4
Saturday
December 2021

4
Saturday
December 2021

വാർത്ത

എടച്ചേരിയിൽ സമ്പൂർണ്ണ വാക്സിനേഷൻ; ആരോഗ്യ പ്രവർത്തകർക്ക് സ്നേഹാദരം

25th of September 2021

എടച്ചേരി: 18 വയസ്സ് കഴിഞ്ഞ മുഴുവൻ പേർക്കും ഒന്നാം ഡോസ് വാക്സിൻ വിതരണം പൂർത്തിയാക്കി സമ്പൂർണ്ണ ഫസ്റ്റ് ഡോസ് വാക്സിനേഷൻ പഞ്ചായത്താക്കി മാറ്റിയ എടച്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകർക്ക് സ്നേഹാദരം ഒരുക്കി പഞ്ചായത്ത്. പഞ്ചായത്ത് ജീവനക്കാരും ഭരണ സമിതി അംഗങ്ങളും നൽകിയ സ്നേഹാദരം പഞ്ചായത്ത് പ്രസിഡണ്ട് എൻ. പത്മിനി ടീച്ചറും സെക്രട്ടറി മോഹൻരാജും ചേർന്ന് മെഡിക്കൽ ഓഫീസർ ഡോ. ആദർശ് ഉദയന് നൽകി. വൈസ് പ്രസിഡണ്ട് എം. രാജൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.കെ അരവിന്ദാക്ഷൻ, മെമ്പർ ഡാനിയ, സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർമാൻ കൊയിലോത്ത് രാജൻ, കുഞ്ഞിരാമൻ മാസ്റ്റർ രാഷ്ട്രീയ കക്ഷി നേതാക്കളായ യു .പി മൂസ്സ , സി.സുരേന്ദ്രൻ, വത്സരാജ് മണലാട്ട്, പി. സത്യൻ, ജനപ്രതിധികൾ എന്നിവർ സംസാരിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർപേഴ്സൺ ശ്രീജ പാലപ്പറമ്പത്ത് സ്വാഗതവും അസി.സെക്രട്ടറി അനൂപ് തേവൻറവിട നന്ദിയും പറഞ്ഞു.

Related UPdates