20
Thursday
January 2022

20
Thursday
January 2022

വാർത്ത

ഗോൾഡ് പാലസ് നിക്ഷേപത്തട്ടിപ്പ്: മുഴുവൻ പ്രതികളും അറസ്റ്റിലായി; ഇരകളുടെ സംഗമം ഇന്ന് കല്ലാച്ചിയിൽ

22nd of September 2021

നാദാപുരം:  കുറ്റ്യാടി, കല്ലാച്ചി, പയ്യോളി എന്നിവിടങ്ങളിൽ  പ്രവർത്തിക്കുന്ന ഗോൾഡ് പാലസ് ജ്വല്ലറി നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ  മുഴുവൻ പ്രതികളും അറസ്റ്റിലായി. കുറ്റ്യാടിക്കടുത്ത കരണ്ടോട്  സ്വദേശി തൊടുവയിൽ സബീലിനെ  യാണ് ഇന്ന് കുറ്റ്യാടിയിൽ വെച്ച് പോലീസ് അറസ്റ്റ് ചെയ്തത്. മറ്റു പ്രതികൾ എല്ലാം നേരത്തെ അറസ്റ്റിലായിരുന്നു. അതിനിടെ, ജ്വല്ലറിയിൽ സ്വർണവും പണവും നിക്ഷേപിച്ച് വഞ്ചിക്കപ്പെട്ടവരുടെ സംഗമം ഇന്ന് വൈകുന്നേരം നാലു മണിക്ക് കല്ലാച്ചിയിലെ ഗോൾഡ് പാലസിന് മുന്നിൽ നടക്കും.

Related UPdates