4
Saturday
December 2021

4
Saturday
December 2021

വാർത്ത

വിവാഹം നിശ്ചയിച്ച യുവതി കാമുകനൊപ്പം പോയി വിവാഹിതയായി

29th of August 2021

നാദാപുരം: അടുത്ത മാസം 6 ന് വിവാഹം നിശ്ചയിച്ച യുവതി കാമുകനൊപ്പം ഒളിച്ചോടി വിവാഹിതയായി. കല്ലാച്ചി പൂലാറോത്ത് മുക്കിലെ മുസ്ലിം യുവതിയും വാണിമേൽ മുളിവയലിലെ ഹൈന്ദവ യുവാവുമാണ്  കഴിഞ്ഞ ദിവസം ഒളിച്ചോടിയത്. യുവതിയുടെ വീട്ടിൽ വിവാഹത്തിനുള്ള ഒരുക്കങ്ങൾ നടക്കുന്ന തിനിടെയാണ് മാതാ പിതാക്കളെയും ബന്ധുക്കളെയും കണ്ണീരിലാഴ്ത്തി യുവതി കാമുകനൊപ്പം പോയത്.
ഇന്ന് രാവിലെ ഇവർ വിവാഹിതരായെന്ന വിവരം ലഭിച്ചതോടെ നാട്ടുകാരുടെയും  വീട്ടുകാരുടെയും സങ്കടം ഇരട്ടിച്ചു. 
ഇതിനിടയിൽ നാട്ടിലെ രാഷ്ട്രീയ സാമൂഹ്യ നേതാക്കൾ ഇടപെട്ട് 
യുവതിയെ കാണാൻ മാതാ പിതാക്കൾക്ക്  അവസരം ഒരുക്കിയെങ്കിലും യുവതിക്ക് മനം മാറ്റം ഉണ്ടായില്ല. മോള് പോകല്ലെ എന്ന് പറഞ്ഞ് പൊട്ടിക്കരഞ്ഞ മാതാവിന്റെ കണ്ണീരിന് മുന്നിൽ മനസലിയാതെ യുവതി കാമുകനൊപ്പം തന്നെ യാത്രയായി.

Related UPdates