4
Saturday
December 2021

4
Saturday
December 2021

വാർത്ത

പുറമേരിയിൽ കേര ഗ്രാമം പദ്ധതി ഉദ്ഘാടനം ചെയ്തു. പ്രതിസന്ധിയിലായ കർഷകർക്ക് കൈത്താങ്ങാവുമെന്ന് മന്ത്രി പ്രസാദ്

25th of September 2021

പുറമേരി : നാളികേരത്തിൻ്റെ ഉൽപാദനക്കുറവും രോഗകീടാക്രമണവും വിലയിടിവും മൂലം പ്രതിസന്ധിയിലായ നാളികേരകർഷകർക്ക് കൈത്താങ്ങായിട്ടാണ് കേരഗ്രാമം പദ്ധതി ആവിഷ്ക്കരിച്ചിരിക്കുന്നതെന്ന് കൃഷി മന്ത്രി വി പ്രസാദ്. പുറമേരി ഗ്രാമ പഞ്ചായത്തിന്റെ കേര ഗ്രാമം പദ്ധതി  പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സർക്കാർ ഏറ്റവും കൂടുതൽ പ്രാധാന്യം കൊടുക്കുന്ന പദ്ധതികളിലൊന്നാണ് കേരഗ്രാമം.  സംയോജിത വളപ്രയോഗത്തിലൂടെ രോഗകീട നിയന്ത്രണമാർഗ്ഗങ്ങൾ അവലംബിച്ചു കൊണ്ട് നാളികേര ഉത്പാദനം വർധിപ്പിക്കുന്ന തോടൊപ്പം കർഷകരുടെ ജീവിത നിലവാരം ഉയർത്തുകയാണ്  പദ്ധതിയുടെ ലക്ഷ്യം.
വിവിധ കൃഷി ഭവനുകളിലെ കൃഷി അസിൻ്റുമാരുടെ ഒഴിവ് ഒക്ടോബർ മാസത്തിൽ നികത്തുമെന്നും മന്ത്രി അറിയിച്ചു. കുറ്റ്യാടി എംഎൽഎ കെ പി  കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ അധ്യക്ഷനായി. ഗ്രാമ  പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ .വി .കെ ജ്യോതി ലക്ഷ്മി, തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി. വനജ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സി.എം.വി ജയൻ ,കൃഷി ഓഫീസർ സി.എൻ. അശ്വതി, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ  പങ്കെടുത്തു .

Related UPdates