4
Saturday
December 2021

4
Saturday
December 2021

വാർത്ത

പേരോട് സംഭവം: ആദ്യ ഭർത്താവിൻ്റെ വീട്ടിൽ നിന്നും സുബീന ആത്മഹത്യക്ക് ശ്രമിച്ചതായി പൊലീസ്

28th of September 2021

നാദാപുരം: ഞായറാഴ്ച രാത്രി  മൂന്നര വയസ്സുള്ള മക്കളെ കിണറ്റിലെറിഞ്ഞ് കൊന്ന ശേഷം  കിണറ്റിലേക്ക് ചാടി ആത്മഹത്യക്ക് ശ്രമിച്ച സുബീനക്ക് നേരത്തെ തന്നെ ഈ പ്രവണത ഉണ്ടായിരുന്നതായി പൊലീസ്.വാണിമേൽ പാലത്തിന് സമീപം  തൂണേരി മുക്കിലെ 
പാണ്ടിത്തറമ്മൽ സൂപ്പിയുടെയും സീനത്തിൻ്റെയും മകളായ സുബീനയുടെ ആദ്യ വിവാഹം  2010-ലാണ്  നടന്നത്. ആദ്യ ഭർത്താവ് യുവതിയെ മൊഴി ചൊല്ലിയത് ആത്മഹത്യാ ശ്രമത്തെ തുടർന്നായിരുന്നുവെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. ഇതേക്കുറിച്ച് പോലീസ് കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. 2013-ലാണ് പേരോട്ടെ മഞ്ഞം പുറത്ത്  റഫീഖ്  സുബീനയെ  വിവാഹം ചെയ്തത്. ഭർത്താവുമായോ ഭർതൃ  വീട്ടുകാരുമായോ സുബീനയ്ക്ക് എന്തെങ്കിലും പ്രശ്നങ്ങൾ  ഉണ്ടായിരുന്നതായി നാട്ടുകാർക്ക് അറിവില്ല.  എന്താണ് ഇത്തരമൊരു കൃത്യത്തിന് സുബീനയെ പ്രേരിപ്പിച്ചതെന്ന കാര്യം ഇനിയും  വ്യക്തമല്ല.
സ്വന്തം ഉമ്മയുമായി ഉള്ള പ്രശ്നമാണ് കാരണമെന്ന് പറയുന്നെങ്കിലും ഇത് സംബന്ധിച്ച് വിശദമായി അന്വേഷിക്കേണ്ടതുണ്ട് എന്നാണ് പൊലീസ് പറയുന്നത്. ഇന്ന് സുബീനയുടെ ബന്ധുക്കളുടെ മൊഴിയെടുക്കും.
ഇന്നലെ നാദാപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാണ്ട് ചെയ്ത സുബീന മഞ്ചേരിയിലെ വനിതാ ജയിലിലാണുള്ളത് .

Related UPdates