടക്കലപ്പുറത്ത് അബൂബക്കർ ഹാജി , വി സി ഇക്ബാൽ, എ റഹീം മാസ്റ്റർ,  വി എ അമ്മദ് ഹാജി, ഇ കുഞ്ഞബ്ദുല്ല മാസ്റ്റർ, പി കെ അഹമ്മദ്  ബാഖവി, വി സി ഇക്ബാൽ, ഓത്തിയിൽ അമ്മദ് ഹാജി, കോഴിക്കോടൻ കണ്ടി അമ്മദ് ഹാജി, സി കെ കാസിം മാസ്റ്റർ, സമീർ കോറോന്ത് തുടങ്ങിയവർ പ്രസംഗിച്ചു.

Related UPdates