20
Thursday
January 2022

20
Thursday
January 2022

വാർത്ത

പോസ്റ്റുമോർട്ടം മെഡിക്കൽ കോളേജിൽ; കൊല്ലപ്പെട്ട മക്കളുടെ മൃതദേഹം ഉച്ചതിരിഞ്ഞ് ഖബറടക്കും

27th of September 2021

നാദാപുരം: പേരോട്ട് മാതാവ് കിണറ്റിലെറിഞ്ഞ ഇരട്ടക്കുട്ടികളുടെ മൃതദേഹം പോസ്റ്റുമോർട്ടം നടത്തുന്നതിനായി മെഡിക്കൽ കോളേജിലെത്തിച്ചു. പോസ്റ്റുമോർട്ടത്തിന് ശേഷം ഉച്ചതിരിഞ്ഞു നാട്ടിലെത്തിച്ചു ഖബറടക്കും. മൂന്നര വയസുകാരനായ മുഹമ്മദ് റിസവിൻ, ഫാത്തിമ റൗഹ എന്നിവരെയാണ് ഇന്നലെ രാത്രി മാതാവ് സബീന കിണറ്റിലെറിഞ്ഞത്. കുട്ടികളെ എറിഞ്ഞ ശേഷം മതവും ചാടിയെങ്കിലും നാട്ടുകാർ രക്ഷപ്പെടുത്തുകയായിരുന്നു. മാതാവ് പോലീസ് കസ്റ്റഡിയിലാണ്.

Related UPdates