4
Saturday
December 2021

4
Saturday
December 2021

വാർത്ത

ഭിന്നശേഷിക്കാരനായ യുവാവിന്റെ ബൈക്ക് അഗ്നികിരയാക്കി.

26th of August 2021

നാദാപുരം : ഭിന്ന ശേഷിക്കാരനായ യുവാവിന്റെ ബൈക്ക് ഇന്നലെ രാത്രി തീവെച്ചു നശിപ്പിച്ചു. സിപിഎം പ്രവർത്തകനും, പതിനേഴാം വാർഡ് ആർ. ആർ. ടി മെമ്പറുമായ ആശാരിക്കണ്ടി അജിത്തിന്റെ ബൈക്കാണ് അർദ്ധ രാത്രി അജ്ഞാതർ തീവെച്ചു നശിപ്പിച്ചത്. വീട്ടു മുറ്റത്ത് നിർത്തിയ ബൈക്ക് പൂർണമായും കത്തി നശിച്ച നിലയിലാണ്. 
രണ്ട് ദിവസം മുമ്പ്  തീർച്ചിലോത്ത് മുക്കിൽ അജ്ഞാതർ ബേംബറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. ഇതിന്റെ അന്വേഷണം നടക്കുന്നതിനിടയിലാണ് ബൈക്ക് തീവെപ്പ്.  സമാധാനം നിലനിൽക്കുന്ന പ്രദേശത്ത്  അത്‌ തകർക്കാൻ ശ്രമിക്കുന്ന സാമൂഹിക ദ്രോഹികളെ നിയമത്തിനു കൊണ്ടുവരണമെന്ന് കുമ്മങ്കോട് ടൗൺ സിപിഎം ബ്രാഞ്ച് കമ്മിറ്റിയും കുമ്മങ്കോട് പതിനേഴാം വാർഡ് മുസ്ലിം ലീഗ് കമ്മിറ്റിയും ആവശ്യപ്പെട്ടു. വാർഡ് മെമ്പർ സുമയ്യ പാട്ടത്തിൽ  സന്ദർശിച്ചു.

Related UPdates