20
Thursday
January 2022

20
Thursday
January 2022

വാർത്ത

പേരോട്ട് മക്കളെ കിണറ്റിലെറിഞ്ഞ യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തു; പിഞ്ചോമനകളുടെ മൃതദേഹം പോസ്റ്റ് മോർട്ടത്തിനയച്ചു

27th of September 2021

നാദാപുരം : പേരോട് രണ്ട് പിഞ്ചു കുഞ്ഞുങ്ങളെ  വിട്ടു കിണറ്റിൽ എറിഞ്ഞ ശേഷം ആത്മഹത്യക്ക് ശ്രമിച്ച   യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. സി.സി.യു.പി സ്ക്കൂൾ പരിസരത്ത് താമസിക്കുന്ന  മഞ്ഞാപുറത്ത് റഫീഖിൻ്റെ ഭാര്യ സുബീനയെയാണ് പുലർച്ചയോടെ പോലീസ് കസ്റ്റഡിയിൽ എടുത്തത്.
ഇവരുടെ മൂന്നര വയസ്സുള്ള ഇരട്ട കുട്ടികളായ മുഹമ്മദ്, ഫാത്തിമ എന്നീ കുട്ടികളാണ് മരിച്ചത്.
മക്കളെ കിണറ്റിൽ എറിഞ്ഞതായും താൻ കിണറ്റിൽ ചാടി മരിക്കുകയാണെന്നും വാണിമേലിലെ സ്വന്തം വീട്ടിൽ ഫോണിൽ വിളിച്ച് അറിയിച്ച ശേഷമാണ് യുവതി കിണറ്റിലേക്ക് ചാടിയത്. ഒമ്പതര മണിയോടെ തന്നെ കുട്ടികളെ കിണറ്റിൽ ഇട്ടതായാണ് കരുതുന്നത്. യുവതി കിണറ്റിലെ പൈപ്പിൽ പിടിച്ച് നിൽക്കുകയായിരുന്നുവെന്നും ദൃക്സാക്ഷികൾ പറഞ്ഞു. നാട്ടുകാർ രക്ഷിച്ച യുവതിയെ നാദാപുരം താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷമാണ് കസ്റ്റഡിയിലെടുത്തത്. കുട്ടികളുടെ മൃതദേഹം പോസ്റ്റ് മോർട്ടത്തിനയച്ചു.

Related UPdates