4
Saturday
December 2021

4
Saturday
December 2021

വാർത്ത

തണൽ സ്നേഹക്കൂടിന് തറക്കല്ലിട്ടു

28th of August 2021

കുറ്റ്യാടി: അനാഥരാം ഭിന്നശേഷി മക്കൾക്ക് പാർക്കാൻ കടിയങ്ങാട് കാമ്പസിൽ  പണിയുന്ന തണൽ സ്നേഹക്കൂടിന് പ്രവാസി പ്രമുഖനും മനുഷ്യസ്നേഹിയുമായ ടി.ടി.കെ അമ്മദ് ഹാജി ജാതിയേരി തറക്കല്ലിട്ടു . മരണപ്പെട്ട ഭാര്യ ഖദീജയുടെ ഓർമയ്ക്ക് അമ്പത് ലക്ഷം രൂപ സ്നേഹക്കൂടിന്റെ നിർമിതിക്ക് നൽകുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.
തണൽ കരുണ പ്രസിഡണ്ട് തെരുവത്ത് അബ്ദുൾമജീദ്  അധ്യക്ഷത വഹിച്ചു . തണൽ ചെയർമാൻ ഡോ. ഇദ്രീസ് മുഖ്യ പ്രഭാഷണം നടത്തി. ഇ പി.അബൂബക്കർ ഹാജി എടക്കലപ്പുറം, ഇലാജ് ചെയർമാൻ വയലോളി അബ്ദുല്ല , തണൽ സിക്രട്ടറി ടി.ഐ നാസർ  , ഇഖ്റ ഹോസ്പിറ്റൽ ജനറൽ മാനേജർ ജസീൽ , അബ്ദുസമദ് മാണിക്കോത്ത് (ഖത്തർ) , എഞ്ചിനീയർ റഫീഖ് , ടി.കെ.മോഹൻദാസ് , പാളയാട്ട് ബഷീർ ,
അബ്ദുല്ല സൽമാൻ , PTAപ്രസിഡണ്ട് ബാബു ആയഞ്ചേരി , പ്രിൻസിപ്പൽ അക്ഷയ തോമസ് ആശംസകൾ നേർന്നു.
അഡ്മിനിസ്ട്രേറ്റർ പി കെ.നവാസ് മാസ്റ്റർ സ്വാഗതവും ജന: സിക്രട്ടറി കെ.എം മുഹമ്മദലി നന്ദിയും രേഖപ്പെടുത്തി. സ്നേഹക്കുട്
നിർമിക്കാൻ ഓരോ സെന്റ് ഭൂമി വീതം മരണപ്പെട്ടു പോയവരുടെ ഓർമയ്ക്ക് നൽകാൻ  പലരും മുന്നോട്ടുവരുന്നതും മനസ് നിറയും കാഴ്ചയായി. .
സ്നേഹക്കൂട്ടിലെ രാജകുമാരി അമ്മുവിന്റെ പ്രാർത്ഥനയോടെ തുടങ്ങിയ പ്രോഗ്രാമിൽ സ്ക്കുൾ ടീച്ചേഴ്സ് അവതരിപ്പിച്ച സംഗീത ശിൽപം  ഉള്ളുണർത്തും  സന്ദേശമായി.
തണൽ കരുണ കാമ്പസിനോട് ചേർന്ന 15 സെന്റ് സ്ഥലത്താണ് സ്നേഹക്കൂട് പടുത്തുയർത്തുന്നത് .
സഹായങ്ങൾ ചോദിച്ച് ചോദിച്ച് നൻമയുള്ളവരിലേക്ക് പ്രതീക്ഷയോടെ വീണ്ടും കൈ നീട്ടുകയാണ് തണൽ.

Related UPdates